അന്തരീക്ഷ ജലകണം

അന്തരീക്ഷത്തിൽ ആർദ്രവായുവിന്റെ സംഘനന (condensation)ത്തിലൂടെ ഉണ്ടാകുന്ന ജലകണമാണ് അന്തരീക്ഷ ജലകണം.

അന്തരീക്ഷ ജലകണം (H2O)
അന്തരീക്ഷ ജലകണം
Water vapor condensed in clouds
Systematic name Water vapor
Liquid State water
Solid state ice
Properties
Molecular formula H2O
Molar mass 18.01528(33) g/mol
Melting point 0 °C (273 K)
Boiling point 99.98 °C (373.13 K)
specific gas constant 461.5 J/(kg·K)
Heat of vaporization 2.27 MJ/kg
specific heat capacity
at constant pressure
1.84 kJ/(kg·K)

വായു അതിപൂരിതാവസ്ഥ (super saturated stage)യിലെത്തുന്നതിനു മുമ്പു തന്നെ നീരാവിക്കു സംഘനനം സംഭവിക്കുന്നു; തണുക്കുന്നതിന്റെ തോതിന് ആനുപാതികമായി ത്വരിതപ്പെടുകയും ചെയ്യും.

സംഘനനത്തിനു പ്രേരകമായി മൂന്നുതരം പ്രക്രിയകളാണുള്ളത്.

  1. ആദ്യത്തേത് രുദ്ധോഷ്മ (adiabatic) പ്രക്രിയയാണ്. ഉയർന്ന വിതാനങ്ങളിലേക്കുയരുന്ന വായുപിണ്ഡം, തൽസ്ഥാനത്തെ വായുവിനെ തള്ളിമാറ്റുന്ന പ്രവൃത്തിയിലൂടെ സ്വയം തണുക്കും. തത്ഫലമായി പൂരിതമാവുകയും ഓരോ കിലോമിറ്റർ ഉയരുമ്പോഴും ഘനമീറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ജലം ഉണ്ടാകുകയും ചെയ്യുന്നു.
  2. പൂരിതാവസ്ഥ(saturated stage)യിലുള്ള വായു തുഷാരാങ്ക (Dew point)ത്തിലും താണ ഊഷ്മാവിലുള്ള ഏതെങ്കിലുമൊരു തലവുമായി ഏറെസമയം ബന്ധപ്പെട്ടുകഴിഞ്ഞാൽ നീരാവി തണുത്തു ജലകണങ്ങളുണ്ടാകുന്നു. നിശാവികിരണ (night radiation)ത്തിലൂടെ തണുക്കുന്ന ഭൂമി ഇത്തരം തലങ്ങൾക്കുദാഹരണമാണ്. വിഭിന്ന ഊഷ്മാവുകളിലുള്ള രണ്ടു വായുപിണ്ഡങ്ങൾ കൂടിക്കലർന്ന്, കൂടിയ ഊഷ്മാവിലുള്ള വായു പെട്ടെന്നു പൂരിതമാകുന്നെങ്കിലും ജലകണങ്ങൾ ഉണ്ടാകാം. മേല്പറഞ്ഞവയിൽ ആദ്യത്തെ പ്രക്രിയയാണ് മേഘങ്ങളുടെ രൂപവത്കരണത്തിനു ഹേതു. രണ്ടാമത്തേതു മൂടൽമഞ്ഞുണ്ടാക്കുന്നു.
  3. സംഘനനം നടക്കുന്നത് അന്തരീക്ഷത്തിലെ ലീനസ്വഭാവമുള്ള സൂക്ഷ്മധൂളികളെ കേന്ദ്രീകരിച്ചാണ്. അന്തരീക്ഷജലകണങ്ങളുടെ അപൂരിതാവസ്ഥയിലെ നിലനില്പ് ഇത്തരം ധൂളികളെ ആശ്രയിച്ചു മാത്രമേ സാധ്യമാകൂ. അന്തരീക്ഷത്തിൽ ജലകണങ്ങളുടെ വലിപ്പം വർധിക്കുന്നതോടൊപ്പം അവ ബാഷ്പീകരിക്കപ്പെടാനുള്ള സാധ്യതയും വർധിക്കുന്നു. 0.5 ? -ൽ കൂടുതൽ വ്യാസാർധമുള്ള കണങ്ങൾക്ക് ആപേക്ഷിക ആർദ്രത 100 ശതമാനത്തിൽ കുറവായാൽ നിലനിൽക്കാനാവില്ല.

അന്തരീക്ഷ ജലകണം 0oC-ൽ താണ ഊഷ്മാവിൽപോലും ജലമായി വർത്തിക്കുന്നു. സൌരവികിരണ(Solar radiation)ത്തിലെയും ഭൌമവികിരണ(Terrestrial radiation)ത്തിലെയും പ്രത്യേക തരംഗായതിയിലുള്ള ഊർജപ്രസരത്തെ അവശോഷണം ചെയ്തും വിസരിപ്പിച്ചും ഭൂമിയുടെ താപബജറ്റ് സമീകരിക്കുന്നതിൽ അന്തരീക്ഷത്തിലെ ജലകണങ്ങൾ ഗണ്യമായ പങ്കുവഹിക്കുന്നു.

അവലംബം

അന്തരീക്ഷ ജലകണം കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷ ജലകണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

അന്തരീക്ഷംജലം

🔥 Trending searches on Wiki മലയാളം:

സുകുമാരിനളിനിഹൃദയം2022 ഫിഫ ലോകകപ്പ്മുരുകൻ കാട്ടാക്കടടി.പി. മാധവൻദശപുഷ്‌പങ്ങൾജ്ഞാനപീഠ പുരസ്കാരംഭഗത് സിംഗ്ശ്രേഷ്ഠഭാഷാ പദവിപ്രധാന ദിനങ്ങൾതുഞ്ചത്തെഴുത്തച്ഛൻകേകനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ഇളക്കങ്ങൾഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവിലാപകാവ്യംപഴശ്ശിരാജഭൂമിഹരേകള ഹജബ്ബപൂരക്കളിശ്രീനാരായണഗുരുകെൽവിൻകൊട്ടാരക്കര ശ്രീധരൻ നായർകവര്മില്ലറ്റ്മനഃശാസ്ത്രംതഴുതാമഇടുക്കി അണക്കെട്ട്സൗരയൂഥംകൃഷ്ണകിരീടംഗായത്രീമന്ത്രംകേരളത്തിലെ ജാതി സമ്പ്രദായംദുർഗ്ഗകൊല്ലൂർ മൂകാംബികാക്ഷേത്രംതമോദ്വാരംജനാർദ്ദനൻവള്ളിയൂർക്കാവ് ക്ഷേത്രംപേവിഷബാധരാജീവ് ഗാന്ധിബാബു നമ്പൂതിരികേരള നവോത്ഥാനംചന്ദ്രൻഅന്താരാഷ്ട്ര വനിതാദിനംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭഈസ്റ്റർഅന്തരീക്ഷമലിനീകരണംവിജയ്ഇസ്ലാം മതം കേരളത്തിൽകേരളപാണിനീയംഅലങ്കാരം (വ്യാകരണം)സ്വയംഭോഗംമാവേലിക്കരവയനാട് ജില്ലമഴവിൽക്കാവടിവാഴക്കുല (കവിത)മൗലിക കർത്തവ്യങ്ങൾഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികആശയവിനിമയംമുഹമ്മദ് അൽ-ബുഖാരിസാറാ ജോസഫ്കവിയൂർ പൊന്നമ്മമലയാളലിപിമഴമമ്മൂട്ടിസിന്ധു നദീതടസംസ്കാരംകലാമണ്ഡലം ഹൈദരാലിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പത്മനാഭസ്വാമി ക്ഷേത്രംടോമിൻ തച്ചങ്കരിജഗതി ശ്രീകുമാർനിക്കാഹ്തണ്ണിമത്തൻയഹൂദമതംകാരൂർ നീലകണ്ഠപ്പിള്ളകാക്കശബരിമല ധർമ്മശാസ്താക്ഷേത്രംചതയം (നക്ഷത്രം)🡆 More