ടേബിൾ പർ‌വ്വതം

ദക്ഷിണാഫ്രിക്കയിലെ കേപ് ഉപദ്വീപിലുള്ള ഒരു പർവ്വതമാണ്‌ ടേബിൾ പർ‌വ്വതം.

ടാഫേൽബെർഗ് (Tafeberg) എന്നും ഇത് അറിയപ്പെടുന്നു. കേപ് ടൗണിനോടു ചേർന്ന് ടേബിൾ ബേയ്ക്കഭിമുഖമായി സ്ഥിതിചെയ്യുന്ന ടേബിൾ മൗണ്ടൻ സുമാർ 200 കി.മീ. ദൂരത്തിൽനിന്നു വരെ കടലിൽ നിന്നു ദൃശ്യമാണ്.

ടേബിൾ പർ‌വ്വതം
ടേബിൾ പർ‌വ്വതം
ടേബിൾ പർ‌വ്വതം
ഉയരം കൂടിയ പർവതം
Elevation1,084.6 m (3,558 ft) 
Prominence1,055 m (3,461 ft) Edit this on Wikidata
Coordinates33°57′26.33″S 18°24′11.19″E / 33.9573139°S 18.4031083°E / -33.9573139; 18.4031083
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംCape Town, South Africa

ടേബിൾ മൗണ്ടന്റെ പരന്ന മുകൾപരപ്പ് ഇതിന് മേശയോടു സാമാനമായ ആകൃതി പ്രദാനം ചെയ്യുന്നു. ടേബിൾ ക്ലോത്ത് എന്നു വിളിക്കുന്ന വെളുത്ത മേഘപടലം പലപ്പോഴും ഈ പർവതത്തെ ആവരണം ചെയ്തു കാണപ്പെടാറുണ്ട്.

ഷെയ്‌ൽ, മണൽക്കല്ല് എന്നീ ശിലകളാലാണ് പ്രധാനമായും ടേബിൾ മൗണ്ടൻ രൂപം കൊണ്ടിരിക്കുന്നത്. മണൽക്കല്ലിലടങ്ങിയിട്ടുള്ള ക്വാർട്സ് ആണ് പർവതത്തിന്റെ മുകൾഭാഗത്തു കാണപ്പെടുന്ന പ്രധാന ശിലാധാതു. താരതമ്യേന ദുർബലമായ മറ്റു പദാർഥങ്ങൾ ക്ഷയിച്ചുപോയതിനുശേഷം ഉറപ്പും പ്രതിരോധശേഷിയും കൂടിയ ക്വാർട്സ് മാത്രം അവശേഷിക്കുന്നതിനാലാണിത്.

1086 മീ. ഉയരമുള്ള മക്ലിയർസ് ബീകൺ (Maclear's Beacon) ആണ് ടേബിൾ മൌണ്ടനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 1929-ൽ ഒരു 'കേബിൾ വേ' ഇവിടെ പ്രവർത്തനമാരംഭിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന ദേശീയ സംരക്ഷിത പ്രദേശമാണ് ടേബിൾ മൗണ്ടൻ.

അവലംബം

ടേബിൾ പർ‌വ്വതം കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടേബിൾ_മൌണ്ടൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ദക്ഷിണാഫ്രിക്കപർവ്വതം

🔥 Trending searches on Wiki മലയാളം:

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഎടപ്പാൾരാമനാട്ടുകരമൊകേരി ഗ്രാമപഞ്ചായത്ത്കുണ്ടറ വിളംബരംകാളികാവ്ഇടുക്കി ജില്ലഇന്ത്യൻ ശിക്ഷാനിയമം (1860)കരിവെള്ളൂർപരപ്പനങ്ങാടി നഗരസഭപുതുപ്പള്ളിആധുനിക കവിത്രയംമുഹമ്മകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകൂട്ടക്ഷരംതച്ചമ്പാറ ഗ്രാമപഞ്ചായത്ത്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപിറവന്തൂർമാർത്താണ്ഡവർമ്മ (നോവൽ)കേരള സാഹിത്യ അക്കാദമി പുരസ്കാരംരാജരാജ ചോളൻ ഒന്നാമൻകൂരാച്ചുണ്ട്പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്മോനിപ്പള്ളിഅഞ്ചൽപോട്ടആയൂർഗൗതമബുദ്ധൻപുല്ലുവഴിസുഗതകുമാരിഇരിഞ്ഞാലക്കുടമഞ്ചേരിമലപ്പുറംമലബാർ കലാപംവൈത്തിരിഇരുളംഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്ശുഭാനന്ദ ഗുരുതിരൂർ, തൃശൂർകുറ്റിപ്പുറംയേശുനവരത്നങ്ങൾകുരീപ്പുഴപുത്തനത്താണിവല്ലാർപാടംനിലമ്പൂർമരങ്ങാട്ടുപിള്ളികീഴില്ലംകൂനൻ കുരിശുസത്യംഎസ്.കെ. പൊറ്റെക്കാട്ട്സുഡാൻകേരള നവോത്ഥാന പ്രസ്ഥാനംമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിവെഞ്ചാമരംകരിങ്കല്ലത്താണികുളനടകറ്റാനംവെളിയങ്കോട്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകോന്നിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആരോഗ്യംക്രിയാറ്റിനിൻടിപ്പു സുൽത്താൻഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)മാന്നാർവണ്ടൂർകല്ല്യാശ്ശേരിറാം മോഹൻ റോയ്ചാവക്കാട്പാണ്ടിക്കാട്ആനന്ദം (ചലച്ചിത്രം)ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്ധനുഷ്കോടികറുകുറ്റി🡆 More