സാനന്ദജ്

സാനന്ദജ് (Persian: سنندج, pronounced  ⓘ; കുർദിഷ്: سنە, റൊമാനൈസ്ഡ്: സൈൻ പലപ്പോഴും സെന്നെ എന്ന് വിളിക്കപ്പെടുന്നു), ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ്.

414,069 ജനസംഖ്യയുള്ള,  ഈ നഗരം  ഇറാനിലെ ഇരുപത്തിമൂന്നാമത്തെ ഏറ്റവും വലിയ നഗരവും രണ്ടാമത്തെ വലിയ കുർദിഷ് നഗരവുമാണ്. സാനന്ദജിന്റെ സ്ഥാപനം വളരെ അടുത്ത കാലത്താണ്, (ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ്), എന്നിട്ടും അതിന്റെ ഹ്രസ്വകാലത്തെ നിലനിൽപ്പിന് കീഴിൽ അത് കുർദിഷ് സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി വളർന്നു. ഇറാഖ്-ഇറാൻ യുദ്ധസമയത്ത് ഇറാഖി വിമാനങ്ങളാൽ ആക്രമിക്കപ്പെട്ട ഇവിടെ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു.  2019 മുതൽ യുനെസ്‌കോ സിനെയെ (സാനന്ദജ്) ക്രിയേറ്റീവ് സിറ്റി ഓഫ് മ്യൂസിക് ആയി അംഗീകരിച്ചു. ദിയാല നദിയുടെ കൈവഴിയായ ഖിഷ്‌ലാക്ക് നദിക്കും പഴയ അർദലൻ തലസ്ഥാനമായ ഹസനാബാദിൽ നിന്ന് ഇതിനെ വേർതിരിക്കുന്ന അവിഡാർ പർവതത്തിനുമിടയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. പരവതാനി നിർമ്മാണമാണ് സാനന്ദജിലെ ഏറ്റവും വലിയ വ്യവസായം.

സാനന്ദജ്

سنە / Sine  (Kurdish)
City
സാനന്ദജ്
സാനന്ദജ്
സാനന്ദജ്
സാനന്ദജ്
Sanandaj from Abidar, Sanandaj Museum, Khosro Abad Mansion, Qeshlaq Bridge
Official seal of സാനന്ദജ്
Seal
സാനന്ദജ് is located in Iran
സാനന്ദജ്
സാനന്ദജ്
Coordinates: 35°18′52″N 46°59′32″E / 35.31444°N 46.99222°E / 35.31444; 46.99222
CountryIran
ProvinceKurdistan
CountySanandaj
BakhshCentral
ഭരണസമ്പ്രദായം
 • MayorSeyed Anwar Rashidi
വിസ്തീർണ്ണം
 • City3,033 ച.കി.മീ.(1,171 ച മൈ)
ഉയരം
1,538 മീ(5,046 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
412,767
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്087
ClimateCsa
വെബ്സൈറ്റ്e-sanandaj.ir

ചരിത്രം

14-ആം നൂറ്റാണ്ടിലെ രേഖകളിലാണ് "സിന്ന" എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇതിന് മുമ്പ്, ഈ മേഖലയിലെ പ്രധാന നഗരമായിരുന്ന സിസാറിൻറെ കൃത്യമായ സ്ഥാനം അജ്ഞാതമാണ്. സിസാറിനെ "സദ്ഖാനിയയിലെ സിസാർ" അല്ലെങ്കിൽ "നൂറു വസന്തങ്ങളുടെ സിസർ" എന്നും വിളിച്ചിരുന്നതു കൂടാതെ "സിന്ന" എന്നതിന്റെ ഇപ്പോഴത്തെ പേര് "സദ്ഖാനിയ" എന്നതിന്റെ ചുരുക്കിയ രൂപമാണെന്ന് നിർദ്ദേശിക്കപ്പെടുന്നു.

14-ആം നൂറ്റാണ്ടിൽ "സിസാർ" എന്ന പേര് അപ്രത്യക്ഷമാവുകയും "സിന്ന" എന്ന പേര് അതിനെ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു, ഉദാഹരണത്തിന് ഹംദല്ല മുസ്തൗഫിയുടെ കൃതികളിൽ ഈ പേരുള്ള ഒരു പർവതത്തെയും ചുരത്തെയുംകുറിച്ച് പരാമർശിക്കുന്നു. കുർദിഷ് ചരിത്രകാരനായ ഷറഫ് അൽ-ദിൻ ബിറ്റ്‌ലിസി 1580-ൽ തിമൂർ ഖാൻ എന്ന അർദലാൻ ഭരണാധികാരിക്ക് സിന്നയും മുൻ അർദാലൻ തലസ്ഥാനമായ ഹസനാബാദും ഉൾപ്പെടെയുള്ള ഭൂദാനം ലഭ്യമായിരുന്നുവെന്ന് പരാമർശിക്കുന്നു. എന്നിരുന്നാലും, പ്രാദേശിക ചരിത്രകാരനായ അലി-അക്ബർ മുൻഷി വഖായി-നിഗാർ 1892/3-ൽ എഴുതിയത് പ്രകാരം, സിന്ന പിന്നീട്, സൊലെയ്മാൻ ഖാൻ അർദലാൻ എന്ന ഭരണാധികാരി ഒരു മുൻ അധിവാസകേന്ദ്രത്തിനുമേൽ സ്ഥാപിച്ചതാണ്. ഈ സംഭവത്തിനായി അദ്ദേഹം നൽകുന്ന ക്രോണോഗ്രാം 1046 AH അല്ലെങ്കിൽ 1636-7 CE എന്ന തീയതികളുമായി യോജിക്കുന്നു. "മഹാനായ" അമാൻ അല്ലായുടെ  (1797-1825 മുതൽ) ഭരണത്തിൻ കീഴിൽ സിന്ന ഗണ്യമായ വികസനം കൈവരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ സിന്ന "ഓക്ക് ഗാളുകൾ, ട്രഗാകാന്ത്, രോമങ്ങൾ, പരവതാനികൾ എന്നിവ കയറ്റുമതി ചെയ്യുന്ന ഒരു സജീവ വാണിജ്യ കേന്ദ്രമായിരുന്നു. ജനസംഖ്യയിൽ കൂടുതലും കുർദിഷ് ആയിരുന്ന ഇവിടെ ഒരു യഹൂദ ന്യൂനപക്ഷവും  അർമേനിയൻ, കൽദായ കത്തോലിക്കാ ക്രിസ്ത്യാനികളുടെ ചെറു സമൂഹവുമുണ്ടായിരുന്നു.

ജനത

സാനന്ദജ് നഗര ജനസംഖ്യ പ്രധാനമായും കുർദിഷ് വംശജരാണ്. ക്രമേണ കുടിയേറിപ്പാർത്ത ഒരു അർമേനിയൻ ന്യൂനപക്ഷവും ഈ നഗരത്തിലുണ്ടായിരുന്നു. ഇറാനിയൻ വിപ്ലവം (1979) വരെ, നഗരത്തിൽ ഏകദേശം 4,000 ത്തോളം വരുന്ന അരാമിക് സംസാരിക്കുന്ന ഒരു ചെറിയ ജൂത സമൂഹവും ഉണ്ടായിരുന്നു. സെനായ എന്ന അരാമിക് ഭാഷയുടെ തനതായ ഭാഷ സംസാരിക്കുന്ന ഒരു വലിയ അസീറിയൻ സമൂഹത്തെയും ഈ നഗരം പോറ്റിയിരുന്നു. അവർ കൂടുതലും കൽദായ കത്തോലിക്കാ സഭയിലെ അംഗങ്ങളാണ്. പരവതാനികൾ, സംസ്കരിച്ച തോൽ, അരി, ശുദ്ധീകരിച്ച പഞ്ചസാര, മരപ്പണി, പരുത്തി നെയ്ത്ത്, ലോഹവസ്തുക്കൾ, കത്തി വ്യാപാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സനന്ദജിന്റെ സമ്പദ്‌വ്യവസ്ഥ. സാനന്ദജിലെ ഭൂരിഭാഗം ആളുകളും സുന്നി ഇസ്‌ലാമിന്റെ ഷാഫി ശാഖയാണ് പിന്തുടരുന്നത്.

അവലംബം

Tags:

en:Persian languageഇറാൻകുർദിഷ് ഭാഷകുർദിസ്ഥാൻ പ്രവിശ്യദിയാല നദിപ്രമാണം:Sanandaj.oggയുനെസ്കോ

🔥 Trending searches on Wiki മലയാളം:

മൗലികാവകാശങ്ങൾപാമ്പാടിചാന്നാർ ലഹളമുട്ടം, ഇടുക്കി ജില്ലസ്ഖലനംവലപ്പാട്കട്ടപ്പനകൂടിയാട്ടംകോശംറ്റുപാക് ഷക്കൂർപയ്യന്നൂർപാലക്കാട് ജില്ലഉടുമ്പന്നൂർഗെയിം ഓഫ് ത്രോൺസ്വിഷുതേക്കടിചിറ്റാർ ഗ്രാമപഞ്ചായത്ത്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)എച്ച്.ഐ.വി.മേയ്‌ ദിനംതോന്നയ്ക്കൽഅടൂർപാർവ്വതിവടക്കൻ പറവൂർയേശുമുഴപ്പിലങ്ങാട്ചന്ദ്രൻപാണ്ഡവർരോഹിത് ശർമസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഓടനാവട്ടംഗവികുമാരമംഗലംആലവട്ടംപൂരോൽസവംവിശുദ്ധ സെബസ്ത്യാനോസ്തൊഴിലാളിവർഗ്ഗംരാമനാട്ടുകരഊട്ടികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമാമാങ്കംപാലോട്ബാലുശ്ശേരിഇടശ്ശേരി ഗോവിന്ദൻ നായർപിറവന്തൂർകൊട്ടാരക്കരചതയം (നക്ഷത്രം)അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രംവിക്രംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകാതറിൻ ഡെന്യൂവ്ഒന്നാം ലോകമഹായുദ്ധംകുതിരാൻ‌ തുരങ്കംപൊട്ടൻ തെയ്യംകേരള വനിതാ കമ്മീഷൻഭരതനാട്യംവയലാർ പുരസ്കാരംവൈലോപ്പിള്ളി ശ്രീധരമേനോൻമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്മണ്ണാർക്കാട്മലയിൻകീഴ്കള്ളിയങ്കാട്ട് നീലിതിരുമാറാടിഎ.പി.ജെ. അബ്ദുൽ കലാംഉത്തമചോളൻനിക്കോൾ കിഡ്മാൻപൊന്നിയിൻ ശെൽവൻതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംവെള്ളിവരയൻ പാമ്പ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)താമരശ്ശേരിഗോകൂകുടുംബാസൂത്രണംശാസ്താംകോട്ടകരിമണ്ണൂർസൗന്ദര്യംന്യുമോണിയശുഭാനന്ദ ഗുരു🡆 More