എറിക് ബേൺ

കാനഡയിൽ ജനിച്ച ലോക പ്രശസ്തനായ മനഃശാസ്ത്ര വിദഗ്ദ്ധനാണ് എറിക് ബേൺ(1910 മേയ് 10 - 1970 ജൂലൈ 15), (ഇംഗ്ലീഷിൽ: Eric Berne).

വിനിമയ അപഗ്രഥനം (Transactional Analysis) എന്ന മനഃശാസ്ത്ര വിശകലന രീതിയുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രാൻസാക്ഷ്ണൽ അനാലിസിസിന്‌ ഒരുപാട് ആരാധകർ ഉണ്ട്.

എറിക് ബേൺ
എറിക് ബേൺ
ജനനം
എറിക് ബേൺ

(1910-05-10)10 മേയ് 1910
Montreal, Canada
ദേശീയതകനേഡിയൻ
അറിയപ്പെടുന്നത്Transactional Analysis
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
Psychotherapy
Psychoanalysis
Transactional Analysis
സ്വാധീനങ്ങൾErik Erikson, Wilder Penfield, Sigmund Freud, Rene Spitz
സ്വാധീനിച്ചത്Timothy Leary, Thomas Anthony Harris, Muriel James, Albert Mehrabian, Claude Steiner,

സംഭാവനകൾ

വ്യക്തിബന്ധങ്ങളിലെ വ്യക്തിസ്ഥാനത്തെ മൂന്നായി ബേൺ നിർണ്ണയിച്ചു: രക്ഷാകർത്താവ്, മുതിർ‍ന്നയാൾ, കുട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ആശയവിനിമയത്തെ അദ്ദേഹം വിശകലനം ചെയ്തു. വ്യക്തിഗതമായ ആശയവിനിമയത്തെയാണ് ബേൺ വിനിമയം എന്ന് വിളിക്കുന്നത്. നിത്യജീവിതത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന വിനിമയമാതൃകകളുണ്ടെന്ന് ബേൺ സിദ്ധാന്തിച്ചു. അവയെ അദ്ദേഹം കളി(Games)യെന്നു വിളിച്ചു.[അവലംബം ആവശ്യമാണ്]

വിനിമയവിശകലനം

1950ലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ടി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രാൻസാക്ഷണൽ അനാലിസിസ് എന്ന സംജ്ഞ ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിനകം കളിയെ ആധാരമാക്കിയുള്ള ഒരു സവിശേഷമായ മനോവിശ്ലേഷണ രീതിശാസ്ത്രമായി ഇത് ബേണും സഹപ്രവർത്തകരും ചേർന്ന് വികസിപ്പിച്ചിരുന്നു. ഈ രീതിശാസ്ത്രം പിന്തുടരുന്നവരുടെ സംഘം 1964ൽ ഇന്റർനാഷണൽ ട്രാൻസാക്ഷണൽ അനാലിസിസ് അസോസിയേഷൻ നിലവിൽ വന്നു. എങ്കിലും മനോവിശ്ലേഷകരിൽ ഭൂരിഭാഗവും ഈ വിശ്ലേഷണരീതി അവഗണിക്കുകയാണ്.

1960ൽ ബേണിന്റെ പഠനങ്ങളെ ആധാരമാക്കിയുള്ള സാങ്കേതികപ്രബന്ധങ്ങളും പൊതുവായനയ്ക്കുള്ള ലേഖനങ്ങളും പ്രകാശിപ്പിക്കപ്പെട്ടു. സംഘടനകളുടേയും സംഘങ്ങളുടേയും ഘടനയും ചലനരീതിയും (Structures and Dynamics of Organizations and Groups) എന്ന അദ്ദേഹത്തിന്റെ പ്രബന്ധം 1963ൽ പ്രകാശിതമായി. വ്യക്തിഗതമായ വിശ്ലേഷണത്തിനപ്പുറം സംഘങ്ങളുടേയും സമൂഹത്തിന്റേയും ആശയവിനിമയത്തെ മേല്പറഞ്ഞ രീതിശാസ്ത്രം അവലംബിച്ച് പഠിക്കുന്ന ഈ പ്രബന്ധം ഒരു നാഴികക്കല്ലാണ്.

ഗേംസ് പീപ്പിൾ പ്ലേ എന്ന ബേണിന്റെ പുസ്തകം 1964ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. നിത്യജീവിതത്തിലെ സാഹചര്യവും സന്ദർഭവും വിശകലനവിധേയമാകുന്ന ഈ പുസ്തകം വില്പനയിൽ ബെസ്റ്റ്സെല്ലറാവുകയും ഇദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. നിത്യജീവിതത്തിലെ കളികളെ ആധാരമാക്കിയുള്ള ഈ പുസ്തകത്തിന്റെ അദ്ധ്യായങ്ങളുടെ ശീർഷകം കളിപ്പേരുകളെപ്പോലുള്ളവയായിരുന്നു. ഒരു ഉദാഹരണം Now I've got you you son of a bitch.

കൃതികൾ

  • ഗേംസ് പീപ്പിൾ പ്ലേ (Games People Play) 1964ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്കത്തിന്റെ അഞ്ച് ദശലക്ഷം കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.
  • വാട്ട് ഡു യൂ സേ ആഫ്റ്റർ യൂ സേ ഹെലോ (What Do You Say After You Say Hello?) 1970ൽ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടു മുമ്പ് എഴുതിപ്പൂർത്തീകരിച്ച കൃതി.
  • ട്രാൻസാൿഷനൽ അനാലിസിസ് ഇൻ സൈക്കോതെറാപ്പി (Transactional Analysis in Psychotherapy)ട്രാൻസാൿഷനൽ അനാലിസിന്റെ ആശയങ്ങൾ ആദ്യം അവതരിപ്പിച്ച കൃതി,1961.
  • സ്ട്രൿചർ ആന്റ് ഡൈനാമിൿസ് ഓഫ് ഓർഗനൈസേഷൻ ആന്റ് ഗ്രൂപ്പ്സ് (Structure and Dynamics of Organizations and Groups) 1963ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് വ്യക്തിഗതമല്ലാത്ത തലത്തിൽ ടി.എ പ്രയോഗിക്കുന്നതിനെക്കുറിച്ച് ബേൺ എഴുതുന്നത്.
  • പ്രിൻസിപ്പിൾസ് ഓഫ് ഗ്രൂപ്പ് ട്രീറ്റ്മെന്റ് (Principles of Group Treatment)1966ലെ ഈ പുസ്തകം സംഘങ്ങളെ എങ്ങനെ ടി.എ.സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാമെന്നു ക്രമാനുഗതമായി വിശദീകരിക്കുന്നു.
  • ലേമെൻസ് ഗൈഡ് ടു സൈക്യാട്രി ആന്റ് സൈക്കോളജി (Layman's Guide to Psychiatry and Psychoanalysis)1947ൽ ബേൺ പ്രസിദ്ധീകരിച്ച മൈന്റ് ഇൻ ആക്ഷൻ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.1957ലെ കൃതി.
  • സെക്സ് ഇൻ ഹ്യൂമൻ ലവിങ്ങ് (Sex in Human Loving)കാലിഫോർണിയ സർവ്വകലാശാലയിൽ 1966ൽ നടത്തിയ പ്രഭാഷണപരമ്പരയുടെ പുസ്തകരൂപം, 1970.
  • ബിയോണ്ട് ഗേംസ് ആന്റ് സ്ക്രപ്റ്റ്സ് (Beyond Games and Scripts) മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതി,1976.
  • ഇൻറ്റ്യൂഷൻ ആന്റ് ഈഗോ സ്‌റ്റേജസ് (Intuition and Ego States: The Origins of Transactional Analysis: A Series of Papers)മരണാന്തരം സമാഹരിക്കപ്പെട്ട പ്രബന്ധങ്ങൾ,1977.
  • ദ ഹാപ്പി വാലി (The Happy Valley)മനശ്ശാസ്ത്രേതരമായ ഒരു കൃതി. ബാലസാഹിത്യമാണന്നന്നു തോന്നാം.

അവലംബം

Tags:

എറിക് ബേൺ സംഭാവനകൾഎറിക് ബേൺ വിനിമയവിശകലനംഎറിക് ബേൺ കൃതികൾഎറിക് ബേൺ അവലംബംഎറിക് ബേൺകാനഡമനഃശാസ്ത്രംവിനിമയ അപഗ്രഥനം

🔥 Trending searches on Wiki മലയാളം:

നാറാണത്ത് ഭ്രാന്തൻരാജാ രവിവർമ്മജപ്പാൻ ജ്വരംജെറോം എസ്. ബ്രൂണർആലിപ്പഴംസൈനികസഹായവ്യവസ്ഥപൂരം (നക്ഷത്രം)കവിതകേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്കാട്ടിൽ മേക്കതിൽ ക്ഷേത്രംഎഴുത്തച്ഛൻ പുരസ്കാരംധനുഷ്കോടിജലംലോക്‌സഭപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.ഹരിയാണപഴശ്ശിരാജതിരുവല്ലതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകണ്ണൂർഇന്ത്യയുടെ ദേശീയപതാകഅധ്യാപനരീതികൾബിഗ് ബോസ് (മലയാളം സീസൺ 5)വെള്ളെഴുത്ത്വൈശാഖംഅമേരിക്കൻ ആഭ്യന്തരയുദ്ധംപുണർതം (നക്ഷത്രം)നെൽവയൽ-നീർത്തട സംരക്ഷണ നിയമംഎൻ.എൻ. കക്കാട്പാതിരാമണൽനാറ്റോകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമേടം (നക്ഷത്രരാശി)ബുദ്ധമതത്തിന്റെ ചരിത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംസാമൂഹ്യജ്ഞാന നിർമ്മിതി വാദംപൂന്താനം നമ്പൂതിരിരാമപുരത്തുവാര്യർകുട്ടികൃഷ്ണ മാരാർകേരള നവോത്ഥാനംകമ്പ്യൂട്ടർമനഃശാസ്ത്രംഅങ്കണവാടിഓണംകടങ്കഥകുറിച്യകലാപംയേശുഅൻസിബ ഹസ്സൻകൊച്ചി വാട്ടർ മെട്രോകെ.ബി. ഗണേഷ് കുമാർമീശ (നോവൽ)മലയാളം അക്ഷരമാലഗുൽ‌മോഹർഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികൂറുമാറ്റ നിരോധന നിയമംകേരളത്തിലെ നദികളുടെ പട്ടികഈജിപ്ഷ്യൻ സംസ്കാരംറിയൽ മാഡ്രിഡ് സി.എഫ്ഐക്യ അറബ് എമിറേറ്റുകൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകടൽത്തീരത്ത്വദനസുരതംപി. കേശവദേവ്ബാറ്ററിദിലീപ്നിവർത്തനപ്രക്ഷോഭംഉപ്പുസത്യാഗ്രഹംലോക തണ്ണീർത്തട ദിനംവായനരാമചരിതംപ്രധാന താൾപനിക്കൂർക്കകണ്ണൂർ ജില്ലകോശംവിജയലക്ഷ്മിവാഗമൺ🡆 More