നീൽസ് ഹെൻറിക് ആബേൽ

പ്രശസ്തനായ നോർവേജിയൻ ഗണിതശാസ്ത്രജ്ഞനായിരുന്നു നീൽസ് ഹെൻറിക് ആബേൽ.

നോർവെയുടെ ഭാഗമായിരുന്ന ഫീനോസ് ദ്വീപിൽ 1802 ആഗസ്റ്റ് 5-ന് ജനിച്ച ആബേൽ ഒരു ലൂതറർ വൈദികന്റെ ഏഴു മക്കളിൽ രണ്ടാമനായിരുന്നു. 1829 ഏപ്രിൽ 6-ന് നോർവേയിലെ തന്നെ ഫ്രോലൻഡിൽ വച്ച് ക്ഷയം ബാധിച്ച് മരണമടഞ്ഞു.

Niels Henrik Abel
നീൽസ് ഹെൻറിക് ആബേൽ
Niels Henrik Abel
ജനനം(1802-08-05)5 ഓഗസ്റ്റ് 1802
Nedstrand, Norway
മരണം6 ഏപ്രിൽ 1829(1829-04-06) (പ്രായം 26)
Froland, Norway
ദേശീയതNorwegian
കലാലയംRoyal Frederick University
അറിയപ്പെടുന്നത്Abelian function
Abelian group
Abel's theorem
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്വാധീനങ്ങൾBernt Michael Holmboe

27-ആം വയസ്സിൽ തന്നെ മരണമടഞ്ഞെങ്കിലും ചെറുപ്രായത്തിൽ തന്നെ ആബേൽ ഗണിതശാസ്ത്രത്തിൽ കാതലായ കണ്ടുപിടിത്തങ്ങൾ നടത്തിയിരുന്നു. അഞ്ചാം വർഗ്ഗ ബഹുപദങ്ങൾക്ക് ബിജീയനിർദ്ധാരണം സാധ്യമല്ല എന്ന് തെളിയിച്ചതാണ് ആബേലിന്റെ ഏറ്റവും വലിയ സംഭാവന. ദ്വിപദപ്രമേയത്തിന്റെ തെളിവ് അഭിന്നകസംഖ്യകളെയും ഉൾക്കൊള്ളിക്കുന്ന തരത്തിൽ വികസിപ്പിച്ചത് അദ്ദേഹമാണ്. ഗ്രൂപ് സിദ്ധാന്തം എന്ന ഗണിതശാഖയ്ക്ക് തുടക്കമിട്ടു (ഗാൽവയും സ്വതന്ത്രമായി ഇത് വികസിപ്പിച്ചിരുന്നു). എലിപ്റ്റിക് ഫങ്ഷനുകളെക്കുറിച്ചും കാര്യമായ പഠനങ്ങൾ നടത്തിയെങ്കിലും ഇവ അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പുറത്തുവന്നത്.

ഗണിതശാസ്ത്രജ്ഞർക്കുള്ള നോബേൽ സമ്മാനം എന്ന പേരിൽ അറിയപ്പെടുന്ന ആബേൽ പുരസ്കാരം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ്. ഏതാണ്ട് ഒരു മില്യൺ ഡോളർ സമ്മാനത്തുകയുള്ള ഇത് ഓരോ വർഷവും നോർവേയിലെ രാജാവാണ് സമ്മാനിക്കുന്നത്.

Tags:

ക്ഷയം

🔥 Trending searches on Wiki മലയാളം:

ആർത്തവവിരാമംബ്ലോഗ്ധനുഷ്കോടിഅക്കിത്തം അച്യുതൻ നമ്പൂതിരിഖസാക്കിന്റെ ഇതിഹാസംവുദുഇന്ത്യയുടെ ഭരണഘടനവെള്ളെരിക്ക്ചെറുശ്ശേരിമാർത്തോമ്മാ സഭസ്വഹാബികളുടെ പട്ടികകേരള സാഹിത്യ അക്കാദമിസംസ്കാരംഇബ്രാഹിംതോമാശ്ലീഹാചാലക്കുടിമരപ്പട്ടിതൃശ്ശൂർ ജില്ലഏകാന്തതയുടെ നൂറ് വർഷങ്ങൾഉസ്‌മാൻ ബിൻ അഫ്ഫാൻഓമനത്തിങ്കൾ കിടാവോവിഭക്തിഹലീമ അൽ-സഅദിയ്യഗണിതംഅബിസീനിയൻ പൂച്ചനോവൽകമല സുറയ്യടൊയോട്ടദാരിദ്ര്യംകവിത്രയംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികല്ലുമ്മക്കായമുടിയേറ്റ്ട്രാഫിക് നിയമങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ഡെൽഹിഇന്ത്യൻ ഭരണഘടന ഭേദഗതികൾനീതി ആയോഗ്ഗുരുവായൂർഹജ്ജ്നാഴികവിക്കിപീഡിയരാമൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകർമ്മല മാതാവ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംസ്വർണംവക്കം അബ്ദുൽ ഖാദർ മൗലവിമാർത്താണ്ഡവർമ്മ (നോവൽ)2022 ഫിഫ ലോകകപ്പ്ഗോകുലം ഗോപാലൻഉപ്പൂറ്റിവേദനവിക്രമൻ നായർലിംഗം (വ്യാകരണം)തമോദ്വാരംമങ്ക മഹേഷ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഅറബി ഭാഷലൈംഗികബന്ധംഫേസ്‌ബുക്ക്രതിലീലടൈഫോയ്ഡ്ചാന്നാർ ലഹളജി. ശങ്കരക്കുറുപ്പ്ചൈനയിലെ വന്മതിൽകെ. കേളപ്പൻരാമായണംതണ്ണിമത്തൻപാത്തുമ്മായുടെ ആട്സന്ധിവാതംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഅബ്ദുന്നാസർ മഅദനിമദർ തെരേസഅപസ്മാരംവ്യാഴംഭീമൻ രഘുആണിരോഗം🡆 More