ജോൺ ലെജൻഡ്: അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമാണ് ജോൺ റോജർ സ്റ്റീഫൻസ് എന്ന ജോൺ ലെജൻഡ് (ജനനം ഡിസംബർ 28, 1978).

10 ഗ്രാമി പുരസ്കാരം, ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾക്കർഹനായിട്ടുണ്ട്. 2007 ൽ സോങ്ഡറിൻെറസ് ഹാൾ ഓഫ് ഫെയ്മിന്റെ ഹാൾ ഡേവിഡ് സ്റ്റർലൈറ് അവാർഡ് നേടി. തന്റെ ആദ്യ ആൽബത്തിന്റെ റിലീസിനു മുൻപ് തന്നെ പ്രമുഖരായ പല കലാകാരന്മാരുടെ സഹകരണത്തിലൂടെ പ്രശസ്തി നേടി. മാഗ്നെറ്റിക് മാനുവേണ്ടി “ഗേറ്റിങ് നോവെയർ”,[കൻയി വെസ്റ്റ്‌|കൻയി വെസ്റ്റിന്റെ] “ഓൾ ഓഫ് ദി ലൈറ്സ്”, സ്ലം വില്ലേജിനുവേണ്ടി “സെൽഫിഷ്”, ഡൈലേറ്റെഡ് പീപ്പിൾസിന്റെ “ദിസ് വേ” എന്നി ഗാനങ്ങൾ ആലപിച്ചു. ലൗറിൻ ഹിൽസിന്റെ “ എവരിത്തിങ് ഈസ് ‌എവരിത്തിങ്‌ “ എന്നാ ഗാനത്തിന് പിയാനോ വായിച്ചു. 2013 ൽ അദ്ദേഹത്തിന്റെ “ഓൾ ഓഫ് മി” എന്ന ഗാനം ബിൽബോർഡ് ഹോട് 100 ൽ ഒന്നാമതെത്തി. 2015 ൽ മികച്ച ഗാനത്തിനുള്ള അക്കാദമി അവാർഡ് സെൽമ എന്ന സിനിമയിലെ “ഗ്ലോറി” എന്ന ഗാനം എഴുതിയത്തിലൂടെ ലഭിച്ചു.

John Legend
ജോൺ ലെജൻഡ്: ജീവിതരേഖ, ആൽബങ്ങൾ, അവലംബം
John Legend at the Citi Presents Evenings with Legends show on January 29, 2014 in New York.
ജനനം
ജോൺ റോജർ സ്റ്റീഫൻസ്

(1978-12-28) ഡിസംബർ 28, 1978  (45 വയസ്സ്)
Springfield, Ohio, U.S.
കലാലയംUniversity of Pennsylvania
തൊഴിൽ
  • Singer
  • songwriter
  • musician
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
Chrissy Teigen
(m. 2013)
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
  • R&B
  • soul
  • neo soul
  • pop
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • keyboards
ലേബലുകൾ
  • GOOD Music
  • Sony Music
  • Columbia
വെബ്സൈറ്റ്JohnLegend.com

ജീവിതരേഖ

ബാല്യകാലം

ഒഹായോയിലെ സ്പ്രിങ്ഫീൽഡിൽ 1978 ഡിസംബർ 28 ന് ജനിച്ചു. റൊണാൾഡ് ലാമർ സ്റ്റീഫൻസിറ്റേയും ഫിലിസ്‌ എലൈനിറ്റെയും നാലാമത്തെ കുട്ടിയാണ്‌. നാലാമത്തെ വയസ്സിൽ പള്ളിയിൽ പാടാൻ ആരംഭിച്ചു. ഏഴ് വയസ്സ് ആയിരുന്നപ്പോൾ പിയാനോ വായിക്കാൻ ആരംഭിച്ചു. പിന്നീട് നോർത്ത് ഹൈ സ്കൂളിൽ ചേർന്ന് പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി ഓഫ് പെൺസിൽവനിയിൽ നിന്നും ഇംഗ്ലീഷിനോടൊപ്പം ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തിലെ ഊന്നലിനെ കുറിച്ചു പഠിച്ചു.

ഔദ്യോഗിക ജീവിത ആരംഭം

കോളേജിൽ ആയിരുന്ന കാലത്ത് ഒരു സുഹൃത്ത് വഴി ലൗറിൻ ഹില്ലിനെ പരിചയപ്പെട്ടു. അങ്ങനെ “എവരിത്തിങ് ഈസ് എവരിത്തിങ്” എന്ന ഗാനത്തിന് പിയാനോ ആലപിക്കാൻ അവസരം ലഭിച്ചു. ഈ കാലയളവിൽ ഫിലാഡൽഫിയ, ന്യൂ യോർക്ക്, ബോസ്റ്റൺ, വാഷിംഗ്‌ടൺ എന്നി സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. 1999 ൽ കോളേജ് ബിരുദം നേടിയതിനുശേഷം സ്വന്തമായി പാട്ടുകൾ എഴുതാനും റെക്കോർഡ് ചെയ്യാനും ആരംഭിച്ചു. പരാശ്രയം കൂടാതെ ആദ്യ രണ്ടു ആൽബം പുറത്തിറക്കി. ബോസ്റ്റൺ കൻസൽറ്റൻറ്റ് ഗ്രൂപ്പിൽ മാനേജ്മെന്റ് കൻസൽറ്റൻറ്റായി ജോലി ചെയ്തു. 2001 ൽ ദേവോ സ്പ്രിങ്‌സ്റ്റീൻ വഴി കാന്യെ വെസ്റ്റിനെ പരിചയപ്പെട്ടു. അങ്ങനെ വെസ്റ്റിന്റെ കൂടെ പാടാൻ അവസരം ലഭിച്ചു. ജെ. ഐവി അദ്ദേഹത്തെ ജോൺ ലെജൻഡ് എന്ന നാമത്തിൽ വിളിക്കാൻ ആരംഭിച്ചു.

2004 ഡിസംബറിൽ ആദ്യ ആൽബം, ഗെറ്റ് ലിഫ്റ്റഡ്‌, പുറത്തിറങ്ങി. 2006 ൽ ഗ്രാമി അവാർഡ് ഈ ആൽബത്തിന് ലഭിച്ചു. ഈ ആൽബം അദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടി കൊടുത്തു. 2006 ഒക്ടോബറിൽ രണ്ടാമത്തെ ആൽബമായ വൺസ് അഗൈൻ പുറത്തിറങ്ങി. 2012 മെയ് 12 ന് ഹോവർഡ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. മാഗ്നെറ്റിക് മാനുവേണ്ടി “ഗേറ്റിങ് നോവെയർ”, കാന്യെ വെസ്റ്റിന്റെ “ഓൾ ഓഫ് ദി ലൈറ്സ്”, സ്ലം വില്ലേജിനുവേണ്ടി “സെൽഫിഷ്”, ഡൈലേറ്റെഡ് പീപ്പിൾസിന്റെ “ദിസ് വേ” എന്നി ഗാനങ്ങൾ ആലപിച്ചു. 2013 ൽ അദ്ദേഹത്തിന്റെ “ഓൾ ഓഫ് മി” എന്ന ഗാനം ബിൽബോർഡ് ഹോട് 100 ൽ ഒന്നാമതെത്തി. 2015 ൽ മികച്ച ഗാനത്തിനുള്ള അക്കാദമി അവാർഡ് സെൽമ എന്ന സിനിമയിലെ “ഗ്ലോറി” എന്ന ഗാനം എഴുതിയത്തിലൂടെ ലഭിച്ചു. 31 അവാർഡുകളും 45 നോമിനേഷനുകളും ഇതുവരെ ലഭിച്ചു.

ആൽബങ്ങൾ

  1. ഗെറ്റ് ലിഫ്റ്റഡ്‌ (2004)
  2. വൺസ് അഗൈൻ (2006)
  3. ഇവോൽവേർ (2008)
  4. ലവ് ഇൻ ദി ഫ്യൂചർ(2013)
  5. ദാർക്കനെസ് ആൻഡ് ലൈറ്റ് (2016)

അവലംബം

Tags:

ജോൺ ലെജൻഡ് ജീവിതരേഖജോൺ ലെജൻഡ് ആൽബങ്ങൾജോൺ ലെജൻഡ് അവലംബംജോൺ ലെജൻഡ് പുറം കണ്ണികൾജോൺ ലെജൻഡ്അക്കാദമി അവാർഡ്അമേരിക്കൻ ഐക്യനാടുകൾഗോൾഡൻ ഗ്ലോബ് പുരസ്കാരംഗ്രാമി പുരസ്കാരം

🔥 Trending searches on Wiki മലയാളം:

മുത്തങ്ങശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്ആൽമരംമഞ്ചേശ്വരംആസൂത്രണ കമ്മീഷൻഹിമാലയംഏങ്ങണ്ടിയൂർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമീഞ്ചന്തകേരളചരിത്രംഗുൽ‌മോഹർതൊടുപുഴകാസർഗോഡ്വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്എലത്തൂർ ഗ്രാമപഞ്ചായത്ത്കട്ടപ്പനപി.എച്ച്. മൂല്യംരക്താതിമർദ്ദംഅയ്യങ്കാളിഅരുവിപ്പുറംഉണ്ണി മുകുന്ദൻഗോഡ്ഫാദർകർണ്ണൻദശാവതാരംകൂർക്കഞ്ചേരിനെല്ലിയാമ്പതിപാമ്പാടിമാറാട് കൂട്ടക്കൊലകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്താമരശ്ശേരികുണ്ടറ വിളംബരംകാലാവസ്ഥകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്വടകരഉപനയനംഅഗ്നിച്ചിറകുകൾകവിത്രയംശബരിമലകലി (ചലച്ചിത്രം)ഒറ്റപ്പാലംഅരിമ്പൂർതോമാശ്ലീഹാപശ്ചിമഘട്ടംകൃഷ്ണൻകണ്ണാടി ഗ്രാമപഞ്ചായത്ത്ഉമ്മാച്ചുനീതി ആയോഗ്ചതിക്കാത്ത ചന്തുകുട്ടമ്പുഴകൊല്ലൂർ മൂകാംബികാക്ഷേത്രംഇരിക്കൂർവള്ളത്തോൾ നാരായണമേനോൻചങ്ങമ്പുഴ കൃഷ്ണപിള്ളഫറോക്ക്അരുവാപ്പുലം ഗ്രാമപഞ്ചായത്ത്ശൂരനാട്രംഗകലവെഞ്ഞാറമൂട്ഓച്ചിറശ്രീനാരായണഗുരുദേശീയപാത 85 (ഇന്ത്യ)ശാസ്താംകോട്ടഅമരവിളഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകോഴിക്കോട്പാലക്കാട് ജില്ലഹെപ്പറ്റൈറ്റിസ്-ബികേരളത്തിലെ നദികളുടെ പട്ടികപാഠകംആധുനിക കവിത്രയംഖസാക്കിന്റെ ഇതിഹാസംമൗലികാവകാശങ്ങൾമധുര മീനാക്ഷി ക്ഷേത്രംബേക്കൽബാർബാറികൻ🡆 More