മറിയം-ഉസ്-സമാനി

മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായ അക്ബറിന്റെ ആദ്യത്തെ രജപുത്ര പത്നിയായിരുന്നു മറിയം-ഉസ്-സമാനി (പേർഷ്യൻ: مریم الزمانی), (c.

അമേറിലെ (ജയ്പൂർ) രാജാ ബിഹാരി മാളിനു ജനിച്ച രാജ്പുത് രാജകുമാരിയായിരുന്ന അവരുടെ യഥാർത്ഥ പേര് അജ്ഞാതമാണെങ്കിലും, 18-ാം നൂറ്റാണ്ടിലെ കച്ച്വാഹ രാജ്പുത് കുടുംബ വംശം, അവരെ ഹർഖൻ ചമ്പാവതി എന്ന് പരാമർശിക്കുന്നു. കൂടാതെ ജോധാഭായി അല്ലെങ്കിൽ ഹർഖ ബായി എന്നീ പേരുകളിലും അവർ അറിയപ്പെടുന്നു.

മറിയം-ഉസ്-സമാനി
മറിയം-ഉസ്-സമാനി
മറിയം-ഉസ്-സമാനി, ഒരു കലാകാരന്റെ ചിത്രീകരണം
ഭരണകാലം 1562-1605
ജീവിതപങ്കാളി അക്‌ബർ
മക്കൾ
ജഹാംഗീർ
പിതാവ് ഭർ മാൽ
മാതാവ് റാണി മൈനാവതി
മതം ഹിന്ദുമതം

മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു അക്ബറിന്റെയും മറിയം ഉസ്-സമാനിയുടെയും വിവാഹം. ഈ വിവാഹം ഒരു നയതന്ത്രപരവും രാഷ്ട്രീയവുമായ സഖ്യമായിരുന്നു.

പേരിൻറെ ഉത്ഭവം

ജഹാംഗീറിന്റെ മാതാവും അക്ബറിന്റെ പത്നിയുമായിരുന്നു ജോധാ ബായി എന്നും അറിയപ്പെട്ടിരുന്ന മറിയം-ഉസ്-സമാനി. മുഗൾ ദിനവൃത്താന്തങ്ങളിൽ അവരുടെ പേര് മറിയം-ഉസ്-സമാനി ആയിരുന്നു. ജഹാംഗീറിന്റെ ആത്മകഥയായ തുസ്ക്-ഇ-ജഹാംഗിരിയിൽ ജോധാ ബായി, ഹർഖ ബായി അല്ലെങ്കിൽ ഹീർ കുൻവാരിയെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. അതിൽ അവരെ മറിയം-ഉസ്-സമാനി എന്ന് വിളിക്കുന്നു. അക്കാലത്ത് അക്ബർനാമയിലും ചരിത്രപരമായ മറ്റു ടെക്സ്റ്റുകളിലും ജോധാഭായി എന്ന പേരിൽ അവരെ പരാമർശിക്കുകയുണ്ടായില്ല. "അക്ബർനാമയിൽ, അക്ബർ ഒരു രജപുത്ര രാജകുമാരിയെ വിവാഹം ചെയ്തതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്, എന്നാൽ അവരുടെ പേര് ജോധാ അല്ല." എന്നാണ് ചരിത്രകാരനായ ഇംതിയാസ് അഹ്മദ് പറയുന്നത്.

സലിമിന്റെ അമ്മയെ അക്ബറിന്റെ വെപ്പാട്ടി എന്നാണ് ദ എമ്പയർ ഓഫ് ഗ്രേറ്റ് മംഗോൾ എന്ന പുസ്തകത്തിൽ ജെ. ഹോളണ്ട് പരാമർശിച്ചിരിക്കുന്നത്. ഷാജഹാന്റെ ഭരണകാലത്ത് 1631 ൽ ജൊനസ് ഡി ലറ്റ് എന്ന ഭൂമിശാസ്ത്രജ്ഞൻ എഴുതിയ ഒരു ലത്തീൻ പുസ്തകമാണിത്. ഡെലാറ്റ് വിശ്വസനീയമായ ചില പേർഷ്യൻ ലിഖിതങ്ങളിൽ നിന്ന് പകർത്തിയതായി ചരിത്രകാരനായ വിൻസന്റ് അഭിപ്രായപ്പെടുന്നു. എന്നാൽ ചില ചരിത്രകാരന്മാർ ഈ പുസ്തകത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നുണ്ട്.

18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ചരിത്രപരമായി എഴുതപ്പെട്ട രേഖകളിൽ അക്ബറിന്റെ ഭാര്യയെ പരാമർശിക്കാൻ "ജോധാഭായി" എന്ന പേര് ഉപയോഗിച്ചിരുന്നതായി അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെ ചരിത്രകാരനായ പ്രൊഫസർ ഷിരിൻ മൂസ്വി പറയുന്നു.

ആദ്യകാല ജീവിതവും വിവാഹവും

1542 ൽ രാജ്പുത്ത് ഭരണാധികാരിയായിരുന്ന രാജ ബിഹാരി മാലിൻറെയും അദ്ദേഹത്തിന്റെ പത്നി റാണി മൈനാവതിയുടെയും മകളായി മറിയം-ഉസ്-സമാനി ജനിച്ചു.

1556 ൽ മജ്നുൺ ഖാൻ ക്വഖ്ഷൽ എന്ന മുഗൾ ഉടമ്പടിക്ക് ബിഹാരി മാൽ സഹായിച്ച വിവരമറിഞ്ഞ അക്ബർ ബിഹാരി മാലിനെ ഡൽഹി കോടതിയിലേയ്ക്ക് ക്ഷണിക്കുകയും പാരിതോഷികം നല്കുകയും ചെയ്തു. മേവാത്തിന്റെ മുഗൾ ഹക്കീം ആയിരുന്ന അക്ബറിന്റെ സഹോദരീ ഭർത്താവായ മിർസ മുഹമ്മദ് ശരഫ്-ഉദ്-ദിൻ ഹുസൈൻ മേവാത്തിന്റെ മുഗൾ ഗവർണറായി നിയമിതനായതിനുശേഷം 1562-ൽ കച്ച്വാസ് മിർസയുടെ പീഡനങ്ങൾക്ക് ഇരയായി. മിർസ അമേർ ആക്രമിക്കുകയും തുടർന്ന് ബീഹാരി മാലും കച്ച്വാഹാസും അമേർ വിട്ട് കാടുകളിലും മലകളിലും താമസിക്കുവാൻ നിർബന്ധിതരാകുകയും ചെയ്തു. എന്നിരുന്നാലും മിർസക്ക് പേഷ്കാഷ് (ഫിക്സഡ് കമീഷൻ) നൽകാമെന്ന് ബിഹാരി മാൽ വാഗ്ദാനം നൽകിയിരുന്നു. ഒപ്പം നിശ്ചിത തുകയ്ക്കുള്ള ബന്ധികളായി മകനായ ജഗന്നാഥനെയും രണ്ട് മരുമക്കളായ ഖാൻഗർ സിംഗ്, രാജ് സിംഗ് എന്നിവരെയും ബിഹാരി മാൽ നല്കി.

അക്ബർ ചക്രവർത്തി മോയ്നുദ്ദീൻ ചിസ്തിയുടെ ശവകുടീരത്തിന് പ്രാർത്ഥന നൽകുവാൻ അജ്മീരിലേക്കുള്ള യാത്രയിലായിരുന്ന സമയത്ത് ബിഹാരി മാൽ അക്ബറുടെ ഉപദേശ്ടാവായിരുന്ന ചാഗ്തായ് ഖാനെ സമീപിച്ച് കച്ച്വാഹാസുകളുടെ ദുരന്തം വിവരിച്ചു. ഇതേതുടർന്ന് അക്ബർ ബിഹാറി മാലിനെ തന്റെ കോടതിയിലേക്ക് വിളിപ്പിച്ചു. 1562 ജനുവരി 20 ന് സന്ഗനേറിലെ പാളയത്തിൽ വച്ച് ബിഹാറി മാൽ ചക്രവർത്തിയെ കണ്ടുമുട്ടുകയും തന്റെ മൂത്ത മകൾ ഹിരാ കുൻവാരിയെ (മറിയം-ഉസ്-സമാനി) അക്ബറിന് വിവാഹം ചെയ്തുനൽകാമെന്ന നിർദ്ദേശവും മുമ്പോട്ടുവച്ചു. പിന്നീട് അക്ബർ ഇതിൽ സമ്മതമറിയിച്ചതിനെതുടർന്ന് 1562 ഫെബ്രുവരി 6 ന് അക്ബറിന്റെയും മറിയം-ഉസ്-സമാനിയുടെയും വിവാഹ ചടങ്ങ് സംഭാറിൽ സാമ്രാജ്യത്വ സൈനിക ക്യാമ്പിൽ വച്ച് നടന്നു.

മരണം

മറിയം-ഉസ്-സമാനി 1623 മേയ് 19-നു മുഗൾ സാമ്രാജ്യത്തിലെ ആഗ്രയിൽ അന്തരിച്ചു. ആഗ്രയുടെ പ്രാന്തപ്രദേശമായ സികന്ദ്രയിൽ അക്ബറിന്റെ ശവകുടീരത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ ജഹാംഗീർ അവരുടെ ഓർമ്മയ്ക്കായി മറിയം-ഉസ്-സമാനിയുടെ ശവകുടീരം നിർമ്മിക്കുകയുണ്ടായി.

ലാഹോറിലെ വലെഡ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന ബീഗം ഷാഹി മോസ്ക് നൂറുദ്ദീൻ സലിം ജഹാംഗീർ 1611-നും 1614-നും ഇടയിൽ അമ്മയുടെ ബഹുമാനാർത്ഥം പണികഴിപ്പിച്ചതാണ്.

അവലംബം

Tags:

മറിയം-ഉസ്-സമാനി പേരിൻറെ ഉത്ഭവംമറിയം-ഉസ്-സമാനി ആദ്യകാല ജീവിതവും വിവാഹവുംമറിയം-ഉസ്-സമാനി മരണംമറിയം-ഉസ്-സമാനി അവലംബംമറിയം-ഉസ്-സമാനിCircaഅക്‌ബർജയ്‌പൂർപേർഷ്യൻമുഗൾ സാമ്രാജ്യംരജപുത്രർ

🔥 Trending searches on Wiki മലയാളം:

ആർത്തവവിരാമംകരുവാറ്റകടമ്പനാട്വിഷാദരോഗംപെരുവണ്ണാമൂഴിആമ്പല്ലൂർഅങ്കണവാടിതൊഴിലാളി ദിനംതിരുമാറാടിമുപ്ലി വണ്ട്മാനന്തവാടിപഞ്ചവാദ്യംതിലകൻമാളഗോകുലം ഗോപാലൻകേരളത്തിലെ നദികളുടെ പട്ടികനൂറനാട്തിരുവാതിരക്കളികുതിരവട്ടം പപ്പുഅർബുദംഭിന്നശേഷികൊണ്ടോട്ടികേരള നവോത്ഥാനംബാലസംഘംഎഫ്.സി. ബാഴ്സലോണസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻപുല്ലുവഴിക്ഷയംനീലയമരിവണ്ടൻമേട്ഇരുളംനെയ്യാറ്റിൻകരഅട്ടപ്പാടിഇലുമ്പികണ്ണകിരണ്ടാം ലോകമഹായുദ്ധംഎരുമേലിതൃപ്രയാർജ്ഞാനപ്പാനപി. ഭാസ്കരൻകഥകളിമലയാറ്റൂർഭരണങ്ങാനംമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്തകഴി ശിവശങ്കരപ്പിള്ളപന്മനകുഞ്ഞുണ്ണിമാഷ്മയ്യഴിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്മലപ്പുറംകോലഴികാപ്പാട്ചക്കരക്കല്ല്വാഴച്ചാൽ വെള്ളച്ചാട്ടംദേശീയപാത 85 (ഇന്ത്യ)സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻസക്കറിയകൂരാച്ചുണ്ട്ജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾതവനൂർ ഗ്രാമപഞ്ചായത്ത്ക്ഷേത്രപ്രവേശന വിളംബരംകോലഞ്ചേരികൂറ്റനാട്എഴുപുന്ന ഗ്രാമപഞ്ചായത്ത്ഉംറപശ്ചിമഘട്ടംകായംകുളംമലബാർ കലാപംവിശുദ്ധ ഗീവർഗീസ്ചേർപ്പ്റിയൽ മാഡ്രിഡ് സി.എഫ്വന്ദേ ഭാരത് എക്സ്പ്രസ്ഇലന്തൂർഅസ്സലാമു അലൈക്കുംഅമ്പലപ്പുഴകാഞ്ഞിരപ്പുഴവിവരാവകാശ നിയമം🡆 More