ലഗ്രാഞ്ചിയൻ ബലതന്ത്രം

സം‌വേഗസം‌രക്ഷണനിയമം, ഊർജ്ജസം‌രക്ഷണനിയമം എന്നിവ ഒരുമിച്ചുചേർത്തുകൊണ്ടുള്ള ഉദാത്തബലതന്ത്രത്തിന്റെ (Classical Mechanics) പുനരാസൂത്രണമാണ്‌ ലഗ്രാഞ്ചിയൻ ബലതന്ത്രം (Lagrangian mechanics).

ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലഗ്രാഞ്ചാണ്‌ 1788-ൽ ഈ രീതി ആവിഷ്കരിച്ചത്. ലഗ്രാഞ്ചിയൻ ബലതന്ത്രത്തിൽ ഒരു വ്യവസ്ഥയുടെ പരിണാമം കണ്ടെത്തുന്നത് ലഗ്രാഞ്ച് സമവാക്യങ്ങൾ നിർദ്ധരിച്ചുകൊണ്ടാണ്‌. ആദ്യത്തെ തരം ലഗ്രാഞ്ച് സമവാക്യങ്ങൾ ജ്യാമിതീയമായ നിബന്ധനകളെ (constraints) സമവാക്യങ്ങളായിത്തന്നെ ഉൾക്കൊള്ളുന്നു. ലഗ്രാഞ്ച് ഗുണകങ്ങൾ (Lagrange multipliers) ഇതിനായി ഉപയോഗിക്കുന്നു. രണ്ടാമത്തെ തരം ലഗ്രാഞ്ച് സമവാക്യങ്ങൾ ജ്യാമിതീയനിബന്ധനകളിൽ സാമാന്യനിർദ്ദേശാങ്കങ്ങളെ (generalised coordinates) ശരിയായ രീതിയിൽ തിരഞ്ഞെടുക്കുന്നതിലൂടെ ഉൾക്കൊള്ളിക്കുന്നു. ലഗ്രാഞ്ച് സമവാക്യങ്ങൾക്ക് നിർദ്ധാരണം കാണുന്നത് ലഗ്രാഞ്ചിയന്റെ സമയത്തിലുള്ള സമാകലനം (ഇത് ആക്ഷൻ എന്നറിയപ്പെടുന്നു) സ്ഥിരമായി നിൽക്കുന്ന പാതയാണ്‌ നൽകുകയെന്ന് വാരിയേഷണൽ കാൽകുലസിലൂടെ തെളിയിക്കാനാകും.

സാമാന്യനിർദ്ദേശാങ്കങ്ങളെ ശരിയായ രീതിയിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ജ്യാമിതീയനിബന്ധനകൾക്ക് കാരണമാകുന്ന ബലങ്ങൾ സമവാക്യങ്ങളുടെ ഭാഗമാവുകയില്ല എന്നതിനാൽ ഈ രീതി മിക്ക വ്യവസ്ഥകളുടെയും നിർദ്ധാരണം വളരെ സരളമാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ന്യൂട്ടോണിയൻ ബലതന്ത്രത്തെക്കാൾ എളുപ്പത്തിൽ വ്യവസ്ഥകളുടെ പരിണാമം കണ്ടുപിടിക്കാൻ ലഗ്രാഞ്ചിയൻ ബലതന്ത്രത്തിലൂടെ സാധിക്കുന്നു.

Tags:

ഇറ്റലിഉദാത്തബലതന്ത്രംഊർജ്ജസം‌രക്ഷണനിയമംജോസഫ് ലൂയി ലഗ്രാഞ്ച്സമാകലനം

🔥 Trending searches on Wiki മലയാളം:

ഖലീഫ ഉമർമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഉള്ളൂർ എസ്. പരമേശ്വരയ്യർനീതി ആയോഗ്രക്തസമ്മർദ്ദംസവിശേഷ ദിനങ്ങൾഹെപ്പറ്റൈറ്റിസ്-ബിട്രാൻസ് (ചലച്ചിത്രം)സന്ദീപ് വാര്യർഹെർമൻ ഗുണ്ടർട്ട്ന്യുമോണിയപഴുതാരഅരവിന്ദ് കെജ്രിവാൾസൗരയൂഥംവടകര നിയമസഭാമണ്ഡലംകോശംകുടജാദ്രിതിരഞ്ഞെടുപ്പ് ബോണ്ട്ഒരു സങ്കീർത്തനം പോലെഅയക്കൂറഉപ്പൂറ്റിവേദനകേരള സംസ്ഥാന ഭാഗ്യക്കുറിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകഅ്ബഉഹ്‌ദ് യുദ്ധംചെൽസി എഫ്.സി.പുകവലിയുടെ ആരോഗ്യ ഫലങ്ങൾപത്തനംതിട്ട ജില്ലതെയ്യംചേനത്തണ്ടൻചാത്തൻമാതൃഭൂമി ദിനപ്പത്രംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവെള്ളെരിക്ക്മംഗളാദേവി ക്ഷേത്രംലോക മലമ്പനി ദിനംകാസർഗോഡ് ജില്ലരാജാ രവിവർമ്മഇസ്‌ലാംനക്ഷത്രം (ജ്യോതിഷം)ഗുൽ‌മോഹർപിറന്നാൾകടൽത്തീരത്ത്സാഹിത്യംജിമെയിൽയയാതിആഴ്സണൽ എഫ്.സി.സ്ത്രീ ഇസ്ലാമിൽമലയാള സാഹിത്യകാരന്മാരുടെ പട്ടികപി. വത്സലകമല സുറയ്യകെ. മുരളീധരൻനാടകംഇന്ത്യയുടെ ഭരണഘടനഇൻസ്റ്റാഗ്രാംഅനീമിയതൃഷചെമ്പോത്ത്റേഡിയോആഗോളതാപനംഇന്ത്യൻ നാഷണൽ കോൺഗ്രസ്സിംഹംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമുടിമനുഷ്യൻഝാൻസി റാണിരണ്ടാമൂഴംനരേന്ദ്ര മോദിനിർദേശകതത്ത്വങ്ങൾനവരസങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപ്രമേഹംകയ്യോന്നിസമസ്ത കേരള ജംഇയ്യത്തുൽ ഉലമവൈകുണ്ഠസ്വാമികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ🡆 More