ഗവണ്മെന്റ് ഇൻസ്പെക്റ്റർ

നിക്കൊളായ് ഗൊഗോളിന്റെ ഒരു സാമൂഹ്യ വിമർശന നാടകമാണ് ഗവണ്മെന്റ് ഇൻസ്പെക്റ്റർ (The Government Inspector)‌.

(original title: Russian: Ревизор, Revizor, literally: "Inspector"). 1836 -ൽ റഷ്യയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം പിന്നീട്, 1842 -ൽ വിപുലീകരിച്ച് പ്രസിദ്ധീകരിച്ചു. ശുഭപര്യവസായിയായ ഈ നാടകം മനുഷ്യന്റെ ദുര, വിഡ്ഢിത്തം, അന്നത്തെ റഷ്യയിലെ രാഷ്ട്രീയ അഴിമതി ഇവ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്നു.

ഗവണ്മെന്റ് ഇൻസ്പെക്റ്റർ
Cover of the first edition

പശ്ചാത്തലം

അലക്സാണ്ടർ പുഷ്കിൻ പോലും അംഗീകരിച്ച റഷ്യയിലെ ഏറ്റവും നല്ല ചെറുകഥാകൃത്തുക്കളിലൊരാളായിരുന്നു ഗൊഗോൾ. ചെറുകഥയിൽ ഒരു സ്ഥാനമുറപ്പിച്ച അദ്ദേഹം, പിന്നീട് നാടകരൂപങ്ങൾ എഴുതാനായി തുനിഞ്ഞു. 1832 ആദ്യമായി സാമ്രാജ്യത്വ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെപ്പറ്റി ഒരു നാടകം എഴുതാൻ തുനിഞ്ഞെങ്കിലും സെൻസർഷിപ്പിനെ ഭയന്ന് ആ സംരംഭം അദ്ദേഹം അതു നിർത്തിവച്ചു. 1835ൽ അലക്സാണ്ടർ പുഷ്കിന്റെ പ്രേരണയാൽ ഒരു പുതിയ ആക്ഷേപഹാസ്യ രചനയ്ക്കു ശ്രമം തുടങ്ങി.

നാടകത്തിന്റെ കഥാ സംക്ഷേപം

ഗവണ്മെന്റ് ഇൻസ്പെക്റ്റർ 
A stamp depicting "The Government Inspector", from the souvenir sheet of Russia devoted to the 200th birth anniversary of Nikolay V. Gogol, 2009

റഷ്യയിലെ ഒരു പട്ടണത്തിലെ മേയറിന്റെ നേതൃത്വത്തിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥർ തങ്ങളെപ്പറ്റി അന്വേഷണത്തിനായി ഒരു ഇൻസ്പെക്റ്റർ വരുന്നതായി വാർത്ത അറിഞ്ഞ് ഭീതിതരായി. തങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെ മൂടിവയ്കാനായി അവർ ശ്രമം നടത്തിത്തുടങ്ങി. പക്ഷേ ഒരു സംശയിക്കേണ്ട ഒരു വ്യക്തി രണ്ടാഴ്ച്ച മുൻപു തന്നെ സെയിന്റ് പിറ്റേഴ്സ്ബർഗിൽ നിന്നും എത്തി അടുത്ത സത്രത്തിൽ താമസമാക്കിയതായി അറിഞ്ഞു. അത് ഖ്ലെസ്റ്റാക്കോവ് ആയിരുന്നു.

ഖ്ലെസ്റ്റാക്കോവ് തന്റെ മുന്തിയ ഹോട്ടൽ ബിൽ ചക്രവർത്തിയുടെ പേരിൽ ചെലവാക്കുന്നതറിഞ്ഞ് ഇയാൾ തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്ന ആ ഉദ്യോഗസ്ഥൻ എന്ന് മേയറും കൂട്ടാളികളും തീർച്ചയാക്കുന്നു. എന്നിരുന്നാലും, അയാൾ മറ്റൊരാളായി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യം ഖ്ലെസ്റ്റാക്കോവ് വെളിവാക്കുന്നില്ല. ഈ സമയം, അയാൾ ഈ ഉദ്യോഗസ്ഥരുടെ ഭീതിയെ ആസ്വദിച്ച്, മേയറുടെ വീട്ടിലെ അതിഥിയായി താമസം മാറി. മേയറിൽ നിന്നും കൂട്ടാളികളിൽനിന്നും ഇൻസ്പെക്ടർ ഭാരിച്ച തുകകൾ വാങ്ങുകയും ചെയ്തു. മേയറുടെ ഭാര്യയോടും മകളോടും അപമര്യാദയായി പെരുമാറാനും ശൃംഗരിക്കാനും അയാൾ തുടങ്ങി.

മേയർ ആ ഗ്രാമത്തിൽ വസിക്കുന്നവരായ ജൂതന്മാരും മറ്റുമായ കച്ചവടക്കാരോടു നിരന്തരം കൈക്കൂലി വാങ്ങുന്നതിനാൽ അതിൽ പ്രയാസപ്പെട്ട് അവർ ഖ്ലെസ്റ്റാക്കോവിനോട് അയാളെ തന്റെ മേയർ പദവിയിൽ നിന്നും പുറത്താക്കാൻ അപേക്ഷിക്കുന്നു. അത്യാർത്തിക്കാരനും പിടിച്ചുപറിക്കാരനുമായ മേയറുടെ അഴിമതികളിൽ ആശ്ചര്യപ്പെട്ട ഖ്ലെസ്റ്റാക്കോവ് സൈബീരിയായിലേയ്ക്കു നാടുകടത്തപ്പെടുന്നതിനു മേയർ അർഹനായെന്ന് മുന്നറിയിപ്പു നൽകുന്നു. എങ്കിലും അവരുടെ അഭ്യർത്ഥനയെ മാനിക്കാനായി കൂടുതൽ പണം തനിക്കു നൽകാനായാണ് ഖ്ലെസ്റ്റാക്കോവ് കച്ചവടക്കാരോട് പറയുന്നത്.

ഇതിനകം താൻ മോശമാകുമെന്നു മനസ്സിലാക്കിയ മേയർ തന്നെ അറസ്റ്റു ചെയ്യരുതെന്നു അഭ്യർത്ഥിക്കുന്നു. ഖ്ലെസ്റ്റാക്കോവ് തന്റെ മകളുമായി വിവാഹ ഉടമ്പടിയിലെത്തി എന്നു ഗ്രഹിച്ചു. ഈ ഘട്ടത്തിൽ തന്നെ സെയിന്റ് പിറ്റേഴ്സ്ബർഗിലേയ്ക്കു തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഖ്ലെസ്റ്റാക്കോവ് അറിയിക്കുന്നു. കാരണം അദ്ദേഹത്തിന്റെ ജോലിക്കാരനായ ഒസിപ്പ് പരിഹാസ്യമായ ഈ അഭിനയം തുടരുന്നത് അപകടമാണെന്നു ഖ്ലെസ്റ്റാക്കോവിനെ ബോദ്ധ്യപ്പെടുത്തുന്നു.

ഖ്ലെസ്റ്റാക്കോവും ഒസിപ്പും ഗ്രാമീണരുടെ കിട്ടാവുന്നതിലും ഏറ്റവും വേഗതയുള്ള കുതരകളെ കെട്ടിയ വണ്ടിയിൽ അവിടം വിട്ടനേരം മേയറുടെ സുഹൃത്തുക്കളെല്ലാവരും അവിടെ സന്നിഹിതരായി അവരെ അഭിനന്ദിച്ചു. ഈ സമയം സ്ഥലത്തെ പോസ്റ്റ് മാസ്റ്റർ അവിടെയെത്തി ഖ്ലെസ്റ്റാക്കോവിന്റെ യഥാർഥ മുഖം വെളിപ്പെടുത്തുന്ന താമസിച്ചുപോയ എവിടെയോ തങ്ങിനിന്ന ഒരു കത്ത് കൊണ്ടുവന്നുകാണിക്കുന്നു.

മേയറും കൂട്ടാളികളും തങ്ങൾക്കു പറ്റിയ അമളിയെപ്പറ്റി പരസ്പരം കുറ്റപ്പേടുത്തുന്ന സമയത്ത്, മേയറെ കാണുന്നതിനായി വരുന്ന യഥാർഥ ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ സന്ദേശം എത്തുന്നു.

അവലംബം

Tags:

Russian languageആക്ഷേപഹാസ്യംറഷ്യ

🔥 Trending searches on Wiki മലയാളം:

മഹാത്മാ ഗാന്ധിലൈംഗികബന്ധംഗ്രഹംദേശീയ വനിതാ കമ്മീഷൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപറയിപെറ്റ പന്തിരുകുലംചില്ലക്ഷരംവിഷാദരോഗംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മോഹിനിയാട്ടംരാഷ്ട്രീയ സ്വയംസേവക സംഘംപാണ്ഡവർപൊൻകുന്നം വർക്കിവ്യാഴംപനിനീർപ്പൂവ്തണ്ടാൻ (സ്ഥാനപ്പേർ)സകാത്ത്ഗോകുലം ഗോപാലൻമഹാ ശിവരാത്രിചിത്രശലഭംസിറോ-മലബാർ സഭബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഇരിങ്ങോൾ കാവ്പൈതഗോറസ് സിദ്ധാന്തംകവിത്രയംമസ്ജിദുൽ അഖ്സവയലാർ രാമവർമ്മഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപ്ലീഹഗുരുവായൂർ സത്യാഗ്രഹംബിഗ് ബോസ് (മലയാളം സീസൺ 5)അക്കിത്തം അച്യുതൻ നമ്പൂതിരിക്ഷയംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈജ്ഞാനപീഠ പുരസ്കാരംഹിജ്റപഴശ്ശിരാജവെള്ളാപ്പള്ളി നടേശൻദന്തപ്പാലഹെപ്പറ്റൈറ്റിസ്നയൻതാരഇന്ത്യൻ ഭരണഘടന ഭേദഗതികൾനവധാന്യങ്ങൾതിരുവനന്തപുരം ജില്ലകോഴിക്കോട്ശ്രുതി ലക്ഷ്മിക്രിയാറ്റിനിൻഇന്ത്യൻ പ്രധാനമന്ത്രിമഞ്ജരി (വൃത്തം)പാർക്കിൻസൺസ് രോഗംഅലീന കോഫ്മാൻഅപ്പോസ്തലന്മാർതിരുവനന്തപുരംഇന്ത്യയുടെ ദേശീയപതാകശങ്കരാടിഓടക്കുഴൽ പുരസ്കാരംകിലമന്നത്ത് പത്മനാഭൻരണ്ടാം ലോകമഹായുദ്ധംകേരളത്തിലെ നാടൻപാട്ടുകൾബഹുഭുജംമധുസൂദനൻ നായർബിന്ദു പണിക്കർടോൺസിലൈറ്റിസ്സച്ചിദാനന്ദൻശീതങ്കൻ തുള്ളൽപൂരക്കളിചിന്ത ജെറോ‍ംദ്വിതീയാക്ഷരപ്രാസംകൊല്ലംകാലാവസ്ഥഇളക്കങ്ങൾസമുദ്രംഭീമൻ രഘുദശാവതാരംകെ. കേളപ്പൻനിക്കോള ടെസ്‌ല🡆 More