താലവ്യം

നാവിന്റെ ഉരോഭാഗം താലുവോടടുപ്പിച്ച് ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളാണ് താലവ്യങ്ങൾ‍(Palatals).

നാവിന്റെ അഗ്രം താലുവോടടുത്ത് ഉച്ചരിക്കപ്പെടുന്ന വർണ്ണങ്ങൾ മൂർദ്ധന്യങ്ങളാണ്.

സർവ്വസാധാരണമായ താലവ്യവ്യഞ്ജനമാണ് പ്രവാഹിയായ [j] (ഉദാ:മലയാളത്തിലെ //). അനുനാസികമായ [ɲ] (/ങ/) -ഉം ലോകഭാഷകളിൽ സാധാരണമാണ്. ഉച്ചാരണവേളയിൽ നാവ് താലുവിനു സമാന്തരമായി സന്ധിക്കുന്നതിനാൽ അനനുനാസികതാലവ്യസ്പർശങ്ങളുടെ വിവൃതി മിക്കവാറുംപതുക്കെയായിരിക്കും. പൂർണ്ണനികോചത്തിനു ശേഷം ചലകരണം പതുക്കെ വിട്ടുമാറുന്നതുകാരണം സ്ഫോടനത്തിനുപകരം ഘർഷണമാണ് സംഭവിക്കുക; അതിന്റെ ഫലമായി സ്ഫോടകങ്ങൾക്കു പകരം താലവ്യ സ്പർശഘർഷികളായിരിക്കും([tʃ]) ഉല്പാദിക്കപ്പെടുക. വടക്കൻ യൂറേഷ്യയിലെയും അമേരിക്കയിലെയും മദ്ധ്യാഫ്രിക്കയിലെയും ചുരുക്കം ഭാഷകളിലേ താലവ്യസ്ഫോടകങ്ങൾക്ക് താലവ്യസ്പർശഘർഷിയിൽനിന്ന് (വർത്സ്യപരസ്ഥാനീയസ്പർശഘർഷത്തിൽനിന്ന്) വ്യത്യയമുള്ളൂ.

ഭാരതീയഭാഷകളിൽ ശുദ്ധമായ താലവ്യഘർഷമുണ്ട്. മലയാളത്തിലെ // ഉദാഹരണം.

മറ്റു വ്യഞ്ജനങ്ങൾ താലവ്യരഞ്ജനത്തിന് വിധേയമാകാറുണ്ട്. ഇംഗ്ലീഷിലെ വർത്സ്യപരസ്ഥാനീയഘർഷമായ [ʃ] (‘ഷ’ യ്ക്കും ‘ശ’യ്ക്കും മദ്ധ്യത്തിലുള്ള ഉച്ചാരണം) ഇവ്വിധം ദ്വിതീയസന്ധാനംവഴി ഉണ്ടാകുന്നതാണ്. എങ്കിലും സാമാന്യമായി ഇവയെയും താലവ്യങ്ങളിൽ പെടുത്താറുണ്ട്.

ഇവകൂടി കാണുക

Tags:

നാവ്മൂർദ്ധന്യം

🔥 Trending searches on Wiki മലയാളം:

കൃസരിആൽബർട്ട് ഐൻസ്റ്റൈൻബജ്റപൗരത്വ ഭേദഗതി ആക്റ്റ്, 2019മൂലം (നക്ഷത്രം)അന്തർമുഖതപ്രാചീന ശിലായുഗംജ്ഞാനപീഠ പുരസ്കാരംക്ഷയംശശി തരൂർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമൗലികാവകാശങ്ങൾകൺകുരുകോട്ടയംകശകശരാജീവ് ഗാന്ധികാൾ മാർക്സ്സഹോദരൻ അയ്യപ്പൻവിക്കിപീഡിയവിവരാവകാശനിയമം 2005എ.എം. ആരിഫ്അണലിബൈബിൾപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഉഭയവർഗപ്രണയിയോനികാളിഇന്ത്യൻ പ്രധാനമന്ത്രിപൊയ്‌കയിൽ യോഹന്നാൻശുഭാനന്ദ ഗുരുതത്ത്വമസിവി.എസ്. സുനിൽ കുമാർസുബ്രഹ്മണ്യൻകൊളസ്ട്രോൾചരക്കു സേവന നികുതി (ഇന്ത്യ)ദൈവംഇന്ത്യൻ ശിക്ഷാനിയമം (1860)എഴുത്തച്ഛൻ പുരസ്കാരംചിലപ്പതികാരംപൃഥ്വിരാജ്മാധ്യമം ദിനപ്പത്രംവാട്സ്ആപ്പ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈവില്യം ഷെയ്ക്സ്പിയർക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസൈനികസഹായവ്യവസ്ഥആഗ്നേയഗ്രന്ഥികൊടുങ്ങല്ലൂർതൈറോയ്ഡ് ഗ്രന്ഥിമെറ്റ്ഫോർമിൻഒന്നാം ലോകമഹായുദ്ധംചിത്രശലഭംദൃശ്യം 2മേയ്‌ ദിനംസാഹിത്യംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ടി.എം. തോമസ് ഐസക്ക്കൊച്ചി മെട്രോ റെയിൽവേചേലാകർമ്മംകണ്ണൂർ ജില്ലഇസ്‌ലാംമാതളനാരകംവയനാട് ജില്ലഭൂഖണ്ഡംകോശംഭാരതീയ റിസർവ് ബാങ്ക്മലയാളം നോവലെഴുത്തുകാർതത്തവെയിൽ തിന്നുന്ന പക്ഷിസെറ്റിരിസിൻഎസ്. ജാനകിപാമ്പ്‌ലോക മലേറിയ ദിനംകുഞ്ചൻ നമ്പ്യാർ🡆 More