സച്ചീൻ ലിറ്റിൽഫെതർ

മേരി ലൂയിസ് ക്രൂസ് (ജനനം: നവംബർ 14, 1946), സാധാരണയായി സച്ചീൻ ലിറ്റിൽഫെതർ എന്നറിയപ്പെടുന്ന, ഒരു അമേരിക്കൻ നടിയും മോഡലും തദ്ദേശീയ അമേരിക്കൻ പൗരാവകാശ പ്രവർത്തകയുമാണ്.

ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ (അപ്പാച്ചെ, യാക്വി) പിതാവിൻറേയും യൂറോപ്യൻ അമേരിക്കൻ മാതാവിൻറേയും മകളായാണ് ലിറ്റിൽഫെദർ ജനിച്ചത്. 1969-ലെ അൽകാട്രാസ് അധിനിവേശ സമയത്ത്, അവർ തദ്ദേശീയ അമേരിക്കൻ ആക്ടിവിസ്റ്റ് കമ്മ്യൂണിറ്റിയിൽ പ്രവർത്തിച്ചു.

സച്ചീൻ ലിറ്റിൽഫെതർ
സച്ചീൻ ലിറ്റിൽഫെതർ
1973 ലെ 45-ാമത് അക്കാദമി അവാർഡ് വേദിയിൽ മാർലൺ ബ്രാൻഡോയ്ക്ക് വേണ്ടി പങ്കെടുത്ത ലിറ്റിൽഫെദർ.
ജനനം
Marie Louise Cruz

(1946-11-14) നവംബർ 14, 1946  (77 വയസ്സ്)
Salinas, California, U.S.
തൊഴിൽ
  • Actress
  • model
  • activist

1973-ലെ 45-ാമത് അക്കാദമി അവാർഡ് വേദിയിൽ ലിറ്റിൽഫെതർ മാർലൺ ബ്രാൻഡോയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ ബ്രാൻഡോയ്ക്ക് വേണ്ടി, ഗോഡ്ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം നേടിയ മികച്ച നടനുള്ള അക്കാദമി അവാർഡ് നിരസിക്കുകയും ചെയ്തു. തദ്ദേശീയ ഇന്ത്യൻ ജനതയെ സിനിമകളിലും മറ്റും ചിത്രീകരിക്കുന്ന രീതിയിൽ പ്രതിഷേധിച്ച് ബ്രാൻഡോ പുരസ്കാര ചടങ്ങ് ബഹിഷ്‌കരിച്ചു. ബ്രാണ്ടോ പുരസ്കാരം നിരസിക്കുന്നുവെന്ന് സദസിനെ അറിയിക്കുകയെന്നതായിരുന്നു അവരുടെ ദൌത്യം. പ്രസംഗവേളയിലെ, ബ്രാൻഡോയുടെ ബഹിഷ്‌കരണത്തോടുള്ള സദസ്സിന്റെ പ്രതികരണം സമ്മിശ്രമായിരുന്നു. ചിലർ സച്ചീനെ ചീത്ത വിളിക്കുകയും  ആക്രോശിക്കുകയും ചെയ്തപ്പോൾ കുറച്ചുപേർ കരഘോഷം മുഴക്കി.

അക്കാദമി അവാർഡ് പ്രസംഗത്തിന് ശേഷം അവൾ ഹോസ്പിസ് കെയറിൽ ജോലി ചെയ്തു. ആരോഗ്യപരമായതും തദ്ദേശീയവുമായ നിരവധി പ്രശ്‌നങ്ങൾക്കായി അവർ ആക്ടിവിസത്തിൽ പ്രവർത്തിക്കുന്നത് തുടരുകയും കൂടാതെ തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരെക്കുറിച്ചുള്ള സിനിമകൾ നിർമ്മിക്കുകയും ചെയ്തു. 50 വർഷങ്ങൾക്കുമുമ്പ് ഓസ്കാർ അവാർഡ് വേദിയിൽ അപമാനിക്കപ്പെട്ടതിൻറെ പ്രായശ്ചിത്തമായി 2022 ജൂണിൽ, അക്കാദമി ലിറ്റിൽഫെതറിനോട് ക്ഷമാപണം ചെയ്യുന്നതായി ഒരു ഔപചാരിക പ്രസ്താവന അയച്ചു.

ആദ്യകാലജീവിതം

മേരി ലൂയിസ് ക്രൂസ് എന്ന പേരിൽ കാലിഫോർണിയയിലെ സലീനാസിൽ 1946 നവംബർ 14 ന് സച്ചീൻ ലിറ്റിൽഫെതർ ജനിച്ചു. അവളുടെ അമ്മ, ജെറോൾഡിൻ മേരി ബാർനിറ്റ്സ് (1923-2009), കാലിഫോർണിയയിലെ സാന്താ ബാർബറയിൽ ജനിച്ചു വളർന്ന ഫ്രഞ്ച്, ജർമ്മൻ, ഡച്ച് വംശജയായ തുകൽപണിക്കാരി ആയിരുന്നു. പിതാവ് മാനുവൽ യെബാര ക്രൂസ് (1922-1966) കാലിഫോർണിയയിലെ ഓക്‌സ്‌നാർഡിൽ ജനിച്ച, വൈറ്റ് മൗണ്ടൻ അപ്പാച്ചെ, യാക്വി വംശജനായിരുന്നു. ജെറോൾഡിനും മാനുവലും ജീനി നിർമ്മാതാക്കളായിരുന്നു. സാന്താ ബാർബറയിലെ ലിയോനാർഡ് സാഡിൽ കോയുടെ ഉടമയായിരുന്ന ലിയോ ലിയോനാർഡിൽ നിന്ന് ജെറോൾഡിൻ ജീനി നിർമ്മാണവിദ്യ പഠിച്ചു, സാൻ ഫ്രാൻസിസ്കോയിൽ ഒരു ബാലനായിരിക്കുമ്പോൾ മാനുവൽ ജീനി നിർമ്മാണം പഠിച്ചു. 1949 ആയപ്പോഴേക്കും അവർ സലീനാസിലേക്ക് താമസം മാറുകയും "ക്രൂസ് സാഡ്‌ലറി" എന്ന സ്വന്തം ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. 1966-ൽ പിതാവിന്റെ മരണശേഷം അവളുടെ അമ്മ ഈ വ്യവസായം തുടർന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഭൂമികേരളത്തിലെ ജാതി സമ്പ്രദായംനരകംപേരാൽബൈബിൾഅൽ ബഖറമധുസൂദനൻ നായർമ്ലാവ്മലപ്പുറം ജില്ലപഴശ്ശിരാജഡെമോക്രാറ്റിക് പാർട്ടിബ്ലോഗ്തൃശ്ശൂർട്രാഫിക് നിയമങ്ങൾകുടുംബശ്രീമക്കഎഴുത്തച്ഛൻ പുരസ്കാരംമിറാക്കിൾ ഫ്രൂട്ട്കവിയൂർ പൊന്നമ്മകെ.ബി. ഗണേഷ് കുമാർകോഴിക്കോട് ജില്ലസ്ത്രീ ഇസ്ലാമിൽമലയാളംമൂസാ നബിസി.പി. രാമസ്വാമി അയ്യർസ്വാതി പുരസ്കാരംസുഭാസ് ചന്ദ്ര ബോസ്ജഗദീഷ്ഭഗംകെ.ആർ. മീരഎം.പി. പോൾസായി കുമാർഅല്ലാഹുഎസ്.കെ. പൊറ്റെക്കാട്ട്തണ്ടാൻ (സ്ഥാനപ്പേർ)കഥകളിപ്രസീത ചാലക്കുടിഖിലാഫത്ത് പ്രസ്ഥാനംവിരലടയാളംഉലുവഇന്ദുലേഖമഹാഭാരതംപാലക്കാട് ജില്ലഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾവായനഖസാക്കിന്റെ ഇതിഹാസംധനുഷ്കോടിപേവിഷബാധസ്വയംഭോഗംആ മനുഷ്യൻ നീ തന്നെവിമോചനസമരംമട്ടത്രികോണംസുകുമാരിഎം. മുകുന്ദൻചോറ്റാനിക്കര ഭഗവതിക്ഷേത്രംഎം.ടി. വാസുദേവൻ നായർമനുഷ്യൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകുഞ്ചൻലോക്‌സഭജവഹർലാൽ നെഹ്രുഅഭാജ്യസംഖ്യദ്വിതീയാക്ഷരപ്രാസംചട്ടമ്പിസ്വാമികൾകല്ലുമ്മക്കായദൃശ്യം 2ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)യോഗക്ഷേമ സഭശ്രീമദ്ഭാഗവതംഅഞ്ചാംപനിഏകനായകംയൂനുസ് നബിഔറംഗസേബ്കൂവളംചെറുശ്ശേരിക്രിസ്ത്യൻ ഭീകരവാദംക്ഷയംഅനാർക്കലിവെള്ളിക്കെട്ടൻ🡆 More