കെംപെ ഗൗഡ I

കർണാടകയിലെ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിൽ പതിനാറാം നൂറ്റാണ്ടിൽ സേവനമനുഷ്ഠിച്ച ഒരു പ്രഭുവായിരുന്നു കെംപെ ഗൗഡ ഒന്നാമൻ.

ബെംഗളൂരു എന്ന ആധുനിക നഗരത്തിന്റെ സ്ഥാപകനും നഗര പിതാവുമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. നിരവധി തടാകങ്ങളുടെയും ജലസ്രോതസ്സായി പ്രവർത്തിക്കുന്ന നിരവധി കുളങ്ങളുടെയും നിർമ്മാണം ഉൾപ്പെടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയ സംഭാവനകൾക്കും ആസൂത്രണം ചെയ്ത നഗരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടേയും പേരിൽ അദ്ദേഹം ആദരണീയനാണ്. ഇന്ത്യയിലെ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും തിരക്കേറിയ കേന്ദ്രമായി അറിയപ്പെടുന്ന ബെംഗളൂരുവിലെ ആധുനിക മെട്രോപോളിസിന്റെ സ്ഥാപക പിതാവായി അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. എല്ലാ വർഷവും ജൂൺ 27 കെംപഗൗഡ ദിനമായി ആഘോഷിക്കുന്നു.

കെംപെ ഗൗഡ I
കെംപെ ഗൗഡ I
യലഹങ്ക നാടിന്റെ നേതാവ് (വിജയനഗര സാമ്രാജ്യംത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യം)
ജനനം
ഹിരിയ കെംപഗൗഡ

(1510-06-27)27 ജൂൺ 1510
മരണം1569(1569-00-00) (പ്രായം 58–59)
അന്ത്യ വിശ്രമംകെമ്പപുര, മഗദി, രാമനഗര ജില്ല
13°00′53″N 77°04′53″E / 13.0146°N 77.08149°E / 13.0146; 77.08149
മറ്റ് പേരുകൾനാദപ്രഭു കെംപെ ഗൗഡ, കെംപെ ഗൗഡ
അറിയപ്പെടുന്നത്ബെംഗളൂരു കോട്ടകെട്ടിയ നഗരം
മുൻഗാമികെമ്പനഞ്ജെ ഗൗഡ
പിൻഗാമിഗിഡ്ഡെ ഗൗഡ
കുട്ടികൾഗിഡ്ഡെ ഗൗഡ
മാതാപിതാക്ക(ൾ)കെമ്പനഞ്ജെ ഗൗഡ, ലിങ്കാമ്മ

ആദ്യകാല ജീവിതം

ഹിരിയ കെംപെ ഗൗഡ (കന്നഡ ഭാഷയിൽ "മുതിർന്നയാൾ" എന്നാണ് ഹിരിയ എന്ന വാക്ക് വിവർത്തനം ചെയ്യുന്നത്) ബെംഗളൂരുവിലെ യെലങ്ക പ്രാന്തപ്രദേശത്ത് മൊറാസു വൊക്കലിഗ സമുദായത്തിൽ, ഏതാണ്ട് 70 വർഷത്തിലേറെയായി യെലങ്കയുടെ ഭരണാധികാരിയായിരുന്ന കെമ്പനജ്ജെ ഗൗഡയുടെ മകനായി ജനിച്ചു. മൊറാസു വൊക്കലിംഗ സമുദായം വിജയനഗര സാമ്രാജ്യത്തിൻറെ യെലങ്കയിലെ സാമന്തന്മാരായിരുന്നു.

കെംപെ ഗൗഡയുടെ വംശപരമ്പര വെളിവാക്കുന്ന ഉറവിടങ്ങൾ വ്യത്യസ്തമാണ്. മൊറാസു വൊക്കലിംഗ സമൂഹം പതിനാലാം നൂറ്റാണ്ടിൽ മൊറാസുനാട് പ്രദേശത്തേക്ക് കുടിയേറിയ തെലുങ്ക് കുടിയേറ്റക്കാരായിരുന്നുവെന്ന് അമേരിക്കൻ ചരിത്രകാരനായിരുന്ന ബർട്ടൺ സ്റ്റെയ്‌നും മറ്റുള്ളവരും അഭിപ്രായപ്പെടുന്നു. അവർ യഥാർത്ഥത്തിൽ കർണാടകയിൽ നിന്നുതന്നെ ഉള്ളവരാണെന്നും തെലുങ്ക് നന്നായി അറിയാമെങ്കിൽപ്പോലും കന്നഡ ഭാഷ സംസാരിക്കുന്ന ഒരു സമൂഹമായിരുന്നുവെന്നും ചിലർ പ്രസ്താവിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിജയനഗര സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനായി കാഞ്ചിയിൽ നിന്ന് ഇന്നത്തെ കർണാടകയിലേക്ക് എത്തിയ ഒരു തമിഴ് സംസാരിക്കുന്ന സമൂഹമായിരുന്നു അവരെന്ന് മറ്റു ചില സ്രോതസ്സുകൾ പരാമർശിക്കുന്നു. ബാല്യകാലത്തുതന്നെ നേതൃപാടവം പ്രകടിപ്പിച്ചിരുന്ന കെംപെ ഗൗഡ ഒമ്പതു വർഷക്കാലം വിദ്യാഭ്യാസം നടത്തിയത് ഹെസറഘട്ടക്കടുത്തുള്ള ഐവരുകന്ദാപുരയിലെ (അല്ലെങ്കിൽ ഐഗോണ്ടപുര) ഒരു ഗുരുകുലത്തിലായിരുന്നു.

ഭരണകാലം

ആവതി നാട് രാജവംശത്തിന്റെ സ്ഥാപകനും ജയ ഗൗഡയുടെ ചെറുമകനുമായ റാണ ഭൈരവെ ഗൗഡയുടെ നാലാമത്തെ തുടർച്ചയായി, ഒരു പ്രത്യേക വിജയനഗര ഫ്യൂഡൽ സാമന്തനായിരുന്ന കെംപെ ഗൗഡ യെലങ്ക ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു. 1513-ൽ കെംപെ ഗൗഡ തന്റെ പിതാവിൽ നിന്ന് യലങ്ക നാട്ടുരാജ്യത്തിൻറെ ഭരണസാരഥ്യം എറ്റെടുത്തുകൊണ്ട് 46 വർഷക്കാലം ഭരണം നടത്തി.

അവലംബം

Tags:

കർണാടകതടാകംബെംഗളൂരുവിജയനഗര സാമ്രാജ്യംസാങ്കേതികവിദ്യ

🔥 Trending searches on Wiki മലയാളം:

മാർത്താണ്ഡവർമ്മ (നോവൽ)മലമുഴക്കി വേഴാമ്പൽസുഗതകുമാരിമലയാള നോവൽജനാധിപത്യംമുസ്ലീം ലീഗ്എ. അയ്യപ്പൻബിഗ് ബോസ് മലയാളംജൂലിയ ആൻപ്രണയംതൗഹീദ്‌2022 ഫിഫ ലോകകപ്പ്ഇൻശാ അല്ലാഹ്ഈഴവമെമ്മോറിയൽ ഹർജിമരപ്പട്ടിഉത്സവംക്രിസ്തുമതംഎം. മുകുന്ദൻന്യുമോണിയമീനചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള സാഹിത്യ അക്കാദമികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകണ്ണകിതമോദ്വാരംകയ്യൂർ സമരംസമൂഹശാസ്ത്രംഅഭിജ്ഞാനശാകുന്തളംക്രിസ്ത്യൻ ഭീകരവാദംകൃഷ്ണകിരീടംസൗരയൂഥംവ്യാഴംചണ്ഡാലഭിക്ഷുകിസിന്ധു നദീതടസംസ്കാരംഅർജന്റീനവായനഅറബി ഭാഷപാലക്കാട്ജി. ശങ്കരക്കുറുപ്പ്വ്രതം (ഇസ്‌ലാമികം)ശീതങ്കൻ തുള്ളൽഇന്ദിരാ ഗാന്ധിഹൃദയംസൈബർ കുറ്റകൃത്യംജെ. ചിഞ്ചു റാണിഇന്ത്യൻ ഭരണഘടന ഭേദഗതികൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഖലീഫഅഞ്ചാംപനിപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംമില്ലറ്റ്അപ്പോസ്തലന്മാർമലയാളലിപിനവരത്നങ്ങൾലിംഗംകുടുംബിമലയാളം അക്ഷരമാലഹജ്ജ്എയ്‌ഡ്‌സ്‌എം.എൻ. കാരശ്ശേരിമണിപ്രവാളംതെയ്യംഗണപതിഗൗതമബുദ്ധൻആരോഗ്യംവിമോചനസമരംശ്വാസകോശംഉത്തരാധുനികതയും സാഹിത്യവുംകണ്ണൂർ ജില്ലനിക്കോള ടെസ്‌ലമുണ്ടിനീര്ചൊവ്വകർണ്ണൻആത്മകഥമാവേലിക്കരവരാഹംഎം.ജി. സോമൻഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾ🡆 More