ഡയലേഷനും ക്യൂറെറ്റാഷും: D&c

ഡയലേഷനും ക്യൂറെറ്റാഷും ഇംഗ്ലീഷ്: D&C Dilatation and curettage OR dilation and curettage)- ഗർഭാശയമുഖത്തിലൂടെ (uterine cervix) ഉപകരണങ്ങൾ കടത്തി നാളമുഖത്തെ താൽക്കാലികമായി വികസിപ്പിച്ച്(dilatation) ഗർഭാശയഭിത്തികളിലെ കോശങ്ങൾ ചുരണ്ടി (curettage) മാറ്റുന്ന ശസ്ത്രക്രിയയാണ് ഡി ആൻഡ് സി.രോഗനിർണയത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഒരു ഗൈനക്കോളജിക്കൽ നടപടിക്രമമാണിത്, ആദ്യ ത്രിമാസത്തിലെ ഗർഭം അലസൽ അല്ലെങ്കിൽ ഗർഭച്ഛിദ്രത്തിന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതിയാണിത്.

D&C സാധാരണയായി ഒരു ക്യൂററ്റ് എന്ന ഉപകരണം ഉൾപ്പെടുന്ന ഒരു നടപടിക്രമത്തെ സൂചിപ്പിക്കുന്നു, ഇതിനെ ഷാർപ്പ് ക്യൂറേറ്റാഷ് എന്നും വിളിക്കുന്നു. എന്നിരുന്നാലും, ചില സ്രോതസ്സുകൾ ഡി&സി എന്ന പദം ഉപയോഗിക്കുന്നത്, ഗര്ഭപാത്രത്തിലെ ഉള്ളടക്കങ്ങളുടെ വികാസവും നീക്കം ചെയ്യുന്ന പ്രക്രിയകളും ഉൾപ്പെടുന്ന ഏതെങ്കിലും പ്രക്രിയയെ സൂചിപ്പിക്കാൻ, മാനുവൽ, ഇലക്ട്രിക് വാക്വം ആസ്പിറേഷൻ എന്നിവയിൽ കൂടുതൽ സാധാരണമായ സക്ഷൻ ക്യൂറേറ്റാഷ് നടപടിക്രമങ്ങൾ ഉൾപ്പെടുന്നു.

ഡി ആൻഡ് സി വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങൾ

വ്യത്യസ്ത ക്ലിനിക്കൽ സൂചനകൾക്കായി, ഗർഭിണികളും അല്ലാത്തവരുമായ രോഗികളിൽ ഡി & സികൾ നടത്താം.

വളരെ വ്യാപകമായി ചെയ്യപ്പെടുന്നതും ഏറെ സുരക്ഷിതവുമായ ഒരു മൈനർ ശസ്ത്രക്രിയയാണ് ഡി ആൻഡ് സി. ഈ പ്രക്രിയ വേണ്ടി വന്നേക്കാവുന്ന സന്ദർഭങ്ങളിൽ ചിലത്:

  1. ആർത്തവ സംബന്ധമായോ അല്ലാതെയോ യോനിനാളത്തിൽ നിന്നുമുള്ള അമിത രക്തസവ്രം, ക്രമം തെറ്റിയുള്ള രക്തസ്രവം, ആർത്തവ വിരാമത്തിനു ശേഷവും രക്തസ്രവം, ഇവയൊക്കെ കൂടുതൽ പരിശോധന അർഹിക്കുന്ന അവസ്ഥകളാണ്. വിശദ പരിശോധയുടെ ഭാഗമായി കോശ പരിശോധന നടത്താൻ ഡി ആൻഡ് സി ചെയ്യാറുണ്ട്. പലപ്പോഴും രോഗഹേതുവായ കോശങ്ങൾ തന്നെ ഡി ആൻഡ് സിയിലൂടെ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടേക്കാം.
  2. ഫൈബ്രോയിഡുകൾ / പോളിപ്പുകൾ - ഗർഭാശയമുഴകൾ വിവിധ പ്രായങ്ങളിൽ പ്രത്യക്ഷപ്പെടാം. ഇവ വിട്ടുമാറാത്ത വേദന ജനിപ്പിക്കുന്ന വലിയ മുഴകളോ, താരതമ്യേന ചെറിയതോ ആവാം. നിരുപദ്രവകാരികളായ മുഴകൾ പക്ഷെ അർബുദരോഗത്തെ സംശിയിക്കാവുന്ന രീതിയിൽ ആയിരുക്കും കാണുക, ഇത് തിരിച്ചറിയാനാണ് ഡി ആൻഡ് സി ഉപകരിക്കുക.
  3. ക്യാൻസർ (endometrial cancer)- ക്യാൻസർ സംശയിക്കുകയോ, തിരിച്ചറിയുകയോ ചെയ്താൽ അദ്യ പടിയായി പരിശോധനയ്ക്കോ , സ്ഥിരീകരണത്തിനോ ഡി ആൻഡ് സി അനിവാര്യം തന്നെയായി ഗണിക്കപ്പെടുന്നു.

റഫറൻസുകൾ

Tags:

ഗൈനക്കോളജിഗർഭഛിദ്രംഗർഭപാത്രംഗർഭമലസൽ

🔥 Trending searches on Wiki മലയാളം:

ടിപ്പു സുൽത്താൻഇന്ത്യൻ പ്രീമിയർ ലീഗ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ ഹരിതവിപ്ലവംരണ്ടാം ലോകമഹായുദ്ധംനാഗത്താൻപാമ്പ്റഫീക്ക് അഹമ്മദ്ഗുരുവായൂർ സത്യാഗ്രഹംമലബാർ കലാപംവൈകുണ്ഠസ്വാമിമുഗൾ സാമ്രാജ്യംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപ്രധാന താൾനക്ഷത്രംഎൻ. ബാലാമണിയമ്മപത്തനംതിട്ട ജില്ലഎം. മുകുന്ദൻഅങ്കണവാടിസുരേഷ് ഗോപിനിർദേശകതത്ത്വങ്ങൾചെറുശ്ശേരിതാമരപ്രീമിയർ ലീഗ്യൂട്യൂബ്പത്മജ വേണുഗോപാൽകേരള നവോത്ഥാനംഇന്ത്യൻ നാഷണൽ കോൺഗ്രസ്ദ്രൗപദി മുർമുമാതൃഭൂമി ദിനപ്പത്രംബെന്നി ബെഹനാൻഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഒ.എൻ.വി. കുറുപ്പ്വാതരോഗംഅയക്കൂറസിനിമ പാരഡിസോഓസ്ട്രേലിയകേരളംവിരാട് കോഹ്‌ലിയോഗർട്ട്വിവേകാനന്ദൻപന്ന്യൻ രവീന്ദ്രൻഹർഷദ് മേത്തസ്വാതി പുരസ്കാരംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഉടുമ്പ്ഡൊമിനിക് സാവിയോസ്വവർഗ്ഗലൈംഗികതഎം.വി. ജയരാജൻതകഴി സാഹിത്യ പുരസ്കാരംപ്രകാശ് ജാവ്‌ദേക്കർവയലാർ പുരസ്കാരംനീതി ആയോഗ്നയൻതാരദാനനികുതിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംലൈംഗിക വിദ്യാഭ്യാസംഉദയംപേരൂർ സൂനഹദോസ്റെഡ്‌മി (മൊബൈൽ ഫോൺ)നെൽവയൽ-നീർത്തട സംരക്ഷണ നിയമംഹെപ്പറ്റൈറ്റിസ്കഥകളിനവരത്നങ്ങൾഹെപ്പറ്റൈറ്റിസ്-ബിസഹോദരൻ അയ്യപ്പൻകേന്ദ്രഭരണപ്രദേശംഖുർആൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ദീപക് പറമ്പോൽഎം.ആർ.ഐ. സ്കാൻതൃക്കടവൂർ ശിവരാജുവേദംകൃത്രിമബീജസങ്കലനംആറാട്ടുപുഴ വേലായുധ പണിക്കർഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യജന്മഭൂമി ദിനപ്പത്രം🡆 More