ഇന്ത്യ പഞ്ചാബിന്റെ ജനസംഖ്യ

ഇന്ത്യയിലെ 2011 ലെ കാനേഷുമാരി പ്രകാരം പഞ്ചാബിൽ ജനസംഖ്യ ഏതാണ്ട് 27.7 ദശലക്ഷം ആണ്.

പഞ്ചാബിൽ ഏറ്റവും കൂടുതലുള്ളത് സിക്ക് മത വിശ്വാസികളാണ്. ആകെ ഉള്ള ജനസംഖ്യയുടെ 58% സിക്കുകാരും 38% ഹിന്ദുമത വിശ്വാസികളും ശേഷിക്കുന്നവ ഇസ്ലാം, ക്രിസ്ത്യൻ, ബുദ്ധ, ജൈന എന്നിങ്ങനെ പോകുന്നു. സിക്കുകാരുടെ ആരാധനാലയങ്ങളിൽ ഏറ്റവും വിശുദ്ധമായത് എന്നറിയപ്പെടുന്ന ഹർമന്ദിർ സാഹിബ് (സുവർണ്ണക്ഷേത്രം) സ്ഥിതി ചെയ്യുന്നത് വിശുദ്ധ പട്ടണമായ അമൃത്സറിലാണ്. സുവർണ്ണക്ഷേത്ര സമുച്ചയത്തിനു സമീപം സ്ഥിതി ചെയ്യുന്ന അകൽ തക്ത് സിക്കുകാരുടെ ഐഹികമായ ഇരിപ്പിടങ്ങളിൽ ഒന്നാണ്. അഞ്ച് ഐഹിക ഇരിപ്പിടങ്ങളിൽ മൂന്നെണ്ണവും പഞ്ചാബിലാണ്. സിക്ക് കലണ്ടറിലുള്ള അവധി ദിവസങ്ങളിൽ (വൈശാഖി, ഹോലാമൊഹല്ല, ഗുരുപർബ്, ദീപാവലി) സിക്കുകാർ ഓരോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒത്തു കൂടുകയും അണിയണിയായി നടക്കാറുമുണ്ട്. വിവിധ തരത്തിലും വലിപ്പത്തിലും ഉള്ളതായ സിക്ക് ഗുരുദ്വാര (സിക്കുകാരുടെ ക്ഷേത്രം) പഞ്ചാബിലെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാണും.

ഗുരുമുഖി ലിപിയിലുള്ളതാണ് പഞ്ചാബിലെ ഔദ്യോഗിക ഭാഷ. മലർകൊട്ല ടൗണിൽ ഇസ്ലാം ആധിപത്യം കുറച്ച് കൂടുതലാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ (ബീഹാർ, ഉത്തർ പ്രദേശ്) സാന്നിദ്ധ്യം മൂലം പഞ്ചാബിലെ ഇസ്ലാം ജനസംഖ്യ 1.93% കൂടിയിട്ടുണ്ട്.

ജില്ലാ അടിസ്ഥാനത്തിൽ ഓരോ മതത്തിന്റേയും ജനസംഖ്യ (2011)
# ജില്ല സിക്ക് ഹിന്ദു ഇസ്ലാം ക്രിസ്റ്റ്യൻ ജൈന ബുദ്ധ മറ്റുള്ളവ ഒരു മതത്തിലും ഉൾപ്പെടാത്തവർ
1 അമൃത്സർ 68.94% 27.74% 0.50% 2.18% 0.13% 0.04% 0.04% 0.44%
2 ബർണല 78.54% 18.95% 2.20% 0.10% 0.04% 0.02% 0.08% 0.06%
3 ബതിണ്ട 70.89% 27.41% 1.17% 0.18% 0.09% 0.02% 0.04% 0.20%
4 ഫരിത്കോട്ട് 76.08% 22.89% 0.51% 0.20% 0.18% 0.03% 0.02% 0.10%
5 ഫറ്റെഗർ 71.23% 25.47% 2.80% 0.28% 0.03% 0.01% 0.04% 0.13%
6 ഫിറോസ്പുർ 53.76% 44.67% 0.34% 0.95% 0.06% 0.02% 0.01% 0.19%
7 ഗുർദാസ്പുർ 43.64% 46.74% 1.20% 7.68% 0.03% 0.02% 0.04% 0.66%
8 ഹോഷിയാർപുർ 33.92% 63.07% 1.46% 0.94% 0.13% 0.22% 0.03% 0.23%
9 ജലന്ദർ 32.75% 63.56% 1.38% 1.19% 0.18% 0.52% 0.04% 0.39%
10 കപുർത്തല 55.66% 41.23% 1.25% 0.67% 0.07% 0.82% 0.04% 0.27%
11 ലുധിയാന 53.26% 42.94% 2.22% 0.47% 0.56% 0.06% 0.04% 0.45%
12 മാനസ 77.75% 20.34% 1.35% 0.12% 0.20% 0.02% 0.06% 0.17%
13 മോഗ 82.24% 15.91% 0.94% 0.33% 0.04% 0.02% 0.04% 0.48%
14 മുക്ത്സാർ 70.81% 28.26% 0.48% 0.19% 0.08% 0.03% 0.05% 0.10%
15 പാട്യാല 55.91% 41.32% 2.11% 0.30% 0.10% 0.01% 0.07% 0.17%
16 രുപ്നഗർ 52.74% 44.47% 2.12% 0.31% 0.10% 0.02% 0.02% 0.23%
17 സാഹിബ് സാദ അജിത് സിംഗ് നഗർ 48.15% 47.88% 2.96% 0.54% 0.13% 0.03% 0.02% 0.29%
18 സംഗ്രൂർ 65.10% 23.53% 10.82% 0.15% 0.19% 0.02% 0.06% 0.14%
19 ഷാഹിദ് ഭഗത് സിംഗ് നഗർ 31.50% 65.55% 1.12% 0.24% 0.11% 0.96% 0.04% 0.47%
20 ടാൻ ടരൺ 93.33% 5.40% 0.34% 0.54% 0.06% 0.01% 0.00% 0.31%
പഞ്ചാബ് (ആകെ) 57.69% 38.49% 1.93% 1.26% 0.16% 0.12% 0.04% 0.32%

Tags:

ഇന്ത്യദീപാവലിപഞ്ചാബ്വൈശാഖിസുവർണ്ണക്ഷേത്രം

🔥 Trending searches on Wiki മലയാളം:

നല്ലൂർനാട്പണ്ഡിറ്റ് കെ.പി. കറുപ്പൻചരക്കു സേവന നികുതി (ഇന്ത്യ)ചിറയിൻകീഴ്ചാത്തന്നൂർശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്കുഴിയാനതുമ്പമൺ ഗ്രാമപഞ്ചായത്ത്മാമാങ്കംകുര്യാക്കോസ് ഏലിയാസ് ചാവറമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്പരപ്പനങ്ങാടി നഗരസഭവെള്ളിക്കെട്ടൻമലമുഴക്കി വേഴാമ്പൽസൗദി അറേബ്യക്ഷേത്രപ്രവേശന വിളംബരംവണ്ണപ്പുറംപുൽപ്പള്ളിമൂസാ നബിഉമ്മാച്ചുകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപട്ടാമ്പിശ്രീനാരായണഗുരുഎഫ്.സി. ബാഴ്സലോണദേവസഹായം പിള്ളനാഴികഓടക്കുഴൽ പുരസ്കാരംഹിമാലയംമംഗലം അണക്കെട്ട്അഗ്നിച്ചിറകുകൾനവരത്നങ്ങൾതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾനെല്ലിയാമ്പതിമുട്ടിൽ ഗ്രാമപഞ്ചായത്ത്കേരളത്തിലെ ജില്ലകളുടെ പട്ടികഉപഭോക്തൃ സംരക്ഷണ നിയമം 1986മരങ്ങാട്ടുപിള്ളിനാടകംഞാറക്കൽ ഗ്രാമപഞ്ചായത്ത്ആയൂർജി. ശങ്കരക്കുറുപ്പ്കുട്ടമ്പുഴകോന്നികുടുംബശ്രീഎലത്തൂർ ഗ്രാമപഞ്ചായത്ത്കണ്ണകിചാലിശ്ശേരി ഗ്രാമപഞ്ചായത്ത്കൂരാച്ചുണ്ട്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇന്ദിരാ ഗാന്ധിവൈക്കംസന്ധിവാതംതുമ്പ (തിരുവനന്തപുരം)അന്തിക്കാട്ചെറുശ്ശേരിചിറ്റാർ ഗ്രാമപഞ്ചായത്ത്പേരാവൂർഐക്യരാഷ്ട്രസഭകേരള സാഹിത്യ അക്കാദമി പുരസ്കാരംപെരുമ്പാവൂർഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്അമേരിക്കൻ സ്വാതന്ത്ര്യസമരംരക്തസമ്മർദ്ദംഅൽഫോൻസാമ്മഇരിങ്ങോൾ കാവ്പാലോട്ചിമ്മിനി അണക്കെട്ട്നെടുങ്കണ്ടംറിയൽ മാഡ്രിഡ് സി.എഫ്ആഗ്നേയഗ്രന്ഥിയുടെ വീക്കംഈരാറ്റുപേട്ടവയനാട് ജില്ലതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവയലാർ പുരസ്കാരംഭൂതത്താൻകെട്ട്ശക്തൻ തമ്പുരാൻആനിക്കാട്, പത്തനംതിട്ട ജില്ലകേരളശ്ശേരി ഗ്രാമപഞ്ചായത്ത്🡆 More