പോസ്റ്റ്കൊളോണിയലിസം സബാൾട്ടൻ

അധികാരഘടനക്ക് പുറത്തുള്ള വിഭാഗത്തിലോ മേഖലയിലോ പെടുന്ന വ്യക്തികളുടെ കാഴചപ്പാടിനെ പൊതുവായി പരാമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ്‌ സബാൾട്ടൻ(ഇംഗ്ലീഷ്:Subaltern) അല്ലെങ്കിൽ കീഴാളപക്ഷം.

തെക്കെനേഷ്യൻ ഉപഭൂഖണ്ഡത്തിലെ കോളനിവത്കരിക്കപ്പെട്ട ജനവിഭാഗത്തെ പരാമർശിക്കുന്നതിനായി 1970 കളിൽ ഈ സംജ്ഞ ഉപയോഗിച്ചു തുടങ്ങി. കോളനിവൽകൃതപ്രദേശങ്ങളുടെ ചരിത്രത്തെ കൊളോണിയൽ ശക്തികളുടെ കാഴചപ്പാടിൽ നിന്ന് വ്യത്യസ്തമായി കോളനീകരിക്കപ്പെട്ടവരുടെ കാഴചപ്പാടിൽ നിന്ന്കൊണ്ട് കാണാൻ ശ്രമിക്കുന്നതാണ്‌ കീഴാളപക്ഷനിലപാടിന്റെ സവിശേഷത.

മാർക്സിസ്റ്റ് ചരിത്രകാരന്മാർ ആദ്യമേ കൊളോണിയൽ ചരിത്രത്തെ തൊഴിലാളിപക്ഷ നിലപാടിൽ നിന്നുകൊണ്ടാണ്‌ വിലയിരുത്തിവന്നിരുന്നത്. എന്നാൽ ഇതും ലോകത്തെകുറിച്ചുള്ള ഒരു യൂറോകേന്ദ്രിത(Eurocentric)നിലപാടെന്ന നിലയിൽ തൃപ്തികരമായ ഒന്നല്ലായിരുന്നു. തെക്കനേഷ്യൻ ചരിത്രരചനയിൽ ഒരു ഇടപെടലെന്നമട്ടിൽ 1980 കളുടെ തുടക്കത്തിലാണ്‌ "കീഴാളപക്ഷ പഠനങ്ങൾ"(Subaltern Studies) ആരംഭിക്കുന്നത്. ഉപഭൂഖണ്ഡത്തിന്‌ ഇതൊരു മാതൃകയായാണ്‌ ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ അതൊരു ചടുലമായ പോസ്റ്റ്കൊളോണിയൽ വിമർശനമായി വളർന്നു. എന്നാൽ ഇന്ന് ചരിത്രം,നരവംശശാസ്ത്രം,സാമുഹ്യശാസ്ത്രം,സാഹിത്യം എന്നിവയിൽ പലപ്പോഴും കടന്നുവരുന്ന ഒരു സംജ്ഞയായി മാറിയിരിക്കുന്ന സബാൾട്ടൺ. പോസ്റ്റ്കൊളോണിയൽ സിദ്ധാന്തത്തിലാണ്‌ സബാൾട്ടൻ എന്ന പദം ഉപയോഗിക്കപ്പെടുന്നത്. നിലവിലുള്ള തത്ത്വശാസ്ത്രപരവും നിരൂപണാത്മകവുമായ ശൈലീക്രമത്തിൽ സബാൾട്ടൻ എന്നതിന്റെ ശരിയായ വിവക്ഷയെ കുറിച്ച് ഭിന്നാഭിപ്രാമുണ്ട് . പ്രാന്തവൽകരിക്കപ്പെട്ടവരേയും(marginalized) അധോവർഗ്ഗത്തിലുള്ളവരേയും(lower classes) പരാമർശിക്കുന്നതിനായുള്ള ഒരു പൊതുവായ പദമായിട്ടാണ്‌ ചില ചിന്തകർ സബാൾട്ടനെ ഉപയോഗിക്കുന്നത്. ഗായത്രി ചക്രവർത്തി സ്പിവക്കിനെ പോലുള്ള മറ്റുചിലർ കൂടുതൽ സവിശേഷമായ ബോധമണ്ഡലത്തിൽ നിന്നുകൊണ്ടാണ്‌ ഈ പദത്തെ കാണുന്നത്. സൈനികേതര അർത്ഥത്തിൽ ‍ സബാൾട്ടൻ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് മാർക്സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയാണ്‌. എന്നാൽ തൊഴിലാളിവർഗ്ഗം എന്നതിന്റെ ഒരു സമാനപദമായാണ്‌ അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചതെന്നും അതു സെൻസറിങ്ങിൽ നിന്ന് മുക്തിനേടുന്നതിനായി ഉപയോഗിച്ച കോഡായിരുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്. പോസ്റ്റ്കോളോണിയൽ ചിന്തകരിൽ പ്രമുഖനായ ഹോമി ബാബ തന്റെ നിരവധി പ്രബന്ധങ്ങളിൽ സബാൾട്ടനെ ഊന്നുന്നത് ഭൂരിപക്ഷവിഭാത്തിന്റെ സ്വയം നിർണ്ണയത്തിന്‌ അനിവാര്യസാന്നിദ്ധ്യമായ അടിച്ചമർത്തപ്പെട്ടവരുടേയും ന്യൂനപക്ഷ വിഭാഗങ്ങളുടേയും കൂട്ടമായിട്ടാണ്‌ .ഏകാധിപതികളെ പിഴുതെറിയാൻ കഴിവുള്ള സാമൂഹിക വിഭാഗമായും സബാൾട്ടനെ അദ്ദേഹം കാണുന്നു.

അവലംബം

പുറം കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

ഉപവാസംബാബു നമ്പൂതിരിചങ്ങമ്പുഴ കൃഷ്ണപിള്ളമലയാളനാടകവേദികാസർഗോഡ് ജില്ലബിഗ് ബോസ് മലയാളംപ്രധാന താൾദലിത് സാഹിത്യംചാന്നാർ ലഹളമുഅ്ത യുദ്ധംഉണ്ണായിവാര്യർനീലക്കൊടുവേലിദുഃഖവെള്ളിയാഴ്ചനാട്യശാസ്ത്രംചെമ്പോത്ത്ഹിറ ഗുഹവൈകുണ്ഠസ്വാമിനവരത്നങ്ങൾഅബുൽ കലാം ആസാദ്ലക്ഷ്മി നായർപൈതഗോറസ് സിദ്ധാന്തംരാമചരിതംയോഗക്ഷേമ സഭഉദയംപേരൂർ സിനഡ്മദീനചതയം (നക്ഷത്രം)ഖുർആൻമധുസൂദനൻ നായർദന്തപ്പാലവയലാർ പുരസ്കാരംമുഹമ്മദ്മമ്മൂട്ടിഡെമോക്രാറ്റിക് പാർട്ടിഅഖബ ഉടമ്പടിസിംഹംഹജ്ജ്മലനാട്സ്മിനു സിജോകുചേലവൃത്തം വഞ്ചിപ്പാട്ട്ഖൻദഖ് യുദ്ധംമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികകോഴിക്കോട്കോഴിക്കോട് ജില്ലമലയാളംകൂദാശകൾപൊൻകുന്നം വർക്കിസംസ്കൃതംകെ.ബി. ഗണേഷ് കുമാർകാമസൂത്രംതഴുതാമഡെൽഹിനരകംശുഭാനന്ദ ഗുരുകാക്കകിന്നാരത്തുമ്പികൾവൈക്കംസ്വപ്നംമുരളിബാങ്കുവിളിമാർച്ച് 28തണ്ടാൻ (സ്ഥാനപ്പേർ)പാട്ടുപ്രസ്ഥാനംമുഗൾ സാമ്രാജ്യംമാജിക്കൽ റിയലിസംഹൃദയംമഴബാലചന്ദ്രൻ ചുള്ളിക്കാട്ആലപ്പുഴജ്ഞാനപീഠ പുരസ്കാരംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികപ്ലാച്ചിമടജനാധിപത്യംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅടിയന്തിരാവസ്ഥചാമതെയ്യംപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംജനഗണമനതിരു-കൊച്ചി🡆 More