പുന്ത്

ഇന്നത്തെ സോമാലിയ, എത്യോപ്യ, എരിട്രിയ പ്രദേശങ്ങളിലായി ബി.സി.ഇ.

മൂന്നാം സഹസ്രാബ്ദത്തിൽ നിലനിന്നിരുന്ന ഒരു രാജ്യമാണ് പുന്ത്. ഇന്നത്തെ അറേബിയൻ ഉപദ്വീപിന്റെ സമീപഭാഗങ്ങളും ഈ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു എന്നു കരുതുന്നവരുമുണ്ട്. ഇവിടെ നിന്ന് സ്വർണ്ണം, സുഗന്ധവസ്തുക്കൾ, ആനക്കൊമ്പ്, മരം, ജിറാഫ്, ബബൂൺ തുടങ്ങിയവയും അപൂർവ സസ്യങ്ങളും ഫറവോമാരുടെ കാലത്ത് പുരാതന ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടിരുന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. ചില ഈജിപ്ഷ്യൻ രേഖകളിൽ ഈ സ്ഥലത്തിനെ "ദൈവത്തിന്റെ നാട്" എന്ന് വിളിക്കുന്നുണ്ട്.

പുന്ത്
പുന്ത് നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന പ്രദേശങ്ങൾ

ആഫ്രിക്കയുടെ എറിട്രിയൻ തീരവും അറേബിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളും പേഴ്സ്യയുടെ തെക്കൻ ഭാഗങ്ങളും പണ്ടുകാലത്ത് ചേർന്നുകിടന്നിരുന്നു എന്നും എണ്ണായിരം വർഷങ്ങൾക്കു മുമ്പ് അവക്കിടയിൽ ഭൂമി താഴ്ന്നുപോയി ചെങ്കടലും പേർഷ്യൻ ഉൾക്കടലും രൂപം കൊണ്ടുവെന്നും കേസരി ബാലകൃഷ്ണപിള്ള സിദ്ധാന്തിക്കുന്നുണ്ട്. അവിടെയാണ് പുന്ത് നിലനിന്നിരുന്നത് എന്നും പിന്നീട് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

പുരാതന ഈജിപ്തും പുന്തും

നാലാം രാജവംശത്തിലെ കുഫു ചക്രവർത്തിയുടെ കാലത്തുതന്നെ പുന്തിൽ നിന്ന് സ്വർണ്ണം പുരാതന ഈജിപ്തിൽ എത്തിയിരുന്നതിനെപറ്റി പരാമർശമുണ്ട്. ഈജിപ്തിൽ നിന്ന് പുന്തിലേക്ക് അറിയപ്പെടുന്ന ആദ്യ യാത്ര സംഘടിപ്പിക്കുന്നത് ബി.സി.ഇ. 2500 നോടടുപ്പിച്ച് അഞ്ചാം രാജവംശത്തിലെ ഒരു രാജാവാണ്.

പുന്ത് 
പുന്തിലെ രാജ്ഞി, ഹഷെപ്സൂട്ടിന്റെ ക്ഷേത്രച്ചുമരിൽ നിന്ന്.

ബി.സി.ഇ. 15-ആം നൂറ്റാണ്ടിൽ ഹഷെപ്സൂട്ട് രാജ്ഞി പുന്തിലേക്ക് ഒരു വമ്പൻ യാത്ര നടത്തിയതിനും തുടർന്ന് ആ രാജ്യവുമായി നിരന്തരം കച്ചവടം നടത്തിയിരുന്നതിനും തെളിവുകളായി ലക്സർ നഗരത്തിനെതിരെ, നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ, ഈ രാജ്ഞിയുടെ ശവകുടീരത്തോടുചേർന്നുള്ള ക്ഷേത്രത്തിന്റെ ചുമരുകളിലെ ലിഖിതങ്ങളും ചിത്രങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്.

അവലംബം

Tags:

അറേബ്യൻ ഉപദ്വീപ്എത്യോപ്യഎരിട്രിയസൊമാലിയ

🔥 Trending searches on Wiki മലയാളം:

ഹിമാലയംജലദോഷംപാണ്ഡവർകണ്ണൂർ ജില്ലഡയറികറുത്ത കുർബ്ബാനഗൗതമബുദ്ധൻകൃഷ്ണൻമൻമോഹൻ സിങ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിആർത്തവവിരാമംമലമുഴക്കി വേഴാമ്പൽകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅണലികേരള സംസ്ഥാന ഭാഗ്യക്കുറിപോവിഡോൺ-അയഡിൻവിവേകാനന്ദൻഉങ്ങ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഅധ്യാപനരീതികൾകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ഹെൻറിയേറ്റാ ലാക്സ്ഇലഞ്ഞിയെമൻദൃശ്യം 2ബാഹ്യകേളിഗുരു (ചലച്ചിത്രം)കേരളത്തിലെ നദികളുടെ പട്ടികമലയാളം അക്ഷരമാലകേരള ശാസ്ത്രസാഹിത്യ പരിഷത്ത്മോഹൻലാൽഎറണാകുളം ജില്ലഗുദഭോഗംഅഡ്രിനാലിൻഇന്ത്യയുടെ ദേശീയ ചിഹ്നംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംശശി തരൂർയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഅയ്യങ്കാളിചെറുശ്ശേരിപി. കേശവദേവ്അബ്ദുന്നാസർ മഅദനികേരളത്തിലെ ജാതി സമ്പ്രദായംലക്ഷദ്വീപ്എം.വി. ജയരാജൻകൗ ഗേൾ പൊസിഷൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്രാജസ്ഥാൻ റോയൽസ്കേരള ഫോക്‌ലോർ അക്കാദമിആർട്ടിക്കിൾ 370ദന്തപ്പാലവിഭക്തിഐക്യരാഷ്ട്രസഭവാരാഹിപ്രേമലുആറാട്ടുപുഴ വേലായുധ പണിക്കർഭൂമിക്ക് ഒരു ചരമഗീതംസുഭാസ് ചന്ദ്ര ബോസ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകുഞ്ചൻ നമ്പ്യാർദിലീപ്ശാലിനി (നടി)പ്രസവംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കേരള സാഹിത്യ അക്കാദമി പുരസ്കാരംസിംഗപ്പൂർഉഷ്ണതരംഗംസമാസംതൃശ്ശൂർ ജില്ലആവേശം (ചലച്ചിത്രം)വി. ജോയ്വൈരുദ്ധ്യാത്മക ഭൗതികവാദംശ്വാസകോശ രോഗങ്ങൾകഞ്ചാവ്ഫാസിസംകെ.സി. വേണുഗോപാൽകുംഭം (നക്ഷത്രരാശി)🡆 More