നേപ്പാളിന്റെ രാഷ്ട്രപതി

ഫെഡറൽ റിപ്പബ്ലിക് രാജ്യമായ നേപ്പാളിന്റെ ഭരണാധികാരിയാണ് രാഷ്ട്രപതി (നേപ്പാളി ഭാഷയിൽ ; राष्ट्रपति) അഥവാ പ്രസിഡന്റ് (President).

2008 മേയിൽ റിപ്പബ്ലിക്കായതിനു ശേഷമാണ് നേപ്പാളിൽ രാഷ്ട്രപതി ഭരണത്തിനു തുടക്കം കുറിച്ചത്. രാഷ്ട്രപതിയെ 'സമ്മാനനീയ്'( सम्माननीय ;ആദരണീയനായ) എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. അഞ്ചു വർഷമാണ് കാലാവധി. 2008 ജൂലൈ 23-ന് നേപ്പാളിന്റെ ആദ്യ രാഷ്ട്രപതിയായി രാംബരൺ യാദവ് അധികാരത്തിലെത്തി. ബിദ്യാദേവി ഭണ്ഡാരി, 2015 ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ട നേപ്പാളിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു, രാം ചന്ദ്ര പൗഡൽ 2023 മാർച്ച് മുതൽ നിലവിലെ പ്രസിഡന്റാണ്.

രാഷ്ട്രപതി
നേപ്പാൾ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ
നേപ്പാളിന്റെ രാഷ്ട്രപതി
കോട്ട് ഓഫ് ആംസ് ഓഫ് നേപ്പാൾ
പദവി വഹിക്കുന്നത്
രാം ചന്ദ്ര പൗഡൽ

13 മാർച്ച് 2023  മുതൽ
സംബോധനാരീതിസമ്മാനനീയ്
(The Right Honourable)
ഔദ്യോഗിക വസതിShital Niwas
നിയമിക്കുന്നത്ഇലക്ടറൽ കോളേജ് നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ
കാലാവധിഅഞ്ചു വർഷം
പ്രഥമവ്യക്തിരാംബരൺ യാദവ്
അടിസ്ഥാനം28 മേയ് 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-05-28)
ഡെപ്യൂട്ടിനേപ്പാളിന്റെ ഉപരാഷ്ട്രപതി
ശമ്പളം1,09,410 നേപ്പാളി രൂപ (മാസ ശമ്പളം)
വെബ്സൈറ്റ്www.presidentofnepal.gov.np

ചരിത്രം

2007 വരെ നേപ്പാളിൽ രാജഭരണമാണ് നിലനിന്നിരുന്നത്. അതേ വർഷം തന്നെ നിലവിൽ വന്ന താൽക്കാലിക ഭരണഘടനയനുസരിച്ച് രാജാവിന്റെ അധികാരങ്ങളില്ലാതായി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി, 2008 മേയ് 28-ന് നേപ്പാളിലെ രാജഭരണം അവസാനിപ്പിച്ചു. അതോടെ 240 വർഷം നീണ്ടുനിന്ന ഹൈന്ദവ രാജവാഴ്ച അവസാനിച്ചു. അതേത്തുടർന്ന് പ്രധാന മന്ത്രി ഗിരിജ പ്രസാദ് കൊയ്‌രാള ആക്ടിങ് പ്രസിഡന്റിന്റെ അധിക ചുമതല കൂടി നിർവ്വഹിച്ചു . ജൂലൈ മാസത്തിൽ നേപ്പാളിന്റെ ആദ്യത്തെ രാഷ്ട്രപതിയായി രാംബരൺ യാദവ് സ്ഥാനമേറ്റു. 2015 ഒക്ടോബർ വരെ യാദവായിരുന്നു രാഷ്ട്രപതി.

2015 സെപ്റ്റംബർ 20-ന് നേപ്പാളിനെ ഒരു മതനിരപേക്ഷ ഫെഡറൽ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. പുതിയ ഭരണഘടനയും നിലവിൽ വന്നു. 2015 ഒക്ടോബറിൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷം ബിദ്യാദേവി ഭണ്ഡാരി അധികാരത്തിലെത്തി. നേപ്പാളിന്റെ ആദ്യത്തെ വനിതാ രാഷ്ട്രപതിയാണ് ഭണ്ഡാരി.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്

നിയമസഭാംഗങ്ങളും പാർലമെന്റും ചേർന്ന ഇലക്ടറൽ കോളേജ് എന്ന സംവിധാനത്തിലൂടെയാണ്‌ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുന്ന വ്യക്തിയെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുന്ന സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നു. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും രാഷ്ട്രപതിയാകാവുന്നതാണ്. എന്നാൽ തുടർച്ചയായി രണ്ടു തവണ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ.

അധികാരം

മിക്ക പാർലമെന്ററി റിപ്പബ്ലിക്കുകളിലേതും പോലെ നേപ്പാളിലെ രാഷ്ട്രപതിക്കും പരിമിതമായ അധികാരങ്ങൾ മാത്രമാണുള്ളത്. പ്രധാന മന്ത്രിക്കും മന്ത്രിസഭയ്ക്കുമാണ് ഭരണഘടന കൂടുതൽ പ്രാധാന്യം നൽകുന്നത്.

രാഷ്ട്രപതിമാരുടെ പട്ടിക (2008-തുടരുന്നു)

നം. ചിത്രം പേര്
(ജനനം–മരണം)
കാലയളവ് രാഷ്ട്രീയ പാർട്ടി
അധികാരത്തിലെത്തിയത് അധികാരം ഒഴിഞ്ഞത് ദിവസങ്ങൾ
നേപ്പാളിന്റെ രാഷ്ട്രപതി  ഗിരിജ പ്രസാദ് കൊയ്‌രാള
ആക്ടിങ്
(1925–2010)
15 ജനുവരി 2007 23 ജൂലൈ 2008 740 നേപ്പാളി കോൺഗ്രസ്
1 നേപ്പാളിന്റെ രാഷ്ട്രപതി  രാംബരൺ യാദവ്
(1948–)
23 ജൂലൈ 2008 29 ഒക്ടോബർ 2015 2654 നേപ്പാളി കോൺഗ്രസ്
2 നേപ്പാളിന്റെ രാഷ്ട്രപതി  ബിദ്യാദേവി ഭണ്ഡാരി
(1961–)
29 ഒക്ടോബർ 2015 13 മാർച്ച് 2023 2692 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ് -ലെനിനിസ്റ്റ്)
3 നേപ്പാളിന്റെ രാഷ്ട്രപതി  രാം ചന്ദ്ര പൗഡൽ
(1944–)
13 മാർച്ച് 2023 തുടരുന്നു 399 നേപ്പാളി കോൺഗ്രസ്

അവലംബം

Tags:

നേപ്പാളിന്റെ രാഷ്ട്രപതി ചരിത്രംനേപ്പാളിന്റെ രാഷ്ട്രപതി രാഷ്ട്രപതി തെരഞ്ഞെടുപ്പ്നേപ്പാളിന്റെ രാഷ്ട്രപതി അധികാരംനേപ്പാളിന്റെ രാഷ്ട്രപതി രാഷ്ട്രപതിമാരുടെ പട്ടിക (2008-തുടരുന്നു)നേപ്പാളിന്റെ രാഷ്ട്രപതി അവലംബംനേപ്പാളിന്റെ രാഷ്ട്രപതിനേപ്പാളി ഭാഷനേപ്പാൾബിദ്യാദേവി ഭണ്ഡാരിരാംബരൺ യാദവ്

🔥 Trending searches on Wiki മലയാളം:

സ്ത്രീ സുരക്ഷാ നിയമങ്ങൾയോനിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻമനുഷ്യൻമഹിമ നമ്പ്യാർനവഗ്രഹങ്ങൾഭരതനാട്യംകൊച്ചിസച്ചിദാനന്ദൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവി.ടി. ഭട്ടതിരിപ്പാട്ഒളിമ്പിക്സ്ദിലീപ്മാവേലിക്കര നിയമസഭാമണ്ഡലംതകഴി സാഹിത്യ പുരസ്കാരംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)രക്താതിമർദ്ദംചിയ വിത്ത്മലപ്പുറം ജില്ലആഗോളവത്കരണംശോഭനആടുജീവിതംഒന്നാം കേരളനിയമസഭകോട്ടയം ജില്ലനക്ഷത്രംകൊല്ലൂർ മൂകാംബികാക്ഷേത്രംപത്ത് കൽപ്പനകൾമെറ്റ്ഫോർമിൻമഴസാം പിട്രോഡപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅവിട്ടം (നക്ഷത്രം)അസ്സലാമു അലൈക്കുംജെ.സി. ഡാനിയേൽ പുരസ്കാരംജി. ശങ്കരക്കുറുപ്പ്ഫലംപാത്തുമ്മായുടെ ആട്ഉപ്പുസത്യാഗ്രഹംചിക്കൻപോക്സ്രതിസലിലംവൈക്കം മുഹമ്മദ് ബഷീർകഥകളിടി.എൻ. ശേഷൻശുഭാനന്ദ ഗുരുഇലഞ്ഞിസേവനാവകാശ നിയമംമമത ബാനർജികേരള നിയമസഭമഞ്ജു വാര്യർവിരാട് കോഹ്‌ലിഇന്ത്യൻ പാർലമെന്റ്ഉടുമ്പ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻതൂലികാനാമംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഇ.ടി. മുഹമ്മദ് ബഷീർഅനശ്വര രാജൻദാനനികുതിശ്രേഷ്ഠഭാഷാ പദവിപൊന്നാനി നിയമസഭാമണ്ഡലംകൊച്ചി വാട്ടർ മെട്രോസന്ദീപ് വാര്യർശ്വാസകോശ രോഗങ്ങൾശാലിനി (നടി)കേരള നവോത്ഥാനംവയനാട് ജില്ലഭാരതീയ ജനതാ പാർട്ടിമരപ്പട്ടിആൻ‌ജിയോപ്ലാസ്റ്റിസ്ത്രീ സമത്വവാദംമിയ ഖലീഫപഴഞ്ചൊല്ല്ഗംഗാനദിമുരിങ്ങകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ടൈഫോയ്ഡ്കെ. സുധാകരൻഹനുമാൻ🡆 More