ഫ്രാൻസിസ് മക്ഡോർമൻറ്: അമേരിക്കൻ ചലചിത്ര നടി

ഒരു അമേരിക്കൻ അഭിനേത്രിയാണ് ഫ്രാൻസിസ് ലൂയിസ് മക്ഡോർമൻറ് (ജനനം ജൂൺ 23, 1957).

മികച്ച അഭിനേത്രിക്കുള്ള ടോണി, എമ്മി, ഓസ്ക്കാർ പുരസ്കാരങ്ങൾ നേടി ‘ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ്’ എന്ന നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2017-ൽ ത്രീ ബിൽബോർഡ്സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസ്സോറി എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡും ബാഫ്റ്റ പുരസ്ക്കാരവും ഓസ്ക്കാറും മക്ഡോർമന്റ് നേടി.

ഫ്രാൻസിസ് മക്ഡോർമൻറ്
ഫ്രാൻസിസ് മക്ഡോർമൻറ്: ആദ്യകാല ജീവിതം, അഭിനയരംഗത്ത്, വ്യക്തി ജീവിതം
ഫ്രാൻസിസ് മക്ഡോർമൻറ്, SAG Awards
ജനനം
സിന്ത്യ ആൻ സ്മിത്ത്

(1957-06-23) ജൂൺ 23, 1957  (66 വയസ്സ്)
ഗിബ്സൺ സിറ്റി, ഇല്ലിനോയി, യു.എസ്
വിദ്യാഭ്യാസംഗുത്രീ തിയേറ്റർ
കലാലയംമാസ്റ്റർ ബേഥനി കോളേജ് (വെസ്റ്റ് വിർജീനിയ(ബി.എ.)
യേൽ സർവ്വകലാശാല (മാസ്റ്റർ ഓഫ് ഫൈൻ ആർട്ട്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1982–തുടരുന്നു
ജീവിതപങ്കാളി(കൾ)
ജോയെൽ കോയെൻ
(m. 1984)
കുട്ടികൾ1

ആദ്യകാല ജീവിതം

ഇല്ലിനോയിയിലെ ഗിബ്സൺ സിറ്റിയിലാണ് മക്ഡോർമൻറ് ജനിച്ചത്. ഒന്നര വയസ്സുള്ളപ്പോൾ കാനഡയിൽ നിന്നുള്ള ദമ്പതികൾ അവരെ ദത്തെടുത്തു. അവരുടെ കുടുംബം പലപ്പോഴും താമസിക്കുന്നത് ഇറിനോയി, ജോർജിയ, കെന്റക്കി, ടെന്നസി, എന്നിവിടങ്ങളിലെ പല ചെറു നഗരങ്ങളിലും താമസിച്ചു. പിന്നീട് മോണെൻസൻ, പെൻസിൽവാനിയയിൽ സ്ഥിരതാമസമാക്കി. ഇവിടെ വച്ച് 1975-ൽ മക്ഡോർമൻറ് തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1979-ൽ വെസ്റ്റ് വിർജിനിയയിലെ ബെഥാനി കോളേജിൽ നിന്നും ബാച്ചിലർ ഓഫ് ആർട്ട്സ് ഡിഗ്രി നേടി. 1982-ൽ യേൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദാനന്തരബിരുദം നേടി. അക്കാലത്ത് നടി ഹോളി ഹണ്ടർ ഒരു സഹപാഠിയായിരുന്നു.

അഭിനയരംഗത്ത്

മക്ഡോർമന്റ് ആദ്യം അഭിനയിച്ചത് ഡെറക് വാൽക്കോട്ടിന്റെ ‘ട്രിനിഡാഡ് ആൻഡ് ടുബാഗോ’ എന്ന നാടകത്തിൽ ആയിരുന്നു. 1984 ൽ പുറത്തിറങ്ങിയ ‘ബ്ലഡ് സിമ്പിൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. 1987 ൽ, ഹോളി ഹണ്ടർ, നിക്കോളാസ് കേജ് എന്നിവർ അഭിനയിച്ച ,’റൈസിംഗ് അരിസോണ’ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. പോലീസ് നാടകമായ ഹിൽ സ്ട്രീറ്റ് ബ്ലൂസ് എന്ന ടെലിവിഷൻ പരമ്പരയുടെ അഞ്ചാം സീസണിൽ മക്ഡോർമന്റ് കോണി ചാപ്മാൻ എന്ന കഥാപാത്രമായി അഭിനയിച്ചു. 1988 ൽ ടെന്നസി വില്യംസിന്റെ ‘എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ’ –ന്റെ ഒരു സ്റ്റേജ് അവതരണത്തിൽ സ്റ്റെല്ല കോവാൾസ്കി എന്ന കഥാപാത്രമായി അരങ്ങിലെത്തി. ഇതിലെ പ്രകടനത്തിന് അവർക്ക് ടോണി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.

1996 ൽ 'ഫാർഗോ' എന്ന ചിത്രത്തിൽ പോലീസ് മേധാവി മാർജ് ഗണ്ടേഴ്സൺ എന്ന റോളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് അർഹയായി. 2011-ൽ ഗുഡ് പീപ്പിൾ എന്ന നാടകത്തിലൂടെ മികച്ച നാടകനടിക്കുള്ള ടോണി അവാർഡ് ലഭിച്ചു. 2014-ൽ 'ഒലീവ് കിറ്റെറിഡ്ജ്' എന്ന എച്ച്.ബി.ഓ മിനി സീരീസിലൂടെ പ്രൈം ടൈം എമ്മി അവാർഡും നേടി. പരീക്ഷണാത്മക നാടക കമ്പനിയായ ദ വെസ്റ്റർ ഗ്രൂപ്പിന്റെ അസോസിയേറ്റ് മെമ്പറാണ് മക്ഡോർമൻറ്.

വ്യക്തി ജീവിതം

1984-ൽ മക്ഡോർമൻറ് സംവിധായകൻ ജോയെൽ കോയെനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾ പരാഗ്വേയിൽ നിന്നും 1995 ൽ ഒരു കുട്ടിയെ(പെഡ്രോ മക്ഡോർമന്റ് കോയെൻ) ദത്തെടുത്തു . ന്യൂയോർക്ക് നഗരത്തിൽ വസിക്കുന്നു.

അവലംബം

പുറം കണ്ണികൾ

Tags:

ഫ്രാൻസിസ് മക്ഡോർമൻറ് ആദ്യകാല ജീവിതംഫ്രാൻസിസ് മക്ഡോർമൻറ് അഭിനയരംഗത്ത്ഫ്രാൻസിസ് മക്ഡോർമൻറ് വ്യക്തി ജീവിതംഫ്രാൻസിസ് മക്ഡോർമൻറ് അവലംബംഫ്രാൻസിസ് മക്ഡോർമൻറ് പുറം കണ്ണികൾഫ്രാൻസിസ് മക്ഡോർമൻറ്അക്കാദമി അവാർഡ്ഗോൾഡൻ ഗ്ലോബ് പുരസ്കാരംത്രീ ബിൽബോർഡ്സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസ്സോറിബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്

🔥 Trending searches on Wiki മലയാളം:

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്ഉള്ളിയേരിഞാറക്കൽ ഗ്രാമപഞ്ചായത്ത്പാഠകംഗൗതമബുദ്ധൻമാർത്താണ്ഡവർമ്മ (നോവൽ)പാലോട്കേരള നവോത്ഥാന പ്രസ്ഥാനംവിഷുകടമക്കുടിവൈപ്പിൻപെരുമ്പാവൂർപ്രധാന താൾമൂവാറ്റുപുഴകൈനകരിപരപ്പനങ്ങാടി നഗരസഭവെങ്ങോല ഗ്രാമപഞ്ചായത്ത്വടക്കൻ പറവൂർചെറുപുഴ, കണ്ണൂർബാല്യകാലസഖിനന്ദിയോട് ഗ്രാമപഞ്ചായത്ത്കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്നീലേശ്വരംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഇടുക്കി ജില്ലപ്രണയംഉടുമ്പന്നൂർകറുകുറ്റിആഗ്നേയഗ്രന്ഥിയുടെ വീക്കംഅടൂർസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻജ്ഞാനപ്പാനപേരാമ്പ്ര (കോഴിക്കോട്)ഉംറനെട്ടൂർരാധപൊന്മുടിചുനക്കര ഗ്രാമപഞ്ചായത്ത്സൗരയൂഥംതിരുവമ്പാടി (കോഴിക്കോട്)കാമസൂത്രംദേശീയപാത 85 (ഇന്ത്യ)ചേർത്തലപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഇരിക്കൂർപയ്യോളിചീമേനിഗുരുവായൂർ കേശവൻകഠിനംകുളംകൽപറ്റകാപ്പിൽ (തിരുവനന്തപുരം)മൂന്നാർമൊകേരി ഗ്രാമപഞ്ചായത്ത്ബാലചന്ദ്രൻ ചുള്ളിക്കാട്ശ്രീനാരായണഗുരുകരിവെള്ളൂർരക്താതിമർദ്ദംമലയാളനാടകവേദിഅരൂർ ഗ്രാമപഞ്ചായത്ത്കുരീപ്പുഴഗിരീഷ് പുത്തഞ്ചേരിഇസ്‌ലാംകണ്ണൂർവയലാർ രാമവർമ്മചങ്ങരംകുളംതണ്ണീർമുക്കംവള്ളത്തോൾ പുരസ്കാരം‌ഭരണങ്ങാനംരണ്ടാം ലോകമഹായുദ്ധംജ്ഞാനപീഠ പുരസ്കാരംലയണൽ മെസ്സിപിരായിരി ഗ്രാമപഞ്ചായത്ത്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കേരളകലാമണ്ഡലംകുഴിയാനഅരീക്കോട്കുണ്ടറതച്ചമ്പാറ ഗ്രാമപഞ്ചായത്ത്🡆 More