നാഷി ഭാഷ

സിനോ തിബെത്തൻ ഭാഷാ കുടുംബത്തിൽ പെട്ട ഒരു ആദിമ ഭാഷയാണ് നാഷി.

നാഖി, നസി, ലോമി, മോസോ, മോ സു എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നുണ്ട്. ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ യുലോങ് നാഷി സ്വയംഭരണ കൺട്രിയിലെ ലിജിയാങ് നഗരത്തിലും സമീപ പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങളാണ് പ്രധാനമായും നാഷി ഭാഷ സംസാരിക്കുന്നത്. നാഷി ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഔദ്യോഗികമായി നിർവചിക്കപ്പെട്ട വംശീയതയോ അല്ലെങ്കിൽ ഭാഷാപരമായ ഒരു ഏകീകരണമോ ഈ ഭാഷയ്ക്ക് ഇല്ല. നാഷി ആയി രജിസ്റ്റർ ചെയ്യപ്പെടാത്ത നാഷി സംസാരിക്കുന്നവരും എന്നാൽ, ഔദ്യോഗികമായി നാഷി ജനങ്ങളായി പരിഗണിക്കുന്ന നാഷി ഭാഷ സംസാരിക്കാത്തവരും ഉണ്ട്.

Naxi
Na
ഉത്ഭവിച്ച ദേശംChina
ഭൂപ്രദേശംYunnan and Tibet
സംസാരിക്കുന്ന നരവംശംNakhi, Mosuo
മാതൃഭാഷയായി സംസാരിക്കുന്നവർ
350,000 (2000 census – 2010)
Sino-Tibetan
  • Lolo-Burmese or Qiangic
    • Naic
      • Naish
        • Naxi
Geba script, or Dongba augmented with Geba
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
People's Republic of China
ഭാഷാ കോഡുകൾ
ISO 639-3Either:
nxq – Naxi
nru – Narua (Yongning Na)
ഗ്ലോട്ടോലോഗ്naxi1245  Naxi
naxi1246  additional bibliography
yong1270  Narua
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

വർഗീകരണം

ചൈനീസ് പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ നായിക് ഭാഷകൾ ലോലോ ബർമ്മീസ് ഭാഷകളിൽ പെട്ടതാണ്. ലോലോയിഷ് ഭാഷകളുടെ ശാഖയിൽ പെട്ട നാക്ഷിശിന്റെ ഭാഗമാണ് നാഷി എന്നാണ് സിവോ ലാമ (2012) വർഗീകരിച്ചത്. അങ്ങനെയാണെങ്കിലും, 1975ന്റെ തുടക്കത്തിൽ, സിനോ തിബെത്തൻ ഭാഷാ പണ്ഡിതൻ ഡേവിഡ് ബ്രാഡ്‌ലി വ്യക്തമാക്കുന്നത്, നാഷി ഭാഷ ലോലോയിഷിന്റെ ഭാഗമാണെന്ന് പറയാവുന്ന പുതുമകൾ ഒന്നും പങ്കുവെക്കാനില്ലെന്നാണ്. നാഷി ഭാഷയുടെ സ്ഥാനം സംബന്ധിച്ച് ഇപ്പോഴും അവ്യക്തവും ഏറെ ഊഹങ്ങളും നിലനിൽക്കുന്നുണ്ടെന്നാണ് തുർഗുഡ്, ലോ പൊല്ല (2003) എന്നിവർ പറയുന്നത്. നാഷി ഭാഷയെ സിനോ തിബെത്തനിൽ പുനർ വർഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ അഭിപ്രായം. സിനോ തിബെത്തൻ വിഭാഗത്തിലെ നായിഷ് ലോവർ ലെവൽ ഉപവിഭാഗമായാണ് നാഷി ഭാഷയെ ഗുല്ല്യോം ജാക്‌സ്, അലെക്‌സിസ് മിച്ചൗഡ് എന്നവർ വർഗീകരിച്ചിരിക്കുന്നത്. നായിഷ്, നായികിന്റെ ഭാഗമാണ്. ഇത് നാ ഖിയാനിഖ് ശാഖയിൽ പെട്ടതാണെന്നാണ് അഭിപ്രായം.

ഭാഷാഭേദം

വിശാലമായ അർത്ഥത്തിൽ നാഷി ഭാഷയെ ( നാ, േെമാസാ ഉൾപ്പെടെ) തുടക്കത്തിൽ രണ്ടായി തിരിച്ചിരുന്നു.ഭാഷാ പണ്ഡിതൻമാരായ ഹി ജിറൻ, ജിയാങ് ശുയി എന്നിവരാണ് നാഷി ഭാഷയെ പ്രാധാനമായും രണ്ടു ക്ലസ്റ്ററുകളായി തിരിച്ചത്. പടിഞ്ഞാറൻ നാഷി - Western Naxi, പൗരസ്ത്യ നാഷി - Eastern Naxi എന്നിങ്ങനെയാണ് ഈ തരം തിരിവ്.

പടിഞ്ഞാറൻ നാഷി

മിക്കവാറും ഏകജാതീയമാണ് ഈ ഭാഷാ വകഭേദം. ഈ രൂപം പ്രധാനമായും സംസാരിക്കുന്നത് ലിജിയാങ്, സോങ്ഡിയൻ (സാന്ഗ്രിലാ), വിക്‌സി, യോങ്‌ശെൻഗ് കൺട്രി എന്നിവിടങ്ങളിലാണ്. പടിഞ്ഞാറൻ നാഷി സംസാരിക്കുന്ന ജനങ്ങൾ ഹെഗിങ്, ജിയാൻചുവാൻ, ലാൻപിങ്, ദെഖിൻ, ഗോൻങ്ഷാൻ, നിന്ങ് ലാൻഡ്, യാൻബിയാൻ, തിബെത്തിലെ മാൻകാങ് എന്നിവിടങ്ങളിലും സംസാരിക്കുന്നുണ്ട്. 240,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. പടിഞ്ഞാറൻ നാഷിയിൽ ഡയൻ, ലിജൻഗ്ബ, ബാവോഷാൻശു എന്നിവയുടെ വകഭേദങ്ങൾ അടങ്ങിയയിരിക്കുന്നു.

  • ഡയൻ - 大研镇 - ലിജാങ് നഗരത്തിൽ സംസാരിക്കുന്ന ഭാഷയാണിത്. കൂടാതെ ബൈസാജെ, ശുഹെജെ, ഡവോക്‌സിൻ, ഡെവോക്‌സായി, ഗൗങ്‌സായി എന്നിവിടങ്ങളിലായി 50,000ൽ അധികം പേർ സംസാരിക്കുന്നു.
  • ലിജൻഗ്ബ-丽江坝 ലിജിയാങ് കൺട്രിയിലെ നല്ലൊരു വിഭാഗം ജനങ്ങളും സംസാരിക്കുന്ന ഭാഷയാണ്. ഷോങ്ദിയയാൻ വിക്‌സി, യോങ്‌ഷെൻഗ്, ദെഖിൻ, ഗോങ്ഷാൻ എന്നിവിടങ്ങളിലായ 180,000 ജനങ്ങൾ സംസാരിക്കുന്നു.
  • ബാവോഷാൻശു - 宝山州: ബവോഷാനിലും ഗുവോലുവോ, ലിജിയാങ് കൺട്രി എന്നിവിടങ്ങളിൽ 10,000ൽ അധികം പേരുടെ സംസാര ഭാഷയാണിത്.

പൗരസ്ത്യ നാഷി

പരസ്പരം അസ്പഷ്ടമായ നിരവധി വൈവിധ്യങ്ങൾ അടങ്ങിയ ഭാഷാ വകഭേദമാണ് പൗരസ്ത്യ നാഷി ഭാഷ. യൻയുവാൻ, മുലി, യാൻബിയാൻ പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും സംസാരിക്കുന്നത്. ശാങ്‌സിദാനിലെ യോങ്‌ഷേങ്, ഹയ്‌ലോങിലെ ലിജിയാങ്, ഫെങ്ക് എന്നീ പ്രദേശങ്ങളിലും കിഴക്കൻ നാഷി (പൗരസ്ത്യ നാഷി ) സംസാരിക്കുന്നുണ്ട്. മൊത്തം നാൽപ്പതിനായിരത്തിൽ അധികം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്.

ഉപയോഗം

2000ൽ ചൈനയിൽ നടന്ന സെൻസസ് പ്രകാരം, 310,000 ജനങ്ങൾ നാഷി ഭാഷ സംസാരിക്കുന്നുണ്ട്. ഒരു ലക്ഷം പേർ ഒരൊറ്റ ഭാഷ മാത്രം സംസാരിക്കുന്നവരാണ്. ഏകദേശം 170,000 പേർ ചൈനീസ്, തിബെത്തൻ, ബായി അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷകൾ രണ്ടാം ഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഏകദേശം ഇവർ എല്ലാം യുന്നാൻ പ്രവിശ്യയിലാണ് ജീവിക്കുന്നത്. എന്നാൽ, കുറച്ചുപേർ ബർമ്മയിലും വസിക്കുന്നുണ്ട്. നാഷി ഭാഷ സാധാരണയായി ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നത് നാഷി ജനങ്ങളാണ്. എന്നാൽ, നാഷി ഭാഷ ഉടൻ അപ്രത്യക്ഷമായേക്കാവുന്ന ഒരു അപകടാവസ്ഥയിലാണ് ഇപ്പോൾ. എഴുത്ത് സാക്ഷരത ഇപ്പോഴും അപൂർവ്വമാണ്. ലാറ്റിൻ അക്ഷരത്തിലും ഗെബ ലിപിയിലുമാണ് നാഷി ഭാഷ എഴുതുന്നത്.

അവലംബം

Tags:

നാഷി ഭാഷ വർഗീകരണംനാഷി ഭാഷ ഭാഷാഭേദംനാഷി ഭാഷ ഉപയോഗംനാഷി ഭാഷ അവലംബംനാഷി ഭാഷ

🔥 Trending searches on Wiki മലയാളം:

വടക്കൻ പാട്ട്കുവൈറ്റ്സി.എച്ച്. മുഹമ്മദ്കോയകലാമണ്ഡലം സത്യഭാമആഗോളതാപനംറൂഹഫ്‌സവയനാട്ടുകുലവൻകാരൂർ നീലകണ്ഠപ്പിള്ളഇന്ത്യൻ പാർലമെന്റ്ഇസ്ലാമിലെ പ്രവാചകന്മാർതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾനിർമ്മല സീതാരാമൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഫെബ്രുവരിസ്വഹാബികളുടെ പട്ടികകലാഭവൻ മണിഇന്ത്യൻ പൗരത്വനിയമംഐക്യ അറബ് എമിറേറ്റുകൾപാലക്കാട്രതിസലിലംഅമല പോൾഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംവടകരഒ.എൻ.വി. കുറുപ്പ്കേരളത്തിലെ നദികളുടെ പട്ടികരമണൻദന്തപ്പാലആരാച്ചാർ (നോവൽ)പ്രവാസിറോമാ സാമ്രാജ്യംശൈശവ വിവാഹ നിരോധന നിയമംഅരിമ്പാറഇന്ത്യൻ പ്രീമിയർ ലീഗ്തൃശ്ശൂർ ജില്ലകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഗൗതമബുദ്ധൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംആദായനികുതികൊടിക്കുന്നിൽ സുരേഷ്ഗുരു (ചലച്ചിത്രം)നിർദേശകതത്ത്വങ്ങൾകേരള പുലയർ മഹാസഭഹീമോഗ്ലോബിൻമുള്ളൻ പന്നിഅലി ബിൻ അബീത്വാലിബ്പെരിയാർമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംകൃഷ്ണൻകുറിയേടത്ത് താത്രിമലയാളം അക്ഷരമാലകേരളാ ഭൂപരിഷ്കരണ നിയമംമലങ്കര മാർത്തോമാ സുറിയാനി സഭഈദുൽ ഫിത്ർഫത്ഹുൽ മുഈൻസുരേഷ് ഗോപികേരളത്തിലെ നാടൻപാട്ടുകൾഷാഫി പറമ്പിൽകരിങ്കുട്ടിച്ചാത്തൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅറബി ഭാഷവന്ദേ മാതരംഉത്സവംബൈബിൾബ്ലെസികാവ്യ മാധവൻമക്കരാമൻപുത്തൻ പാനമാർച്ച് 28സുകുമാരികഅ്ബഇൻശാ അല്ലാഹ്ചേരസാമ്രാജ്യംഈലോൺ മസ്ക്കൂദാശകൾ🡆 More