ഗൂഗിൾ ആഡ്സെൻസ്

വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ ആഡ്സെൻസ് (Google Adsense).

ലോകവ്യാപകമായി ഏറ്റവും അധികം വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗപ്പെടുത്തിയാണ്. ഈ നിലയിൽ പരിഗണിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ പരസ്യ കമ്പനി ആണ് ഗൂഗിൾ എന്ന് പറയാം. ഗൂഗിളിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്നത്‌ ഗൂഗിൾ ആഡ്സെൻസ് ആണ്. ഈ പരസ്യങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും ഗൂഗിൾ ആണ്. ഓരോ ക്ലിക്കിനും ഓരോ ഇംപ്രഷൻ അടിസ്ഥാനത്തിലും അവർക്ക് വരുമാനം ഉണ്ടാക്കാൻ കഴിയും. ഗൂഗിൾ ഓരോ പ്രവർത്തനത്തിനും നിരക്കിളവ് നൽകുന്ന ഒരു സേവനം ബീറ്റ പരീക്ഷിച്ചു, എന്നാൽ 2008 ഒക്ടോബറിൽ ഡബിൾക്ലിക്ക്(DoubleClick) ഓഫറിന് അനുകൂലമായി (ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളത്) അത് നിർത്തലാക്കി. 2014 ലെ ഒന്നാം പാദത്തിൽ, ഗൂഗിൾ ആഡ്‌സെൻസ് വഴി 3.4 ബില്യൺ യുഎസ് ഡോളർ (വാർഷികമായി 13.6 ബില്യൺ ഡോളർ) അല്ലെങ്കിൽ മൊത്തം വരുമാനത്തിന്റെ 22% നേടി. ആഡ്ചോയിസ്സ്(AdChoices) പ്രോഗ്രാമിൽ ആഡ്‌സെൻസ് ഒരു പങ്കാളിയാണ്, അതിനാൽ ആഡ്സെൻസ് പരസ്യങ്ങളിൽ സാധാരണയായി ത്രികോണാകൃതിയിലുള്ള ആഡ്ചോയിസ്സ് ഐക്കൺ ഉൾപ്പെടുന്നു. ഈ പ്രോഗ്രാം എച്ച്ടിടിപി(HTTP)കുക്കികളിലും പ്രവർത്തിക്കുന്നു. 2021-ൽ 38.3 ദശലക്ഷത്തിലധികം വെബ്‌സൈറ്റുകൾ ആഡ്‌സെൻസ് ഉപയോഗിക്കുന്നു.

ഗൂഗിൾ ആഡ്സെൻസ്
ഗൂഗിൾ ആഡ്സെൻസ്
വികസിപ്പിച്ചത്Google
ആദ്യപതിപ്പ്ജൂൺ 18, 2003; 20 വർഷങ്ങൾക്ക് മുമ്പ് (2003-06-18)
ഓപ്പറേറ്റിങ് സിസ്റ്റംCross-platform (web-based application)
തരംOnline advertising
വെബ്‌സൈറ്റ്adsense.google.com

പ്രവർത്തന രീതി

ഗൂഗിൾ ആഡ്സെൻസ് യഥാർത്ഥത്തിൽ ഒരു ഇടനിലക്കാരനായി വർത്തിക്കുന്നു. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടിയെടുത്താൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഏതൊരു വെബ് സൈറ്റിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനും അതിലൂടെ വരുമാനം നേടുവാനും സാധിക്കും. ഒരിക്കലും യഥാർത്ഥ പരസ്യ ദാതാവുമായി ബന്ധപെടേണ്ടി വരുന്നില്ല. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടുവാൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആ സമയത്ത് ഒരു വെബ്‌ വിലാസം സമർപ്പിക്കേണ്ടതുണ്ട്. ആ വെബ്സൈറ്റ് ഗൂഗിൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിനു ശേഷം ഏതാനും ദിവസങ്ങൾക്കകം ഒരു മറുപടി ലഭിക്കും. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ അംഗത്വം ലഭിക്കും. അല്ലാത്ത പക്ഷം തള്ളിക്കളയും.

അംഗത്വം ലഭിച്ചു കഴിഞ്ഞാൽ ഗൂഗിൾ ആഡ്സെൻസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു അനുയോജ്യമായ വലിപ്പത്തിലുള്ള പരസ്യ ഫലകങ്ങൾ തെരഞ്ഞെടുക്കാം. തെരെഞ്ഞെടുത്ത ഫലകമനുസരിച്ച് ഉടൻ തന്നെ ഒരു ജാവാസ്ക്രിപ്റ്റ് കോഡ് ലഭിക്കും. ഈ കോഡ് വെബ്‌പേജുകളിൽ ഉപയോഗിച്ചാൽ ആ പേജുകളിലെ ഉള്ളടക്കതിനു അനുയോജ്യമായ പരസ്യങ്ങൾ പ്രദർശിപ്പിക്കപെടും. ഉദാഹരണമായി വെബ്സൈറ്റിലെ ഉള്ളടക്കം കാറുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ പരസ്യങ്ങളും കാറുകളോട് ബന്ധപ്പെട്ടവ ആയിരിക്കും. ഈ പരസ്യങ്ങളിൽ സന്ദർശകർ ക്ലിക്ക് ചെയ്താൽ അതിൽ നിന്നും ഗൂഗിളിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആഡ്‌സെൻസ് ഉടമസ്ഥന് ലഭിക്കും. ഓരോ പരസ്യത്തിനും ലഭിക്കുന്ന വരുമാനം വ്യത്യസ്തമായിരിക്കും. ഒരു പരസ്യത്തിൽ നിന്നുള്ള വരുമാനം വിവിധ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. വെബ്സൈറ്റിന്റെ ഉള്ളടക്കം, സന്ദർശകന്റെ പ്രദേശം, സമയം, വെബ്സൈറ്റിന്റെ മൊത്തം ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങൾ വരുമാന നിർണയത്തെ സ്വാധീനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നിരീക്ഷിക്കുവാൻ ഗൂഗിൾ ആഡ്സെൻസ് വെബ്സൈറ്റിൽ സൗകര്യം ഉണ്ട്. ഈ വരുമാനം ഒരു നിശ്ചിത തുകയിൽ എത്തിയാൽ അത് പിൻവലിക്കാം.

നിബന്ധനകൾ

  • വെബ്സൈറ്റിലെ ഉള്ളടക്കം ഗൂഗിൾ നിഷ്കർഷിക്കുന്ന ഭാഷകളിൽ ഉൾപെടുന്നതാകണം.
  • പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുവാൻ സന്ദർശകരെ പ്രേരിപ്പിക്കുവാൻ പാടില്ല.
  • വെബ്സൈറ്റിലെ ഉള്ളടക്കം വേറൊരു വെബ്സൈറ്റിൽ നിന്നും പകർത്തിയത്‌ ആകാൻ പാടില്ല.
  • ഉള്ളടക്കത്തിൽ അശ്ലീലം പാടില്ല.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഗൂഗിൾ ആഡ്സെൻസ് സഹായം
ഗൂഗിൾ ആഡ്സെൻസ് ബ്ലോഗ്‌
ഗൂഗിൾ ആഡ്സെൻസ് പരസ്യ മാതൃകകൾ

Tags:

ഗൂഗിൾ ആഡ്സെൻസ് പ്രവർത്തന രീതിഗൂഗിൾ ആഡ്സെൻസ് നിബന്ധനകൾഗൂഗിൾ ആഡ്സെൻസ് അവലംബംഗൂഗിൾ ആഡ്സെൻസ് പുറത്തേക്കുള്ള കണ്ണികൾഗൂഗിൾ ആഡ്സെൻസ്എച്ച്.ടി.ടി.പി. കുക്കിഗൂഗിൾവെബ് സൈറ്റ്

🔥 Trending searches on Wiki മലയാളം:

മഹേന്ദ്ര സിങ് ധോണിജാലിയൻവാലാബാഗ് കൂട്ടക്കൊലവ്യാഴംഅമല പോൾഹുസൈൻ ഇബ്നു അലിമദ്ഹബ്ലോക്‌സഭകൂവളംസ്വലാമലബന്ധംഇന്ത്യൻ ചേരകർണ്ണൻഅന്വേഷിപ്പിൻ കണ്ടെത്തുംകെ.ആർ. മീരഭരതനാട്യംപൊയ്‌കയിൽ യോഹന്നാൻഅബ്ദുൽ മുത്തലിബ്കലാഭവൻ മണിഇബ്രാഹിംപൂച്ചഅർജന്റീന ദേശീയ ഫുട്ബോൾ ടീംഖസാക്കിന്റെ ഇതിഹാസംഒ.എൻ.വി. കുറുപ്പ്ശിലായുഗംകുണ്ടറ വിളംബരംയോഗർട്ട്പ്രസവംകയ്യോന്നിചേരമാൻ ജുമാ മസ്ജിദ്‌ഇസ്മായിൽ IIകന്മദംഅരിമ്പാറഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്രാമൻകുടുംബംനറുനീണ്ടിനിർമ്മല സീതാരാമൻതൃക്കടവൂർ ശിവരാജുകൊടിക്കുന്നിൽ സുരേഷ്താപ്സി പന്നുമദീനആർ.എൽ.വി. രാമകൃഷ്ണൻഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംചക്കടൈറ്റാനിക് (ചലച്ചിത്രം)ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംറമദാൻയൂനുസ് നബിഭഗത് സിംഗ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്കേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികരാശിചക്രംSaccharinതിരഞ്ഞെടുപ്പ് ബോണ്ട്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്വഹാബികൾപാത്തുമ്മായുടെ ആട്ദാവൂദ്ഹജ്ജ് (ഖുർആൻ)ചേനത്തണ്ടൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകേരള സാഹിത്യ അക്കാദമിമാർച്ച് 28അപ്പോസ്തലന്മാർഐക്യ അറബ് എമിറേറ്റുകൾസ്നേഹംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമുഹമ്മദ്വെള്ളെരിക്ക്ചരക്കു സേവന നികുതി (ഇന്ത്യ)അറബി ഭാഷറോസ്‌മേരിവടകര ലോക്‌സഭാ നിയോജകമണ്ഡലംമെസപ്പൊട്ടേമിയകൊറ്റൻകുളങ്ങര ദേവീക്ഷേത്രംദശപുഷ്‌പങ്ങൾവള്ളിയൂർക്കാവ് ക്ഷേത്രം🡆 More