ദംഗൽ

2016 ഡിസംബറിൽ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ഒരു ഹിന്ദി ചലച്ചിത്രമാണ് ദംഗൽ (മലയാള അർഥം: മല്ലയുദ്ധം, ഗുസ്തി).

നിതേശ് തിവാരിയാണ് ദംഗലിന്റെ സംവിധായകൻ. തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിംഗ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയാണ് ദംഗലിന്റെ പ്രമേയം. മഹാവീർ സിംഗ് ഫോഗട്ട് ആയി അഭിനയിക്കുന്നത് ആമിർ ഖാനാണ്. ദംഗൽ എന്ന ഹിന്ദി വാക്കിന് മല്ലയുദ്ധം അഥവാ ഗുസ്തി എന്നാണ് അർഥം.

ദംഗൽ
ദംഗൽ
ചലച്ചിത്രശാലകളിലെ ഭിത്തിപത്രം
സംവിധാനംനിതേശ് തിവാരി
നിർമ്മാണംആമിർ ഖാൻ
കിരൺ റാവു
സിദ്ധാർഥ് റോയ് കപൂർ
രചനനിതേശ് തിവാരി
പിയൂഷ് ഗുപ്ത
ശ്രേയസ് ജയിൻ
നിഖിൽ മെഹരോത്ര
ആസ്പദമാക്കിയത്മഹാവീർ സിങ് ഫോഗാട്
അഭിനേതാക്കൾആമിർ ഖാൻ
സാക്ഷി തൻവർ
ഫാത്തിമ സന ശേഖ്
സന്യാ മൽഹോത്രാ
സൈറാ വസീം
സുഹാനീ ഭട്നാഗർ
സംഗീതംപ്രീതം
ഛായാഗ്രഹണംസേതു ശ്രീരാം
ചിത്രസംയോജനംബല്ലു സലൂജ
സ്റ്റുഡിയോവാൾട് ഡിസ്നി പിൿചേഴ്സ്
ആമിർ ഖാൻ പ്രൊഡക്ഷൻസ്
യുടിവി മോഷൻ പിൿചേഴ്സ്
വിതരണംവാൾട് ഡിസ്നി സ്റ്റുഡിയോസ്
മോഷൻ പിൿചേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 23, 2016 (2016-12-23)
(ഇന്ത്യ)
  • ഡിസംബർ 21, 2016 (2016-12-21)
(യു.എസ്.എ)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്70 കോടി
ആകെ2027 കോടി


ദംഗലിനു സംഗീതം നൽകിയിരിക്കുന്നത് പ്രീതമാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയും. ഭാരതീയ വനിതാ മല്ലയുദ്ധ സംഘത്തിലെ പരിശീലകരിൽ ഒരാളായ കൃപാ ശങ്കർ ബിഷ്ണോജാണ് മല്ലയുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനു സഹായകമായ പരിശീലനം ആമിർഖാനും മറ്റുള്ളവർക്കും നൽകിയത്.

2016 ഡിസംബർ 23ന് ദംഗൽ ലോകവ്യാപകമായി പ്രദർശനത്തിനെത്തി.

കഥാസംഗ്രഹം

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മല്ലയുദ്ധം ഉപേക്ഷിക്കേണ്ടിവന്ന ഒരു ഫയൽവാനാണ് മഹാവീർ സിംഗ് ഫോഗട്ട്. ഭാരതത്തിനു വേണ്ടി ഒരു സ്വർണപ്പതക്കം നേടാൻ ആഗ്രഹിച്ചെങ്കിലും അതിനു കഴിയാതെപോയ അയാൾ തന്റെ മകനെക്കൊണ്ട് മല്ലയുദ്ധത്തിൽ സ്വർണം നേടിയെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. എന്നാൽ, അയാളെ നിരാശപ്പെടുത്തിക്കൊണ്ട്, അയാൾക്കു ജനിക്കുന്ന നാലു കുഞ്ഞുങ്ങളൂം പെണ്ണുങ്ങളാകുന്നു. പെണ്ണുങ്ങൾക്ക് മല്ലയുദ്ധം സാധ്യമല്ലെന്ന് ചിന്തിച്ചുകൊണ്ട് അയാൾ തന്റെ സ്വപ്നം ഉപേക്ഷിക്കുന്നു. എന്നാൽ അയാളുടെ മൂത്ത പെൺകുട്ടികളായ ഗീതയും (ഗീത ഫൊഗാട്ട്) ബബിതയും (ബബിതാകുമാരി  ഫോഗട്ട്) ആൺകുട്ടികളെ ഇടിച്ചിട്ടശേഷം വീട്ടിലെത്തുമ്പോൾ, തന്റെ പെണ്മക്കൾക്കും മല്ലയുദ്ധത്തിനുള്ള കരുത്തും കഴിവുമുണ്ടെന്ന് മഹാവീർ തിരിച്ചറിയുന്നു.

ഗീതയെയും ബബിതയെയും മഹാവീർ മല്ലയുദ്ധം പരിശീലിപ്പിക്കുന്നു. മുടി മുറിച്ച് ചെറുതാക്കുക, അതിരാവിലെ എഴുന്നേറ്റ് ഓടുക തുടങ്ങിയ കഠിനമായ പ്രവർത്തികൾ ഉൾക്കൊള്ളുന്നതായിരുന്നു അയാളുടെ പരിശീലനരീതി. തുടക്കത്തിൽ മഹാവീർന്റെ പരിശീലനരീതികളോട് എതിർപ്പായിരുന്നെങ്കിലും, തങ്ങളെ വെറും വീട്ടമ്മമാരാക്കി മാറ്റുന്നതിനു പകരം വ്യത്യസ്തമായ ഒരു ഭാവി നൽകുന്നതിനുവേണ്ടിയാണ് ഇത്ര കഠിനമായ പരിശീലനങ്ങൾ അച്ഛൻ തങ്ങൾക്കു നൽകുന്നതെന്ന് പെട്ടെന്നുതന്നെ ആ പെൺകുട്ടികൾ തിരിച്ചറിയുന്നു. പ്രചോദിതരായ അവർ സ്വമേധയാ മഹാവീരന്റെ പരിശീലനങ്ങൾ ഉൾക്കൊള്ളുന്നു. മഹാവീരൻ തന്റെ പെൺകുട്ടികളെ മല്ലയുദ്ധമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഗീതയും ബബിതയും ആൺകുട്ടികളെയും പരാജയപ്പെടുത്തുന്നു. ഗീത പിന്നീട് ജൂനിയർ ഇന്റർനാഷണൽസിൽ വിജയിക്കുകയും കോമൺവെൽത് ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി പട്യാലയിലേക്ക് പോവുകയും ചെയ്യുന്നു.

പട്യാലയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗീതയ്ക്ക് പുതിയ കൂട്ടുകാരെ കിട്ടുന്നു. അവൾ ശീലിച്ച അച്ചടക്കത്തിൽ നിന്ന് വഴിമാറുന്നു. സ്ഥിരമായി സിനിമകൾ കാണാനും മുടി നീട്ടിവളർത്താനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനും തുടങ്ങുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ പ്രമോദ് കദമിന്റെ രീതികൾ തികച്ചും വ്യത്യസ്തമായിരുന്നു. മഹാവീരന്റെ രീതികളെക്കാൾ പ്രമോദിന്റെ രീതികളാണ് മികച്ചതെന്ന് അവൾ കരുതുന്നു. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ തന്റെ പരിശീലകന്റെ രീതികളാണ് മികച്ചതെന്ന് തന്റെ അച്ഛനെ ബോധ്യപ്പെടുത്താൻ അവൾ ശ്രമിക്കുന്നു. അത് അച്ഛനും മകളും തമ്മിലുള്ള മല്ലയുദ്ധത്തിൽ കലാശിക്കുകയും ആ മല്ലയുദ്ധത്തിൽ, തന്റെ പ്രായാധിക്യം മൂലം, മഹാവീരൻ പരാജയപ്പെടുകയും ചെയ്യുന്നു. എന്നാൽ അച്ഛന്റെ രീതികൾ മറക്കരുതെന്നും അദ്ദേഹത്തിന്റെ പരിശീലനമാണ് ഗീതയെ ഇന്നത്തെ ഗീതയാക്കിയതെന്നും ബബിത ഗീതയെ ഓർമിപ്പിക്കുന്നു.

തുടർന്ന് ബബിതയും ഗീത പഠിക്കുന്ന പട്യാല ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനെത്തുന്നു. ഗീത തുടർച്ചയായി മത്സരങ്ങളിൽ പരാജയപ്പെടുന്നു. അച്ഛന്റെ പരിശീലനരീതികളെ അവഗണിച്ചതാണ് തന്റെ പരാജയകാരണമെന്ന് അവൾ തിരിച്ചറിയുന്നു. അച്ഛനോട് ക്ഷമാപണം നടത്തുന്നു. മഹാവീരൻ പട്യാലയിൽ എത്തുകയും ഗീതയെയും ബബിതയെയും അവരുടെ കുട്ടിക്കാലത്ത് പരിശീലിപ്പിച്ചിരുന്ന രീതിയിൽ പരിശീലിപ്പിക്കുകയും ചെയ്യുന്നു. മഹാവീരന്റെ ഇടപെടലുകളിൽ അസ്വസ്ഥനായ പ്രമോദ് കദം ഗീതയെയും ബബിതയെയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കുവാൻ ശ്രമിക്കുന്നു. ..... ....

ഇനി ഒരിക്കലും മക്കളുടെ കാര്യത്തിൽ ഇടപെടില്ല എന്ന ഉറപ്പിൽ ഗീതയേയും ബബിതയെയും ഇൻസ്റ്റിറ്റ്യൂട്ടിൽ തുടരാൻ അനുവദിക്കുന്നു. ഗീത പരാജയപ്പെട്ട ഇന്റര്നാഷണൽ മത്സരണങ്ങളുടെ വീഡിയോ സൂക്ഷ്മ നിരീക്ഷണം നടത്തി മൊബൈൽ ഫോൺ വഴി മഹാവീരൻ ഗീതയെ പരിശീലിപ്പിക്കുന്നത് തുടർന്നു. കോമൺവെൽത്ത് ഗെയിംസിൽ ഓരോ മത്സരത്തിലും ഗീതക്ക് ഗാലറിയിൽ ഇരുന്നു മഹാവീരൻ നിർദ്ദേശങ്ങൾ നൽകി ഫൈനൽ വരെ എത്തിച്ചു . ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ പ്രമോദ് കദമിന്റെ  നിർദ്ദേശങ്ങൾക്കു വിരുദ്ധമായിരുന്നു മഹാവീരന്റെ നിർദ്ദേശങ്ങൾ. ഫൈനലിൽ എതിരാളിയെ അവസാനനിമിഷത്തിൽ മലർത്തിയടിച്ചു ഗീത ഭാരതത്തിനു വേണ്ടി ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ വനിതയായി .

നടീനടന്മാർ

സംഗീതം

ദംഗൽ
Soundtrack album by പ്രീതം
Released2016 ഡിസംബർ 14
Recorded2015–16
GenreFeature film soundtrack
Length26:55
Languageഹിന്ദീ
Labelസീ മ്യൂസിക്
Producerആമിർ ഖാൻ
കിരൺ റാവു
സിദ്ധാർഥ് റോയ് കപൂർ
പ്രീതം chronology
യേ ദിൽ ഹേ മുശ്കിൽ
(2016)യേ ദിൽ ഹേ മുശ്കിൽ2016
ദംഗൽ
(2016)
ജാഗാ ജാസൂസ്
(2017)ജാഗാ ജാസൂസ്2017

ഈ ചലച്ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രീതമാണ്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ.

ഗീതാവലി

# ഗാനംSinger(s) ദൈർഘ്യം
1. "ഹാനികാരക് ബാപ്പു"  Sarwar Khan & Sartaz Khan Barna, Saddy Ahmad (additional vocals: Kheta Khan & Dayam Khan) 4:22
2. "Dhaakad"  Raftaar 2:56
3. "Gilehriyaan"  Jonita Gandhi 3:40
4. "ദംഗൽ"  ദലേർ മെഹന്ദി 4:59
5. "നൈനാ"  Arijit Singh 3:45
6. "Dhaakad (Aamir Khan Version)"  ആമിർ ഖാൻ 2:56
7. "Idiot Banna"  Nooran Sisters 4:08
ആകെ ദൈർഘ്യം:
26:55

അവലംബം

Tags:

ദംഗൽ കഥാസംഗ്രഹംദംഗൽ നടീനടന്മാർദംഗൽ സംഗീതംദംഗൽ അവലംബംദംഗൽആമിർ ഖാൻമഹാവീർ സിംഗ് ഫോഗട്ട്

🔥 Trending searches on Wiki മലയാളം:

ഇരിട്ടികണ്ണാടി ഗ്രാമപഞ്ചായത്ത്നേമംആലപ്പുഴക്രിയാറ്റിനിൻകുട്ടനാട്‌കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്മുരുകൻ കാട്ടാക്കടപറങ്കിപ്പുണ്ണ്കുഞ്ഞുണ്ണിമാഷ്ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്കേരള സാഹിത്യ അക്കാദമിചങ്ങരംകുളംഇന്നസെന്റ്മക്കമല്ലപ്പള്ളിഫുട്ബോൾപൂങ്കുന്നംഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്രണ്ടാം ലോകമഹായുദ്ധംശുഭാനന്ദ ഗുരുസ്വരാക്ഷരങ്ങൾഅമരവിളരംഗകലഒഞ്ചിയം വെടിവെപ്പ്കലാഭവൻ അബിഅടിമാലിനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ഹരിപ്പാട്കരിങ്കല്ലത്താണിഷൊർണൂർനാഴികആൽമരംതിരുനാവായകലി (ചലച്ചിത്രം)സൂര്യൻആലുവപൈനാവ്അയ്യപ്പൻകോവിൽമഞ്ഞപ്പിത്തംവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്എഴുപുന്ന ഗ്രാമപഞ്ചായത്ത്തിരുമാറാടിപെരിങ്ങോട്ഉള്ളൂർ എസ്. പരമേശ്വരയ്യർപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്ചമ്പക്കുളംക്ഷയംമുഗൾ സാമ്രാജ്യംവേനൽതുമ്പികൾ കലാജാഥപുല്ലുവഴിതളിക്കുളംപാറശ്ശാലചാലക്കുടിമുഹമ്മവിശുദ്ധ യൗസേപ്പ്വയലാർ പുരസ്കാരംസാന്റോ ഗോപാലൻമലമ്പുഴഎലത്തൂർ ഗ്രാമപഞ്ചായത്ത്കട്ടപ്പനതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംആത്മഹത്യടിപ്പു സുൽത്താൻകൊല്ലംകൊപ്പം ഗ്രാമപഞ്ചായത്ത്പാർക്കിൻസൺസ് രോഗംഅപ്പെൻഡിസൈറ്റിസ്ചങ്ങമ്പുഴ കൃഷ്ണപിള്ളതിരുവമ്പാടി (കോഴിക്കോട്)പൈകചുങ്കത്തറ ഗ്രാമപഞ്ചായത്ത്ശ്രീനാരായണഗുരുകാഞ്ഞിരപ്പള്ളിവെള്ളിക്കുളങ്ങരപഞ്ചവാദ്യംഎ.കെ. ഗോപാലൻഭൂമി🡆 More