വാക്യഘടന

ആശയവിനിമയം നടക്കുന്നത് വാക്യങ്ങളിൽ കൂടിയാണ്.

വാക്യതലത്തെക്കാൾ ചെറിയ ഘടകങ്ങൾ ആശയവിനിമയപ്രക്രിയയിൽ ഉണ്ടെങ്കിലും പ്രധാനമായും വാക്യങ്ങളാണ് പൂർണ്ണമായ അർത്ഥത്തോടുകൂടി ആശയവിനിമയം സാധ്യമാക്കുന്നതെന്നു പറയാം.പദങ്ങൾ ചേരുന്നതാണ് വാക്യം.വാക്യഘടകങ്ങളായ പദങ്ങളിൽ സ്വതന്ത്രപദങ്ങളും ആശ്രിതപദങ്ങളും ഉണ്ട്. ഓരോ ഭാഷയിലും വാക്യഘടനയെ സംബന്ധിക്കുന്ന നിയമങ്ങൾ വ്യത്യസ്തങ്ങളാണ്. മലയാളത്തിലെ ലളിതമായ വാക്യഘടനയിൽ കർത്താവ്, കർമ്മം, ക്രിയ എന്നിങ്ങനെയുള്ള ക്രമമാണുള്ളത്.

വാക്യഘടനയുടെ ലളിതമായ അപഗ്രഥനരീതി താഴെപ്പറയുന്ന രീതിയിലാണ്. “ഗോപി വീട്ടിൽ വന്നു” എന്ന വാക്യത്തെ അപഗ്രഥിക്കുകയാണെങ്കിൽ ഇവയുടെ ഘടകങ്ങൾ ഗോപി എന്ന നാമപദസംഹിതയും (Noun phrase) വീട്ടിൽ വന്നു എന്ന ക്രിയാപദസംഹിതയുമാണ് (Verb phrase). ക്രിയാപദസംഹിതയെ വന്നു എന്ന പൂർണക്രിയയായും വീട്ടിൽ എന്ന ക്രിയാപൂരകപദമായും വിഭജിക്കാൻ സാധിക്കും. പദങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തെ ഈ രീതിയിൽ വ്യക്തമാക്കുന്ന അപഗ്രഥനരീതി ഇന്ന് വളരെയേറെ പ്രചരിക്കപ്പെട്ടിരിക്കുന്നു.

ഭാഷാശാസ്ത്രത്തിന്റെ വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങൾ പലതരത്തിലുള്ള വാക്യഘടനാപഗ്രഥനരീതികളും അവതരിപ്പിക്കുന്നുണ്ട്. അവയിൽ ഏറെ പ്രചാരമുള്ളത് രചനാന്തരണരീതിക്കാണ്. ഭാഷയിൽ പ്രയോഗിക്കാൻ സാധ്യതയുള്ള എല്ലാ വാക്യങ്ങൾക്കും അവയ്ക്ക് നിയാമകമായ ഏതാനും വാക്യഘടനകളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിയമങ്ങൾ കൊണ്ട് വിശദീകരണം നൽകാൻ കഴിയുമെന്ന് രചനാന്തരണരീതി വ്യക്തമാക്കുന്നു. സംഭാഷണവേളയിൽ വാക്യഘടനയിലെ എല്ലാ വ്യാകരണഘടകങ്ങളും കടന്നുവരാറില്ല. എല്ലാത്തരം വ്യാകരണഘടകങ്ങളും അടങ്ങിയ വാക്യങ്ങളെ സമ്പൂർണവാക്യങ്ങൾ എന്നും അല്ലാത്തവയെ അപൂർണവാക്യങ്ങൾ എന്നും പറയുന്നു.

Tags:

ആശയവിനിമയംക്രിയകർത്താവ്കർമ്മംഭാഷവാക്യം

🔥 Trending searches on Wiki മലയാളം:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യനാടകംഹിന്ദു പിന്തുടർച്ചാവകാശ നിയമംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപ്രധാന താൾവേലുത്തമ്പി ദളവകേരള നിയമസഭഎ.കെ. ഗോപാലൻഫുട്ബോൾ ലോകകപ്പ് 1930യോഗി ആദിത്യനാഥ്ഗുജറാത്ത് കലാപം (2002)വൈകുണ്ഠസ്വാമിമുണ്ടിനീര്പോത്ത്അണ്ണാമലൈ കുപ്പുസാമിഅക്ഷയതൃതീയഗുദഭോഗംമലബന്ധംഓവേറിയൻ സിസ്റ്റ്മനോജ് വെങ്ങോലപൾമോണോളജിഉർവ്വശി (നടി)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യഷാഫി പറമ്പിൽവിവേകാനന്ദൻകെ.കെ. ശൈലജനി‍ർമ്മിത ബുദ്ധിദേശീയ വനിതാ കമ്മീഷൻകണ്ണൂർ ലോക്സഭാമണ്ഡലംതൃക്കേട്ട (നക്ഷത്രം)കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമഹാത്മാഗാന്ധിയുടെ കൊലപാതകംവി.ഡി. സതീശൻനാഷണൽ കേഡറ്റ് കോർഎളമരം കരീം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കവിത്രയംബെന്യാമിൻലിംഫോസൈറ്റ്കൊച്ചുത്രേസ്യമാലിദ്വീപ്കണ്ടല ലഹളവടകര ലോക്സഭാമണ്ഡലംസമത്വത്തിനുള്ള അവകാശംഅടിയന്തിരാവസ്ഥബിഗ് ബോസ് (മലയാളം സീസൺ 6)ശിവം (ചലച്ചിത്രം)സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)രാശിചക്രംഇന്ത്യയുടെ ദേശീയ ചിഹ്നംകൗമാരംജീവകം ഡികേരളത്തിന്റെ ഭൂമിശാസ്ത്രംചാറ്റ്ജിപിറ്റിആഴ്സണൽ എഫ്.സി.കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ചങ്ങലംപരണ്ടക്രിസ്തുമതംഒ.എൻ.വി. കുറുപ്പ്രണ്ടാമൂഴംപാണ്ഡവർകമല സുറയ്യശുഭാനന്ദ ഗുരുകൊച്ചിനരേന്ദ്ര മോദികറ്റാർവാഴജന്മഭൂമി ദിനപ്പത്രംഎസ് (ഇംഗ്ലീഷക്ഷരം)മമിത ബൈജുഹൃദയാഘാതംഏർവാടിചില്ലക്ഷരംമുരിങ്ങസേവനാവകാശ നിയമംപ്രമേഹംഅൽഫോൻസാമ്മസി. രവീന്ദ്രനാഥ്🡆 More