സീബെക്ക് പ്രഭാവം

ഒരുതരം താപവിദ്യുത്പ്രഭാവമാണ് സീബെക്ക് പ്രഭാവം.

രണ്ട് വ്യത്യസ്ത ലോഹങ്ങൾ ചേർത്തുകൊണ്ട് ഒരു വലയം സൃഷ്ടിച്ചാൽ വലയത്തിൽ രണ്ടു ലോഹങ്ങളും ചേരുന്ന ജങ്ഷനുകൾ വ്യത്യസ്ത താപനിലകളിലാണെങ്കിൽ വലയത്തിലൂടെ വൈദ്യുതി പ്രവഹിക്കും, ഇതാണ് സീബെക്ക് പ്രഭാവം. 1821-ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ തോമസ് ജൊഹാൻ സീബെക്കാണ് ഈ പ്രഭാവം കണ്ടുപിടിച്ചത്. തെർമോകപ്പിളുകൾ താപനിലയളക്കുന്നത് ഈ പ്രഭാവത്തിന്റെ സഹായത്തോടെയാണ്

സീബെക്ക് പ്രഭാവം
സീബെക്ക് പ്രഭാവം നിരീക്ഷിക്കാൻ സാധിക്കുന്ന സർക്യൂട്ടിന്റെ രൂപം. ഇവിടെ A,B എന്നിവ വ്യത്യസ്ത ലോഹങ്ങളാണ്

ചിത്രത്തിലേതുപോലെ രണ്ടു ലോഹങ്ങൾ ചേർത്തുവച്ചുണ്ടാക്കിയ സർക്യൂട്ടിൽ ജങ്ഷനുകൾ വ്യത്യസ്ത താപനിലയിലാകുമ്പോൾ സർക്യൂട്ടിനടുത്തുള്ള കാന്തികസൂചി ചലിക്കുമെന്നാണ് സീബെക്ക് കണ്ടെത്തിയത്. സർക്യൂട്ടിൽ ഉണ്ടാകുന്ന വൈദ്യുതി ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കുന്നതാണ് ഇതിനു കാരണം. എന്നാൽ വിദ്യുത്കാന്തികപ്രഭാവത്തെക്കുറിച്ച് അറിവില്ലാതിരുന്ന സീബെക്ക് ഇതിനെ താപകാന്തികപ്രഭാവം എന്നാണ് വിളിച്ചത്. വൈദ്യുതിയുടെ കാന്തികപ്രഭാവങ്ങൾ ആദ്യമായി നിരീക്ഷിച്ച ഡാനിഷ് ഭൗതികശാസ്ത്രജ്ഞനായ ഹാൻസ് ക്രിസ്റ്റ്യൻ ഏർ‌സ്റ്റെഡാണ് ഈ തെറ്റ് തിരുത്തി ഇതിനെ താപവൈദ്യുതി എന്ന് വിളിച്ചത്.

വളരെ ശക്തികുറഞ്ഞ ഒരു പ്രഭാവമാണ് സീബെക്ക് പ്രഭാവം. ജങ്ഷനുകളുടെ താപനിലവ്യത്യാസം ഒരു കെല്വിനാകുമ്പോൾ സർക്യൂട്ടിലുണ്ടാകുന്ന പൊട്ടൻഷ്യൽ വ്യത്യാസം ഏതാനും മൈക്രോകെൽവിനുകൾ മാത്രമാണ്. ഉദാഹരണമായി, ഒരു ചെമ്പ്-കോൺസ്റ്റന്റാൻ തെർമോകപ്പിളിൽ ഒരു കെൽവിൻ താപനിലാവ്യത്യാസം മൂലമുണ്ടാകുന്ന പൊട്ടൻഷ്യൽ വ്യത്യാസം 41 മൈക്രോവോൾട്ടാണ്.

Tags:

തെർമോകപ്പിൾ

🔥 Trending searches on Wiki മലയാളം:

ആദി ശങ്കരൻഉടുമ്പന്നൂർലിംഗംമലമുഴക്കി വേഴാമ്പൽഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംശങ്കരാചാര്യർമരട്അബുൽ കലാം ആസാദ്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്അട്ടപ്പാടിറാം മോഹൻ റോയ്കല്ലടിക്കോട്പത്ത് കൽപ്പനകൾകൊയിലാണ്ടിരാജ്യങ്ങളുടെ പട്ടികഹൃദയാഘാതംകേരളത്തിലെ നാടൻപാട്ടുകൾജാലിയൻവാലാബാഗ് കൂട്ടക്കൊലപിണറായിനീതി ആയോഗ്നേമംആമ്പല്ലൂർകൊട്ടിയംപുല്ലൂർകേരളത്തിലെ പാമ്പുകൾകുതിരാൻ‌മലചെർ‌പ്പുളശ്ശേരിമംഗളാദേവി ക്ഷേത്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകുമ്പളങ്ങിബാലുശ്ശേരിനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്തവനൂർ ഗ്രാമപഞ്ചായത്ത്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപാർക്കിൻസൺസ് രോഗംവെള്ളാപ്പള്ളി നടേശൻതത്ത്വമസിതകഴിവടശ്ശേരിക്കരപയ്യോളികോങ്ങാട് ഗ്രാമപഞ്ചായത്ത്തൊഴിലാളി ദിനംസഫലമീ യാത്ര (കവിത)ഊർജസ്രോതസുകൾഭഗവദ്ഗീതഉത്രാളിക്കാവ്തോപ്രാംകുടിനോഹപെരുന്തച്ചൻകൂരാച്ചുണ്ട്റിയൽ മാഡ്രിഡ് സി.എഫ്അർബുദംമഞ്ചേരിഹെപ്പറ്റൈറ്റിസ്-ബിപഴനി മുരുകൻ ക്ഷേത്രംജവഹർലാൽ നെഹ്രുഅരിമ്പാറപെരിയാർ കടുവ സംരക്ഷിത പ്രദേശംരാജാ രവിവർമ്മഅയക്കൂറതിരൂർകരുവാറ്റകല്യാണി പ്രിയദർശൻകുറവിലങ്ങാട്ഇന്ത്യകോലഴികാഞ്ഞിരപ്പള്ളിമുള്ളൂർക്കരക്ഷയംഏങ്ങണ്ടിയൂർനെടുമ്പാശ്ശേരിബാർബാറികൻമംഗലം അണക്കെട്ട്ലോക്‌സഭപാമ്പിൻ വിഷംകഥകളിആനന്ദം (ചലച്ചിത്രം)താമരക്കുളം ഗ്രാമപഞ്ചായത്ത്മുണ്ടൂർ, തൃശ്ശൂർ🡆 More