ഒറിഗൺ: അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

ഒറിഗൺ അമേരിക്കൻ ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറ് പസഫിക് മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന സംസ്ഥാനമാണ്.

ഒറിഗൺ
അപരനാമം: നീർനായകളുടെ സംസ്ഥാനം
ഒറിഗൺ: അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
തലസ്ഥാനം സലേം, ഒറിഗൺ
രാജ്യം യു.എസ്.എ.
ഗവർണ്ണർ ടെഡ് കലോഗ്സ്കി
വിസ്തീർണ്ണം 255,026ച.കി.മീ
ജനസംഖ്യ 3,421,399
ജനസാന്ദ്രത 13.76/ച.കി.മീ
സമയമേഖല UTC -8 *
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
*തെക്കു പടിഞ്ഞാറുള്ള മാൽഹിർ കൌണ്ടി പർവത സമയമേഖലയിലാണ്

1859 ഫെബ്രുവരി 14നു മുപ്പത്തിമൂന്നാമത്തെ സംസ്ഥാനമായാണ് ഐക്യനാടുകളിൽ ചേർന്നത്. കിഴക്ക് ഐഡഹോ, തെക്ക് നെവാഡ, കാലിഫോർണിയ, വടക്ക് വാഷിംഗ്ടൺ എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ.

വൈവിധ്യമാർന്ന പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ് ഒറിഗൺ. നിബിഡ വനങ്ങളും മലനിരകളും മനോഹരമായ കടൽതീരവും ഈ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്.

വലിപ്പത്തിൽ അമേരിക്കയിലെ ഒൻപതാമത്തെ സംസ്ഥാനമാണിത്. ജനസംഖ്യാ കണക്കിൽ ഇരുപത്തെട്ടാമതും. രണ്ടായിരത്തിലെ കണക്കുപ്രകാരം 34.2 ലക്ഷമാണ് ഒറിഗണിലെ ജനസംഖ്യ. തലസ്ഥാനം:സലേം. പോർട്ട്‌ലൻഡ് ആണ് ഏറ്റവും വലിയ നഗരം. നീർനായകൾ ധാരളമായുള്ളതിനാൽ നീർനായകളുടെ സംസ്ഥാനമെന്നാണ് ഒറിഗൺ അറിയപ്പെടുന്നത്.

പാശ്ചാത്യ കച്ചവടക്കാർ, പര്യവേക്ഷകർ, കുടിയേറ്റക്കാർ എന്നിവർ ഈ പ്രദേശത്തു പ്രവേശിക്കുന്നതിനുമുമ്പ്, അനേക സംവത്സരങ്ങളായി പല തദ്ദേശീയ ഇന്ത്യൻ ഗോത്രങ്ങളും ഒറിഗൺ പ്രദേശത്ത് അധിവസിച്ചിരുന്നു. 1848 ൽ ഒറിഗൺ ടെറിട്ടറി രൂപീകരിക്കപ്പെടുന്നതിന് മുമ്പായി ഒറിഗൺ കണ്ട്രിയിൽ ഒരു സ്വയംഭരണ സർക്കാർ രൂപീകരിക്കപ്പെട്ടിരുന്നു. 1859 ഫെബ്രുവരി 14 ന് ഒറിഗൺ അമേരിക്കൻ ഐക്യനാടുകളിലെ 33 ആമത്തെ സംസ്ഥാനമായി ഇതു മാറി.  ഇന്ന്,  98,000 ചതുരശ്ര മൈൽ (250,000 ചതുരശ്ര കിലോമീറ്റർ) ഭൂതല വിസ്തീർണ്ണമുള്ല ഒറിഗൺ സംസ്ഥാനം ഐക്യനാടുകളിലെ ഒമ്പതാമത്തെ വലിയ സംസ്ഥാനവും  4 ദശലക്ഷം ജനസംഖ്യയോടെ ജനസംഖ്യാടിസ്ഥാനത്തിൽ 27 ആം സ്ഥാനവുമുള്ള സംസ്ഥാനവുമാണ്. 164,549 ജനങ്ങൾ അധിവസിക്കുന്നസംസ്ഥാന തലസ്ഥാനമായ സേലം ഒറിഗണിലെ  ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ്.  632,309 പേർ വസിക്കുന്ന പോർട്ട്ലാൻഡാണ്  ഒറിഗണിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള നഗരം  ജനസാന്ദതയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിൽ 26 ആം സ്ഥാനമാണ് ഈ നഗരത്തിനുള്ളത്.  വടക്ക് വാഷിങ്ടണിലുള്ള വാൻകൂവർ കൂടി ഉൾപ്പെടുന്നതും 2,389,228 ജനസംഖ്യയുള്ളതുമായ  പോർട്ട്ലാൻഡ് മെട്രോപ്പോളിറ്റൻ പ്രദേശം രാജ്യത്തെ 23 ആമത്തെ വലിയ മെട്രോ മേഖലയാണ്.

അമേരിക്കൻ ഐക്യനാടുകളിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്  ഭൂമിശാസ്ത്രപരമായി ഏറ്റവും വൈജാത്യമുള്ള  അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് ഓറിഗോൺ.  അഗ്നിപർവ്വതങ്ങൾ, ധാരാളം ജലസ്രോതസ്സുകൾ, ഇടതൂർന്ന നിത്യഹരിത വനങ്ങളും  മിശ്രിത വനങ്ങളും, ഉയർന്ന മരുഭൂമികൾ, വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശങ്ങൾ എന്നിവയടങ്ങിയതാണിത്.  11,249 അടി (3,429 മീ.) ഉയരമുള്ള ഒരു  സ്ട്രോറ്റോ (ലാവാ, ചാരം, ടെഫ്ര, പ്യൂമിസ് എന്നിവയുടെ നിരവധി പാളികളാൽ രൂപീകൃതമായ) അഗ്നിപർവതമായ മൌണ്ട് ഹൂഡ് ആണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭാഗം. ഒറിഗോൺ സംസ്ഥാനത്തെ ഒരേയൊരു ദേശീയ ഉദ്യാനമായ ക്രാറ്റർ ലേക്ക് ദേശീയോദ്യാനത്തിൽ, കാൽഡെറയാൽ (അഗ്നി പർവതവക്ത്രം) രൂപീകൃതമായതും സംസ്ഥാനത്തെ ഏറ്റവും  ആഴമുള്ളതുമായ അഗ്നിപർവ്വതജന്യ തടാകമായ ക്രാറ്റർ ലേക്ക് സ്ഥിതിചെയ്യുന്നു. മാൽഹൂർ ദേശീയ വനത്തിന്റെ 8.9 ചതുരശ്ര കിലോമീറ്റർ (2,200 ഏക്കർ) പ്രദേശത്തായി അടിക്കാടുകളിലായി പരന്നുകിടക്കുന്ന ലോകത്തെ ഏറ്റവു വലിയ  കുമിൾവർഗ്ഗമായ അർമില്ലോറിയ ഒസ്റ്റോയേ കാണപ്പെടുന്നു.

വൈവിധ്യമാർന്ന ഭൂപ്രകൃതിയും ജലപാതകളും കാരണമായി ഒറിഗണിന്റെ സമ്പദ്വ്യവസ്ഥയെ  പലവിധത്തിലുള്ള കൃഷികൾ, മത്സ്യബന്ധനം, ജലവൈദ്യുതി എന്നിവയാണ് താങ്ങിനിറുത്തുന്നത്. അമേരിക്കൻ ഐക്യനാടുകളിലാമാനമായി ഏറ്റവും കൂടുതൽ  തടി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഒറിഗൺ.  20-ആം നൂറ്റാണ്ടിൽ സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയുടെ ഗണ്യമായ ഭാഗം മരവ്യവസായത്തിലധിഷ്ടിതമായിരുന്നു.  ഒറിഗണി ലെ സമ്പദ്ഘടനയുടെ മറ്റൊരു കുതിപ്പായി കണക്കാക്കപ്പെടുന്നത് 1970 കളിൽ സ്ഥാപിതമായ സിലിക്കൺ ഫോറസ്റ്റും ടെക്ട്രോണിക്സ്,  ഇന്റൽ എന്നീ കമ്പനികളുടെ വികസനവുമാണ്. ഇതോടെ ഒറിഗൺ  സാങ്കേതികവിദ്യാപരമായും  ഒരു പ്രധാന സാമ്പത്തിക ശക്തിയായി മാറി.   ഒറിഗണിലെ ബീവർട്ടൺ ആസ്ഥാനമായുള്ള സ്പോർട്സ് വസ്ത്രനിർമ്മാണ കമ്പനിയായ നൈക്ക്  Inc.  30.6 ബില്യൺ വാർഷിക വരുമാനമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്.

ഭൂമിശാസ്ത്രം

ഒറിഗൺ വടക്കുനിന്ന് തെക്കോട്ട് ഏറ്റവും നീളം കൂടിയ ദൂരം 295 മൈലും (475 കിലോമീറ്റർ) കിഴക്കുനിന്നു പടിഞ്ഞാറേയ്ക്ക്  395 മൈലുമാണ് (636 കിലോമീറ്റർ). 98,381 ചതുരശ്ര മൈൽ (254,810 ചതുരശ്ര കിലോമീറ്റർ) ഭൂതലവിസ്തീർണ്ണമുള്ള ഇത് ഗ്രേറ്റ് ബ്രിട്ടനേക്കാൾ അല്പം വലുതാണ്. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഒമ്പതാമത്തെ വലിയ സംസ്ഥാനമാണ്. ഒറിഗോണിലെ ഏറ്റവും ഉത്തുംഗമായ ഭാഗം 11,249 അടി (3,429 മീ.) ഉയരമുള്ള മൗണ്ട് ഹൂഡിന്റെ ഉച്ചകോടിയാണ്. ഏറ്റവും താഴ്ന്ന ഭാഗം ഒറിഗൺ തീരത്തിനു നെടുനീളത്തിലുളള പസഫിക് സമുദ്രനിരപ്പാണ്.

ഒറിഗണിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 3,300 അടി (1,006 മീ) ആണ്. ഈ സംസ്ഥാനത്തെ ഏക ദേശീയോദ്യാനം ക്രാറ്റർ ലേക്ക് ദേശീയോദ്യാനമാണ്. ഈ ഉദ്യാനത്തിനുള്ളലായി സ്ഥിതിചെയ്യുന്ന ക്രാറ്റർ ലെക്കിന്റെ ആഴം   1,943 അടി (592 മീറ്റർ) ആണ്. ഇത് അമേരിക്കൻ‌ ഐക്യനാടുകളിലെ ഏറ്റവും ആഴമുള്ള തടാകമാണ്. ഓറിഗണിലൂടെ ഒഴുകുന്ന ഡി നദി ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ നദിയായി അവകാശമുന്നയിക്കുന്നുണ്ടെങ്കിലും റോ നദിയുടെ പേരിൽ മൊണ്ടാനാ സംസ്ഥാനവും ഇതേ അവകാശവാദമുന്നയിക്കുന്നു.  452 ചതുരശ്ര ഇഞ്ച് (0.29 ചതുരശ്ര കിലോമീറ്റർ) മാത്രം വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ പാർക്ക് ആയ മിൽ എൻഡ്സ് പാർക്കു് ഓറിഗോണിലെ  പോർട്ട്ലാന്റിൽ  സ്ഥിതിചെയ്യുന്നു.

ഒറിഗോൺ സംസ്ഥാനം എട്ട് ഭൂമിശാസ്ത്ര മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറൻ ഒറിഗണിലുൾപ്പെടുന്ന ഒറിഗോൺ തീരപ്രദേശം (കോസ്റ്റ് റേഞ്ചിനു പടിഞ്ഞാറ്), വില്ലാമെറ്റ് താഴ്വര, റോഗ് താഴ്വര, കാസ്കേഡ് റേഞ്ച്,  ക്ലാമത്ത് മലനിരകൾ എന്നിവയും മദ്ധ്യ, കിഴക്കൻ ഓറിഗണിലുൾപ്പെടുന്ന കൊളംബിയ പീഠഭൂമി, ഹൈ ഡെസേർട്ട്, ബ്ലൂ മൗണ്ടൈൻസ് എന്നിവയുമാണ് ഈ എട്ട് മേഖലകൾ. രണ്ട് സമയമേഖലകളിലായാണ് ഒറിഗൺ സംസ്ഥാനം സ്ഥിതിചെയ്യുന്നത്. മൽഹ്യൂർ കൗണ്ടിയുടെ ഭൂരിഭാഗവും മൌണ്ടൻ ടൈം സോണിലും സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പസഫിക് ടൈം സോണിലുമായാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1859 ഫെബ്രുവരി 14ന് പ്രവേശനം നൽകി (33ആം)
പിൻഗാമി


Tags:

ഐഡഹോകാലിഫോർണിയനെവാഡപസഫിക് മഹാസമുദ്രംയു.എസ്.എ.വാഷിംഗ്ടൺ

🔥 Trending searches on Wiki മലയാളം:

ദൈവംകരുനാഗപ്പള്ളികാസർഗോഡ് ജില്ലആഗ്‌ന യാമികിരീടം (ചലച്ചിത്രം)അടൂർ പ്രകാശ്ഇന്ത്യയിലെ പഞ്ചായത്തി രാജ്സന്ദീപ് വാര്യർന്യുമോണിയതെസ്‌നിഖാൻകുവൈറ്റ്ഡോഗി സ്റ്റൈൽ പൊസിഷൻകുടജാദ്രിപൗരത്വ ഭേദഗതി ആക്റ്റ്, 2019ചക്കകാലൻകോഴിഇന്ത്യയുടെ സ്വാതന്ത്ര്യസമരംശശി തരൂർഎ.കെ. ആന്റണിസുരേഷ് ഗോപിറേഡിയോവീഡിയോസ്വപ്നംസഞ്ജു സാംസൺകാശിത്തുമ്പആഗോളതാപനംകേരളാ ഭൂപരിഷ്കരണ നിയമംഅന്തർമുഖതശംഖുപുഷ്പംഡൊമിനിക് സാവിയോഇല്യൂമിനേറ്റിഝാൻസി റാണിവയനാട് ജില്ലപാലക്കാട്എലിപ്പനിഫ്രാൻസിസ് ഇട്ടിക്കോരഎ.കെ. ഗോപാലൻഹംസകണ്ണൂർ ലോക്സഭാമണ്ഡലംസന്ധിവാതംഫിഖ്‌ഹ്ചെറൂളഇന്ത്യയുടെ രാഷ്‌ട്രപതിരാജവംശംചിലപ്പതികാരംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകയ്യോന്നിഅറബിമലയാളംആയില്യം (നക്ഷത്രം)ശ്രീനിവാസൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവേലുത്തമ്പി ദളവസ്ത്രീ ഇസ്ലാമിൽഇന്ത്യൻ നാഷണൽ കോൺഗ്രസ്കണിക്കൊന്നഷമാംഅതിരാത്രംചട്ടമ്പിസ്വാമികൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികലിംഫോസൈറ്റ്തൈറോയ്ഡ് ഗ്രന്ഥിഅണ്ണാമലൈ കുപ്പുസാമിഎസ്.എൻ.സി. ലാവലിൻ കേസ്ഭൂമിശ്രീനാരായണഗുരുചവിട്ടുനാടകംആസ്ട്രൽ പ്രൊജക്ഷൻഎ. വിജയരാഘവൻദീപക് പറമ്പോൽകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംചൂരകേരളത്തിലെ നദികളുടെ പട്ടികചിയപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഈലോൺ മസ്ക്🡆 More