കർമ്മലീത്താ സമൂഹം

റോമൻ കത്തോലിക്കാ സഭയിലെ ഒരു സന്യസ്ത സമൂഹമാണ് കാർമ്മൽ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ സന്യസ്തസഹോദരന്മാരുടെ ക്രമം (ലത്തീൻ: Ordo Fratrum Beatissimæ Virginis Mariæ de Monte Carmelo), അഥവാ കർമ്മലിത്താ സമൂഹം.

നൂറ്റാണ്ടിൽ കുരിശുയുദ്ധ രാഷ്ട്രങ്ങളിലെ കാർമൽ മലയിൽ സ്ഥാപിക്കപ്പെട്ടതാണ് സമർപ്പിത സമൂഹം എന്ന് കരുതപ്പെടുന്നു. കാലാബ്രിയയിലെ ബെർഥോൽദ്, വെർസെല്ലിയിലെ ആൽബർട്ട്, എന്നിവർ പരമ്പരാഗതമായി ഈ സമൂഹത്തിന്റെ സ്ഥാപകരായി അറിയപ്പെടുന്നുണ്ടെങ്കിലും ആദ്യകാല കർമ്മലീത്താ സമൂഹത്തെക്കുറിച്ച് വ്യക്തമായ ചരിത്ര രേഖകൾ ലഭ്യമല്ല. ആദ്യം നിലനിന്നിരുന്നത് പുരുഷന്മാർക്ക് വേണ്ടിയുള്ള സന്യാസ സമൂഹമായിരുന്നു. സ്ത്രീകൾക്ക് വേണ്ടി ഒരു പുതിയ ക്രമം കർമ്മലിത്താ സമൂഹത്തിൻറെ ഭാഗമായി തുടങ്ങുന്നത് 1452ലാണ്.

കാർമ്മൽ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ സന്യസ്തസഹോദര ക്രമം
Ordo Fratrum Beatissimæ Virginis Mariæ de Monte Carmelo  (Latin)
കർമ്മലീത്താ സമൂഹം
സന്യാസ ക്രമത്തിന്റെ മുദ്ര
ചുരുക്കപ്പേര്ലത്തീൻ: O.Carm
മലയാളം: ക. സ.
രൂപീകരണം12ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ
സ്ഥാപകർകാർമ്മൽ മലയിലെ ആദ്യകാല സന്യാസീമുനിമാർ
സ്ഥാപിത സ്ഥലംകാർമ്മൽ മല
പദവിപൊന്തിഫിക്കൽ സന്യാസ ക്രമം
അംഗത്വം
2,041 അംഗങ്ങൾ (1,303 വൈദികർ ഉൾപ്പെടെ)
ആപ്തവാക്യം
Zelo zelatus sum pro Domino Deo exercituum
(ആതിഥേയരുടെ കർത്താവായ ദൈവത്തിനു വേണ്ടി തീക്ഷ്ണതയോടെ ഞാൻ തീക്ഷണവാനായിരിക്കുന്നു.)
പൊതു കാര്യാലയം
കൂരിയ ജനറലിസിയ ഡീ കാർമെലിറ്റാനി
ജിയോവന്നി ലാൻസ, 138, 00184 റോം, ഇറ്റലി
പ്രയോർ ജനറൽ
മൈക്കൽ ഒ നീൽ, OCarm
രക്ഷാധികാര വിശുദ്ധർ
കർമ്മല മാതാവ്
ഏലിയാ
മാതൃസംഘടനകത്തോലിക്കാ സഭ
പുത്രികാസംഘടനകൾകർമ്മലിത്താ നിഷ്പാദുക സമൂഹം
വെബ്സൈറ്റ്ocarm.org
കർമ്മലീത്താ സമൂഹം
ഏലിയാ പ്രവാചകൻ കർമ്മലീത്ത ക്രമത്തിന്റെ ആത്മീയ പിതാവായി കണക്കാക്കപ്പെടുന്നു

നാമകരണം

കാർമൽ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ സന്യസ്തസഹോദരന്മാരുടെ ക്രമം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ സന്യാസസമൂഹം സാധാരണയായി കർമ്മലീത്താക്കാർ അല്ലെങ്കിൽ കർമ്മലീത്താ സഭ എന്നാണ് വിളിക്കപ്പെടുന്നത്. 1562ൽ ഈ സന്യാസസമൂഹത്തിൽ നിന്ന് രൂപപ്പെട്ട സ്വതന്ത്ര സന്യാസസമൂഹമായ കർമ്മലീത്താ നിഷ്പാദുക സന്യാസമൂഹത്തിൽ നിന്ന് വേർതിരിച്ചറിയാൻ ഇവരെ 'പഴയ ആചരണരീതിക്കാരായ കർമ്മലീത്താക്കാർ' എന്നും അപൂർവ്വമായി 'സപാദുക കർമ്മലീത്താക്കാർ' എന്നും വിളിക്കാറുണ്ട്.

ചരിത്രം

ആദ്ധ്യാത്മിക പൈതൃകം

പഴയനിയമ പ്രവാചകനായ ഏലിയായെ പ്രധാന ആദ്ധ്യാത്മിക പിതാവായി ഗണിക്കുന്നതിനാൽ കർമ്മലീത്താ സന്യാസസമൂഹം പിൽക്കാല ആദ്ധ്യാത്മികഗുരുക്കളെ പ്രസ്തുത സ്ഥാനത്ത് ഗണിക്കുന്ന ഭൂരിഭാഗം അന്യ സന്യാസമൂഹങ്ങളിൽ നിന്ന് വ്യത്യസ്തരാണ്. ഏലിയായും ശിഷ്യനായ ഏലീശായും പ്രാർത്ഥിക്കുകയും തപസ്സനുഷ്ഠിക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്ന ഗുഹകളിൽ കഴിഞ്ഞിരുന്ന യഹൂദ ക്രൈസ്തവ സന്യാസികളുടെ തുടർച്ചയായാണ് കർമ്മലീത്താ സമൂഹം സ്വയം കരുതുന്നത്. ഈ പാരമ്പര്യം സ്വീകരിച്ചാണ് 12ാം നൂറ്റാണ്ടിൽ കുരിശുയുദ്ധങ്ങളുടെ കാലത്ത് കാർമ്മൽ മലയിൽ താവളമടിച്ച ഈ സന്യാസമൂഹത്തിന്റെ സ്ഥാപക പിതാക്കന്മാർ പ്രവർത്ഥിച്ചിരുന്നത്. ഇവർ ആ മലയിൽ കന്യകാമറിയത്തിന്റെ നാമത്തിൽ ഒരു പള്ളി പണികഴിപ്പിക്കുകയും സന്യാസമൂഹം ക്രമേണ കന്യകാമറിയത്തിന്റെ പേരിൽ അറിയപ്പെടുകയും ചെയ്തു. കാർമ്മൽ മലയുടെ രാജ്ഞിയും നാഥയുമായി കന്യകാമറിയം അറിയപ്പെടുകയും ചെയ്തു.

അവലംബം

Tags:

കർമ്മലീത്താ സമൂഹം നാമകരണംകർമ്മലീത്താ സമൂഹം ചരിത്രംകർമ്മലീത്താ സമൂഹം അവലംബംകർമ്മലീത്താ സമൂഹംലത്തീൻ ഭാഷ

🔥 Trending searches on Wiki മലയാളം:

നന്മണ്ടസിയെനായിലെ കത്രീനകേരള സാഹിത്യ അക്കാദമി പുരസ്കാരംഅഷ്ടമിച്ചിറകല്ല്യാശ്ശേരിപാനൂർപൃഥ്വിരാജ്നീലയമരിഫ്രഞ്ച് വിപ്ലവംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ചെമ്മാട്സന്ധിവാതംവാമനപുരംഇന്ത്യൻ റെയിൽവേഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആര്യനാട്ഉപഭോക്തൃ സംരക്ഷണ നിയമം 1986കോഴിക്കോട്ജവഹർലാൽ നെഹ്രുകമല സുറയ്യനാട്ടിക ഗ്രാമപഞ്ചായത്ത്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ആസൂത്രണ കമ്മീഷൻപ്രധാന താൾഅഞ്ചാംപനിനിലമ്പൂർതലയോലപ്പറമ്പ്മലയാളംമണ്ണാറശ്ശാല ക്ഷേത്രംവേനൽതുമ്പികൾ കലാജാഥകുന്നംകുളംവണ്ടൻമേട്പി.ടി. ഉഷമലയാളം വിക്കിപീഡിയകോഴിക്കോട് ജില്ലഹിന്ദുമതംഎറണാകുളം ജില്ലദശാവതാരംസൈലന്റ്‌വാലി ദേശീയോദ്യാനംഅത്താണി (ആലുവ)സംഘകാലംവിയ്യൂർമൂസാ നബിവാണിയംകുളം ഗ്രാമപഞ്ചായത്ത്കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്ഒറ്റപ്പാലംതളിക്കുളംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകല്യാണി പ്രിയദർശൻതവനൂർ ഗ്രാമപഞ്ചായത്ത്ചെറുതുരുത്തിപ്രമേഹംഗൗതമബുദ്ധൻഗുരുവായൂരപ്പൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഉംറഇന്ത്യയുടെ ഭരണഘടനസോമയാഗംതിരുവിതാംകൂർകണ്ണൂർ ജില്ലകുമ്പളങ്ങിപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്മലയാളം അക്ഷരമാലഇടുക്കി ജില്ലപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകടുക്കതാജ് മഹൽമുപ്ലി വണ്ട്അഞ്ചൽആലപ്പുഴ ജില്ലബാർബാറികൻചെങ്ങന്നൂർമണർകാട് ഗ്രാമപഞ്ചായത്ത്കൂടിയാട്ടംവൈറ്റിലനെടുങ്കണ്ടംഅവിഭക്ത സമസ്തഅടൂർ🡆 More