ജോസ് പനച്ചിപ്പുറം

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ജോസ് പനച്ചിപ്പുറം (ജനനം: ഓഗസ്റ്റ് 24, 1951, വാഴൂർ, കോട്ടയം) .

മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

1951 ഓഗസ്‌റ്റ്‌ 24-ന്‌ കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫ്രഞ്ച്‌ ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ്‌ ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്‌ത ശേഷം 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത്‌ ചീഫ്‌ എഡിറ്ററായി പ്രവർത്തിക്കുന്നു. 1979 മുതൽ എല്ലാ ആഴ്‌ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്‌നേഹപൂർവം’ എന്നൊരു പംക്‌തിയും എഴുതാറുണ്ട്. 1971-ൽ മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ്‌ ലഭിച്ചു. ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കൾ ആശ, അശോക്‌ എന്നിവരാണ്.

ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ

  • ധാരാവി (കഥാസമാഹാരം)
  • സ്നേഹപൂർവ്വം പനച്ചി
  • തരംഗങ്ങളിൽ
  • അലിഖിതം
  • തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ
  • കണ്ണാടിയിലെ മഴ
  • ആഷാഢം (കഥാസമാഹാരം)
  • എഴുതപ്പെട്ടിരിക്കുന്നതുപോലെ (കഥാസമാഹാരം),
  • കഥയിൽ ഇല്ലാത്ത ഒരാൾ (നോവലെറ്റുകൾ),
  • സ്വന്തം (നോവൽ)
  • ആർദ്രം (നോവൽ)
  • കാറ്റാടിയുടെ ഗീതം (നോവൽ)
  • അലിഖിതം (നോവൽ)
  • മാൻപേടക്കുന്നിലെ സീത (നോവൽ).
  • വിഷുക്കണി - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
  • കഥയിലെ കൂട്ടുകാർ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
  • സ്വപ്‌നം കണ്ടുറങ്ങാൻ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം

പുരസ്കാരങ്ങൾ

  • മികച്ച പത്രസംവിധാനത്തിനുള്ള ദേശീയ അവാർഡ് - 1980
  • മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ്‌ - 1971
  • കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം.

പുറത്തുനിന്നുള്ള കണ്ണികൾ


Tags:

ജോസ് പനച്ചിപ്പുറം ജീവിതരേഖജോസ് പനച്ചിപ്പുറം ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾജോസ് പനച്ചിപ്പുറം പുരസ്കാരങ്ങൾജോസ് പനച്ചിപ്പുറം പുറത്തുനിന്നുള്ള കണ്ണികൾജോസ് പനച്ചിപ്പുറംഓഗസ്റ്റ് 24കോട്ടയം ജില്ലഭാഷാപോഷിണിമലയാള മനോരമമലയാളംവാഴൂർ

🔥 Trending searches on Wiki മലയാളം:

സച്ചിൻ തെൻഡുൽക്കർഇന്ദിരാ ഗാന്ധിവിനീത് ശ്രീനിവാസൻഏപ്രിൽ 25ഈഴവർസ്നേഹംചാർമിളകുഴിയാനആനന്ദം (ചലച്ചിത്രം)മാർക്സിസംഎയ്‌ഡ്‌സ്‌പൊട്ടൻ തെയ്യംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കോശംമലയാള സാഹിത്യകാരന്മാരുടെ പട്ടികചങ്ങമ്പുഴ കൃഷ്ണപിള്ളപനിടെസ്റ്റോസ്റ്റിറോൺഉടുമ്പ്എറണാകുളം ജില്ലഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംപത്താമുദയംസൂര്യഗ്രഹണംകെ.ആർ. മീരനാഡീവ്യൂഹംരാമൻരതിമൂർച്ഛവള്ളത്തോൾ പുരസ്കാരം‌പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥവാഴഹൈബി ഈഡൻഇ.ടി. മുഹമ്മദ് ബഷീർഭാവന (നടി)പിണറായി വിജയൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനിവർത്തനപ്രക്ഷോഭംമൂസാ നബിഇന്ത്യയിലെ പഞ്ചായത്തി രാജ്ദൃശ്യംതൃഷബിഗ് ബോസ് മലയാളംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവജൈനൽ ഡിസ്ചാർജ്കണ്ണകിആഗ്നേയഗ്രന്ഥിമഞ്ഞപ്പിത്തംദന്തപ്പാലകാളിദാസൻഹെപ്പറ്റൈറ്റിസ്-ബിവായനദിനംഝാൻസി റാണി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതെസ്‌നിഖാൻബജ്റചെറൂളയൂട്ടറൈൻ ഫൈബ്രോയ്‌ഡ്റോസ്‌മേരികുര്യാക്കോസ് ഏലിയാസ് ചാവറഭ്രമയുഗംപൂരംഅരവിന്ദ് കെജ്രിവാൾകയ്യോന്നികൂദാശകൾകേരളത്തിലെ ജില്ലകളുടെ പട്ടികമൗലിക കർത്തവ്യങ്ങൾസുഷിൻ ശ്യാംചോതി (നക്ഷത്രം)കേരളത്തിലെ നദികളുടെ പട്ടികകടുവ (ചലച്ചിത്രം)ഗുരു (ചലച്ചിത്രം)അതിരാത്രംഎം.സി. റോഡ്‌ഇടതുപക്ഷംകെ.സി. വേണുഗോപാൽമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More