ഇ.വി. കൃഷ്ണപിള്ള

മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി.

കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)

കൃഷ്ണപിള്ള.

ഇ.വി. കൃഷ്ണപിള്ള
ജനനം(1894-09-14)സെപ്റ്റംബർ 14, 1894
നെടിയവിള, കുന്നത്തൂർ, കൊല്ലം
മരണം30 മാർച്ച് 1938(1938-03-30) (പ്രായം 43)
തൊഴിൽകഥാകൃത്ത്, പത്രാധിപർ
ജീവിതപങ്കാളി(കൾ)മഹേശ്വരിയമ്മ
കുട്ടികൾഅടൂർ ഭാസി (കെ. ഭാസ്കരൻ നായർ),
ചന്ദ്രാജി,(കെ. രാമചന്ദ്രൻ നായർ),
കെ. പത്മനാഭൻ നായർ,
കെ. കൃഷ്ണൻ നായർ,
കെ. ശങ്കരൻ നായർ,
ഓമനക്കുട്ടിഅമ്മ,
രാജലക്ഷ്മിഅമ്മ
മാതാപിതാക്ക(ൾ)കുന്നത്തൂർ പപ്പുപിള്ള, പുത്തൻ വീട്ടിൽ കല്യാണിയമ്മ

ജീവിതരേഖ

കൊല്ലം ജില്ലയിൽ ശാസ്താംകോട്ട കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിന് കിഴക്ക് ഇഞ്ചക്കാട്ട് വീട്ടിൽ 1894 സെപ്റ്റംബർ‍ 14 ന്‌ ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള. അമ്മ ഇഞ്ചക്കാട്ട് പുത്തൻ‍വീട്ടിൽ കല്യാണിയമ്മ.

പപ്പുപിള്ള കുടുംബ സമേതം പെരിങ്ങനാട്ടേയ്ക്ക് താമസം മാറ്റി. പെരിങ്ങനാട്ട് ചിലങ്ങിരഴികത്ത് വീട്ടിലാണ് താമസിച്ചിരുന്നത്. ഇ.വി. കൃഷ്ണപിള്ള പിന്നീട് നിർമ്മിച്ചതാണ് കൊട്ടയ്ക്കാട്ട് വീട്.

പെരിങ്ങനാട്‌, വടക്കടത്തുകാവ്‌, തുമ്പമൺ, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി എം എസ്‌ കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്‌, തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ.-യും ജയിച്ചതോടെ ഗവൺമന്റ്‌ സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.

1919 മേയ്‌ 25-ന്‌ സി.വി. രാമൻപിള്ളയുടെ ഇളയ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു.

1921-ൽ അസി. തഹസീൽദാരായി നിയമിതനായി. 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത്‌ നിയമപഠനം ആരംഭിച്ചു. 1923-ൽ ബി.എൽ. ജയിച്ച്‌ തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രവർത്തനം തുടങ്ങി. 1924-ൽ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി. കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു. 1931-ൽ കൊട്ടാരക്കര-കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും, 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീ മൂലം അസ്സമ്പ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു.

മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ഇ.വി. കൃഷ്ണപ്പിള്ളയായിരുന്നു. കഥാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്‌.

പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി (കെ. ഭാസ്കരൻ നായർ), ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ), മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ. പത്മനാഭൻ നായർ, കെ. കൃഷ്ണൻ നായർ, കെ. ശങ്കരൻ നായർ, ഓമനക്കുട്ടിഅമ്മ, രാജലക്ഷ്മിഅമ്മ എന്നിവരാണ്‌ മക്കൾ.

1938 മാർച്ച്‌ 30-ന് 44-ആം വയസ്സിൽ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം വിലാപയാത്രയായി ജന്മനാടായ അടൂരിലെ പെരിങ്ങനാട്ട് തറവാട്ടുവീട്ടിലെത്തിച്ചശേഷം അവിടെ സംസ്കരിച്ചു.

കൃതികൾ

നോവൽ

  • ബാഷ്പവർഷം
  • ആരുടെ കൈ
  • തോരാത്ത കണ്ണുനീർ

ചെറുകഥ

  • കേളീസൗധം (നാലു ഭാഗങ്ങൾ)മലയാളം

ആത്മകഥ

  • ജീവിത സ്മരണകൾ.

നാടകം, സാഹിത്യപ്രബന്ധങ്ങൾ

  • സീതാലക്ഷ്മി
  • രാജാ കേശവദാസൻ
  • കുറുപ്പിന്റെ ഡെയ്‌ലി
  • വിവാഹക്കമ്മട്ടം
  • ഇരവിക്കുട്ടിപിള്ള
  • രാമരാജാഭിഷേകം
  • ബി. എ മായാവി
  • പെണ്ണരശുനാട്‌
  • പ്രണയക്കമ്മീഷൻ
  • കള്ളപ്രമാണം
  • തിലോത്തമ
  • വിസ്മൃതി
  • മായാമനുഷ്യൻ.
  • കവിതക്കേസ്

ഹാസ്യകൃതികൾ

  • എം.എൽ.സി. കഥകൾ
  • അണ്ടിക്കോയ
  • പോലീസ്‌ രാമായണം
  • ഇ.വി. കഥകൾ
  • ചിരിയും ചിന്തയും (രണ്ട്‌ ഭാഗങ്ങൾ)
  • രസികൻ തൂലികാചിത്രങ്ങൾ.

ബാലസാഹിത്യകൃതികൾ

  • ഗുരുസമക്ഷം
  • ഭാസ്കരൻ
  • ബാലലീല
  • ഗുണപാഠങ്ങൾ
  • ശുഭചര്യ
  • സുഖജീവിതം

Tags:

ഇ.വി. കൃഷ്ണപിള്ള ജീവിതരേഖഇ.വി. കൃഷ്ണപിള്ള കൃതികൾഇ.വി. കൃഷ്ണപിള്ളചെറുകഥനാടകംനോവൽബാലസാഹിത്യംമലയാളം

🔥 Trending searches on Wiki മലയാളം:

ഇടുക്കി ജില്ലനവരത്നങ്ങൾമാധ്യമം ദിനപ്പത്രംകവിത്രയംരാജ്യസഭശ്രീനാരായണഗുരുപുകവലിയുടെ ആരോഗ്യ ഫലങ്ങൾആർട്ടിക്കിൾ 370ഇലഞ്ഞിചാറ്റ്ജിപിറ്റിപാണ്ഡവർലോക്‌സഭഭൂമിക്ക് ഒരു ചരമഗീതംവി. മുരളീധരൻമലയാളംഡൊമിനിക് സാവിയോഹിമാലയംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅഡോൾഫ് ഹിറ്റ്‌ലർഎ.കെ. ഗോപാലൻഹണി റോസ്ബൈബിൾഉഭയവർഗപ്രണയിആധുനിക കവിത്രയംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇസ്‌ലാം മതം കേരളത്തിൽകൊടിക്കുന്നിൽ സുരേഷ്വൈക്കം സത്യാഗ്രഹംഏഷ്യാനെറ്റ് ന്യൂസ്‌കുവൈറ്റ്കൂടൽമാണിക്യം ക്ഷേത്രംഓട്ടൻ തുള്ളൽവാട്സ്ആപ്പ്മുസ്ലീം ലീഗ്ടിപ്പു സുൽത്താൻകെ.സി. വേണുഗോപാൽകൊല്ലൂർ മൂകാംബികാക്ഷേത്രംഅടൽ ബിഹാരി വാജ്പേയിതിരുവോണം (നക്ഷത്രം)തീയർവിദ്യാഭ്യാസംനിയോജക മണ്ഡലംതിരുവിതാംകൂർ ഭരണാധികാരികൾയേശുഉമ്മൻ ചാണ്ടിമുഗൾ സാമ്രാജ്യംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇടപ്പള്ളി രാഘവൻ പിള്ളഋഗ്വേദംകണ്ടല ലഹളഇന്ത്യയിലെ ഹരിതവിപ്ലവംഅണലിഎം.ടി. രമേഷ്ബിഗ് ബോസ് മലയാളംടി.കെ. പത്മിനിഎഴുത്തച്ഛൻ പുരസ്കാരംലിംഫോസൈറ്റ്അമൃതം പൊടികേരളത്തിലെ തനതു കലകൾശിവം (ചലച്ചിത്രം)പ്രഭാവർമ്മഇന്ത്യയുടെ ദേശീയപ്രതിജ്ഞആയുർവേദംഓണംമഞ്ഞപ്പിത്തംതെയ്യംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഎൻ. ബാലാമണിയമ്മയൂട്യൂബ്കൂദാശകൾമലയാള മനോരമ ദിനപ്പത്രംസൗദി അറേബ്യടെസ്റ്റോസ്റ്റിറോൺകോശംനോവൽചാത്തൻ🡆 More