സുഝൗ

കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു വലിയ നഗരമാണ് സുഝൗ അഥവാ സുഷൗ.

കലയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ് രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ പട്ടണം. ചൈനയിൽ എറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നു കൂടിയാണ് 'ചൈനയിലെ വെനീസ്' എന്ന് അറിയപ്പെടുന്ന സുഝൗ.

സുഝൗ (苏州市)
പ്രിഫെക്ചർ തല നഗരം
Landmarks of Suzhou — top left: Humble Administrator's Garden; top right: Yunyan Pagoda in Tiger Hill; middle: Skyline of Jinji Lake; bottom left: Changmen Gate in night; bottom right: Shantang Canal
Landmarks of Suzhou — top left: Humble Administrator's Garden; top right: Yunyan Pagoda in Tiger Hill; middle: Skyline of Jinji Lake; bottom left: Changmen Gate in night; bottom right: Shantang Canal
ജിയാങ്സുവിലെ സ്ഥാനം
ജിയാങ്സുവിലെ സ്ഥാനം
രാജ്യംചൈന
പ്രവിശ്യജിയാങ്സു
കൗണ്ടികൾ11
Established514 BC
ഭരണസമ്പ്രദായം
 • പാർട്ടി സെക്രട്ടറിZhou Naixiang
 • മേയർQu Futian
വിസ്തീർണ്ണം
 • പ്രിഫെക്ചർ തല നഗരം8,488.42 ച.കി.മീ.(3,277.40 ച മൈ)
 • ഭൂമി6,093.92 ച.കി.മീ.(2,352.88 ച മൈ)
 • ജലം2,394.50 ച.കി.മീ.(924.52 ച മൈ)
 • നഗരം
2,743 ച.കി.മീ.(1,059 ച മൈ)
ജനസംഖ്യ
 (2013)
 • പ്രിഫെക്ചർ തല നഗരം10,578,700
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
 • നഗരപ്രദേശം
5,468,300
 • നഗര സാന്ദ്രത2,000/ച.കി.മീ.(5,200/ച മൈ)
Demonym(s)Suzhounese
സമയമേഖലUTC+8 (ബെയ്ജിങ് സമയം)
പോസ്റ്റൽ കോഡ്
215000
ഏരിയ കോഡ്512
Gross domestic product (2014)
  • Total

CNY 1.406 trillion
USD $228.87 billion
PPP $330.48 billion

  • Per capita

CNY 132,908
USD $21,635
PPP $31,240

  • Growth: Increase 8%
Human Development Index (2013)0.873 - very high
പൂവ്Osmanthus
മരംCinnamomum camphora
ഭാഷWu Chinese: Suzhou dialect
ലൈസൻസ് പ്ലേറ്റ്苏E
വെബ്സൈറ്റ്www.suzhou.gov.cn
സുഝൗ
സുഝൗ
"Suzhou" in simplified and traditional characters

ചരിത്രം

ബീ. സി. 514-ൽ വൂയിലെ രാജാവായ ഹെലൂ ഈ പ്രദേശത്തെ ഗുസു എന്ന ഗ്രാമത്തെ ഹെലൂ നഗരം എന്ന പേരിൽ തന്റെ തലസ്ഥാനമാക്കി. വുശിയാൻ, വുജുൻ, ക്വായ്ജി എന്നീ പേരുകളിലും ഗുസു അറിയപ്പെട്ടു. ക്രിസ്തുവർഷം 589-ലാണ് സുഝൗ എന്ന പേര് ആദ്യമായി ഉപയോഗിച്ചുകാണുന്നത്. 1035-ൽ സുഝൗ കൺഫ്യൂഷ്യൻ ക്ഷേത്രം പണിതു. (1910-ൽ ഇത് സുഝൗ ഹൈ സ്കൂൾ ആയി.) 1130-ൽ വടക്കുനിന്നും വന്ന ജിൻ പട്ടാളവും 1275-ൽ മംഗോളുകളും സുഝൗ ആക്രമിച്ചു. 1367-ൽ മംഗോൾ ഭരണാധികാരികൾക്കെതിരെ ചൈനാക്കാർ യുദ്ധം തുടങ്ങി. ചൈനാക്കാരുടെ നേതാവായ ഝു യുവാൻഝാങ് സുഝൗ പട്ടണം പത്ത് മാസത്തെ ആക്രമണത്തിനുശേഷം പിടിച്ചെടുത്തു. യുദ്ധം ജയിച്ച ഝു - ഭാവിയിലെ ആദ്യ മിങ് ചക്രവർത്തി - നഗരത്തിലെ പ്രധാന കൊട്ടാരം പൊളിച്ചുകളയുകയും നഗരവാസികളുടെ മേൽ കഠിനമായ നികുതി ഏർപ്പെടുത്തുകയും ചെയ്തു. 1860-ലെ തായ്-പിങ് യുദ്ധത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. 1880-ൽ ജനസംഖ്യ അഞ്ച് ലക്ഷം കവിഞ്ഞു. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോഴേക്കും ഏഴായിരം സിൽക്ക് മില്ലുകളും ഒരു കോട്ടൺ മില്ലും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും സാരമായ കേടുപാടുകൾ ഉണ്ടായി.

കാലാവസ്ഥ

ഉയർന്ന താപനില ആഗസ്റ്റിൽ 35-ഉം താഴ്ന്ന താപനില ജനുവരിയിൽ -10-ഉമാണ്. 93.2 സെന്റീമീറ്റർ മഴ ലഭിക്കുന്നു. ശീതകാലത്ത് സൈബീരിയയിൽനിന്നും വേനൽക്കാലത്ത് തെക്കൻ ചൈനയിൽനിന്നും കാറ്റടിക്കുന്നു.

കാഴ്ചകൾ

സുഝൗവിലെ പൂന്തോട്ടങ്ങൾ യുണെസ്ക്കോ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കാങ്-ലാങ് പവിലിയൺ, ലയൺ ഗ്രോവ് ഗാർഡൻ, ഹമ്പിൾ അഡ്മിനിസ്റ്റ്രേറ്റേഴ്സ് ഗാർഡൻ, ലിംഗറിങ് ഗാർഡൻ എന്നിവ യഥാക്രമം സോങ്, യുവാൻ, മിങ്, കിങ് കാലഘട്ടങ്ങളുടെ ശൈലി പ്രതിഫലിക്കുന്നു. ഹാൻശാൻ ക്ഷേത്രം, സിയുവാൻ ക്ഷേത്രം,, ആയിരത്തി ഇരുന്നൂറ് വർഷം പഴക്കമുള്ള ശാന്താങ് സ്ട്രീറ്റ്, 806-ൽ പണിത ബവോദൈ പാലം, യുന്യുൻ പഗോഡ, ബെയ്സി പഗോഡ, ഇരട്ട പഗോഡകൾ, ടൈഗർ ഹിൽ എന്നിവയാണ് മറ്റ് പ്രധാന കാഴ്ചകൾ.

സാമ്പത്തികം

ഇരുമ്പ്, ഉരുക്ക്, ഇലക്ട്രോണിക്സ്, ഐ. ടി., തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവും വിനോദസഞ്ചാരവുമാണ് പ്രധാന തൊഴിലുകൾ.

ഗതാഗതം

സുഝൗ 
തീവണ്ടി നിലയം
സുഝൗ 
കനാൽ

ശാങ്ഹായ് - നാഞ്ചിങ്ങ് തീവണ്ടി പാതയിലാണ് സുഝൗ സ്ഥിതി ചെയ്യുന്നത്. രണ്ട് വലിയ തീവണ്ടി നിലയങ്ങൾ നഗരത്തിലുണ്ട്. ബെയ്ജിങ് - ശാങ്ഹായ് അതിവേഗ പാതയും സുഝൗവിലൂടെ പോകുന്നു. ശാങ്ഹായ് - നാഞ്ചിങ്ങ് ഹൈവേയും യാങ്സേ ഹൈവേയും സുഝൗ - ഹാങ്ഴൗ ഹൈവേയും ഈ നഗരത്തിൽക്കൂടെ പോകുന്നു. ഒരു ഔട്ടർ റിങ് റോഡ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. സുഝൗ, വുശി എന്നീ നഗരങ്ങൾ സുനാൻ ശുവോഫാങ് അന്തർദ്ദേശീയ വിമാനത്താവളം പങ്കിടുന്നു. യാങ്സേ നദിയുടെ വലതുകരയിലുള്ള സുഝൗ തുറമുഖം 2012-ൽ 43 കോടി ടൺ ചരക്കാണ് കയറ്റിറക്ക് നടത്തിയത്. നദീതുറമുഖങ്ങളിൽ ഇത് ഒരു ലോക റെക്കോർഡാണ്. രണ്ട് പാതകളുള്ള മെട്രോയും ബസ്സുകളുമുണ്ട്. ഒൻപത് പാതകളാണ് മെട്രോയുടെ രൂപരേഖയിലുള്ളത്.

വിദ്യാഭ്യാസം

പതിമൂന്ന് ഹൈ സ്കൂളുകൾ സുഝൗവിലുണ്ട്. സൂചൗ സർവ്വകലാശാല, സുഝൗ ശാസ്ത്ര - സാങ്കേതിക സർവ്വകലാശാല, റെന്മിൻ സർവ്വകലാശാല, ചാങ്ശു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. സുഝൗ ഗ്രാജുവേറ്റ് ടൗൺ എന്ന വിദ്യാഭ്യാസ സമുച്ചയവുമുണ്ട്.

അവലമ്പം

Tags:

സുഝൗ ചരിത്രംസുഝൗ കാലാവസ്ഥസുഝൗ കാഴ്ചകൾസുഝൗ സാമ്പത്തികംസുഝൗ ഗതാഗതംസുഝൗ വിദ്യാഭ്യാസംസുഝൗ അവലമ്പംസുഝൗ

🔥 Trending searches on Wiki മലയാളം:

ആഗ്നേയഗ്രന്ഥിഗുദഭോഗംസി. രവീന്ദ്രനാഥ്ഇബ്രാഹിംചേരമാൻ ജുമാ മസ്ജിദ്‌മനുഷ്യൻനെന്മാറ വല്ലങ്ങി വേലരാജ്യങ്ങളുടെ പട്ടികമണിപ്രവാളംയേശുകാലാവസ്ഥസകാത്ത്മൂഡിൽകഥകളിഈസാലൈലത്തുൽ ഖദ്‌ർഇസ്രായേൽ ജനതകേരള നവോത്ഥാനംചെറുശ്ശേരിതൽഹദി ആൽക്കെമിസ്റ്റ് (നോവൽ)പെരിയാർശ്രീകുമാരൻ തമ്പിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഹൃദയംമലയാളലിപിവാഗമൺഹിറ ഗുഹദാവൂദ്തിരുവോണം (നക്ഷത്രം)പുത്തൻ പാനസ്വദേശാഭിമാനി രാമകൃഷ്ണപിള്ളടെസ്റ്റോസ്റ്റിറോൺപ്രവാസിമലയാറ്റൂർഅധ്യാപകൻഹുനൈൻ യുദ്ധംസൺറൈസേഴ്സ് ഹൈദരാബാദ്കന്മദംമനുഷ്യാവകാശംകറുപ്പ് (സസ്യം)അബൂലഹബ്ഡൽഹി ജുമാ മസ്ജിദ്മാസംഏപ്രിൽ 2011മാർച്ച് 28ഓശാന ഞായർഫാസിസംചന്ദ്രൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)തബൂക്ക് യുദ്ധംബോധി ധർമ്മൻരതിമൂർച്ഛജ്ഞാനപീഠ പുരസ്കാരംഇന്ത്യയുടെ ദേശീയ ചിഹ്നംബാബസാഹിബ് അംബേദ്കർഅന്തർവാഹിനിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഓവേറിയൻ സിസ്റ്റ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)റോസ്‌മേരിഅബ്ബാസി ഖിലാഫത്ത്തെങ്ങ്പത്ത് കൽപ്പനകൾഹെപ്പറ്റൈറ്റിസ്-സിഹോം (ചലച്ചിത്രം)സംഘകാലംസഞ്ജു സാംസൺഅമേരിക്കൻ സ്വാതന്ത്ര്യസമരംഎൻഡോസ്കോപ്പിരണ്ടാം ലോകമഹായുദ്ധംദേശീയ പട്ടികവർഗ്ഗ കമ്മീഷൻപിണറായി വിജയൻതൈക്കാട്‌ അയ്യാ സ്വാമിഅധ്യാപനരീതികൾകശകശഐക്യരാഷ്ട്രസഭഅൽ ഫത്ഹുൽ മുബീൻ🡆 More