റോബർട്ട് മിച്ചം: അമേരിക്കന്‍ ചലചിത്ര നടന്‍

റോബർട്ട് ചാൾസ് ഡർമാൻ മിച്ചം (ജീവിതകാലം: ഓഗസ്റ്റ് 6, 1917 - ജൂലൈ 1, 1997) ഒരു അമേരിക്കൻ നടനും സംവിധായകനും എഴുത്തുകാരനും കവിയും സംഗീതസംവിധായകനും ഗായകനുമായിരുന്നു.

ദി സ്റ്റോറി ഓഫ് ജി.ഐ. ജോ (1945) എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയരുകയും തുടർന്ന് നിരവധി ക്ലാസിക് സിനിമാ വിഭാഗങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1950 കളിലും 1960 കളിലും സിനിമയിൽ പ്രചരിച്ചിരുന്ന പ്രതിനായകന്മാരുടെ മുൻഗാമിയായാണ് അദ്ദേഹത്തിന്റെ അഭിനയം പൊതുവെ കണക്കാക്കപ്പെടുന്നത്. തേർട്ടി സെക്കൻഡ് ഓവർ ടോക്കിയോ (1944), ഔട്ട് ഓഫ് ദ പാസ്റ്റ് (1947), റിവർ ഓഫ് നോ റിട്ടേൺ (1954), ദി നൈറ്റ് ഓഫ് ദി ഹണ്ടർ (1955), തണ്ടർ റോഡ് (1958), കേപ് ഫിയർ (1962) എൽ ഡൊറാഡോ (1966), റയാൻസ് ഡോട്ടർ (1970), ദ ഫ്രണ്ട്സ് ഓഫ് എഡ്ഡി കോയിൽ (1973) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന സിനിമകൾ. ടെലിവിഷനിലെ ദി വിൻഡ്‌സ് ഓഫ് വാർ (1983), അതിൻറെ തുടർച്ചയായ വാർ ആൻഡ് റിമെംബ്രൻസ് (1988) എന്നീ ഇതിഹാസ മിനി പരമ്പരകളിൽ യു.എസ്. നേവി ക്യാപ്റ്റൻ വിക്ടർ "പഗ്" ഹെൻറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിലും അദ്ദേഹം പ്രശസ്തനാണ്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലാസിക് അമേരിക്കൻ സിനിമയിലെ ഏറ്റവും മികച്ച പുരുഷ താരങ്ങളുടെ പട്ടികയിൽ മിച്ചം 23-ാം സ്ഥാനത്താണുള്ളത്.

റോബർട്ട് മിച്ചം
റോബർട്ട് മിച്ചം: അമേരിക്കന്‍ ചലചിത്ര നടന്‍
റോബർട്ട് മിച്ചം 1949ൽ
ജനനം
റോബർട്ട് ചാൾസ് ഡർമാൻ മിച്ചം

(1917-08-06)ഓഗസ്റ്റ് 6, 1917
ബ്രിഡ്ജ്പോർട്ട്, കണക്ടിക്കട്ട്, യു.എസ്.
മരണംജൂലൈ 1, 1997(1997-07-01) (പ്രായം 79)
സാന്ത ബാർബറ, കാലിഫോർണിയ, യു.എസ്.
അന്ത്യ വിശ്രമംAshes scattered into the Pacific Ocean
തൊഴിൽ
  • Actor
  • director
  • author
  • poet
  • composer
  • singer
സജീവ കാലം1942–1995
ജീവിതപങ്കാളി(കൾ)
[ഡൊറോത്തി സ്പെൻസ്
(m. 1940)
കുട്ടികൾ3, including James and Christopher Mitchum
ബന്ധുക്കൾ
  • Julie Mitchum (sister)
  • John Mitchum (brother)
  • Bentley Mitchum (grandson)
ഒപ്പ്
റോബർട്ട് മിച്ചം: അമേരിക്കന്‍ ചലചിത്ര നടന്‍

ആദ്യകാലം

റോബർട്ട് മിച്ചം: അമേരിക്കന്‍ ചലചിത്ര നടന്‍ 
Mitchum in 1946

1917 ഓഗസ്റ്റ് 6-ന് കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്പോർട്ടിൽ ഒരു സ്കോട്ട്സ്-ഐറിഷ്/നോർവീജിയൻ പാരമ്പര്യമുള്ള മെത്തഡിസ്റ്റ് കുടുംബത്തിലാണ് റോബർട്ട് മിച്ചം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, ജെയിംസ് തോമസ് മിച്ചം, സ്കോട്ട്സ്-ഐറിഷ് വംശജനായ ഒരു കപ്പൽശാല, റെയിൽവേ തൊഴിലാളിയും മാതാവ് ആൻ ഹാരിയറ്റ് ഗുണ്ടേഴ്സൺ ഒരു നോർവീജിയൻ കുടിയേറ്റക്കാരിയും നാവിക ക്യാപ്റ്റന്റെ മകളുമായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായ, ആനെറ്റ് (അഭിനയ രംഗത്ത് ജൂലി മിച്ചം എന്നറിയപ്പെട്ടു) 1914-ൽ ജനിച്ചു. 1919 ഫെബ്രുവരിയിൽ തെക്കൻ കരോലൈനയിലെ ചാൾസ്‌റ്റണിൽ ഒരു റെയിൽയാർഡ് അപകടത്തിൽ ജെയിംസ് കൊല്ലപ്പെട്ടു. താമസിയാതെ, ഗർഭിണിയായിരുന്ന അദ്ദേഹത്തിന്റെ വിധവയ്ക്ക് സർക്കാർ പെൻഷൻ ലഭിക്കുകയും മൂന്നാമത്തെ കുട്ടി ജോൺ ആ വർഷം സെപ്റ്റംബറിൽ ജനിക്കുകയും ചെയ്തു.

മുൻ റോയൽ നേവൽ റിസർവ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ഹഗ് "ദ മേജർ" കണ്ണിംഗ്ഹാം മോറിസിനെ ആൻ പിന്നീട് വിവാഹം കഴിച്ചു. 1927 ജൂലൈയിൽ ഡെലവെയറിലെ ഫാമിലി ഫാമിൽ ജനിച്ച കരോൾ മോറിസ് എന്ന ഒരു മകളുണ്ടായിരുന്നു അവർക്ക്. എല്ലാ കുട്ടികൾക്കും സ്കൂളിൽ പോകാനുള്ള പ്രായമായപ്പോൾ, ബ്രിഡ്ജ്പോർട്ട് പോസ്റ്റിന്റെ ലിനോടൈപ്പ് ഓപ്പറേറ്ററായി ആൻ ജോലി കണ്ടെത്തി.

കുട്ടിക്കാലത്ത്, ഒരു കുസൃതിക്കാരായി അറിയപ്പെട്ടിരുന്ന മിച്ചം, പലപ്പോഴും മുഷ്ടിയുദ്ധത്തിലും വികൃതികളിലും ഏർപ്പെട്ടിരുന്നു. പ്രിൻസിപ്പലുമായി വഴക്കിട്ടതിന് അദ്ദേഹത്തെ മിഡിൽ സ്കൂളിൽ നിന്ന് തൽക്ഷണം പുറത്താക്കി. 1929-ൽ മാതാവ് പന്ത്രണ്ടു വയസ്സുകാരനായ മിച്ചലിനെ ഡെലവെയറിലെ ഫെൽട്ടണിൽ അവരുടെ മാതാപിതാക്കളോടൊപ്പം താമസിക്കാൻ അയച്ചു. ഒരു വർഷത്തിനുശേഷം തന്റെ മൂത്ത സഹോദരിയോടൊപ്പം മാൻഹട്ടനിലെ ഹെൽസ് കിച്ചണിലേക്ക് മിച്ചം താമസം മാറി. ഹാരെൻ ഹൈസ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹം തന്റെ സഹോദരിയെ ഉപേക്ഷിച്ച് രാജ്യത്തുടനീളം യാത്ര ചെയ്യുകയും, ഫ്രൈറ്റ് ഹോപ്പിംഗ്, സിവിലിയൻ കൺസർവേഷൻ കോർപ്‌സിന് വേണ്ടി മാളമുണ്ടാക്കൽ പോലെയുള്ള നിരവധി ജോലികളിലേർപ്പെടുകയും ഒപ്പം പ്രൊഫഷണൽ ബോക്‌സിംഗ് പരിശീലിക്കുകയും ചെയ്തു. ജോർജിയയിലെ സാവന്നയിൽ 14-ാം വയസ്സിൽ, അലഞ്ഞുതിരിയുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ശിക്ഷയുടെ ഭാഗമായി ഒരു പ്രാദേശിക ചെയിൻ സംഘത്തിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. മിച്ചത്തിന്റെ വിവരണമനുസരിച്ച്, അദ്ദേഹം രക്ഷപ്പെട്ട് ഡെലവെയറിലെ കുടുംബത്തിലേക്ക് മടങ്ങിപ്പോയി.

അവലംബം

Tags:

അക്കാദമി അവാർഡ്അമേരിക്കൻ ഐക്യനാടുകൾദി നൈറ്റ് ഓഫ് ദി ഹണ്ടർറിവർ ഓഫ് നോ റിട്ടേൺ

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)പശ്ചിമഘട്ടംമധുഅബൂബക്കർ സിദ്ദീഖ്‌പഴഞ്ചൊല്ല്വെള്ളിക്കെട്ടൻപുന്നപ്ര-വയലാർ സമരംഅന്തരീക്ഷമലിനീകരണംനീലക്കൊടുവേലിതകഴി ശിവശങ്കരപ്പിള്ളസ്വവർഗ്ഗലൈംഗികതഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവൃഷണംയഹൂദമതംരാജാ രവിവർമ്മദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികിലവെള്ളെഴുത്ത്എഴുത്തച്ഛൻ പുരസ്കാരംറമദാൻവിട പറയും മുൻപെബുദ്ധമതംലോക്‌സഭ സ്പീക്കർവെള്ളായണി ദേവി ക്ഷേത്രംമലനാട്അരണകൃഷ്ണകിരീടംഇഫ്‌താർസത്യൻ അന്തിക്കാട്എ.ആർ. രാജരാജവർമ്മഗുളികൻ തെയ്യംപൂതനറാവുത്തർഫേസ്‌ബുക്ക്ചമയ വിളക്ക്കേരള നവോത്ഥാന പ്രസ്ഥാനംപ്രാചീനകവിത്രയംഅൽ ബഖറഅബിസീനിയൻ പൂച്ചബാലസാഹിത്യംഎൻമകജെ (നോവൽ)സിറോ-മലബാർ സഭഅമേരിക്കൻ സ്വാതന്ത്ര്യസമരംജനാർദ്ദനൻആനതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമങ്ക മഹേഷ്കേളി (ചലച്ചിത്രം)നിക്കോള ടെസ്‌ലആർത്തവചക്രവും സുരക്ഷിതകാലവുംതിങ്കളാഴ്ച നിശ്ചയംമോഹൻലാൽപനികൊടുങ്ങല്ലൂർ ഭരണിവിവരാവകാശനിയമം 2005അഭിജ്ഞാനശാകുന്തളംനായർപൂരോൽസവംആൽമരംജോസഫ് മുണ്ടശ്ശേരിഹജ്ജ്വിദ്യാഭ്യാസ സാങ്കേതികവിദ്യകേരളത്തിലെ വാദ്യങ്ങൾപൊട്ടൻ തെയ്യംഗൗതമബുദ്ധൻലോക്‌സഭബിന്ദു പണിക്കർകുറിച്യകലാപംസമാസംയോഗക്ഷേമ സഭഭാരതീയ ജനതാ പാർട്ടികൊഴുപ്പമുക്കുറ്റിഅബ്ബാസി ഖിലാഫത്ത്എലിപ്പനിനോമ്പ് (ക്രിസ്തീയം)ശ്രീനിവാസ രാമാനുജൻതുള്ളൽ സാഹിത്യം🡆 More