പരമവീര ചക്രം

പരമവീര ചക്രം,(പരം വീർ ചക്ര, ഹിന്ദി: परमवीर चक्र, PVC) യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്.

ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്. ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ഓഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്. ഭാരതരത്നത്തിനു ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരമവീര ചക്രം. ഈ ബഹുമതി ആദ്യം ലഭിച്ചത് കാഷ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മേജർ സോം നാഥ് ശർമ്മയ്ക്കാണ്. സാവിത്രി ഖനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.

പരമവീര ചക്രം
പരമവീര ചക്രം
പുരസ്കാരവിവരങ്ങൾ
തരം യുദ്ധകാല ധീരതാ പുരസ്കാരം
വിഭാഗം ദേശിയ പുരസ്കാരം
നിലവിൽ വന്നത് 1950
ആദ്യം നൽകിയത് 1947
അവസാനം നൽകിയത് 1999
ആകെ നൽകിയത് 21
നൽകിയത് ഭാരത സർക്കാർ
വിവരണം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി
റിബ്ബൺ പരമവീര ചക്രം
ആദ്യം ലഭിച്ചത് മേജർ സോം നാഥ് ശർമ്മ
(മരണാനന്തരം)
അവസാനം ലഭിച്ചത് ക്യാപ്റ്റൻ വിക്രം ബത്ര
(മരണാനന്തരം)
അവാർഡ് റാങ്ക്
none ← പരമവീര ചക്രംമഹാ വീര ചക്രം

സമാധാനകാലത്ത് നൽകുന്ന അശോകചക്ര പരംവീർ ചക്രയ്ക്ക് തുല്യമാണ്. ഈ ബഹുമതി സൈനികർക്കൊപ്പം സിവിലിയന്മാർക്കും നൽകുന്നു.

ലെഫ്റ്റനന്റ് റാങ്കിനു താഴെപദവിയിലുള്ള സൈനികർക്ക് ഈ ബഹുമതി ലഭിക്കുമ്പോൾ ധനസഹായവും പെൻഷനും നൽകാറുണ്ട്. സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർവിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു. കേന്ദ്രഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾക്കുപുറമേ വിവിധ സംസ്ഥാനങ്ങളിൽ അവരവരുടേതായ സൈനികക്ഷേമ പദ്ധതികൾ നിലവിലുണ്ട്.

നിലവിൽ പരംവീർചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും.

പരമവീര ചക്രം നേടിയ ജവാന്മാർ

അവലംബം

Tags:

1947ഇന്ദ്രൻഓഗസ്റ്റ് 15ഭാരതരത്നംമേജർ സോമനാഥ് ശർമ്മ

🔥 Trending searches on Wiki മലയാളം:

സോണിയ ഗാന്ധിക്ഷയംനസ്ലെൻ കെ. ഗഫൂർഇല്യൂമിനേറ്റിറോസ്‌മേരിധ്യാൻ ശ്രീനിവാസൻയോഗി ആദിത്യനാഥ്മലപ്പുറം ജില്ലകണ്ണൂർ ലോക്സഭാമണ്ഡലംഖുർആൻഎഴുത്തച്ഛൻ പുരസ്കാരംഎ.കെ. ഗോപാലൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കുവൈറ്റ്മമിത ബൈജുമഞ്ജു വാര്യർമുലപ്പാൽലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)എളമരം കരീംഡെങ്കിപ്പനിമഞ്ഞപ്പിത്തംമദർ തെരേസസേവനാവകാശ നിയമംകേരള ഫോക്‌ലോർ അക്കാദമിഅരിമ്പാറഔഷധസസ്യങ്ങളുടെ പട്ടികഇടശ്ശേരി ഗോവിന്ദൻ നായർസച്ചിദാനന്ദൻബുദ്ധമതത്തിന്റെ ചരിത്രംഅയ്യപ്പൻഅമേരിക്കൻ സ്വാതന്ത്ര്യസമരംവി. മുരളീധരൻരാജീവ് ഗാന്ധിപ്രമേഹംഇന്ത്യൻ നാഷണൽ ലീഗ്വിമോചനസമരംവി.പി. സിങ്കലാമണ്ഡലം കേശവൻഉമ്മൻ ചാണ്ടിതെങ്ങ്വിക്കിപീഡിയചങ്ങലംപരണ്ടഹലോമലയാളഭാഷാചരിത്രംരാമൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾയോഗർട്ട്പ്രിയങ്കാ ഗാന്ധിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഅരണഅങ്കണവാടിനാദാപുരം നിയമസഭാമണ്ഡലംട്രാൻസ് (ചലച്ചിത്രം)കെ.ബി. ഗണേഷ് കുമാർഇന്ത്യൻ ശിക്ഷാനിയമം (1860)കൊട്ടിയൂർ വൈശാഖ ഉത്സവംകടുവ (ചലച്ചിത്രം)മാവ്പാലക്കാട്റഷ്യൻ വിപ്ലവംകെ.സി. വേണുഗോപാൽഇ.ടി. മുഹമ്മദ് ബഷീർവട്ടവടകഞ്ചാവ്പോത്ത്തരുണി സച്ച്ദേവ്അസ്സീസിയിലെ ഫ്രാൻസിസ്സുൽത്താൻ ബത്തേരികോഴിക്കോട്ഡയറിമലയാറ്റൂർ രാമകൃഷ്ണൻദേശാഭിമാനി ദിനപ്പത്രംഭാരതീയ സ്റ്റേറ്റ് ബാങ്ക്പൃഥ്വിരാജ്തിരുവിതാംകൂർ ഭരണാധികാരികൾ🡆 More