ബെറ്റർ കോൾ സോൾ

വിൻസ് ഗില്ലിഗനും പീറ്റർ ഗൗൾഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം നാടക പരമ്പരയാണ് ബെറ്റർ കോൾ സോൾ.

2000 കളുടെ തുടക്കത്തിൽ നടക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള ഈ പരമ്പര ഗില്ലിഗന്റെ ബ്രേക്കിംഗ് ബാഡ് എന്ന മുൻ പരമ്പരയുടെ ഒരു സ്പിൻ-ഓഫ് ആണ്. ബ്രേക്കിംഗ് ബാഡിലെ സംഭവങ്ങൾക്ക് ആറു വർഷം മുമ്പ്, കേസില്ലാ വക്കീൽ ആയ ജിമ്മി മക്ഗിൽ പിന്നീട് ക്രിമിനലുകളുടെ ആശ്രയമായ സോൾ ഗുഡ്മാൻ എന്ന വ്യക്തിത്വത്തിലേക്ക് പരിവർത്തനം ചെയ്യുന്നതാണ് പ്രതിപാദിക്കുന്നത്. മക്ഗിൽ മൈക്ക് എർ‌മാൻ‌ട്രോട്ട് എന്ന മുൻപൊലിസുകാരന്റെ കേസ് ഏറ്റെടുക്കുന്നു. മൈക്ക് പിന്നീട് തന്റെ കഴിവുകൾ ഉപയോഗിച്ച് ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ മയക്കുമരുന്ന് മാഫിയയിൽ ചേരുന്നു. ഈ പരമ്പര ഫെബ്രുവരി 8, 2015 ന് എ‌എം‌സിയിൽ ആദ്യമായി പ്രദർശിപ്പിച്ചു. പരമ്പരയുടെ അഞ്ചാം സീസൺ 2020 ഫെബ്രുവരി 23 ന് പ്രദർശിപ്പിച്ചു, ആറാമത്തെയും അവസാനത്തെയും സീസൺ 2021 ൽ സംപ്രേഷണം ചെയ്യും.

ബെറ്റർ കോൾ സോൾ
ബെറ്റർ കോൾ സോൾ
തരം
  • Crime drama
  • Black comedy
  • Tragedy
  • Legal drama
സൃഷ്ടിച്ചത്
  • Vince Gilligan
  • Peter Gould
അഭിനേതാക്കൾ
  • Bob Odenkirk
  • Jonathan Banks
  • Rhea Seehorn
  • Patrick Fabian
  • Michael Mando
  • Michael McKean
  • Giancarlo Esposito
  • Tony Dalton
തീം മ്യൂസിക് കമ്പോസർLittle Barrie
ഈണം നൽകിയത്Dave Porter
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം5
എപ്പിസോഡുകളുടെ എണ്ണം50 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • Vince Gilligan
  • Peter Gould
  • Mark Johnson
  • Melissa Bernstein
  • Thomas Schnauz
  • Gennifer Hutchison
നിർമ്മാണം
  • Bob Odenkirk
  • Nina Jack
  • Diane Mercer
  • Robin Sweet
  • Gordon Smith
  • Jonathan Glatzer
നിർമ്മാണസ്ഥലം(ങ്ങൾ)Albuquerque, New Mexico
ഛായാഗ്രഹണംArthur Albert
Marshall Adams
സമയദൈർഘ്യം42–61 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
  • High Bridge Productions
  • Crystal Diner Productions
  • Gran Via Productions
  • Sony Pictures Television
വിതരണംSony Pictures Television
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്AMC
Picture format
  • 1080i (16:9 HDTV)
  • 4K (Ultra HD)
Audio format5.1
ഒറിജിനൽ റിലീസ്ഫെബ്രുവരി 8, 2015 (2015-02-08) – present
കാലചരിത്രം
മുൻഗാമിBreaking Bad
അനുബന്ധ പരിപാടികൾTalking Saul
External links
Website

ചെറിയ വരുമാനം മാത്രമുള്ള ഒരു അഭിഭാഷകനായ ജിമ്മി മക്ഗിൽ ഒരു നെയിൽ സലൂണിന്റെ പിൻമുറി വീടും ഓഫീസും ആക്കി പ്രവർത്തിച്ചുവരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും കാമുകിയുമായ കിം വെക്സ്ലർ ( റിയ സീഹോൺ ) ഹാംലിൻ, ഹാംലിൻ & മക്ഗിൽ (എച്ച്എച്ച്എം) എന്ന സ്ഥാപനത്തിൽ അഭിഭാഷകയായി ജോലിചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ പങ്കാളികൾ ജിമ്മിയുടെ സഹോദരനായ ചക്ക് മക്ഗില്ലും (മൈക്കൽ മൿകീൻ) ഹവാർഡ് ഹാംലിനും (പാട്രിക് ഫാബിയൻ) ആണ്. ജിമ്മിയിൽ നിന്ന് നിയമോപദേശം തേടിയതിന് ശേഷം മൈക്ക് നാച്ചോ വർഗ എന്ന മയക്കുമരുന്ന് വിതരണക്കാരന് സുരക്ഷയും നിർദേശങ്ങളും കൊടുക്കുന്നു. നാച്ചോ പിന്നീട് ഗസ് ഫ്രിങ് എന്ന മയക്കുമരുന്ന് രാജാവിനു വിവരങ്ങൾ ചോർത്തികൊടുക്കുന്നയാൾ ആവുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് എതിരാളികളായ സലാമാങ്ക കുടുംബം, പ്രത്യേകിച്ച് ലാലോ സലമാങ്ക, തടസ്സമാവുന്നു. ഓഡൻ‌കിർക്ക്, ബാങ്ക്സ്, എസ്പോസിറ്റോ എന്നിവരെല്ലാം ബ്രേക്കിംഗ് ബാഡിൽ നിന്ന് അവരുടെ റോളുകൾ ആവർത്തിക്കുന്നു.

അഭിനയം, കഥാപാത്രങ്ങൾ, ഛായാഗ്രഹണം എന്നിവയ്ക്ക് ബെറ്റർ കോൾ സോൾ മികച്ച നിരൂപക പ്രശംസ നേടി. പലനിരൂപകരും ഇതിനെ ബ്രേക്കിംഗ് ബാഡിന്റെ തീർത്തും യോഗ്യമായ പിൻഗാമിയാണെന്നും ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും മികച്ച പ്രീക്വെലുകളിലൊന്നായും വിശേഷിപ്പിച്ചു. മുൻഗാമിയെക്കാൾ മികച്ചതാണ് ഇതെന്ന് കരുതുന്നവരുമുണ്ട്. ഒരു പീബൊഡി അവാർഡ്, 23 പ്രൈംടൈം എമ്മി അവാർഡുകൾ, ഏഴ് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകൾ, അഞ്ച് ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡുകൾ, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി നാമനിർദ്ദേശങ്ങൾ ഈ പരമ്പര നേടിയിട്ടുണ്ട്. ആദ്യമായി സംപ്രേഷണം ചെയ്യുന്ന സമയത്ത് കേബിൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള സീരീസ് പ്രീമിയറിനുള്ള റെക്കോർഡ് ബെറ്റർ കോൾ സോൾ സ്വന്തമാക്കി.

അഭിനേതാക്കളും കഥാപാത്രങ്ങളും

പ്രധാന അഭിനേതാക്കൾ

  • ബോബ് ഓഡൻ‌കിർക്ക് - ജിമ്മി മക്ഗിൽ / സോൾ ഗുഡ്മാൻ / ജീൻ ടാകവിക്
  • ജോനാഥൻ ബാങ്ക്സ് - മൈക്ക് എർ‌മാൻ‌ട്രോട്ട്
  • റിയ സീഹോൺ - കിം വെക്സ്ലർ
  • പാട്രിക് ഫാബിയൻ - ഹവാർഡ് ഹാംലിൻ
  • മൈക്കൽ മാണ്ടോ - നാച്ചോ വർഗ്ഗ
  • മൈക്കൽ മൿകീൻ - ചക്ക് മക്ഗിൽ (സീസണുകൾ 1–3, സീസൺ 4 ആവർത്തിച്ചുള്ള വേഷം)
  • ജിയാൻകാർലോ എസ്പോസിറ്റോ - ഗസ് ഫ്രിംഗ്, (സീസണുകൾ 3 മുതൽ ഇന്നുവരെ)
  • ടോണി ഡാൽട്ടൺ - ലാലോ സലമാങ്ക (സീസൺ 5, സീസൺ 4 ആവർത്തിച്ചുള്ള വേഷം)

മറ്റ് അഭിനേതാക്കൾ

സീസൺ 1 ൽ അവതരിക്കപ്പെട്ടവർ

  • കെറി കോണ്ടൻ - സ്റ്റേസി എർമാന്ത്രാട്ട്
  • ഫെയ്ത്ത് ഹീലി (സീസൺ 1), അബിഗയിൽ സോ ലൂയിസ് (സീസണുകൾ 2–4), ജൂലിയറ്റ് ഡൊനെൻഫെൽഡ് (സീസൺ 5) - കെയ്‌ലി എഹ്‌മന്ത്രാട്ട്
  • പീറ്റർ ഡിസെത്ത് - ബിൽ ഓക്ലി,
  • ജോ ഡിറോസ - ഡോ. കാൽഡെറ
  • ഡെന്നിസ് ബൗട്ട്‌സിക്കാരിസ് - റിച്ച് ഷ്വൈകാർട്ട്
  • മാർക്ക് പ്രോഷ് - ഡാനിയൽ "പ്രൈസ്" വോർമൽഡ്
  • ബ്രാൻഡൻ കെ. ഹാംപ്ടൺ - ഏണസ്റ്റോ
  • മറിയം കോളൻ - അബുലിറ്റ സലാമാങ്ക
  • ബാരി ഷബാക്ക ഹെൻലി - ഡിറ്റക്ടീവ് സാണ്ടേഴ്‌സ്
  • മെൽ റോഡ്രിഗസ് - മാർക്കോ പാസ്റ്റെർനക്
  • ക്ലിയ ഡുവാൽ - ഡോ. ക്രൂസ്
  • ജീൻ എഫ്രോൺ - ഐറിൻ ലാൻ‌ഡ്രി
  • സ്റ്റീവൻ ഓഗ് - സോബ്ചാക്ക്

സീസൺ 2 ൽ അവതരിക്കപ്പെട്ടവർ

  • എഡ് ബെഗ്ലി ജൂനിയർ - ക്ലിഫോർഡ് മെയിൻ
  • ജെസ്സി എനിസ് - എറിൻ ബ്രിൽ
  • ജുവാൻ കാർലോസ് കാന്റു - മാനുവൽ വർഗ്ഗ
  • വിൻസെന്റ് ഫ്യൂന്റസ് - അർതുറോ കോളൻ (സീസണുകൾ 2–4).
  • റെക്സ് ലിൻ - കെവിൻ വാച്ചൽ
  • കാര പിഫ്കോ - പൈജ് നോവിക്
  • ആൻ കുസാക്ക് - റെബേക്ക ബോയിസ്
  • മാനുവൽ ഉറിസ - സിമെനെസ് ലെസെർഡ

സീസൺ 3 ൽ അവതരിക്കപ്പെട്ടവർ

  • ബോണി ബാർ‌ലറ്റ് - ഹെലൻ
  • കിംബർലി ഹെബർട്ട് ഗ്രിഗറി - അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി കൈര ഹേ.
  • റ്റമാറാ ടുണി - അനിറ്റ

സീസൺ 4 ൽ അവതരിക്കപ്പെട്ടവർ

  • റെയ്‌നർ ബോക്ക് - വെർണർ സീഗ്ലർ
  • ബെൻ ബേല ബഹ്ം - കൈ
  • സ്റ്റെഫാൻ കപിസിക് - കാസ്പർ
  • പൂർണ ജഗന്നാഥൻ - മൗറീൻ ബ്രക്നർ

ബ്രേക്കിംഗ് ബാഡിൽ നിന്നുള്ള കഥാപാത്രങ്ങൾ

  • റെയ്മണ്ട് ക്രൂസ് - ട്യൂക്കോ സലാമാങ്ക (സീസണുകൾ 1-2)
  • സീസർ ഗാർസിയ - നോ-ഡോസ് (സീസൺ 1)
  • ജെസസ് പെയ്‌ൻ ജൂനിയർ - ഗോൺസോ (സീസൺ 1)
  • കെയ്‌ൽ ബോർൺഹൈമർ - കെൻ (സീസൺ 2)
  • സ്റ്റോണി വെസ്റ്റ്മോർലാൻഡ് - ഓഫീസർ സാക്സ്റ്റൺ (സീസൺ 2)
  • ജിം ബീവർ - ലോസൺ (സീസൺ 2)
  • മാക്സിമിനോ ആർക്കിനീഗ - ഡൊമിംഗോ "ക്രേസി -8" മോളിന (സീസണുകൾ 2 മുതൽ ഇന്നുവരെ)
  • മാർക്ക് മാർഗോലിസ് - ഹെക്ടർ സലാമാങ്ക (സീസണുകൾ 2 മുതൽ ഇന്നുവരെ)
  • ഡെബ്രിയാന മൻസിനി - ഫ്രാൻ (സീസണുകൾ 2, 4)
  • ഡാനിയൽ മോങ്കഡ - ലിയോണൽ സലാമാങ്ക (സീസണുകൾ 2, 4)
  • ലൂയിസ് മോങ്കഡ - മാർക്കോ സലാമാങ്ക (സീസണുകൾ 2, 4)
  • ജെന്നിഫർ ഹേസ്റ്റി - സ്റ്റെഫാനി ഡോസ്വെൽ (സീസൺ 2)
  • ടീന പാർക്കർ - ഫ്രാൻസെസ്കാ ലിഡി (സീസണുകൾ 3-ഇന്നുവരെ)
  • ജെറമിയ ബിറ്റ്‌സുയി - വിക്ടർ (സീസണുകൾ 3 മുതൽ ഇന്നുവരെ)
  • റേ ക്യാമ്പ്‌ബെൽ - ടൈറസ് കിറ്റ് (സീസണുകൾ 3 മുതൽ ഇന്നുവരെ)
  • ജെ ബി ബ്ലാങ്ക് - ഡോ. ബാരി ഗുഡ്മാൻ (സീസണുകൾ 3 മുതൽ ഇന്നുവരെ)
  • സ്റ്റീവൻ ബാവർ - ഡോൺ എലാഡിയോ വുന്റെ (സീസൺ 3)
  • ജാവിയർ ഗ്രാജെഡ - ജുവാൻ ബോൾസ (സീസണുകൾ 3 മുതൽ ഇന്നുവരെ)
  • ലാവെൽ ക്രോഫോർഡ് - ഹുവൽ ബാബിനോക്സ് (സീസണുകൾ 3 മുതൽ ഇന്നുവരെ)
  • ലോറ ഫ്രേസർ - ലിഡിയ റോഡാർട്ട്-ക്വെയ്‌ൽ (സീസണുകൾ 3 മുതൽ ഇന്നുവരെ)
  • എറിക് സ്റ്റെയിനിംഗ് - നിക്ക് (സീസൺ 4)
  • റോബർട്ട് ഫോസ്റ്റർ - എഡ് ഗാൽബ്രൈത്ത്
  • ഡീൻ നോറിസ് - ഹാങ്ക് ഷ്രഡെർ (സീസൺ 5)
  • സ്റ്റീവൻ മൈക്കൽ ക്യുസാഡ - സ്റ്റീവൻ "ഗോമി" ഗോമസ് (സീസൺ 5)
  • നിഗൽ ഗിബ്സ് - ആൽ‌ബക്കർ‌ക്യൂ പോലീസ് ഡിപ്പാർട്ട്മെൻറ് ഡിറ്റക്ടീവ് ടിം റോബർട്ട്സ് (സീസൺ 5)

സംപ്രേഷണം

കേബിൾ നെറ്റ്‌വർക്ക് എഎംസി ആണ് ബെറ്റർ കോൾ സോൾ സംപ്രേഷണം ചെയ്യുന്നത്. 6.9 ദശലക്ഷം പേരാണ് പരമ്പര ആദ്യമായി സംപ്രേക്ഷണം ചെയ്തപ്പോൾ കാഴ്ചക്കാരായത്. കേബിൾ ടിവി ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിംങ് ആയിരുന്നു ഇത്. അതെ വർഷം തന്നെ മറ്റൊരു എ‌എം‌സി പരമ്പര ഫിയർ ദി വോക്കിംഗ് ഡെഡ് ഈ നേട്ടം മറികടന്നു.

2013 ഡിസംബറിൽ, പരമ്പരയുടെ ആദ്യ സീസൺ സംപ്രേക്ഷണം അവസാനിച്ചശേഷം ആദ്യ സീസൺ മുഴുവൻ യുഎസിൽ സ്ട്രീമിംഗിനായി ലഭ്യമാകുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും എപ്പിസോഡ് യുഎസിൽ സംപ്രേഷണം ചെയ്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ലഭ്യമാകും. എന്നിരുന്നാലും, ആദ്യ സീസൺ 2016 ഫെബ്രുവരി 1 വരെ യുഎസിലെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയില്ല. അന്താരാഷ്ട്രതലത്തിൽ, രണ്ടാം സീസണിന്റെ എപ്പിസോഡുകൾ യുഎസിൽ സംപ്രേഷണം ചെയ്തതിന്റെ പിറ്റേ ദിവസം ലഭ്യമായി

ഓസ്‌ട്രേലിയയും ന്യൂസിലൻഡും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും പരമ്പരയുടെ വീഡിയോ ഓൺ-ഡിമാൻഡ് സേവനത്തിനുള്ള അവകാശം നെറ്റ്ഫ്ലിക്സിനാണ്. സ്ട്രീമിംഗ് സേവനമായ സ്റ്റാൻ ആണ് ഓസ്‌ട്രേലിയയിൽ ബെറ്റർ കോൾ സോൾ പ്രദർശിപ്പിക്കുന്നത്. ന്യൂസിലാന്റിൽ,പരമ്പര അവതരിപ്പിക്കുന്നത് ന്യൂസിലാന്റ് ആസ്ഥാനമായുള്ള സബ്സ്ക്രിപ്ഷൻ വീഡിയോ ഓൺ ഡിമാൻഡ് സേവനമായ ലൈറ്റ്ബോക്സിന് മാത്രമായുള്ളതാണ്. യുഎസിൽ പ്രക്ഷേപണം ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ എപ്പിസോഡുകൾ കാണുന്നതിന് ലഭ്യമാണ്.

യുണൈറ്റഡ് കിംഗ്ഡത്തിലും അയർലൻഡിലും,പരമ്പര 2013 ഡിസംബർ 16 ന് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തു, ആദ്യ എപ്പിസോഡ് 2015 ഫെബ്രുവരി 9 ന് പ്രദർശിപ്പിച്ചു, രണ്ടാമത്തെ എപ്പിസോഡ് അടുത്ത ദിവസം പുറത്തിറങ്ങി. ഓരോ തുടർന്നുള്ള എപ്പിസോഡും ഓരോ ആഴ്ചയും അതിനുശേഷം പുറത്തിറങ്ങി. ഇന്ത്യയിൽ, യുഎസ് പ്രക്ഷേപണം ചെയ്ത് 24 മണിക്കൂറിനുള്ളിൽ സീരീസ് കളേഴ്സ് ഇൻഫിനിറ്റിയിൽ പ്രക്ഷേപണം ചെയ്യുന്നു.

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

ബെറ്റർ കോൾ സോൾ അഭിനേതാക്കളും കഥാപാത്രങ്ങളുംബെറ്റർ കോൾ സോൾ സംപ്രേഷണംബെറ്റർ കോൾ സോൾ അവലംബംബെറ്റർ കോൾ സോൾ ബാഹ്യ ലിങ്കുകൾബെറ്റർ കോൾ സോൾബ്രേക്കിങ് ബാഡ്

🔥 Trending searches on Wiki മലയാളം:

വടക്കൻ പാട്ട്ഉത്തരാധുനികതയും സാഹിത്യവുംമഹാഭാരതംഇന്ത്യാചരിത്രംസിന്ധു നദീതടസംസ്കാരംസച്ചിദാനന്ദൻഇന്ത്യയുടെ ഭരണഘടനഇന്ത്യയിലെ പഞ്ചായത്തി രാജ്ലിംഫോമഈഴവമെമ്മോറിയൽ ഹർജിമോയിൻകുട്ടി വൈദ്യർശ്വാസകോശംവിവേകാനന്ദൻകൊല്ലൂർ മൂകാംബികാക്ഷേത്രംമുള്ളൻ പന്നിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംപച്ചമലയാളപ്രസ്ഥാനംഹെപ്പറ്റൈറ്റിസ്-ബിമലയാളചലച്ചിത്രംകർണ്ണൻഈഴവർശ്രീനിവാസൻനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ജി - 20ബഹുഭുജംമലനാട്മാർത്താണ്ഡവർമ്മ (നോവൽ)ആഗ്നേയഗ്രന്ഥിലൂസിഫർ (ചലച്ചിത്രം)കറാഹത്ത്ധാന്യവിളകൾപ്രകാശസംശ്ലേഷണംവിളർച്ചഹുദൈബിയ സന്ധിലൈംഗികബന്ധംമണിപ്രവാളംആശാളികുഞ്ചൻ നമ്പ്യാർടോൺസിലൈറ്റിസ്ഹിന്ദുമതംവാഴക്കുല (കവിത)ഉസ്‌മാൻ ബിൻ അഫ്ഫാൻഒ.എൻ.വി. കുറുപ്പ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻലോക ജലദിനംകുചേലവൃത്തം വഞ്ചിപ്പാട്ട്ഹിറ ഗുഹഖലീഫ ഉമർനിർജ്ജലീകരണംമണിച്ചിത്രത്താഴ് (ചലച്ചിത്രം)ചലച്ചിത്രംഗർഭഛിദ്രംഫിറോസ്‌ ഗാന്ധിഎൻമകജെ (നോവൽ)ജനഗണമനപാർക്കിൻസൺസ് രോഗംജ്ഞാനനിർമ്മിതിവാദംഇസ്‌ലാംതോമാശ്ലീഹാസ്ത്രീ സമത്വവാദംകാവ്യ മാധവൻഉപ്പൂറ്റിവേദനഇല്യൂമിനേറ്റിസൂഫിസംമഹാത്മാ ഗാന്ധികോഴിക്കോട് ജില്ലമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈബാബു നമ്പൂതിരിഓട്ടൻ തുള്ളൽചന്ദ്രൻവിഷാദരോഗംഔറംഗസേബ്ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾഅറബി ഭാഷമലബാർ കലാപംമാമ്പഴം (കവിത)🡆 More