ദിഗ്വിജയ സിംഗ്

1993 മുതൽ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ദ്വിഗ്വിജയ് സിംഗ്.

(ജനനം : 28 ഫെബ്രുവരി 1947) രണ്ട് തവണ ലോക്സഭാംഗം, അഞ്ച് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സിംഗ് നിലവിൽ 2014 മുതൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു.

ദ്വിഗ്വിജയ് സിംഗ്
ദിഗ്വിജയ സിംഗ്
രാജ്യസഭാംഗം
ഓഫീസിൽ
2020-തുടരുന്നു, 2014-2020
മണ്ഡലംമധ്യപ്രദേശ്
മധ്യപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
1998-2003, 1993-1998
മുൻഗാമിസുന്ദർലാൽ പട്വ
പിൻഗാമിഉമ ഭാരതി
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-02-28) 28 ഫെബ്രുവരി 1947  (77 വയസ്സ്)
ഇൻഡോർ, മധ്യപ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികൾആശ, അമൃത
കുട്ടികൾ4 പെൺമക്കൾ 1 മകൻ
As of 2 ഒക്ടോബർ, 2022
ഉറവിടം: ഇലക്ഷൻസ്.ഇൻ

ജീവിതരേഖ

മധ്യ പ്രദേശിലെ ഇൻഡോറിൽ ബാലഭദ്ര സിംഗിൻ്റെയും അപർണ ദേവിയുടേയും മകനായി 1947 ഫെബ്രുവരി 28ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇൻഡോറിലുള്ള ഡാലി കോളേജിൽ നിന്ന് ബിരുദം നേടി. ഇൻഡോറിലെ എസ്.ജി.എസ്.ഐ.ടി.എസ് എൻജിനീറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിറിംഗിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം

1977-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ രഘോഹഢിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദ്വിഗ്വിജയ് സിംഗിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1984, 1991 വർഷങ്ങളിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ആദ്യമായി മധ്യപ്രദേശ് മുഖ്യമന്ത്രിയായി. 1998-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം നിലനിർത്തിയതിനെ തുടർന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2003-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിംഗ് പത്ത് വർഷത്തേയ്ക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചു. 2014-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭോപ്പാലിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ പ്രഗ്യസിംഗ് ഠാക്കുറിനോട് പരാജയപ്പെട്ടു.

പ്രധാന പദവികളിൽ

  • 1969 : പ്രസിഡൻ്റ്, രഘോഹഢ് മുനിസിപ്പൽ കൗൺസിൽ
  • 1977 : നിയമസഭാംഗം (1)
  • 1980 : നിയമസഭാംഗം (2), സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1984 : ലോക്സഭാംഗം, (1)
  • 1985-1988 : മധ്യപ്രദേശ്, പി.സി.സി പ്രസിഡൻ്റ്
  • 1991 : ലോക്സഭാംഗം, (2)
  • 1992-1993 : മധ്യപ്രദേശ്, പി.സി.സി പ്രസിഡൻറ്
  • 1993-1998 : മധ്യപ്രദേശ്, മുഖ്യമന്ത്രി (1)
  • 1994 : നിയമസഭാംഗം, (3)
  • 1998 : നിയമസഭാംഗം, (4)
  • 1998-2003 : മധ്യപ്രദേശ് മുഖ്യമന്ത്രി, (2)
  • 2003 : നിയമസഭാംഗം, (5)
  • 2014-2020 : രാജ്യസഭാംഗം, (1)
  • 2020-തുടരുന്നു : രാജ്യസഭാംഗം, (2)

അവലംബം

Tags:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്നിയമസഭമധ്യപ്രദേശ്മുഖ്യമന്ത്രിരാജ്യസഭലോക്സഭ

🔥 Trending searches on Wiki മലയാളം:

തൃശൂർ പൂരംകാലൻകോഴികവിതഅനാർക്കലികുചേലവൃത്തം വഞ്ചിപ്പാട്ട്സിറോ-മലബാർ സഭആറാട്ടുപുഴ പൂരംഎഴുത്തച്ഛൻ പുരസ്കാരംമോയിൻകുട്ടി വൈദ്യർജഹന്നംജി - 20ആട്ടക്കഥഇസ്‌ലാംകേരള വനിതാ കമ്മീഷൻഅർജന്റീനചലച്ചിത്രംജഗതി ശ്രീകുമാർമഹാത്മാ ഗാന്ധിയുടെ കുടുംബംസെന്റ്പത്മനാഭസ്വാമി ക്ഷേത്രംജനാധിപത്യംരതിമൂർച്ഛഗായത്രീമന്ത്രംഈഴവർപഴശ്ശി സമരങ്ങൾഅരണഅങ്കോർ വാട്ട്നിക്കാഹ്കേരളചരിത്രംഅബ്ദുല്ല ഇബ്നു മസൂദ്ഉദയംപേരൂർ സിനഡ്ദൗവ്വാലകേരളത്തിലെ വാദ്യങ്ങൾനി‍ർമ്മിത ബുദ്ധിവീണ പൂവ്യോഗാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻനളിനിസലീം കുമാർക്ഷേത്രപ്രവേശന വിളംബരംകായംവള്ളത്തോൾ പുരസ്കാരം‌മോഹിനിയാട്ടംഹരേകള ഹജബ്ബമാമുക്കോയകിളിപ്പാട്ട്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പൂച്ചസ്വഹീഹുൽ ബുഖാരിഇഫ്‌താർസന്ദേശകാവ്യംപാർവ്വതിഖൻദഖ് യുദ്ധംഔഷധസസ്യങ്ങളുടെ പട്ടികചേരിചേരാ പ്രസ്ഥാനംചണ്ഡാലഭിക്ഷുകിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംകിന്നാരത്തുമ്പികൾകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപച്ചമലയാളപ്രസ്ഥാനംതച്ചോളി ഒതേനൻകൂട്ടക്ഷരംവൃത്തം (ഛന്ദഃശാസ്ത്രം)കണ്ണ്മറിയം ഇസ്ലാമിക വീക്ഷണത്തിൽഎക്മോക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്പൂരക്കളിഹജ്ജ്ശ്രീനിവാസൻഅണലിമോഹൻലാൽദൃശ്യം 2നെൽവയൽ-നീർത്തട സംരക്ഷണ നിയമംസന്ധി (വ്യാകരണം)🡆 More