ഉയ്ഗൂർ ഭാഷ: മധ്യേഷ്യൻ ഭാഷ

ഒരു തുർക്കിക് ഭാഷയാണ് ഉയ്ഗൂർ - (Uyghur: ئۇيغۇر تىلى, Уйғур тили, Uyghur tili, Uyƣur tili or ئۇيغۇرچە, Уйғурчә, Uygurche, Uyƣurqə).

ചൈനയിലെ സ്വയംഭരണപ്രദേശമായ സിൻജിയാങ് ഉയ്ഗൂറിലെ ജനങ്ങളാണ് ഈ ഭാഷ മുഖ്യമായും ഉപയോഗിക്കുന്നത്. കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഉയ്ഗൂർ ഭാഷ സംസാരിക്കുന്ന ജനങ്ങൾ വസിക്കുന്നുണ്ട്. സിൻജിയാങ് ഉയ്ഗൂർ സ്വയം ഭരണപ്രദേശത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഉയ്ഗൂർ. എട്ടു മുതൽ പതിനൊന്ന് ദശലക്ഷം ജനങ്ങൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഭാഷ വ്യാപകമായി സാമൂഹിക, ഔദ്യോഗിത മേഖലകളിലും അച്ചടി, റേഡിയോ, ടെലിവിഷൻ എന്നി മാധ്യമങ്ങളിലും ഉപയോഗിക്കുന്നുണ്ട്. തുർക്കിക് ഭാഷകളിലെ കർലുക് ശാഖയിൽ പെട്ടതാണ് ഉയ്ഗൂർ. ഉസ്‌ബെക് ഭാഷയും ഈ വിഭാഗത്തിൽപെട്ടതാണ്. മറ്റു പല തുർക്കിക് ഭാഷകളേയും പോലെ ഉയ്ഗൂർ ഭാഷയ്ക്കും സ്വര യോജിപ്പും പദയോജിപ്പുകളുമുണ്ട്, വ്യാകരണ ലിംഗഭേദവും ക്രിയയുടെ വർഗ്ഗീകരണവും കുറവാണ് ഉയ്ഗൂർ ഭാഷയ്ക്ക്. സബ്ജക്ട് - ഒബ്ജക്ട് - വെർബ് എന്ന ക്രമത്തിൽ ആണ് പദവിന്യാസം. ആധുനിക അറബി പദോൽപത്തിയിൽ നിന്ന് എഴുത്ത് സമ്പ്രാദായമാണ് സാധാരണയായി ഉപയോഗിക്കുന്നത്. അങ്ങനെയാണങ്കിലും ചരിത്രപരമായ ആവശ്യങ്ങൾക്കും സഹായക ക്രിയകൾ എഴുതാനും ചൈനയിൽ മാത്രം മറ്റു എഴുത്തു രീതികളും ഉപയോഗിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഉയ്ഗൂർ അറബിക് അക്ഷരമാല എല്ലാ സ്വരാക്ഷരങ്ങളും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ കുറഞ്ഞ അളവിലാണങ്കിലും ലാറ്റിൻ, സിറിലിക് അക്ഷരമാലകളും ഉയ്ഗൂർ ഭാഷയിൽ ഉപയോഗിക്കുന്നുണ്ട്. അറബിക്, ലാറ്റിൻ അക്ഷരമാലകൾ 32ആണ്.

ഉയ്ഗൂർ
ئۇيغۇرچە  /  ئۇيغۇر تىلى
ഉയ്ഗൂർ ഭാഷ: ചരിത്രം, വർഗീകരണം, പദവി
Uyghur written in Perso-Arabic script
ഉച്ചാരണം[ʊjʁʊrˈtʃɛ], [ʊjˈʁʊr tili]
ഉത്ഭവിച്ച ദേശംXinjiang, China
സംസാരിക്കുന്ന നരവംശംUyghur
മാതൃഭാഷയായി സംസാരിക്കുന്നവർ
10.4 million (2010 census)
Turkic
  • Common Turkic
    • Karluk
      • ഉയ്ഗൂർ
പൂർവ്വികരൂപം
Karakhanid
Arabic (Uyghur alphabet)
Latin script
Cyrillic script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഉയ്ഗൂർ ഭാഷ: ചരിത്രം, വർഗീകരണം, പദവി China
  • Xinjiang Uyghur Autonomous Region
Regulated byWorking Committee of Ethnic Language and Writing of Xinjiang Uyghur Autonomous Region
ഭാഷാ കോഡുകൾ
ISO 639-1ug
ISO 639-2uig
ISO 639-3uig
ഗ്ലോട്ടോലോഗ്uigh1240
Uyghur is spoken in northwest China
Geographical extent of Uyghur in China
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.


ചരിത്രം

മധ്യ തുർക്കിക് ഭാഷകളിലെ കർലുക് ഭാഷാ കുടുംബത്തിൽ പെട്ടതാണ് ഉയ്ഗൂർ, ഉസ്‌ബെക് ഭാഷകൾ. ആധുനിക ഉയ്ഗൂർ ഭാഷ പഴയ ഉയ്ഗൂർ ഭാഷാ വംശത്തിൽ പെട്ടതല്ലെന്നാണ് കഗൻ അറിക് എഴുതുന്നത്. ആധുനിക ഉയ്ഗൂർ ഭാഷ മധ്യാഷ്യയിലെ ട്രാൻസോക്ഷ്യാന ഭരിച്ചിരുന്ന കാര ഖാനിദ് ഖനാറ്റെ എന്ന തുർക്കിക് രാജപരമ്പരക്കാർ സംസാരിച്ചിരുന്ന ഉയ്ഗൂർ ഭാഷയുടെ വംശപരമ്പരയിൽ ഉൾപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. ജെറാൾഡ് ക്ലൗസൺ പറയുന്നത്, പാശ്ചാത്യ ഉയ്ഗൂർ പഴയ ഉയ്ഗൂർ ഭാഷയുടെ പിൻഗാമിയാണെന്നാണ്. ഇതിനെ നിയോ ഉയ്ഗൂർ എന്നും വിളിക്കുന്നു. ആധുനിക ഉയ്ഗൂർ ഭാഷ പഴയ ഉയ്ഗൂറിന്റെ പിൻഗാമിയല്ലെന്നും എന്നാൽ, ഇത് സകാനി ഭാഷയുടെ പിൻഗാമിയാണെന്നുമാണ് തുർക്കി ഭാഷാ പണ്ഡിതനായ മഹ്മൂദ് അൽ കശ്ഗരി പറയുന്നത്. ആധുനിക ഉയ്ഗൂർ ഭാഷയും പാശ്ചാത്യൻ ഉയ്ഗൂർ ഭാഷയും പൂർണ്ണായും വ്യത്യസ്ത തുർക്കിക് ഭാഷാ കുടുംബത്തിൽ നിന്ന് വരുന്നതാണെന്നാണ് ഫ്രഡറിക് കൊയിനോയുടെ അഭിപ്രായം. യഥാക്രമം, തെക്കുകിഴക്കൻ തുർക്കിക് ഭാഷയിൽ (ആധുനിക ഉയ്ഗൂർ) നിന്നും വടക്ക് കിഴക്കൻ തുർക്കിക് ഭാഷകളിൽ (പാശ്ചാത്യൻ ഉയ്ഗൂർ) നിന്നുമാണ് ഇവ വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പാശ്ചാത്യൻ ഉയ്ഗൂർ ഭാഷ ഭൂമിശാസ്ത്രപരമായി സൈബീരിയയോട് അടുത്താണ്. ഇവ കൂടുതലായി സൈബീരിയൻ തുർക്കിക് ഭാഷകളോടാണ് അടുത്ത് ബന്ധപ്പെട്ടിരിക്കുന്നത്. കശ്ഗാറിലാണ് തുർക്കിക് ഭാഷകൾ സംസാരിച്ചിരുന്നത്. കാരാ ഖാനിദ് രാജവംശം ഉപയോഗിച്ചിരുന്നത് കർലുക് ഭാഷയാണ്, പഴയ ഉയ്ഗൂർ ആയിരുന്നില്ലെന്നാണ് റോബർട്ട് ഡാൻകോഫിന്റെ വാദം.

വർഗീകരണം

തുർക്കിക് ഭാഷാ കുടുംബത്തിലെ കർലുക് ശാഖയിലാണ് ഉയ്ഗൂർ ഭാഷ ഉൾപ്പെടുന്നത്. ഇത് അയ്‌നു ഭാഷ, ലോപ് ഭാഷ, ഇലി തുർക്കി ഭാഷ എന്നിവയുമായാണ് കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്നത്. നിലവിൽ പ്രയോഗതതില്ലാത്ത തുർക്കിക് ഭാഷയായ ജഗതയ്, ഉസ്‌ബെക് എന്നിവയുമായും വിദുര ബന്ധമുള്ള ഭാഷയാണ് ഉയ്ഗൂർ ഭാഷ.

പദവി

ശബ്ദശാസ്ത്രം

അവലംബം

Tags:

ഉയ്ഗൂർ ഭാഷ ചരിത്രംഉയ്ഗൂർ ഭാഷ വർഗീകരണംഉയ്ഗൂർ ഭാഷ പദവിഉയ്ഗൂർ ഭാഷ ശബ്ദശാസ്ത്രംഉയ്ഗൂർ ഭാഷ അവലംബംഉയ്ഗൂർ ഭാഷഅച്ചടിഅറബിഉസ്ബെക്കിസ്ഥാൻഎഴുത്ത്കസാക്കിസ്ഥാൻചൈനടെലിവിഷൻഭാഷറേഡിയോസിൻജിയാങ്

🔥 Trending searches on Wiki മലയാളം:

കാസർഗോഡ്കൊല്ലങ്കോട്തൃശ്ശൂർ ജില്ലപയ്യോളിമലബാർ കലാപംഭക്തിപ്രസ്ഥാനം കേരളത്തിൽമല്ലപ്പള്ളിപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്മാമാങ്കംജനാധിപത്യംഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾകല്ല്യാശ്ശേരിപഴഞ്ചൊല്ല്കുറ്റിപ്പുറംശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്അഗ്നിച്ചിറകുകൾഭരതനാട്യംകിനാനൂർമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്ആസൂത്രണ കമ്മീഷൻക്രിയാറ്റിനിൻവേലൂർ, തൃശ്ശൂർചിക്കൻപോക്സ്മഞ്ചേരിപാർക്കിൻസൺസ് രോഗംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവാഗമൺശാസ്താംകോട്ടദശാവതാരംകൊച്ചിമയ്യഴിനിക്കോള ടെസ്‌ലതിരുവല്ലകുഴിയാനകേരള വനം വന്യജീവി വകുപ്പ്ഊട്ടിമുള്ളൂർക്കരസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകയ്യോന്നിശബരിമലപേരാമ്പ്ര (കോഴിക്കോട്)അബ്ദുന്നാസർ മഅദനിനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ചീമേനിഓച്ചിറലോക്‌സഭകാലാവസ്ഥചെറുവത്തൂർകായംകുളംഗായത്രീമന്ത്രംചേളാരിമലയിൻകീഴ്ചില്ലക്ഷരംഇന്ത്യകിന്നാരത്തുമ്പികൾപൃഥ്വിരാജ്ഗിരീഷ് പുത്തഞ്ചേരിആലത്തൂർകുതിരാൻ‌മലവണ്ടൂർനാദാപുരം ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിമീഞ്ചന്തകുട്ടനാട്‌കോങ്ങാട് ഗ്രാമപഞ്ചായത്ത്കടമ്പനാട്പട്ടണക്കാട് ഗ്രാമപഞ്ചായത്ത്ആനമങ്ങാട്ആനമുടിചുങ്കത്തറ ഗ്രാമപഞ്ചായത്ത്ചെറുപുഴ, കണ്ണൂർമാന്നാർടെസ്റ്റോസ്റ്റിറോൺസുഗതകുമാരിനീലേശ്വരംഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾ🡆 More