കഹൂസി-ബീഗ ദേശീയോദ്യാനം

കഹൂസി-ബീഗ ദേശീയ ഉദ്യാനം കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുക്കാവ് ടൗണിനടുത്തുള്ള ഒരു സംരക്ഷിത പ്രദേശമാണ്.

കിവു തടാകത്തിൻറെ പടിഞ്ഞാറൻ തീരത്തിനു സമീപം റുവാണ്ടൻ അതിർത്തിയിലായിട്ടാണീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1970-ൽ ബെൽജിയൻ ഫോട്ടോഗ്രാഫറും പ്രകൃതി സംരക്ഷകനുമായിരുന്ന അഡ്രിയെൻ ഡെസ്‍ച്രിവർ നിർമിച്ച ഈ ദേശീയോദ്യാനത്തിന് അതിൻറെ പരിധിയിലുള്ള മൌണ്ട് കഹൂസി, മൌണ്ട ബീഗ എന്നീ രണ്ട് നിഷ്‍ക്രിയ അഗ്നിപർവ്വതങ്ങളുടെ പേരാണ് നൽകിയിട്ടുള്ളത്. 6,000 ചതുരശ്ര കിലോമീറ്റർ (2,300 സ്ക്വയർ മൈൽ)വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കഹൂസി-ബീഗ രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നാണ്.

കഹൂസി-ബീഗ ദേശീയോദ്യാനം
കഹൂസി-ബീഗ ദേശീയോദ്യാനം
ഉദ്യാനത്തിൻറെ പ്രവേശനകവാടം
Map showing the location of കഹൂസി-ബീഗ ദേശീയോദ്യാനം
Map showing the location of കഹൂസി-ബീഗ ദേശീയോദ്യാനം
Location within the Democratic Republic of the Congo
LocationDemocratic Republic of the Congo
Coordinates2°30′0″S 28°45′0″E / 2.50000°S 28.75000°E / -2.50000; 28.75000
Area6,000 km²
Established1970
Governing bodyl'Institut Congolais pour la Conservation de la Nature (ICCN)
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ Edit this on Wikidata
മാനദണ്ഡംWorld Heritage selection criterion (x) Edit this on Wikidata
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്137 137
രേഖപ്പെടുത്തിയത്1980 (4th വിഭാഗം)
Endangered1997 Edit this on Wikidata (1997 Edit this on Wikidata)
വെബ്സൈറ്റ്www.kahuzi-biega.com

മലഞ്ചെരിവും താഴ്ന്ന പ്രദേശങ്ങളിലും ഇടകലർന്നു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, അപൂർവ്വ ജനുസുകളായ ഈസ്റ്റേൺ ലോലാൻറ് ഗോറില്ലകളുടെ (Gorilla beringei graueri) അവസാന അഭയകേന്ദ്രങ്ങളിലൊന്നാണ്. വംശനാശഭീഷണി നേരിടുന്ന ഈ ഗോറില്ലകളെ  IUCN ചുവന്ന വിഭാഗത്തിലുൾപ്പെടുത്തിയിരിക്കുന്നവയാണ്.

ഈ ദേശീയോദ്യാനത്തിലെ അത്യപൂർവ്വമായ ജൈവവൈവിദ്ധ്യവും മഴക്കാടുകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയും ഈസ്റ്റേൺ ലോലാൻറ് ഗോറില്ലകളുടെ സാന്നിദ്ധ്യവും മുൻനിറുത്തി 1980-ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സ്ഥാനമായി അംഗീകരിച്ചു.

ഭൂമിശാസ്ത്രം

തെക്കൻ കിവൂ പ്രവിശ്യയിലെ,  ബക്കാവു പട്ടണത്തിനു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം 6000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു പരന്നുകിടക്കുന്നു. ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ആൽബർട്ടൈൻ റിഫ്റ്റിൻറെ ഭാഗമായ മിറ്റംബ മലനിരകളിലാണ് ദേശീയോദ്യാനത്തിൻറെ ഒരു ചെറിയ ഭാഗം സ്ഥിതി ചെയ്യുന്നത്. വലിയ ഭാഗം താഴ്ന്ന ഭൂപ്രദേശത്തായും സ്ഥിതിചെയ്യുന്നു. 

അവലംബം

Tags:

കിവു തടാകംഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോബെൽജിയംറുവാണ്ട

🔥 Trending searches on Wiki മലയാളം:

നന്തനാർമഹാ ശിവരാത്രിഖദീജജൂലിയ ആൻആറാട്ടുപുഴ പൂരംഇന്ത്യൻ നാഷണൽ കോൺഗ്രസ്കൊല്ലംവിവരാവകാശനിയമം 2005ഗണിതംഓട്ടൻ തുള്ളൽദിലീപ്ബെഞ്ചമിൻ ഫ്രാങ്ക്ലിൻആടുജീവിതംനൃത്തശാലമഴവിൽക്കാവടിഅന്താരാഷ്ട്ര വനിതാദിനംസ്‌മൃതി പരുത്തിക്കാട്ഡെങ്കിപ്പനിവാഴമലയാളംരാമായണംടോൺസിലൈറ്റിസ്ദ്വിതീയാക്ഷരപ്രാസംകമ്പ്യൂട്ടർ മോണിറ്റർകൂടിയാട്ടംമദീനആ മനുഷ്യൻ നീ തന്നെമധുമാർച്ച് 27സ്വഹീഹുൽ ബുഖാരിഇന്ത്യൻ ഭരണഘടന ഭേദഗതികൾഅമ്മ (താരസംഘടന)സ്വലാമുടിയേറ്റ്സൗരയൂഥംടൈഫോയ്ഡ്ചാലക്കുടിമഹാത്മാ ഗാന്ധിയുടെ കുടുംബംഗർഭഛിദ്രംഉദയംപേരൂർ സിനഡ്അമേരിക്കൻ സ്വാതന്ത്ര്യസമരംകേരളത്തിലെ കായലുകൾതാജ് മഹൽമലനാട്ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസഞ്ചാരസാഹിത്യംപാട്ടുപ്രസ്ഥാനംവ്യാഴംതൃശ്ശൂർ ജില്ലഎ.കെ. ഗോപാലൻഅബ്ദുല്ല ഇബ്നു മസൂദ്യുറാനസ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംബാലസാഹിത്യംഅണലിഡെമോക്രാറ്റിക് പാർട്ടിവീരാൻകുട്ടിപുലയർദ്രൗപദി മുർമുപൂരക്കളികാമസൂത്രംനരകംനോമ്പ് (ക്രിസ്തീയം)സുഭാസ് ചന്ദ്ര ബോസ്കമ്പ്യൂട്ടർആനചേരിചേരാ പ്രസ്ഥാനംമലപ്പുറംഅനീമിയആർത്തവവിരാമംകാലൻകോഴികേരള സ്കൂൾ കലോത്സവംദശാവതാരംഇന്ത്യയുടെ ദേശീയപതാകശുഐബ് നബിഉപ്പുസത്യാഗ്രഹം🡆 More