യോനീപാനം

സ്ത്രീയുടെ ജനനേന്ദ്രിയത്തെ മറ്റൊരാൾ തന്റെ വായ, ചുണ്ട്, നാക്ക് എന്നിവ മൂലം ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനെയാണ്‌ യോനീപാനം എന്ന് വിളിക്കുന്നത് (ഇംഗ്ലീഷ്: Cunnilingus). ഓറൽ സെക്സിന്റെ ഭാഗമായ ഇത് പലർക്കും രതിമൂർച്ഛ/ ഓർഗാസം പ്രദാനം ചെയ്യുന്നു.

യോനീപാനം
യോനീപാനം
യോനീപാനം
Watercolour painting by Achille Devéria depicting cunnilingus

ചെയ്യുന്ന രീതി

മറ്റെല്ലാ മനുഷ്യ ലൈംഗിക പെരുമാറ്റങ്ങളെയും പോലെ യോനീപാനവും അതിനോടുള്ള വ്യക്തികളുടെ പ്രതികരണങ്ങളും ഓരോരുത്തരിലും വ്യത്യസ്തങ്ങളാണ്. മിക്ക സ്ത്രീകളിലും ലൈംഗികമായി ഏറ്റവും സംവേദനക്ഷമതയുള്ള ശരീരഭാഗം കൃസരി ആണെങ്കിലും അത് മിക്കപ്പോഴും നേരിട്ടു ഉദ്ദീപിപ്പിക്കാൻ കഴിയാത്തവിധം ലോലമായിരിക്കും. പ്രത്യേകിച്ചും ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ട അവസ്ഥയിലാണെങ്കിൽ. യോനീപാനത്തിന്റെ ഭാഗമായി കൃസരി ഉത്തേജിപ്പിക്കപ്പെടുന്നതിലൂടെ മിക്ക സ്ത്രീകളും എളുപ്പത്തിൽ രതിമൂർച്ഛ പ്രാപിക്കുന്നു എന്ന് ലോകപ്രശസ്തയായ ലൈംഗിക വിദ്യാഭ്യാസവിദഗ്ദ്ധയായ ഷീർ ഹൈറ്റ് തന്റെ "ദി ഹൈറ്റ് റിപ്പോർട്ട്" എന്ന പുസ്തകത്തിൽ പറയുന്നു.

യോനീപാനത്തോടൊപ്പംതന്നെ യോനിക്കുള്ളിൽ സ്ഥിതിചെയ്യുന്ന സംവേദനക്ഷമത കൂടിയ ഗ്രാഫെൻബെർഗ് സ്പോട്ട് അഥവാ ജി സ്പോട്ട് എന്ന ഭാഗവും ഉദ്ദീപിപ്പിക്കുന്നതിനുവേണ്ടി വായ ഉപയോഗിച്ച് യോനീപാനം ചെയ്യുന്നതോടൊപ്പം വിരലുകളോ ലൈംഗിക കളിപ്പാട്ടങ്ങളോ പ്രവേശിപ്പിക്കാറുണ്ട്. എന്നാൽ മതിയായ ലൂബ്രിക്കേഷന്റെ (നനവ്) അഭാവത്തിൽ വിരലും മറ്റും യോനിയിൽ പ്രവേശിപ്പിക്കുന്നത് സ്ത്രീക്ക് വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കാം.

ലൈംഗികജന്യ രോഗങ്ങളും മറ്റ് പ്രശ്നങ്ങളും

ക്ലമൈഡിയ, പാപ്പിലോമാ വൈറസ് മൂലമുള്ള ഗർഭാശയമുഖ കാൻസർ, ഗൊണോറിയ, ഹെർപസ്, മറ്റു ലൈംഗിക രോഗാണു ബാധകൾ, എയ്‌ഡ്‌സ്, ചിലതരം ഹെപ്പറ്ററ്റിസ്, സിഫിലിസ് എന്നീ അസുഖങ്ങൾ യോനീപാനം മൂലം പകരാം. കൂടാതെ ഗുദം ഇത്തരത്തിൽ വായകൊണ്ട് ഉത്തേജിപ്പിച്ചശേഷം (anal sex) യോനീപാനം ചെയ്യുന്നത് വേഗത്തിൽ രോഗാണുബാധ പടരാൻ കാരണമാകാറുണ്ട്, പ്രത്യേകിച്ചും സ്ത്രീകളിൽ യോനീഭാഗത്ത് അണുബാധ ഉണ്ടാകാൻ ഇത് കാരണമാകാം.

മുൻകരുതൽ

പങ്കാളിയ്ക്ക് രോഗാണുബാധയുണ്ടോ എന്നു വ്യക്തമായി അറിവില്ലാത്ത അവസരങ്ങളിൽ യോനീപാനം നടത്തുമ്പോൾ രോഗസാധ്യത ഒഴിവാക്കാൻവേണ്ടി റബർ കൊണ്ടുള്ള ദന്തമൂടികൾ ധരിക്കാൻ മിക്ക വൈദ്യശാസ്ത്ര വിദഗ്ദരും അഭിപ്രായപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ ആളുകൾ ഗർഭനിരോധന ഉറകൾ വെട്ടി റബർ പാളിയുടെ രൂപത്തിലാക്കി ഉപയോഗിക്കാറുണ്ട് എങ്കിലും കത്രികകൊണ്ട് മുറിക്കുമ്പോൾ റബർ പാളിയിൽ ശ്രദ്ധയിൽപ്പെടാത്ത സുഷിരങ്ങൾ വീഴാം എന്നതിനാൽ ഇത് സുരക്ഷിതമല്ല. ദന്തരോഗചികിത്സയിലും മറ്റും ഉപയോഗിക്കുന്ന യഥാർത്ഥ ദന്തമൂടികൾ തന്നെ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

അവലംബം

Tags:

യോനീപാനം ചെയ്യുന്ന രീതിയോനീപാനം ലൈംഗികജന്യ രോഗങ്ങളും മറ്റ് പ്രശ്നങ്ങളുംയോനീപാനം അവലംബംയോനീപാനം

🔥 Trending searches on Wiki മലയാളം:

പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംധ്യാൻ ശ്രീനിവാസൻകെ.സി. വേണുഗോപാൽപൃഥ്വിരാജ്മുണ്ടയാംപറമ്പ്തൃക്കേട്ട (നക്ഷത്രം)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കേരളത്തിലെ ജനസംഖ്യപ്രിയങ്കാ ഗാന്ധിഅൽഫോൻസാമ്മകേരളത്തിലെ നാടൻ കളികൾമലയാളം അക്ഷരമാലബിഗ് ബോസ് (മലയാളം സീസൺ 6)ഇന്ത്യൻ നാഷണൽ ലീഗ്കാസർഗോഡ് ജില്ലരാജീവ് ചന്ദ്രശേഖർവെള്ളെരിക്ക്കാന്തല്ലൂർമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഎസ് (ഇംഗ്ലീഷക്ഷരം)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.തത്തപി. വത്സലവിശുദ്ധ സെബസ്ത്യാനോസ്ഭൂമിക്ക് ഒരു ചരമഗീതംമോസ്കോയോഗി ആദിത്യനാഥ്പൂച്ചഓണംഉലുവഅറബിമലയാളംശങ്കരാചാര്യർചിയ വിത്ത്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംദശാവതാരംഗായത്രീമന്ത്രംനിവിൻ പോളിസൺറൈസേഴ്സ് ഹൈദരാബാദ്ഗുരുവായൂർദൃശ്യം 2തരുണി സച്ച്ദേവ്ടൈഫോയ്ഡ്സ്കിസോഫ്രീനിയരബീന്ദ്രനാഥ് ടാഗോർഗംഗാനദിഅമിത് ഷാകൊട്ടിയൂർ വൈശാഖ ഉത്സവംകൊച്ചികുവൈറ്റ്ഇന്ത്യകണ്ണൂർ ലോക്സഭാമണ്ഡലംമിഷനറി പൊസിഷൻതോമസ് ചാഴിക്കാടൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ശ്രേഷ്ഠഭാഷാ പദവിഎഴുത്തച്ഛൻ പുരസ്കാരംഫ്രാൻസിസ് ജോർജ്ജ്സഫലമീ യാത്ര (കവിത)മഴകേരളത്തിലെ ജാതി സമ്പ്രദായംസ്വവർഗ്ഗലൈംഗികതനെറ്റ്ഫ്ലിക്സ്ഖസാക്കിന്റെ ഇതിഹാസംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)അമ്മതൃശ്ശൂർ ജില്ലമഹിമ നമ്പ്യാർചേലാകർമ്മംഅണ്ണാമലൈ കുപ്പുസാമിതൊണ്ടിമുതലും ദൃക്സാക്ഷിയുംമലയാറ്റൂർ രാമകൃഷ്ണൻനവധാന്യങ്ങൾബിഗ് ബോസ് (മലയാളം സീസൺ 4)മലയാള മനോരമ ദിനപ്പത്രംതീയർ🡆 More