പി. ചിദംബരം

2008 മുതൽ 2012 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് പളനിയപ്പ ചിദംബരം എന്നറിയപ്പെടുന്ന പി.ചിദംബരം.

(ജനനം: 16 സെപ്റ്റംബർ 1945) നാലു തവണ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ചിദംബരം 1984 മുതൽ 1999 വരെയും 2004 മുതൽ 2014 വരെയും ശിവഗംഗയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. നിലവിൽ 2016 മുതൽ രാജ്യസഭാംഗമായി തുടരുന്നു.

പി.ചിദംബരം
പി. ചിദംബരം
രാജ്യസഭാംഗം
ഓഫീസിൽ
2022-തുടരുന്നു, 2016-2022
മണ്ഡലംതമിഴ്നാട്(2022), മഹാരാഷ്ട്ര(2016)
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2012-2014, 2004-2008, 1997-1998, 1996-1997
മുൻഗാമിപ്രണബ് മുഖർജി
പിൻഗാമിഅരുൺ ജെയ്റ്റ്ലി
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
2008-2012
മുൻഗാമിശിവരാജ് പാട്ടീൽ
പിൻഗാമിസുശീൽ കുമാർ ഷിൻഡേ
ലോക്സഭാംഗം
ഓഫീസിൽ
1984, 1989, 1991, 1996, 1998, 2004, 2009
മുൻഗാമിഇ.എം.സുദർശന നാച്ചിയപ്പ
പിൻഗാമിപി.ആർ.സെന്തിൽ നാഥൻ
മണ്ഡലംശിവഗംഗ
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-09-16) 16 സെപ്റ്റംബർ 1945  (78 വയസ്സ്)
കനാഡുകതൻ, ശിവഗംഗ ജില്ല, തമിഴ്നാട്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്(2004- മുതൽ, 1965-1996) തമിൾ മനില കോൺഗ്രസ്,(1996-2001) കോൺഗ്രസ് ജനനായഗ പെരവെ (2001-2004)
പങ്കാളിനളിനി
കുട്ടികൾ1
As of 02 സെപ്റ്റംബർ, 2022
ഉറവിടം: പതിനഞ്ചാം ലോക്സഭ

ജീവിതരേഖ

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കനാഡുകതൻ ഗ്രാമത്തിൽ പളനിയപ്പ ചെട്ടിയാരുടേയും ലക്ഷ്മിയച്ചിയുടേയും മകനായി 1945 സെപ്റ്റംബർ 16ന് ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻ്ററി സ്കൂൾ, ലയോള കോളേജ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ചെന്നൈയിലുള്ള പ്രസിഡൻസി കോളേജിൽ നിന്ന് ബി.എസ്.സി ബിരുദവും ലയോള കോളേജിൽ നിന്ന് എം.എസ്.സി മാസ്റ്റർ ബിരുദവും നേടിയ ചിദംബരം ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ നേടിയ ശേഷം മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി പഠനം പൂർത്തിയാക്കി. അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ചിദംബരം മദ്രാസ് കോടതിയിലെ ജഡ്ജിയായും മുതിർന്ന അഭിഭാഷകനായും ജോലിയിൽ പ്രവേശിച്ചു.

രാഷ്ട്രീയ ജീവിതം

അഭിഭാഷക ജോലിയിൽ തുടർന്ന് പോകവെ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1984 മുതൽ 1999 വരെ തുടർച്ചയായി 5 തവണ ശിവഗംഗയിൽ നിന്ന് ലോക്സഭാംഗമായി. 1996-ൽ കോൺഗ്രസ് വിട്ട് തമിൾ മനില കോൺഗ്രസ് (ടി.എം.സി) പാർട്ടിയിൽ ചേർന്നു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ശിവഗംഗയിൽ നിന്ന് ടി.എം.സി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2001-ൽ ടി.എം.സി വിട്ട് കോൺഗ്രസ് ജനനായഗ പെരവെ (സി.ജെ.പി) എന്ന പാർട്ടിയുണ്ടാക്കിയെങ്കിലും പിന്നീട് 2004-ൽ കോൺഗ്രസ് പാർട്ടിയിൽ ലയിച്ചു.

നാല് തവണ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായ ചിദംബരം 2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തെ തുടർന്ന് രാജിവച്ച ശിവരാജ് പാട്ടീലിന് പകരം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 2012-ലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ സുശീൽ കുമാർ ഷിൻഡെയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചതിനെ തുടർന്ന് വീണ്ടും ധനകാര്യ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയായ ചിദംബരം 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി പരാജയപ്പെടുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു.

പ്രധാന പദവികളിൽ

  • 1972 : എ.ഐ.സി.സി അംഗം
  • 1973-1976 : യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻ്റ്
  • 1976-1977 : (തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി) ടി.എൻ.പി.സി.സി, ജനറൽ സെക്രട്ടറി
  • 1984 : ലോക്സഭാംഗം, (1) ശിവഗംഗ
  • 1985 : എ.ഐ.സി.സി, ജോയിൻ്റ് സെക്രട്ടറി
  • 1985-1989 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി
  • 1989 : ലോക്സഭാംഗം, (2) ശിവഗംഗ
  • 1991 : ലോക്സഭാംഗം, (3) ശിവഗംഗ
  • 1996 : ലോക്സഭാംഗം, (4) ശിവഗംഗ
  • 1996-1997 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (1)
  • 1997-1998 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (2)
  • 1998 : ലോക്സഭാംഗം, (5) ശിവഗംഗ
  • 2004 : ലോക്സഭാംഗം, (6) ശിവഗംഗ
  • 2004-2008 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (3)
  • 2008-2012 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
  • 2009 : ലോക്സഭാംഗം, (7) ശിവഗംഗ
  • 2009-2012 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി
  • 2012-2014 : കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി (4)
  • 2016-2022 : രാജ്യസഭാംഗം, (1)
  • 2022-തുടരുന്നു : രാജ്യസഭാംഗം, (2)

അഴിമതി കേസുകൾ

  • അനധികൃത സ്വത്ത് സമ്പാദന കേസ്
  • ഐ.എൻ.എക്സ് മീഡിയ എയർസെൽ-മാക്സിസ് അഴിമതി കേസ്
  • 2G സ്പെക്ട്രം അഴിമതി കേസ്

എയർസെൽ-മാക്സിസ് അഴിമതി കേസിൽ പി.ചിദംബരത്തെ സി.ബി.ഐ 2019 ഓഗസ്റ്റ് 21ന് അറസ്റ്റ് ചെയ്തു. ചിദംബരത്തിൻ്റെ ജാമ്യാപേക്ഷ തള്ളിയ കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു. ഒടുവിൽ 2019 ഡിസംബർ 4ന് ഈ കേസിൽ ചിദംബരത്തിന് ജാമ്യം ലഭിച്ചു.

സ്വകാര്യ ജീവിതം

മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയായ നളിനിയാണ് ഭാര്യ. ശിവഗംഗയിൽ നിന്നുള്ള ലോക്സഭാംഗമായ കാർത്തി ചിദംബരം ഏകമകനാണ്.

അവലംബം

Tags:

പി. ചിദംബരം ജീവിതരേഖപി. ചിദംബരം രാഷ്ട്രീയ ജീവിതംപി. ചിദംബരം അഴിമതി കേസുകൾപി. ചിദംബരം സ്വകാര്യ ജീവിതംപി. ചിദംബരം അവലംബംപി. ചിദംബരംSivagangaഇന്ത്യൻ നാഷണൽ കോൺഗ്രസ്തമിഴ്നാട്രാജ്യസഭലോക്സഭ

🔥 Trending searches on Wiki മലയാളം:

നക്ഷത്രം (ജ്യോതിഷം)ചുരം (ചലച്ചിത്രം)മമിത ബൈജുഡീഗോ മറഡോണകോണ്ടംആഗ്നേയഗ്രന്ഥിതിമിര ശസ്ത്രക്രിയമസ്ജിദുൽ ഹറാംയൂദാ ശ്ലീഹാമുഗൾ സാമ്രാജ്യംപിണറായി വിജയൻലൈലയും മജ്നുവുംഅബൂ ജഹ്ൽമൂസാ നബിഇക്‌രിമഃനീതി ആയോഗ്അലൈംഗികതശ്രീകുമാരൻ തമ്പിഅമ്മമെറ്റ്ഫോർമിൻഎയ്‌ഡ്‌സ്‌Pennsylvaniaവി.പി. സിങ്ഇന്ത്യൻ പൗരത്വനിയമംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഇസ്‌ലാംയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികസൈനബ് ബിൻത് മുഹമ്മദ്സൗദി അറേബ്യലക്ഷ്മിഅപ്പോസ്തലന്മാർദേശാഭിമാനി ദിനപ്പത്രംഇന്ത്യൻ മഹാസമുദ്രംപളുങ്ക്വയോമിങ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമലയാളഭാഷാചരിത്രംബിഗ് ബോസ് (മലയാളം സീസൺ 4)സ്വയംഭോഗംകൊൽക്കത്ത നൈറ്റ് റൈഡേർസ്അലി ബിൻ അബീത്വാലിബ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ടോൺസിലൈറ്റിസ്കുവൈറ്റ്ഒ.വി. വിജയൻകലാനിധി മാരൻപ്രാചീനകവിത്രയംലോക്‌സഭമണിപ്പൂർഅവിട്ടം (നക്ഷത്രം)വിമോചനസമരംരോഹിത് ശർമമലയാളം വിക്കിപീഡിയഹനുമാൻബദ്ർ മൗലീദ്സെറോടോണിൻഅലക്സാണ്ടർ ചക്രവർത്തിഫാത്വിമ ബിൻതു മുഹമ്മദ്മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്രാഷ്ട്രപതി ഭരണംയക്ഷികണിക്കൊന്നപണ്ഡിറ്റ് കെ.പി. കറുപ്പൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഇസ്ലാമിലെ പ്രവാചകന്മാർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)എം.ജി. സോമൻകേരളത്തിലെ നദികളുടെ പട്ടികമാധ്യമം ദിനപ്പത്രംഉഭയവർഗപ്രണയിപുത്തൻ പാനകാളികാൾ മാർക്സ്ആയുർവേദംക്ഷേത്രപ്രവേശന വിളംബരം🡆 More