സരാബുരി പ്രവിശ്യ

തായ്‌ലാന്റിലെ മധ്യപ്രവിശ്യകളിലൊന്നാണ് (changwat) സരാബുരി പ്രവിശ്യ.

1548- ൽ അയുതൈയ്യയിലെ മഹ ചക്രാഫത്തിന്റെ കാലത്ത് സൈന്യത്തെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു കേന്ദ്രമായി പണികഴിപ്പിച്ചതായി കരുതപ്പെടുന്നു.

Saraburi

สระบุรี
Province
250px
Official seal of Saraburi
Seal
Map of Thailand highlighting Saraburi Province
Map of Thailand highlighting Saraburi Province
CountryThailand
CapitalSaraburi
ഭരണസമ്പ്രദായം
 • GovernorBundit Theveethivarak (since October 2016)
വിസ്തീർണ്ണം
 • ആകെ3,577 ച.കി.മീ.(1,381 ച മൈ)
•റാങ്ക്Ranked 56th
ജനസംഖ്യ
 (2014)
 • ആകെ633,460
 • റാങ്ക്Ranked 42nd
 • സാന്ദ്രതാ റാങ്ക്Ranked 17th
സമയമേഖലUTC+7 (ICT)
ISO കോഡ്TH-19

ഭൂമിശാസ്ത്രം

സരാബുരി പ്രവിശ്യ 
ഫ്രാ പുട്ടചായി ദേശീയോദ്യാനം

ചാവോ ഫ്രായാ നദിയുടെ താഴ്വരയിൽ കിഴക്ക് ഭാഗത്തായാണ് സരാബുരി സ്ഥിതി ചെയ്യുന്നത്. പ്രവിശ്യയുടെ കിഴക്ക് ഭാഗത്ത് ഉയർന്ന സമതലങ്ങളും പീഠഭൂമികളും കാണപ്പെടുന്നു. പടിഞ്ഞാറ് ഭൂരിഭാഗം താഴ്ന്ന സമതലങ്ങളാണുള്ളത്. സരാബുരി പ്രവിശ്യയിൽ 2,235,304 ഏക്കർ വനഭൂമിയാണ്. ഇതിൽ 460,522.25 ഏക്കർ ദേശീയ വനവും (20.6 ശതമാനം) ഉൾപ്പെടുന്നു. രണ്ട് ദേശീയ പാർക്കുകൾ പ്രവിശ്യയിലുണ്ട്. പ്രകൃതിദത്തമായ വെള്ളച്ചാട്ടത്തിനു ചുറ്റുമായി നംതോക് ചേറ്റ് സാഒ നോയ് 28 കി.മീ അകലത്തിൽ സംരക്ഷിക്കുന്നു. ഖോ സാം ലാൻ ഫോറസ്റ്റ് ഫ്രാ പുട്ടചായി സംരക്ഷിക്കുന്നു. കുന്നുകളിൽ പ്രകൃതിദത്തമായ ഭൂപ്രകൃതിയും നിരവധി നദികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ജാപ്പനീസ് ആർമി ഈ പ്രദേശം ഒരു പാർപ്പിടമായി ഉപയോഗിച്ചു. ഇത് ദേശീയോദ്യാനത്തിലെ വനങ്ങളുടെ നാശത്തെ സാരമായി ബാധിച്ചു. 1960-ൽ തായ് ഗവൺമെൻറ് ഈ വനത്തിന്റെ പുനഃസ്ഥാപനം ആരംഭിക്കുകയും അതിനെ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. 1981 ജൂൺ 2-നു നംടോക് സാം ലാൻ അഥവാ ഫ്രാ പുട്ടചായി ദേശീയോദ്യാനമായി നാമനിർദ്ദശം ചെയ്തു.ബാങ്കോക്കിൽ നിന്ന് 108 കിലോമീറ്റർ അകലെയാണ് വടക്ക് കിഴക്കൻ മേഖലയിലേക്കുള്ള പ്രവേശനകവാടം. 3,577 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം.

ഈ ദേശീയോദ്യാനത്തിൽ സാം ലാൻ വെള്ളച്ചാട്ടം മൂന്നു തലങ്ങളിൽ കാണപ്പെടുന്നു. ഏകദേശം 5 മീറ്റർ (16 അടി) വീതം ഉയരം ഓരോ തലങ്ങളിൽ ഉണ്ട്. ഫൊ ഹിൻ ഡാറ്റ്, റോയി ക്യൂക് മാ, ടോൺ രാക് സായ് എന്നിവയാണ് മറ്റു വെള്ളച്ചാട്ടങ്ങൾ.

ചരിത്രം

സരാബുരി പ്രവിശ്യ 
ലോകത്തിലെ ഫ്രോ മാരു ഭൂപട ഭൂപടത്തിൽ അയുതൈയ്യയെ (c. 1450) കാണിച്ചിരിക്കുന്നു. പേർഷ്യൻ "ഷഹ്ർ-ഇ-നാവ്" എന്ന വാക്കിൽ നിന്നാണ് "പുതിയ നഗരം" എന്നർഥമുള്ള "സൈർനൊ" എന്ന പേര് വന്നത്.

പുരാതന കാലം മുതൽ സരാബുരി ഒരു പ്രധാന നഗരമായി മാറിയിട്ടുണ്ട്. 1549-ൽ അയുതൈയ്യ രാജ്യത്തിലെ മഹ ചക്രാഫത്തിന്റെ ഭരണകാലത്ത് സ്ഥാപിതമായെന്ന് കരുതപ്പെടുന്നു. യുദ്ധസമയത്ത് പൗരന്മാരെ സമാഹരിക്കുന്നതിനുള്ള ലക്ഷ്യത്തോടെ സരാബുരിയിൽ അതിനുവേണ്ടിയുള്ള സംവിധാനങ്ങൾ സ്ഥാപിക്കാൻ ലൊബൂരി, നഖോൻ നായോക്ക് എന്നീ ഭാഗങ്ങൾ സംയോജിപ്പിക്കാൻ രാജാവ് ഉത്തരവിട്ടതായി കരുതപ്പെടുന്നു. അയുതൈയ്യ കാലഘട്ടത്തിൽ സരാബുരിയുടെ കഥ യുദ്ധങ്ങളെയും അഭ്യന്തരയുദ്ധങ്ങളെയും ബന്ധപ്പെട്ടുള്ളതാണ്. "സരബരി" എന്ന വാക്കിന്റെ ഉത്ഭവം കണക്കിലെടുത്താൽ, അത് "ബ്യൂയിങ് നോങ് എന്ങ്ഗോങ്ങ്" എന്നറിയപ്പെടുന്ന ചതുപ്പുനിലത്തിനടുത്തുള്ള സ്ഥലം ആയതിനാലാണെന്ന് കരുതുന്നു, നഗരം സ്ഥാപിതമായപ്പോൾ സ ('ചതുപ്പ്'), ബുരി ('ടൗൺ') എന്നർത്ഥത്തിൽ വാക്കുകൾ സംയോജിപ്പിച്ച് സരാബുരി എന്ന പേരിൽ അറിയപ്പെട്ടു.

സംസ്കാരം

സരാബുരി പ്രവിശ്യ 
വാട്ട്ഫ്രാ ബുദ്ധബട്ട്

തായ്‌ലാന്റിലെ സാരബരിയിലെ ഒരു ബുദ്ധ ക്ഷേത്രമാണ് വാട്ട്ഫ്രാ ബുദ്ധബട്ട്. തായ്‌ലാന്റിലെ ഏറ്റവും പഴയ ബുദ്ധക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഇതിന്റെ പേര് അർത്ഥമാക്കുന്നത് "ബുദ്ധന്റെ കാൽപ്പാടുകൾ ഉള്ള ക്ഷേത്രം" എന്നാണ്. കാരണം ഇവിടെയുള്ളത് യഥാർത്ഥ]] ബുദ്ധന്റെ കാലടയാളമായി കരുതപ്പെടുന്നു. അയുതൈയ്യയിലെ സോങ്താം രാജാവ് ഈ ക്ഷേത്രം 1624-ൽ (ബി.ഇ. 2168) നിർമ്മിച്ചതായി കരുതപ്പെടുന്നു.

സുവാൻ ബാൻപോട്ട് ഹിൽ അല്ലെങ്കിൽ സച്ചാ ഫന്താഖ്രി മലയ്ക്ക് സമീപം പ്രാം ബൺ എന്ന ഒരു വേട്ടക്കാരൻ കല്ലിൽ ഒരു വലിയ കാൽപ്പാടുകൾ എന്നുതോന്നിക്കുന്ന അടയാളം കണ്ടെത്തി. വേട്ടക്കാരൻ രാജാവിനെ വിവരങ്ങൾ ധരിപ്പിക്കുകയും തുടർന്ന് കാലടികൾ മറയ്ക്കുന്നതിന് ഒരു താത്കാലിക മണ്ഡപം നിർമ്മിക്കാൻ തൊഴിലാളികളോട് രാജാവ് ഉത്തരവിടുകയായിരുന്നു. പിന്നീട് ഇത് ക്ഷേത്രമായി.

പ്രവിശ്യാ വൃക്ഷം ലാഗർസ്ട്രോമിയ ഫ്ലോറിബണ്ടയും പ്രവിശ്യാ പൂവ് മഞ്ഞ പരുത്തിയുമാണ് (Cochlospermum regium).

അവലംബം

ബാഹ്യ ലിങ്കുകൾ

14°31′42″N 100°54′35″E / 14.52833°N 100.90972°E / 14.52833; 100.90972

Tags:

സരാബുരി പ്രവിശ്യ ഭൂമിശാസ്ത്രംസരാബുരി പ്രവിശ്യ ചരിത്രംസരാബുരി പ്രവിശ്യ സംസ്കാരംസരാബുരി പ്രവിശ്യ അവലംബംസരാബുരി പ്രവിശ്യ ബാഹ്യ ലിങ്കുകൾസരാബുരി പ്രവിശ്യAyutthayaതായ്‌ലാന്റ്

🔥 Trending searches on Wiki മലയാളം:

നാദാപുരം ഗ്രാമപഞ്ചായത്ത്പൂയം (നക്ഷത്രം)ശബരിമലനന്ദിയോട് ഗ്രാമപഞ്ചായത്ത്മണർകാട് ഗ്രാമപഞ്ചായത്ത്കേരള സാഹിത്യ അക്കാദമിപിറവംഗോഡ്ഫാദർലോക്‌സഭനടുവിൽകമല സുറയ്യവദനസുരതംആറളം ഗ്രാമപഞ്ചായത്ത്വാഴക്കുളംകോങ്ങാട് ഗ്രാമപഞ്ചായത്ത്ഇരിട്ടിപഴഞ്ചൊല്ല്സൈലന്റ്‌വാലി ദേശീയോദ്യാനംഅടിയന്തിരാവസ്ഥകാപ്പിൽ (തിരുവനന്തപുരം)മുത്തങ്ങഎഴുത്തച്ഛൻ പുരസ്കാരംഇടുക്കി ജില്ലകർണ്ണൻതകഴിനടത്തറ ഗ്രാമപഞ്ചായത്ത്പ്രണയംപണ്ഡിറ്റ് കെ.പി. കറുപ്പൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംകേരളീയ കലകൾതിരുവാതിരക്കളിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യശങ്കരാചാര്യർകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ഓയൂർകാവാലംനല്ലൂർനാട്സാന്റോ ഗോപാലൻഊട്ടിഅണലിരാജ്യങ്ങളുടെ പട്ടികഅൽഫോൻസാമ്മകോതമംഗലംഅയ്യങ്കാളിതണ്ണീർമുക്കംഅകത്തേത്തറആഗ്നേയഗ്രന്ഥികഠിനംകുളംമുണ്ടേരി (കണ്ണൂർ)തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്കിഴക്കഞ്ചേരിഇന്ത്യൻ റെയിൽവേഭൂമികരമനമലിനീകരണംവിവരാവകാശ നിയമംവാടാനപ്പള്ളിചവറഉപനിഷത്ത്സൗദി അറേബ്യകുമരകംതേക്കടിമക്കവെളിയങ്കോട്ചെമ്മാട്കടമക്കുടിവയലാർ രാമവർമ്മഉള്ളൂർ എസ്. പരമേശ്വരയ്യർകൊല്ലൂർ മൂകാംബികാക്ഷേത്രംനായർ സർവീസ്‌ സൊസൈറ്റികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികതച്ചമ്പാറ ഗ്രാമപഞ്ചായത്ത്വേലൂർ, തൃശ്ശൂർചാത്തന്നൂർപാറശ്ശാലവൈലോപ്പിള്ളി ശ്രീധരമേനോൻപൊന്നിയിൻ ശെൽവൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംകേച്ചേരി🡆 More