വിശ്വഭാരതി സർവ്വകലാശാല

പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർ‌വകലാശാല.

നോബെൽ പുരസ്കാര ജേതാവായ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ്‌ മാസത്തിൽ, പാർലിമെന്റ് നിയമനിർമ്മാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി.

വിശ്വഭാരതി സർവകലാശാല
বিশ্বভারতী বিশ্ববিদ্যালয়
വിശ്വഭാരതി സർവ്വകലാശാല
ആദർശസൂക്തംയത്ര വിശ്വം ഭവത്യേകനീഡം (വേദവാക്യം)
തരംകേന്ദ്രീയ പൊതു
സ്ഥാപിതം1921
ചാൻസലർഇന്ത്യൻ പ്രധാനമന്ത്രി
വൈസ്-ചാൻസലർസുശാന്ത ദത്താഗുപ്ത
അദ്ധ്യാപകർ
515
വിദ്യാർത്ഥികൾ6500
സ്ഥലംശാന്തി നികേതൻ, പശ്ചിമ ബംഗാൾ, ഭാരതം
ക്യാമ്പസ്ഗ്രാമീണം
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്http://www.visva-bharati.ac.in

ചരിത്രം

1863 ൽ, രവീന്ദ്രനാഥ ടാഗോരിന്റെ പിതാവ് മഹർഷി ദെബേന്ദ്രഥ ടാഗോർ ഏഴു ഏക്കർ സ്ഥലത്ത് ഉണ്ടാക്കിയ ഒരു പ്രാർത്ഥനാ മന്ദിരമാണ്‌ ഇന്നത്തെ സർവകലാശായയായി വികസിച്ചത്. 1888-ൽ അദ്ദേഹം സ്ഥലവും കെട്ടിടവും, ബ്രഹ്മവിദ്യാലയവും അനുബന്ധ വായനശാലയും ഉണ്ടാക്കാൻ വിട്ടുകൊടുത്തു. 1901 ഡിസംബർ 22നു ബ്രഹ്മചര്യശ്രമം എന്ന പേരിൽ ഔപചാരികമായി രവീന്ദ്രനാഥിന്റെ വിദ്യാലയം പ്രവർത്തനം തുടങ്ങി.

രവീന്ദ്രനാഥ ടാഗോറിന് ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ രീതികളോട് വിയോജിപ്പുണ്ടായിരുന്നു. അതിനാൽ അദ്ദേഹം തന്റെ വിദ്യാലയത്തിൽ പൌരാണിക ഭാരത്തിലുണ്ടായിരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് വിഭാവനം ചെയ്തത്. ആയതിനാൽ ഇവിടുത്തെ പഠനവും പഠനവിഷയങ്ങളും ഇതര വിദ്യാലയങ്ങളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. ലാളിത്യമായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖമുദ്ര. അദ്ധ്യയനം തുറസ്സായ മരച്ചുവട്ടിലായിരുന്നു. ക്ലാസ്മുറിയുടെ നാല് ഭിത്തികൾ വിദ്യാർഥികളുടെ മനസ്സിനെ സങ്കുചിതമാക്കുമെന്നായിരുന്നു ടാഗോറിന്റെ അഭിപ്രായം.തുടക്കത്തിൽ സംഗീതം, ചിത്രകല, നാടകം മുതലായവയായിരുന്നു ഇവിടുത്തെ പഠനവിഷയങ്ങൾ. അധ്യാപകരും വിദ്യാർഥികളും ഒരേ സാമൂഹ്യ സാംസ്കാരിക നിലവാരത്തിലായിരുന്നു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരുന്നത്.

1921 ഡിസംബർ 22നു, വിശ്വഭാരതി സ്വന്തം ഭരണഘടനയുള്ള ഒരു പൊതു സ്ഥാപനമായി രജിസ്റ്റർ ചെയ്തു.

കാര്യനിർവഹണം

ഈ സർവകലാശാലയുടെ ഉന്നതാധികാരികൾ 'പരിദർശക' (visitor), 'പ്രധാന' (Rector), 'ആചാര്യ' (chancellor), 'ഉപാചാര്യ' (vice chancellor) എന്നിവരാണ്. സർവകലാശാലയുടെ പരിദർശക ഭാരതത്തിന്റെ രാഷ്ട്രപതി ആണ്,

പശ്ചിമ ബംഗാൾ ഗവർണർ ആണ് പ്രധാന. രാഷ്ട്രപതി ആണ് ആചാര്യയെയും ഉപാചാര്യയെയും നിയമിക്കുന്നത്. സർവകലാശാലയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത് ഇതിന്റെ കർമ സമിതി(Executive Council)യാണ്. ആചാര്യയാണ് കർമ സമിതിയുടെ അദ്യക്ഷൻ.

സർവകലാശാലയുടെ വിവിധ അപ്പീസുകളും സ്ഥാപനങ്ങളും ശാന്തിനികേതനിലും ശ്രീനികേതനിലും ആണ്.





അവലംബം

Tags:

നോബൽ സമ്മാനംപശ്ചിമ ബംഗാൾരബീന്ദ്രനാഥ് ടാഗോർ

🔥 Trending searches on Wiki മലയാളം:

രാമൻനിർദേശകതത്ത്വങ്ങൾപടയണികേരളാ ഭൂപരിഷ്കരണ നിയമംമലമ്പാമ്പ്ആഗോളതാപനംടൈഫോയ്ഡ്രക്താതിമർദ്ദംവടകര ലോക്സഭാമണ്ഡലംനവരസങ്ങൾകനൽസി.വി. ആനന്ദബോസ്കേരള നിയമസഭചാത്തൻപാരീസ് ഉടമ്പടിആത്മഹത്യകൊട്ടിയൂർ വൈശാഖ ഉത്സവംഎസ്.എൻ.ഡി.പി. യോഗംജനഗണമനസ്ത്രീകണ്ണൂർതുളസിജലമലിനീകരണംവട്ടവടപേവിഷബാധസലീം കുമാർതാമരശ്ശേരി ചുരംഎ.പി.ജെ. അബ്ദുൽ കലാംവിവേകാനന്ദൻകേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പട്ടികദേശീയ വനിതാ കമ്മീഷൻഅഞ്ചാംപനികൂദാശകൾഹനുമാൻഅതിരപ്പിള്ളി വെള്ളച്ചാട്ടംഅക്ഷയതൃതീയഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മൗലികാവകാശങ്ങൾഎസ് (ഇംഗ്ലീഷക്ഷരം)ചെമ്പോത്ത്നായർടി. പത്മനാഭൻഇന്ത്യയുടെ ദേശീയപതാകഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കാഞ്ഞിരംഒന്നാം ലോകമഹായുദ്ധംമാമ്പഴം (കവിത)അധികാരവിഭജനംചേലാകർമ്മംഭരതനാട്യംമേയ് 6ജവഹർലാൽ നെഹ്രുധനുഷ്കോടിഅധ്യാപനരീതികൾസൗദി അറേബ്യപി. കേശവദേവ്ഇൻശാ അല്ലാഹ്മയ്യഴിമമിത ബൈജുശിവൻദേശാഭിമാനി ദിനപ്പത്രംപ്രേംനസീർപ്രസവംതുഞ്ചത്തെഴുത്തച്ഛൻതെങ്കാശിപ്പട്ടണംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ലിവർപൂൾ എഫ്.സി.2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികബി.ടി.എസ്.തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയംമലിനീകരണംയൂട്യൂബ്ഇന്ത്യൻ പാർലമെൻ്റ് മന്ദിരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഓവേറിയൻ സിസ്റ്റ്വയലാർ രാമവർമ്മസൗഹൃദംവളകാപ്പ്🡆 More