ഉച്ചഭാഷിണി

ചെറിയ ശബ്ദത്തെ പല മടങ്ങ് ഉച്ചത്തിലാക്കുന്നതിനുള്ള ഉപാധിയാണ് ഉച്ചഭാഷിണി അഥവ ലൗഡ് സ്പീക്കർ.

മനുഷ്യൻ അവൻ പുറപ്പെടുവിക്കുന്ന ശബ്ദത്തെ ഉച്ചത്തിൽ കൂടുതൽ ദൂരേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പണ്ടേ ആരംഭിച്ചിരുന്നു. കൂവലിന്റെ ശബ്ദം കൂട്ടാൻ രണ്ടു കയ്യും ചേർത്ത് കോളാമ്പിപോളെയാക്കി വായോടു ചെർത്തുവക്കുന്നതാണ് ഉച്ചഭാഷിണികളുടെ ആദ്യരൂപം. നീണ്ട കോളാമ്പിരൂപത്തിലുള്ള ലോഹക്കുഴലുകളിൽക്കൂടി ശബ്ദം കടത്തിവിട്ടും പിൽക്കാൽത്ത് ഇത് സാധിച്ചുപോന്നു. തൊള്ളായിരത്തി അൻപതുകൾവരെ നിലവിലുണ്ടായിരുന്ന ഗ്രാമഫോണുകളിൽ ഈ രീതി വളരെ കാര്യക്ഷമമായിത്തന്നെ ഉപയോഗപ്പെടുത്തിയിരുന്നു.

ഉച്ചഭാഷിണി
സാധാരണ റേഡിയോയിലും മറ്റും ഉപയോഗിക്കുന്ന ഒരു 3½-ഇഞ്ച് സ്പീക്കർ.

ശബ്ദതരംഗങ്ങളെ അവക്കനുരൂപങ്ങളായ വൈദ്യുത തരംഗങ്ങളാക്കിയും തിരിച്ചും മാറ്റാൻ കഴിയും എന്ന തത്ത്വം ഉപയോഗിച്ചാണ് ആധുനികങ്ങളായ ഉച്ചഭാഷിണികൾ പ്രവർത്തിക്കുന്നത്. വൈദ്യുത തരംഗങ്ങളാക്കിയ ശേഷം അവയുടേ ശക്തി പലമടങ്ങ് ആവശ്യാനുസരണം കൂട്ടി തിരികെ ശബ്ദതരംഗങ്ങളാകുമ്പോൾ അവയും വളരെ ഉച്ചത്തിലുള്ള ശബ്ദങ്ങളായി പുനസൃഷ്ടിക്കപ്പെടുന്നു. ഉച്ചഭാഷിണികൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തെളിമയും ഗുണവും ഒരു വലിയ അളവു വരെ അവയുടെ നിർമ്മാണസവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു.

സങ്കേതഭാഷ

മൈക്രോഫോൺ, ആംപ്ലിഫയർ, സ്പീക്കർ എന്നിവ ചേർന്നതാണ് ഇന്നത്തെ ഉച്ചഭാഷിണി സംവിധാനം. ഇവ ഒന്നോ ഒന്നിലധികമോ ചേർത്തുവച്ച് ചെറുതോ വലുതോ ആയി ഉപയോഗിക്കുമ്പോൾ അതിനെ ശബ്ദസംവിധാനം (sound system)എന്ന പദം ഉപയോഗിച്ച് വിവക്ഷിക്കാറുണ്ട്. സി ഡികളിൽ നിന്നും കമ്പ്യൂട്ടറുകളിലും മറ്റുമുള്ള ഡിജിറ്റൽ ശബ്ദരേഖകൾ ഈ ഉച്ചഭാഷിണികൾക്ക് പ്രാപ്യമായ രീതിയിലാക്കുന്നത് ഡ്രൈവർ എന്നു പരയുന്ന സൊഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ്.

ഉച്ചഭാഷിണി 

കമ്പ്യൂട്ടറിൽ

കമ്പ്യൂട്ടറുകളിലും സ്പീക്കർ ഉപയോഗിക്കുന്നു. ആദ്യകാല കമ്പ്യൂട്ടറുകളിൽ ബീപ് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ മാത്രമാണ് സ്പീക്കറുകൾ ഉപയോഗിച്ചിരുന്നത്. മൾട്ടിമീഡിയയുടെ വരവോടുകൂടി കമ്പ്യൂട്ടറുകളിൽ സ്പീക്കറിന്റെ പ്രാധാന്യം വർദ്ധിച്ചു. മുൻ നിരയിലുള്ള ശബ്ദ സംവിധാനങ്ങളോട് കിടപിടിക്കുന്ന സ്പീക്കർ സംവിധാനങ്ങളാണ് ഇപ്പോൾ പല കമ്പ്യൂട്ടറുകളിലും ഉള്ളത്.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


അവലംബം

Tags:

ഉച്ചഭാഷിണി സങ്കേതഭാഷഉച്ചഭാഷിണി കമ്പ്യൂട്ടറിൽഉച്ചഭാഷിണി ഇതും കാണുകഉച്ചഭാഷിണി അവലംബംഉച്ചഭാഷിണി പുറത്തേക്കുള്ള കണ്ണികൾഉച്ചഭാഷിണി അവലംബംഉച്ചഭാഷിണി

🔥 Trending searches on Wiki മലയാളം:

ഏപ്രിൽ 25യക്ഷിസമസ്ത കേരള ജംഇയ്യത്തുൽ ഉലമകാന്തല്ലൂർമാധ്യമം ദിനപ്പത്രംപൊയ്‌കയിൽ യോഹന്നാൻതുർക്കിപത്ത് കൽപ്പനകൾചെമ്പോത്ത്ആഗ്നേയഗ്രന്ഥിശോഭ സുരേന്ദ്രൻറോസ്‌മേരിചോതി (നക്ഷത്രം)ക്ഷയംക്ഷേത്രപ്രവേശന വിളംബരംചന്ദ്രൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾനവധാന്യങ്ങൾടി.എം. തോമസ് ഐസക്ക്വോട്ടിംഗ് മഷിയോനിഡി.എൻ.എആദായനികുതിമില്ലറ്റ്ചട്ടമ്പിസ്വാമികൾനാദാപുരം നിയമസഭാമണ്ഡലംഅൽഫോൻസാമ്മചിയ വിത്ത്ദേശീയപാത 66 (ഇന്ത്യ)നി‍ർമ്മിത ബുദ്ധികൃത്രിമബീജസങ്കലനംസ്ഖലനംമാവേലിക്കര നിയമസഭാമണ്ഡലംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംനാഡീവ്യൂഹംഅയക്കൂറകൃഷ്ണഗാഥകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംരാഹുൽ ഗാന്ധിപാമ്പ്‌ഹെപ്പറ്റൈറ്റിസ്-ബിചാന്നാർ ലഹളഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംയാൻടെക്സ്ഒളിമ്പിക്സ്പശ്ചിമഘട്ടംഉപ്പൂറ്റിവേദനഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമലയാളി മെമ്മോറിയൽസ്വരാക്ഷരങ്ങൾസൗരയൂഥംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമകരം (നക്ഷത്രരാശി)ചാറ്റ്ജിപിറ്റിഎം.പി. അബ്ദുസമദ് സമദാനിവൈലോപ്പിള്ളി സംസ്കൃതി ഭവൻഒരു സങ്കീർത്തനം പോലെമഞ്ജീരധ്വനിവിക്കിപീഡിയകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഡയറിഅറബിമലയാളംപൗലോസ് അപ്പസ്തോലൻകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകൂടൽമാണിക്യം ക്ഷേത്രംകാഞ്ഞിരംകെ. കരുണാകരൻമമത ബാനർജിഅയ്യപ്പൻപുലയർവെള്ളെഴുത്ത്അക്കരെക്രിസ്തുമതംഉദയംപേരൂർ സൂനഹദോസ്തിരുവിതാംകൂർമൂന്നാർഅമിത് ഷാ🡆 More