സ്ത്രീകളിലെ സ്ഖലനം

ചില സ്ത്രീകളിൽ സ്കീനെ ഗ്രന്ഥിയിൽ നിന്നും മറ്റു ഗ്രന്ഥികളിൽ നിന്നും മറ്റുമുണ്ടാകുന്ന സ്രവങ്ങൾ രതിമൂർച്ഛയിലോ അതിനു മുൻപോ യോനിയിലൂടെ പുറന്തള്ളുന്നതിനെ സ്ത്രീകളിലെ സ്ഖലനം (സ്ത്രീസ്ഖലനം മദനജലം) എന്നു വിളിക്കുന്നു.

ഇംഗ്ലീഷ്: Female ejaculation, squirting ( gushing), ഇത് ഒരു സ്പൂൺ അളവിൽ (2-5 സി.സി.) ഉണ്ടാകുന്ന വെള്ളം കലർന്ന പാലുപോലെയോ മധുരമുഌഅതോ മൂത്രത്തിന്റെ ഗന്ധമില്ലാത്തതോ ആയ ദ്രാവകമാണ്. ഈ പ്രതിഭാസം സ്ത്രീയുടെ ലൈംഗികകേളികളിൽ സുഖകരമായ അനുഭൂതി നൽകുന്നതായാണ് ശാസ്ത്രജ്ഞന്മാർ കരുതുന്നത്.

ശാാസ്ത്രീയ പഠനങ്ങൾ സ്ഖലനവും സ്ക്വർട്ടിങ്ങും രണ്ടും രണ്ടാണെന്നാണ് തെളിയിക്കുന്നത്. സ്ക്വർട്ടിങ്ങ് മൂത്രാശയത്തിൽ നിന്ന് പുറന്തള്ളപ്പെടൂന്ന ദ്രാവകമാണെന്നും അതിൽ കൂടുതലും മൂത്രം ആണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീകളിലെ സ്ഖലനം കോയ്റ്റസ് ഇൻകോണ്ടിനെൻസുമായി തമ്മിൽ തെറ്റി നിർദ്ധാരണം നടത്താറുണ്ട്

സ്ത്രീകളിലെ സ്ഖലത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട് . എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ അഭാവം മൂലം ശാസ്ത്രജ്ഞർക്കിടയിൽ ഏകാഭിപ്രായമില്ല. പല പഠനങ്ങളിലും ഉള്ള പ്രശ്നങ്ങൾ അതായത്, ആവശ്യത്തിനു അംഗബലം ഇല്ലാതിരിക്കുക, ചെറിയ കൂട്ടത്തെ മാത്രം പഠിക്കുക, തിരഞ്ഞെടുപ്പിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ കാണപ്പെടുന്നു, കൂടുതൽ പഠനങ്ങളും നടന്നിട്ടുള്ളത് സ്ഖലനസ്രവത്തിന്റെ ഘടന മൂത്രവുമായി ബന്ധമുള്ളതാണോ എന്നറിയാനാണ്. എന്നാൽ ലൈംഗികബന്ധം നടക്കുമ്പോൾ യോനിയിലൂടെ വരുന്ന ഏതു ദ്രാവകത്തെയും സ്ഖലനമായി കണക്കാക്കപ്പെടുന്നത് ഈ മേഖലയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ചരിത്രത്തിൽ

അരിസ്റ്റോട്ടിൽ ആണ് ആദ്യമായി സ്ത്രീകളുടെ സ്ഖലനത്തെപ്പരി രേഖപ്പെടുത്തിയിരിക്കുന്നത്. ഗാലെൻ രണ്ടാം നൂറ്റാണ്ടിൽ ഇതിനെപറ്റി സൂചിപ്പിച്ചിട്ടുണ്ട്. 1672 ൽ ഡി ഗ്രാഫ് അദ്ദേഹത്തിന്റെ Treastise Concerning the Generative Orgasm of Women എന്ന ഗ്രന്ഥത്തിൽ ഇത് പ്രോസ്റ്റേറ്റിന്റെ സ്രവമാണെന്നു പരാമർശിച്ചിരിക്കുന്നു. പഴയ ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ് സംസ്കാരങ്ങളിലും ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്. റോമാക്കാർ ഇതിനെ ലിക്വർ വിറ്റേ എന്നു വിളിച്ചിരുന്നു. പുരാതന ഭാരതത്തിൽ ഇതിനെ അമൃത് എന്നാണ് വിളിച്ചിരുന്നത്. ഗ്രഫെൻബെർഫ് (1950), സെവെലിയും ബെന്നെറ്റും (1978), അഡ്ഡിയേയോയും മറ്റും (1981), പെറിയും വിപ്പിളും (1981),ലാഡാസ്, വിപ്പിൾ, പെറി എന്നിവർ (1982, 2005), ബെൽസെർ, വിപ്പിൾ, മോഗെർ എന്നിവർ (1984), സ്റ്റിഫ്റ്റെർ (1988), സാവിയാസിക്കും വിപ്പിളും (1993), സാവിയാസിക്(1999), റൂബിയോ-കാസില്ലാസും ജന്നീനിയും (2011) ഇതിനെ കുറിച്ച് പഠനങ്ങൾ നടത്തിയവരാണ്.

റഫറൻസുകൾ

Tags:

🔥 Trending searches on Wiki മലയാളം:

അങ്കണവാടിഎം.പി. പോൾതൃശ്ശൂർ ജില്ലഗണിതംആർത്തവംജനകീയാസൂത്രണംനിവർത്തനപ്രക്ഷോഭംഅൽ ഫാത്തിഹപാത്തുമ്മായുടെ ആട്ഇന്ത്യൻ നാഷണൽ കോൺഗ്രസ്രതിലീലഡെൽഹികരൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസ്വദേശാഭിമാനി രാമകൃഷ്ണപിള്ളയഹൂദമതംസൗരയൂഥംപാട്ടുപ്രസ്ഥാനംശ്രീനിവാസൻഎയ്‌ഡ്‌സ്‌ശ്രീമദ്ഭാഗവതംഅമോക്സിലിൻകവിയൂർ പൊന്നമ്മമാർച്ച് 27വരക്നിക്കാഹ്താജ് മഹൽവക്കം അബ്ദുൽ ഖാദർ മൗലവിഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഅഭിജ്ഞാനശാകുന്തളംകേരളചരിത്രംവിജയ്കായംദുഃഖവെള്ളിയാഴ്ചകേരള നവോത്ഥാനംമാമാങ്കംമനോജ് നൈറ്റ് ശ്യാമളൻതെങ്ങ്മണ്ണാത്തിപ്പുള്ള്രക്തംവയനാട് ജില്ലകമ്പ്യൂട്ടർ മോണിറ്റർചമയ വിളക്ക്ഏകാന്തതയുടെ നൂറ് വർഷങ്ങൾഅസ്സലാമു അലൈക്കുംഇന്റർനെറ്റ് മൂവി ഡാറ്റാബേസ്കണ്ടൽക്കാട്ചതയം (നക്ഷത്രം)കേരളത്തിലെ വിമാനത്താവളങ്ങൾചലച്ചിത്രംഅനാർക്കലിമുള്ളൻ പന്നിലിംഫോമസ്വാലിഹ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ബുദ്ധമതംയേശുക്രിസ്തുവിന്റെ കുരിശുമരണംസൈബർ കുറ്റകൃത്യംനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾഇടശ്ശേരി ഗോവിന്ദൻ നായർകുടുംബശ്രീതണ്ടാൻ (സ്ഥാനപ്പേർ)അമ്മ (താരസംഘടന)നഥൂറാം വിനായക് ഗോഡ്‌സെമുരളിന്യുമോണിയഇന്ത്യയുടെ ഭരണഘടനഭൂഖണ്ഡംആർത്തവചക്രവും സുരക്ഷിതകാലവുംസ്വാതിതിരുനാൾ രാമവർമ്മചൊവ്വകല്ലേൻ പൊക്കുടൻഐക്യരാഷ്ട്രസഭഭൂമിഫാത്വിമ ബിൻതു മുഹമ്മദ്കാവ്യ മാധവൻ🡆 More