ബിൽ വാട്ടേഴ്സൺ

വില്യം ബി.

"ബിൽ" വാട്ടേഴ്സൺ II (ജനനം ജൂലൈ 5, 1958) പ്രശസ്തമായ ആയ കാൽ‌വിൻ ആന്റ് ഹോബ്സ് എന്ന കാർട്ടൂൺ പംക്തിയുടെ കർത്താവാണ്. അദ്ദേഹം കുറച്ച് കവിതകളും എഴുതിയിട്ടുണ്ട് (ഇവ പ്രധാനമായും കാൽ‌വിൻ ആന്റ് ഹോബ്സ് കാർട്ടൂണുകളുടെ അകത്തുതന്നെ ചേർത്തിരിക്കുന്നു).

"ബിൽ" വാട്ടേഴ്സൺ II
പ്രമാണം:Billwatterson86.jpg
ബിൽ വാട്ടേഴ്സൺ, കാൽ‌വിൻ ആന്റ് ഹോബ്സിന്റെ സ്രഷ്ടാവ്, തന്റെ പണിപ്പുരയിൽ.
ജനനം (1958-07-05) ജൂലൈ 5, 1958  (65 വയസ്സ്)
വാഷിംഗ്ടൺ ഡി.സി.
തൊഴിൽ കാർട്ടൂണിസ്റ്റ്
ഭർത്താവ്/ഭാര്യ മെലിസ്സ വാട്ടേഴ്സൺ

അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി.യിലാണ് വാട്ടേഴ്സൺ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ജെയിംസ് ജി.വാട്ടേഴ്സൺ (ജനനം - 1932) ഇവിടെ ഒരു പേറ്റന്റ് പരിശോധകൻ ആയി ജോലിചെയ്തിരുന്നു. അദ്ദേഹം ഒരു നിയമ വിദ്യാലയത്തിൽ പഠിക്കുകയും പിന്നീ‍ട് 1960ൽ ഒരു പേറ്റന്റ് വക്കീൽ ആയി മാറുകയും ചെയ്തു. പിന്നീട് ബിൽ വാട്ടേഴ്സണിന് 6 വയസ്സ് പ്രായമുള്ളപ്പോൾ കുടുംബം ഒഹയോ സംസ്ഥാനത്തിലെ ചാഗ്രിൻ ഫാൾസ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ അമ്മ കാതറിൻ നഗരസഭാ കൌൺസിൽ അംഗമായിരുന്നു ഇവിടെ. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ടോം ഒരു ഹൈസ്കൂൾ അദ്ധ്യാപകനായി ടെക്സാസ് സംസ്ഥാനത്തിലെ ഓസ്റ്റിൻ എന്ന സ്ഥലത്ത് ജോലിചെയ്തു.

ആദ്യകാലം

1980-ൽ വാട്ടേഴ്സൺ ഗാംബിയർ എന്ന സ്ഥലത്തുനിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടി. ബിരുദത്തിനുശേഷം സിൻസിനാറ്റി പോസ്റ്റ് എന്ന പത്രത്തിൽ അദ്ദേഹത്തിന് രാഷ്ട്രീയ-എഡിറ്റോറിയൽ കാർട്ടൂണുകൾ വരക്കാനുള്ള കാർട്ടൂണിസ്റ്റായി ജോലി ലഭിച്ചു. ആറു മാസത്തെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ ജോലി ലഭിച്ചത്.

സിൻസിനാറ്റി പോസ്റ്റും ഞാനും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് കാര്യങ്ങൾ ശരിയായില്ലെങ്കിൽ അവർക്ക് എന്നെ ഒരു വിശദീകരണവും നൽകാതെ ജോലിയിൽ നിന്ന് പറഞ്ഞുവിടാനും ഒരു ചോദ്യവും ചോദിക്കാതെ എനിക്ക് ജോലി വിട്ടുപോകുവാനും ഉള്ള അധികാരം ഉണ്ടായിരുന്നു. കാര്യങ്ങൾ ശരിയായില്ല, അവർ എന്നെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു, ഒരു ചോദ്യവും ചോദിച്ചില്ല.

എന്റെ ഊഹത്തിൽ പ്രധാന ലേഖകൻ ഒരു ജെഫ് മക്നീലിയെ ആണ് (24-ആം വയസ്സിൽ പുലിത്സർ സമ്മാനം നേടിയ പ്രശസ്ത കാർട്ടൂണിസ്റ്റ്) പ്രതീക്ഷിച്ചത് എന്നു തോന്നുന്നു. അവരുടെ പ്രതിക്ഷക്ക് ഒത്ത് ഉയരാൻ എനിക്കു സാധിച്ചില്ല. സിൻസിനാറ്റിയിലെ ദിനങ്ങൾ വളരെ കാഫ്കായിസ്ക്ക് ആയിരുനു. ഞാൻ അവിടെ രണ്ട് ആഴ്ച ജീവിച്ചു. ലേഖകൻ എന്റെ എല്ലാ കാർട്ടൂണുകളും തദ്ദേശീയ വിഷയങ്ങളെ കുറിച്ച് ആവണം എന്ന് നിഷ്കർഷിച്ചു. സിൻസിനാറ്റിക്ക് ഒരു പ്രത്യേക, മുപ്പാർട്ടി രാഷ്ട്രീയ സംവിധാനവും സിറ്റി മാനേജർ-സർക്കാരും ആയിരുന്നു ഉണ്ടായിരുന്നത്. ഇത് മനസ്സിലാക്കി എടുത്തപ്പൊഴേക്കും ഞാൻ തൊഴിലില്ലായ്മ ക്യൂവുകളിൽ നിൽക്കുകയായിരുന്നു. എനിക്ക് ഒരു തകർപ്പൻ തുടക്കം കിട്ടിയില്ല. സിൻസിനാറ്റി ഈ സമയത്ത് ജിം ബോർഗ്മാൻ എന്ന പ്രശസ്ത കാർട്ടൂണിസ്റ്റിന്റെ കഴിവുകളെ കണ്ടെത്തുകയായിരുന്നു. സിൻസിനാറ്റി പോസ്റ്റിന്റെ എതിരാളി ആയിരുന്ന സിൻസിനാറ്റി ഇങ്ക്വയിറർ എന്ന പത്രത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തത്. ഈ താരതമ്യത്തിൽ നിന്നും എനിക്ക് ഗുണങ്ങൾ ലഭിച്ചില്ല.

— വാട്ടേഴ്സൺ സിൻസിനാറ്റി പോസ്റ്റിലെ തന്റെ ചുരുങ്ങിയ കാലത്തെ ജോലി വിവരിക്കുന്നു

നാലു വർഷത്തോളം പലചരക്കു സാധനങ്ങളുടെ പരസ്യങ്ങൾ വരച്ച് ബിൽ വാട്ടേഴ്സൺ ജീവിച്ചു. ഇതിനുശേഷമായിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയ കാൽ‌വിൻ ആന്റ് ഹോബ്സ് എന്ന കാർട്ടൂൺ സ്ട്രിപ്പിന്റെ ജനനം.

അവലംബം



Tags:

1958ജൂലൈ 5

🔥 Trending searches on Wiki മലയാളം:

ഉഹ്‌ദ് യുദ്ധംവയലാർ രാമവർമ്മഇന്ത്യയിലെ ഹരിതവിപ്ലവംഹജ്ജ്ചാന്നാർ ലഹളഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇബ്രാഹിം ഇബിനു മുഹമ്മദ്വഹ്‌യ്അനു ജോസഫ്ഇംഗ്ലീഷ് ഭാഷമലയാളചലച്ചിത്രംജാമിഅഃ നൂരിയ്യ അറബിക് കോളേജ്ഇന്ത്യൻ പൗരത്വനിയമംനവഗ്രഹങ്ങൾസ്ഖലനംയൂദാസ് സ്കറിയോത്തശ്വാസകോശ രോഗങ്ങൾചങ്ങലംപരണ്ടസെയ്ന്റ് ലൂയിസ്ഉഭയവർഗപ്രണയി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകണിക്കൊന്നസയ്യിദ നഫീസമുത്തപ്പൻരക്തസമ്മർദ്ദംമസ്ജിദുന്നബവിഐ.വി. ശശിഅണലിദുഃഖശനിവൈക്കം മുഹമ്മദ് ബഷീർസുകുമാരൻഅനീമിയപഴുതാരശതാവരിച്ചെടിഅടിയന്തിരാവസ്ഥസോറിയാസിസ്ഡെന്മാർക്ക്ജീവപരിണാമംഅഞ്ചാംപനിദുഃഖവെള്ളിയാഴ്ചഇസ്ലാമോഫോബിയസി.എച്ച്. മുഹമ്മദ്കോയവിവരാവകാശനിയമം 2005സൂര്യൻകൊൽക്കത്ത നൈറ്റ് റൈഡേർസ്മണ്ണാറശ്ശാല ക്ഷേത്രംഅരവിന്ദ് കെജ്രിവാൾഡീഗോ മറഡോണജീവചരിത്രംഉസ്‌മാൻ ബിൻ അഫ്ഫാൻമദീനകാക്കമദ്ഹബ്ആഴിമല ശിവ ക്ഷേത്രംസൺറൈസേഴ്സ് ഹൈദരാബാദ്പ്രേമം (ചലച്ചിത്രം)മഴവിഷുകേരള സാഹിത്യ അക്കാദമി പുരസ്കാരംമുഹമ്മദ് അൽ-ബുഖാരിജന്മഭൂമി ദിനപ്പത്രംവി.എസ്. അച്യുതാനന്ദൻസൂര്യഗ്രഹണംAmerican Samoaഒ.എൻ.വി. കുറുപ്പ്ഇന്ത്യൻ പാർലമെന്റ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംലക്ഷദ്വീപ്മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഅമേരിക്കൻ ഐക്യനാടുകൾമക്ക വിജയംയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികനോമ്പ് (ക്രിസ്തീയം)മനുഷ്യ ശരീരംഇന്തോനേഷ്യആദി ശങ്കരൻതൃശൂർ പൂരംസൂക്ഷ്മജീവിദേശാഭിമാനി ദിനപ്പത്രം🡆 More