കോർണെൽ ജോർജ്ജ് ഹോപ്ലി വൂൾറിച്ച് (ജീവിതകാലം : 4 ഡിസംബർ 1903 – 25 സെപ്റ്റംബർ 1968) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു.
അദ്ദേഹം വില്ല്യം ഐറിഷ്, ജോർജ്ജ് ഹോപ്ലി എന്നീ തൂലികാനാമങ്ങളിലും ഗ്രന്ഥരചന നിർവ്വഹിച്ചിരുന്നു.
കോർണൽ വൂൾറിച്ച് | |
---|---|
ജനനം | കോർണെൽ ജോർജ്ജ് ഹോപ്ലി-വൂൾറിച്ച് ഡിസംബർ 4, 1903 |
മരണം | സെപ്റ്റംബർ 25, 1968 ന്യയോർക്ക് നഗരം | (പ്രായം 64)
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | വില്യം ഐറിഷ്, ജോർജ്ജ് ഹോപ്ലി |
കലാലയം | കൊളമ്പിയ സർവ്വകലാശാല |
തൊഴിൽ | എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | വയലറ്റ് വിർജീനിയ ബ്ലാക്ക്റ്റൺ (m. 1930–1933) |
അദ്ദേഹത്തിൻറെ ജീവചരിത്രകാരനായിരുന്ന ഫ്രാൻസിസ് നെവിൻസ് ജൂനിയറിൻറെ അഭിപ്രായത്തിൽ അക്കാലത്തെ മികച്ച കുറ്റാന്വേഷണ നോവൽ രചയിതാക്കളിൽ ഡാഷിയൽ ഹമ്മെറ്റ്, ഏൾ സ്റ്റാൻലി ഗാർഡ്നർ, റെയ്മണ്ട് ചാൻറ്ലർ എന്നിവർക്കു കഴിഞ്ഞാൽ നാലാം സ്ഥാനക്കാരനായിരുന്നു വൂൾറിച്ച്. മറ്റു അപസർപ്പക നോവലിസ്റ്റുകളെക്കാളും, വൂൾഹിച്ചിൻറെ കൃതികളെ അവലംബിച്ച് കൂടുതൽ ചലച്ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സിനിമാ ശീർഷകങ്ങളുടെ ഒരു പട്ടിക വെളിപ്പെടുത്തുന്നു. 1940 കളിലെ സസ്പെൻസ്, നാടക, റേഡിയോ പരിപാടികൾക്കായി അദ്ദേഹത്തിലൻറെ പല കഥകളും ഉപയോഗിച്ചിട്ടുണ്ടായിരുന്നു.
ന്യൂയോർക്ക് നഗരത്തിലാണ് വൂൾറിച്ച് ജനിച്ചത്. ആദ്ദേഹത്തിൻറെ ചെറുപ്പകാലത്തുതന്നെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. മാതാവ് ക്ലയർ അറ്റാലീ വൂൾറിച്ചിനോടൊപ്പം ജീവിക്കാൻ ന്യൂയോർക്കിലേക്ക് മടങ്ങുന്നതിനു മുൻപ് അദ്ദേഹം പിതാവുമായി മെക്സിക്കോയിൽ കുറെക്കാലം താമസിച്ചിരുന്നു. അദ്ദേഹം കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നുവെങ്കിലും 1926 ൽ ബിരുദമെടുക്കാതെ പുറത്തുപോയി. ഇക്കാലത്താണ് അദ്ദേഹത്തിൻറെ ആദ്യനോവലായ “Cover Charge” പ്രസിദ്ധീകരിക്കപ്പെടുന്നത്. താമസിയാതെ അദ്ദേഹം ഡിറ്റക്ടീവ് ഫിക്ഷൻ നോവലുകളിലേയ്ക്കു തിരിഞ്ഞു. ഇവയിൽ പലതും മറ്റു തൂലികാനാമങ്ങളിലായിരുന്നു.
Year | Title | Author Credit | Notes |
---|---|---|---|
1926 | Cover Charge | Cornell Woolrich | |
1927 | Children of the Ritz | Cornell Woolrich | |
1929 | Times Square | Cornell Woolrich | |
1930 | A Young Man's Heart | Cornell Woolrich | |
1931 | The Time of Her Life | Cornell Woolrich | |
1932 | Manhattan Love Song | Cornell Woolrich | |
1940 | The Bride Wore Black | Cornell Woolrich | |
1941 | The Black Curtain | Cornell Woolrich | |
1941 | Marihuana | William Irish | |
1942 | Black Alibi | Cornell Woolrich | |
1942 | Phantom Lady | William Irish | |
1943 | The Black Angel | Cornell Woolrich | Based on his 1935 story "Murder in Wax" |
1944 | The Black Path of Fear | Cornell Woolrich | |
1944 | After Dinner Story | William Irish | |
1944 | Deadline at Dawn | William Irish | |
1945 | Night Has a Thousand Eyes | George Hopley | |
1947 | Waltz into Darkness | William Irish | |
1948 | Rendezvous in Black | Cornell Woolrich | |
1948 | I Married a Dead Man | William Irish | |
1950 | Savage Bride | Cornell Woolrich | |
1950 | Fright | George Hopley | |
1951 | You'll Never See Me Again | Cornell Woolrich | |
1951 | Strangler's Serenade | William Irish | |
1958 | Hotel Room | Cornell Woolrich | |
1959 | Death is My Dancing Partner | Cornell Woolrich | |
1960 | The Doom Stone | Cornell Woolrich | Previously serialized in Argosy in 1939 |
1987 | Into the Night | Cornell Woolrich | Posthumous release, manuscript completed by Lawrence Block |
This article uses material from the Wikipedia മലയാളം article കോർണെൽ വൂൾറിച്ച്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.