ബ്രെൻഡ സോംഗ്: അമേരിക്കൻ ചലചിത്ര നടി

ബ്രെൻഡ സോംഗ് (ജനനം: മാർച്ച് 27, 1988) ഒരു അമേരിക്കൻ നടിയാണ്.

ഒരു ബാല ഫാഷൻ മോഡലായി ഷോ ബിസിനസിൽ പ്രവേശിച്ച അവളുടെ ആദ്യകാല ടെലിവിഷൻ പ്രവർത്തനങ്ങളിൽ ടെലിവിഷൻ ഷോകളായ ഫഡ്ജ് (1995), 100 ഡീഡ്സ് ഫോർ എഡ്ഡി മക്ഡൌഡ് (1999) എന്നിവ ഉൾപ്പെടുന്നു.1990 കളുടെ അവസാനത്തിൽ നിരവധി പരസ്യങ്ങൾക്കും ടെലിവിഷൻ വേഷങ്ങൾക്കും ശേഷം, ദ അൾട്ടിമേറ്റ് ക്രിസ്മസ് പ്രസന്റ്സ് (2000) എന്ന ചിത്രത്തിൽ ബ്രെൻഡ സോംഗ് പ്രത്യക്ഷപ്പെടുകയും ഒപ്പം അവളുടെ പ്രകടനത്തിന് ഒരു യംഗ് ആർട്ടിസ്റ്റ് അവാർഡ് നേടുകയും ചെയ്തു. 2002 ൽ ബ്രെൻഡ് സോംഗ് ഡിസ്നി ചാനലുമായി ഒരു കരാറിൽ ഒപ്പുവെച്ചതിനുശേഷം 2002 ലെ ഡിസ്നി ചാനൽ ഒറിജിനൽ സിനിമയായ ഗെറ്റ് എ ക്ലൂവിൽ അഭിനയിക്കുകയും തുടർന്ന് സ്റ്റക്ക് ഇൻ ദ സബർബ്സ് (2004), വെൻഡി വു: ഹോംകമിംഗ് വാരിയർ (2006) തുടങ്ങിയവയിൽ അഭിനയിച്ചുകൊണ്ട് ചാനലിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയശേഷം മറ്റ് നിരവധി സംരംഭങ്ങളിൽ സഹകരിക്കുകയും ചെയ്തു. 2005 ൽ, ദി സ്യൂട്ട് ലൈഫ് ഓഫ് സാക്ക് & കോഡിയിൽ ലണ്ടൻ ടിപ്റ്റൻ എന്ന പ്രധാന വേഷത്തിൽ സോംഗ് അഭിനയിക്കാൻ തുടങ്ങുകയും, പിന്നീട് ദി സ്യൂട്ട് ലൈഫ് ഓൺ ഡെക്കിൽ ഇതേ വേഷം പുനരവതരിപ്പിക്കുകയും ചെയ്തു.

ബ്രെൻഡ സോംഗ്
ബ്രെൻഡ സോംഗ്: അമേരിക്കൻ ചലചിത്ര നടി
Song at the Up premiere on May 16, 2009
ജനനം (1988-03-27) മാർച്ച് 27, 1988  (36 വയസ്സ്)
Carmichael, California, U.S.
കലാലയംയൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബർക്കിലി
തൊഴിൽനടി
സജീവ കാലം1993–ഇതുവരെ
പങ്കാളി(കൾ)ട്രേസ് സൈറസ് (2010–2013)
മക്കാളെ കൾക്കിൻ (2017–present)
ഒപ്പ്
ബ്രെൻഡ സോംഗ്: അമേരിക്കൻ ചലചിത്ര നടി

നിരൂപക പ്രശംസ നേടിയ 2010 ലെ ദി സോഷ്യൽ നെറ്റ്‌വർക്ക് എന്ന സിനിമയിലൂടെ ബ്രെൻഡ സോംഗ് മുഖ്യധാരാ സിനിമകളിലേക്ക് മാറി. ഫസ്റ്റ് കിസ് എന്ന സ്വതന്ത്ര ഹ്രസ്വ ചിത്രത്തിലും അവർ അഭിനയിച്ചു. 2012 ലും 2013 ലും സ്കാൻഡൽ, ന്യൂ ഗേൾ എന്നീ പരമ്പരകളിൽ അവർക്ക് ആവർത്തിച്ചുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. 2013–2014 ൽ ഡാഡ്‌സ് എന്ന ഫോക്സ് ടിവി പരമ്പരയിൽ അഭിനയിച്ചു. ഒരു ടെലിവിഷൻ പ്രോജക്റ്റിൽ അഭിനയിക്കാൻ 2014 ഒക്ടോബറിൽ ഫോക്സ് ടിവിയും ട്വന്റിയത് സെഞ്ചുറി ഫോക്സ് ടെലിവിഷനുമായി ഒരു ടാലന്റ് ഹോൾഡിംഗ് കരാർ ഒപ്പിട്ടു. അതിനുശേഷം, എൻ‌ബി‌സി, സി‌ബി‌എസ് എന്നിവയ്ക്കായി നിരവധി ടെലിവിഷൻ പരമ്പരകൾ അവർ അവതരിപ്പിച്ചു. സിബിഎസ് പരമ്പരയായ പ്യുവർ ജീനിയസിലും അവർ അഭിനയിച്ചു. 2017 ൽ, ചേഞ്ച് ലാൻഡ്, ആംഗ്രി ഏഞ്ചൽ എന്നീ രണ്ട് പുതിയ സിനിമകളിൽ സോംഗ് അഭിനയിച്ചു. വിവിധ എപ്പിസോഡുകൾക്കായി സ്റ്റേഷൻ 19 എന്ന ടിവി പരമ്പരയ്ക്കുവേണ്ടി 2018 ൽ സോംഗ് തെരഞ്ഞെടുക്കപ്പെട്ടു. നെറ്റ്ഫ്ലിക്സ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ സീക്രട്ട് ഒബ്സൻഷനിൽ (2019) സോംഗ് അഭിനയിച്ചതോടൊപ്പം ഡിസ്നിയുടെ ആനിമേറ്റഡ് സീരീസായ ആംഫിബിയയിൽ ആൻ ബൂൺചുയി എന്ന കഥാപാത്രത്തിന് ശബ്ദവും നൽകി.

ആദ്യകാലം

സാക്രമെന്റോയുടെ പ്രാന്തപ്രദേശമായ കാലിഫോർണിയയിലെ കാർമൈക്കലിൽ ഒരു തായ്, ഹ്മോഗ് കുടുംബത്തിലാണ് ബ്രെൻഡ സോംഗ് ജനിച്ചത്. അവളുടെ പിതൃ പിതാമഹന്മാർ സിയോംഗ് വംശത്തിൽ നിന്നുള്ളവരായിരുന്നു (熊; Xyooj in Hmong), എന്നാൽ കുടുംബം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയപ്പോൾ അവരുടെ അവസാന പേര് സോംഗ് എന്നാക്കി മാറ്റി. തായ്‌ലൻഡിൽ ജനിച്ച അവളുടെ മാതാപിതാക്കൾ സാക്രമെന്റോയിൽ മുതിർന്നവരായിരുന്നപ്പോൾ കണ്ടുമുട്ടി. ബ്രെൻഡ സോംഗന്റെ പിതാവ് ഒരു സ്കൂൾ അദ്ധ്യാപകനും മാതാവ വീട്ടമ്മയുമാണ്. ടിമ്മി, നാഥൻ എന്നിങ്ങനെ അവർക്ക് രണ്ട് ഇളയ സഹോദരന്മാരുമുണ്ട്.

അവൾക്ക് ആറുവയസ്സുള്ളപ്പോൾ, സോംഗ് മാതാവിനോടൊപ്പം അഭിനയമോഹവുമായി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറുകയും രണ്ടുവർഷത്തിനുശേഷം കുടുംബത്തിലെ മറ്റുള്ളവർ അവരെ പിന്തുടർന്ന് അവിടെയെത്തുകയും ചെയ്തു. ഒരു കൊച്ചു പെൺകുട്ടിയെന്ന നിലയിൽ സോംഗ് ബാലെ പരിശീലിക്കാൻ ആഗ്രഹിച്ചപ്പോൾ അവളുടെ അനുജൻ തായ്‌ക്വോണ്ടോ പഠിക്കാൻ ആഗ്രഹിച്ചു. അവൾ പറഞ്ഞു, "ഞങ്ങളെ ഒരിടത്തേക്ക് കൊണ്ടുപോകാൻ മാത്രമാണ് എന്റെ അമ്മ ആഗ്രഹിച്ചത്," അതിനാൽ അവർ തായ്‌ക്വോണ്ടോ പഠിക്കുക എന്ന തീരുമാനത്തിലെത്തിച്ചേർന്നു. ഒന്നാമത്തെ പരിശീലന ക്ലാസിൽ സോംഗ് കരഞ്ഞെങ്കിലും, അവൾ ഇപ്പോൾ തായ്‌ക്വോണ്ടോയിൽ ഒരു ബ്ലാക്ക് ബെൽറ്റ് നേടിയിരിക്കുന്നു. ഒൻപതാം ക്ലാസിൽ സോംഗ് ഒരു ഓൾ-അമേരിക്കൻ സ്കോളർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗൃഹവിദ്യാഭ്യാസത്തിലൂടെ പതിനാറാമത്തെ വയസ്സിൽ ഹൈസ്‌കൂൾ ഡിപ്ലോമ നേടുകയും തുടർന്ന് കമ്മ്യൂണിറ്റി കോളേജിൽ പഠന കോഴ്‌സുകൾ തെരഞ്ഞെടുക്കുകയും ചെയ്തു. 2009 ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് സൈക്കോളജി പ്രധാന വിഷയമായും ബിസിനസ് ഉപവിഷയമായും ബിരുദം നേടി.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

കേരളീയ കലകൾതൃക്കാക്കരപയ്യന്നൂർമംഗലം അണക്കെട്ട്പുത്തൂർ ഗ്രാമപഞ്ചായത്ത്പാണ്ഡ്യസാമ്രാജ്യംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതുറവൂർആഗോളവത്കരണംശക്തൻ തമ്പുരാൻചേനത്തണ്ടൻവാഗമൺഅകത്തേത്തറചിക്കൻപോക്സ്കുറുപ്പംപടിടിപ്പു സുൽത്താൻഅന്തിക്കാട്ചിമ്മിനി അണക്കെട്ട്വെളിയങ്കോട്അമേരിക്കൻ സ്വാതന്ത്ര്യസമരംചേലക്കരപാഠകംകുമാരനാശാൻപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്റാം മോഹൻ റോയ്തിരുവാതിരക്കളിനെന്മാറകൂർക്കഞ്ചേരിഗുരുവായൂർമുഹമ്മകേന്ദ്രഭരണപ്രദേശംഎഫ്.സി. ബാഴ്സലോണമലയാളം അക്ഷരമാലകരമനഇന്ത്യയുടെ സ്വാതന്ത്ര്യസമരംകുമളിഅഞ്ചാംപനികൊടുങ്ങല്ലൂർനോഹഅനീമിയസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ചേളാരിചാലക്കുടികാട്ടാക്കടകൊല്ലങ്കോട്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർഅണലിസൂര്യൻആർത്തവംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപുൽപ്പള്ളിതിലകൻകേരളത്തിലെ നാടൻപാട്ടുകൾതട്ടേക്കാട്കടമ്പനാട്വണ്ടൻമേട്തൃപ്രയാർഎരുമചേറ്റുവപാലാപിറവംമുഗൾ സാമ്രാജ്യംവിവേകാനന്ദൻകാമസൂത്രംതേക്കടിഭൂമിയുടെ അവകാശികൾതെങ്ങ്വിഭക്തിമഞ്ഞപ്പിത്തംവക്കംപാർക്കിൻസൺസ് രോഗംപുതുക്കാട്പിറവന്തൂർവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്കാസർഗോഡ് ജില്ലവെമ്പായം ഗ്രാമപഞ്ചായത്ത്ആറന്മുള ഉതൃട്ടാതി വള്ളംകളിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)🡆 More