ദി വേ ഓഫ് വാട്ടർ

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 20-ത് സെഞ്ച്വറി സ്റ്റുഡിയോ നിർമ്മിച്ച ഒരു അമേരിക്കൻ ഇതിഹാസ സയൻസ് ഫിക്ഷൻ സിനിമയാണ് അവതാർ: ദി വേ ഓഫ് വാട്ടർ (അവതാർ 2 എന്നും ഇത് അറിയപ്പെടുന്നു).

ജെയിംസ് കാമറൂണിന്റെ അവതാർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമാണിത്. 2009-ൽ പുറത്തിറങ്ങിയ അവതാറിന്റെ തുടർച്ചയാണ്.

അവതാർ: ദി വേ ഓഫ് വാട്ടർ
ദി വേ ഓഫ് വാട്ടർ
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംജെയിംസ് കാമറൂൺ
നിർമ്മാണം
കഥ
തിരക്കഥ
അഭിനേതാക്കൾ
സംഗീതംസൈമൺ ഫ്രാങ്‌ലെൻ
ഛായാഗ്രഹണംറസ്സൽ കാർപെന്റർ
ചിത്രസംയോജനം
  • സ്റ്റീഫൻ ഇ. റിവ്കിൻ
  • ഡേവിഡ് ബ്രെന്നർ
  • ജോൺ റഫുവ
  • ജെയിംസ് കാമറൂൺ
സ്റ്റുഡിയോ
  • ലൈറ്റ്സ്റ്റോം എൻറർടെയ്ൻമെൻറ്
  • TSG എൻറർടെയ്ൻമെൻറ്
വിതരണം
റിലീസിങ് തീയതി
  • ഡിസംബർ 6, 2022 (2022-12-06) (ലണ്ടൻ)
  • ഡിസംബർ 16, 2022 (2022-12-16) (യു.എ്സ്.)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$350–400 million
സമയദൈർഘ്യം192 minutes

സാം വർത്തിംഗ്ടൺ, സോ സാൽഡാന, സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ് മൂർ, CCH പൗണ്ടർ, ജിയോവന്നി റിബിസി, മാറ്റ് ജെറാൾഡ്, സിഗോർണി വീവർ, കേറ്റ് വിൻസ്‌ലെറ്റ്, ക്ലിഫ് കർട്ടിസ്, ഈഡി ഫാൽക്കോ, ജെമൈൻ ക്ലെമന്റ്, മിഷേൽ യോ, വിൻ ഡീസൽ എന്നിവരും ഇതിൽ അഭിനയിച്ചു.

കഥാസാരം

സൗരയൂഥേതര ഉപഗ്രഹമായ പണ്ടോറയിൽ രൂപംകൊണ്ട പുതിയ കുടുംബത്തോടൊപ്പമാണ് ജേക്ക് സള്ളി താമസിക്കുന്നത്. അവർ ഒരു കുടുംബം രൂപീകരിച്ച് ഒരുമിച്ച് ജീവിക്കാൻ പ്രയത്നിക്കുന്നു. എന്നിരുന്നാലും, അവർ അവരുടെ വീട് വിട്ട് പണ്ടോറയുടെ മറ്റ് പ്രദേശങ്ങൾ തേടേണ്ടിയതായി വരുന്നു. മുൻപ് ഉണ്ടായിരുന്ന ഒരു ഭീഷണി വീണ്ടും ഉയർന്നുവരുമ്പോൾ ജെയ്ക്ക് മനുഷ്യർക്കെതിരെ യുദ്ധം ചെയ്യുന്നു.

അഭിനേതാക്കൾ

നാ'വികൾ
  • സാം വർത്തിംഗ്ടൺ - ജെയ്ക്ക് സള്ളി : അവതാർ പ്രോഗ്രാമിൽ അംഗമായതിന് ശേഷം നെയ്ത്തിരിയെന്ന നാവി യുവതിയുമായി പ്രണയത്തിലാവുകയും നാവികളുമായി ചങ്ങാത്തം സ്ഥാപിക്കുകയും  ചെയ്ത ജാക്ക് സള്ളി എന്ന മുൻ മനുഷ്യൻ, അവസാനം മനുഷ്യ വർഗ്ഗവുമായുള്ള നാവികളുടെ  ഏറ്റുമുട്ടലിൽ അവരുടെ പക്ഷം ചേർന്നുകൊണ്ട് നാവികളെ വിജയത്തിലേക്ക് നയിക്കുന്നു. അയാൾ  തന്റെ മനുഷ്യശരീരം ഉപേക്ഷിച്ചുകൊണ്ട് ശാശ്വതമായി നാവികളിൽ ഒരാളായിത്തീരുന്നു.
  • സോ സാൽഡാന - നെയ്‌ത്തിരി: മുൻ ഗോത്രത്തലവന്റെ മകളും, വംശത്തിന്റെ ഭാവി ത്സാഹിക്കുമായ അവൾ, ജെയ്‌ക്കിന്റെ ഇണയാണ്.
  • സിഗോർണി വീവർ - കിരി : ജെയ്കിൻറേയും നെയ്ത്തിരിയുടേയും ദത്തുപുത്രി. നാവികളുടെ പക്ഷം ചേരുകയും സംഘട്ടനത്തിനിടെ കൊല്ലപ്പെടുകയും ചെയ്യുന്ന ഡോ. ഗ്രേസ് അഗസ്റ്റിൻ എന്ന കഥാപാത്രമായാണ് വീവർ സിനിമയുടെ ആദ്യഭാഗത്ത് പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ തുടർച്ചയിൽ തിരിച്ചെത്തുമെന്ന് വീവറോടൊപ്പം സംവിധായകൻ ജെയിംസ് കാമറൂണും സ്ഥിരീകരിച്ചെങ്കിലും, അതേ കഥാപാത്രത്തെയായിരിക്കില്ല താൻ അവതരിപ്പിക്കുന്നതെന്ന് അവർ 2014 ൽ പറഞ്ഞു. മിക്ക അഭിനേതാക്കളെയും പോലെ, സിനിമയ്ക്ക് വേണ്ടി ഫ്രീ ഡൈവിംഗ് പഠിച്ചാണ് അവർ വെള്ളത്തിനടിയിൽ രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ പങ്കെടുത്തത്.
  • സ്റ്റീഫൻ ലാങ് - കേണൽ മൈൽസ് ക്വാറിറ്റ്ച്ച് എന്ന മനുഷ്യൻ. നാവികളുമായുള്ള അവരുടെ പോരാട്ടത്തിൽ പണ്ടോറയെ കോളനിവൽക്കരിക്കുന്ന മനുഷ്യ സംഘടനയായ ആർഡിഎയുടെ സുരക്ഷാ സേനയെ അദ്ദേഹം നയിച്ചു. ആദ്യ സിനിമയിലെ സംഭവങ്ങളിൽ നെയ്‌ത്തിരിയാൽ കൊല്ലപ്പെട്ടശേഷം, "മനുഷ്യൻറെ ഓർമ്മകൾ ഉൾക്കൊള്ളുന്ന അവതാർ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുനർജന്മമെന്ന നിലയിൽ RDA അയാളെ ഉയിർത്തെഴുന്നേൽപ്പിക്കുകയും കൂടാതെ ജെയ്ക്കിനോടുള്ള പ്രതികാരമുൾപ്പെടെ അവൻ ആരംഭിച്ച യത്നങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
  • കേറ്റ് വിൻസ്ലെറ്റ് - റൊണാൾ : മെറ്റ്കായിന കുലത്തിലെ ഒരു സ്വതന്ത്ര മുങ്ങൽ വിദഗ്ദ്ധയും ടൊനോവാരിയുടെ ഭാര്യയും. റൊണാലിനെ "നടന്നുകൊണ്ടിരിക്കുന്ന കഥയിലെ ഒരു കേന്ദ്ര കഥാപാത്രം" എന്ന് വിശേഷിപ്പിച്ച കേറ്റ് വിൻസ്‌ലെറ്റ്, മാത്രമല്ല അവളുടെ എല്ലാ സീനുകളുടേയും ചിത്രീകരണത്തിന് ഒരു മാസമേ എടുത്തിട്ടുള്ളൂ എന്നതിനാൽ "ദൈർഘ്യമേറിയ ചിത്രീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന കഥാപാത്രം ചെറുതാണ്"  എന്ന് വെളിപ്പെടുത്തിയിരുന്നു. ഒരേസമയം പെർഫോമൻസ് ക്യാപ്‌ചർ, മോഷൻ ക്യാപ്‌ചർ സാങ്കേതികതളുമായി  അവൾ ആദ്യമായി ജോലി ചെയ്യുന്നതിനെ ഇത് അടയാളപ്പെടുത്തുന്നു. സിനിമയ്‌ക്കായി അവൾക്കും മറ്റ് അഭിനേതാക്കളെപ്പോലെ ഫ്രീ ഡൈവിംഗ് (. ശ്വസന ഉപകരണം ഉപയോഗിക്കാതെയുള്ള) പഠിക്കേണ്ടിവന്നു; വെള്ളത്തിനടിയിലുള്ള ഒരു രംഗം ചിത്രീകരിക്കുമ്പോൾ, അവൾ ഏഴു മിനിറ്റിലധികം ശ്വാസം അടക്കിപ്പിടിച്ചത് വെള്ളത്തിനടിയിൽ ചിത്രീകരിച്ച ഏതൊരു സിനിമാ സീനിലേക്കാളും മികച്ച ഒരു പുതിയ റെക്കോർഡാണ്.
  • ക്ലിഫ് കർട്ടിസ് – ടൊനോവാറി:  മെറ്റ്കായിനയിലെ റീഫ് പീപ്പിൾ വംശത്തിന്റെ നേതാവും റൊണാലിന്റെ ഭർത്താവും.
  • ജിയോവന്നി റിബിസി - പാർക്കർ സെൽഫ്രിഡ്ജ് : RDA ഖനന പ്രവർത്തനത്തിന്റെ മുൻ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റർ.
  • ഈഡി ഫാൽക്കോ - ജനറൽ ഫ്രാൻസെസ് ആർഡ്‌മോർ : ആർഡിഎയുടെ താൽപ്പര്യങ്ങളുടെ ചുമതലയുള്ള കമാൻഡർ.
  • ബ്രണ്ടൻ കോവൽ - ക്യാപ്റ്റൻ മിക്ക് സ്‌കോർസ്‌ബി  :  പണ്ടോറ ഗ്രഹത്തിലെ ഒരു സ്വകാര്യ മേഖലയിലെ സമുദ്ര വേട്ടയാടൽ കപ്പലിന്റെ തലവൻ.
  • ജെമൈൻ ക്ലെമന്റ് - ഡോ. ഇയാൻ ഗാർവിൻ : ഒരു മറൈൻ ബയോളജിസ്റ്റ്.
  • CCH പൗണ്ടർ - മൊവാത്ത് : ഒമാറ്റിക്കായയുടെ ആത്മീയ നേതാവായ നെയ്ത്തിരിയുടെ മാതാവ്.
  • ജാമി ഫ്ലാറ്റേഴ്‌സ് – നെത്തെയാം : ജെയ്ക്, നെയ്ത്തിരി എന്നിവരുടെ ആദ്യ മകനും മൂത്ത കുട്ടിയും.
  • ബ്രിട്ടൻ ഡാൾട്ടൺ - ലോക്ക് : ജെയ്ക്ക്, നെയ്‌ത്തിരി എന്നിവരുടെ രണ്ടാമത്തെ മകൻ.
  • ക്ലോ കോൾമാൻ : ചെറുപ്പക്കാരനായ ലോക്ക് ആയി.
  • ട്രിനിറ്റി ജോ-ലി ബ്ലിസ് - ടുക്‌റ്റേറി ("ടക്"), ജേക്കിന്റെയും നെയ്‌ത്തിരിയുടെയും എട്ട് വയസ്സുള്ള മകളും ഇളയ കുട്ടിയും.
  • ബെയ്‌ലി ബാസ് - ട്സിറേയ ("റിയ") : മെറ്റ്‌കായിന കുലത്തിലെ സുന്ദരിയും ശക്തയുമായ സ്വതന്ത്ര മുങ്ങൽ വിദഗ്ധയും ടൊനോവാരിയുടെയും റൊണാലിന്റെയും മകളും.
  • ഫിലിപ്പ് ഗെൽജോ - അയോനുങ് :  മെറ്റ്‌കായിനയുടെ യുവ വേട്ടക്കാരനും  മുങ്ങൽ വിദഗ്ധനുമായ അയാൾ ടൊനോവാരിയുടെയും റൊണാലിന്റെ മകനാണ്.
  • ഡുവാൻ ഇവാൻസ് ജൂനിയർ - റോട്ട്‌ക്സോ : മെറ്റ്കായിനയിലെ ഒരു യുവ പുരുഷ വേട്ടക്കാരനും സ്വതന്ത്ര മുങ്ങൽ വിദഗ്ധനുമാണ്.
  • സിജെ ജോൺസ് – പേരില്ലാത്ത ഒരു മെറ്റ്‌കായിന ദ്വിഭാഷി.
മനുഷ്യർ
  • ജാക്ക് ചാമ്പ്യൻ - മൈൽസ് "സ്പൈഡർ" സോക്കോറോ : ഹെൽസ് ഗേറ്റിൽ ജനിച്ച ഒരു കൗമാരക്കാരൻ (ആദ്യ സിനിമയിലെ പണ്ടോറയിലെ മനുഷ്യരുടെ പ്രാരംഭ അടിത്തറ) ജെയ്‌ക്കും നെയ്‌തിരിയും രക്ഷപ്പെടുത്തി ദത്തെടുത്ത ഇയാൾ "പണ്ടോറൻ മഴക്കാടുകളിൽ തന്റെ സമയം ചെലവഴിക്കാൻ‌ ഇഷ്ടപ്പെടുന്നു".
  • ജോയൽ ഡേവിഡ് മൂർ - ഡോ. നോർം സ്പെൽമാൻ : അവതാർ പ്രോഗ്രാമിലെ മുൻ അംഗമായിരുന്ന അദ്ദേഹം ആദ്യ സിനിമയിൽ നാവിയുടെ പക്ഷം ചേർന്നു.
  • ദിലീപ് റാവു - ഡോ. മാക്സ് പട്ടേൽ : അവതാർ പ്രോഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഒരു ശാസ്ത്രജ്ഞൻ. ആദ്യ സിനിമയിൽ ആർഡിഎയ്‌ക്കെതിരായ ജെയ്‌ക്കിന്റെ കലാപത്തെ പിന്തുണയ്‌ക്കാൻ എത്തിയിരുന്നു.
  • മാറ്റ് ജെറാൾഡ് - കോർപ്പറൽ ലൈൽ വെയ്ൻഫ്ലീറ്റ് : ആർ‌ഡി‌എയുടെ ഒരു കൂലിപ്പടയാളിയായ അയാൾ നാവികൾക്കെതിരായ അവരുടെ യുദ്ധത്തിൽ മുമ്പ് ചുറ്റികത്തലയാൽ കൊല്ലപ്പെടുകയും ഒരു റീകോമ്പിനന്റ് ആയി പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്തു. 2017 ഓഗസ്റ്റിൽ ജെറാൾഡ് തന്റെ റോൾ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
  • അലീസിയ വെല-ബെയ്‌ലി - സ്ദിനാർസ്ക് : ഒരു പുനഃസംയോജകയും ഒന്നാം റികോം സേനാവിഭാഗത്തിലെ അംഗവും. ആദ്യ അവതാറിൽ നാവി ഇക്രാൻ വംശത്തിന്റെ നേതാവായ ഇകെയ്‌നി എന്ന കഥാപാത്രത്തെ വെല-ബെയ്‌ലി മുമ്പ് അവതരിപ്പിച്ചിരുന്നു. രണ്ട് ചിത്രങ്ങളിലും അവർ ഒരു സ്റ്റണ്ട് പെർഫോമറായും പ്രത്യക്ഷപ്പെടുന്നു.

റിലീസ്

അവതാർ: ദി വേ ഓഫ് വാട്ടർ അതിന്റെ വേൾഡ് പ്രീമിയർ 2022 ഡിസംബർ 6-ന് ലണ്ടനിലെ ഒഡിയൻ ലക്‌സെ ലെസ്റ്റർ സ്‌ക്വയറിൽ നടത്തി. 20th സെഞ്ച്വറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന 2022 ഡിസംബർ 16-ന് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ദി വേ ഓഫ് വാട്ടർ 
വിക്കിചൊല്ലുകളിലെ അവതാർ: ദി വേ ഓഫ് വാട്ടർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ദി വേ ഓഫ് വാട്ടർ കഥാസാരംദി വേ ഓഫ് വാട്ടർ അഭിനേതാക്കൾദി വേ ഓഫ് വാട്ടർ റിലീസ്ദി വേ ഓഫ് വാട്ടർ അവലംബംദി വേ ഓഫ് വാട്ടർ പുറത്തേക്കുള്ള കണ്ണികൾദി വേ ഓഫ് വാട്ടർ20th സെഞ്ചുറി സ്റ്റുഡിയോസ്അവതാർ (2009 ചലച്ചിത്രം)ജെയിംസ് കാമറൂൺഹോളിവുഡ് സിനിമ

🔥 Trending searches on Wiki മലയാളം:

മാതളനാരകംകാളിഈജിപ്റ്റ്അബ്ദുല്ല ഇബ്ൻ അബ്ബാസ്ചേരമാസംക്ഷയംസ്വഹീഹുൽ ബുഖാരിആദി ശങ്കരൻകടുക്കആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംതൈറോയ്ഡ് ഗ്രന്ഥിതുളസിത്തറശംഖുപുഷ്പംഫാസിസംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർവാതരോഗംലളിതാംബിക അന്തർജ്ജനംറഫീക്ക് അഹമ്മദ്ആശാളിയഹൂദമതംഇന്ത്യൻ പാർലമെന്റ്സംസ്ഥാനപാത 59 (കേരളം)മഞ്ഞുമ്മൽ ബോയ്സ്ചരക്കു സേവന നികുതി (ഇന്ത്യ)പ്രധാന താൾഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംഅറബി ഭാഷാസമരംമരിയ ഗൊരെത്തിഇഫ്‌താർവിഭക്തിസ്മിനു സിജോകൊളസ്ട്രോൾചങ്ങമ്പുഴ കൃഷ്ണപിള്ളതിരുവോണം (നക്ഷത്രം)ചേരസാമ്രാജ്യംഇസ്‌ലാമിക കലണ്ടർഈസ്റ്റർഒന്നാം ലോകമഹായുദ്ധംപത്ത് കൽപ്പനകൾഭൂഖണ്ഡംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംനികുതിമലയാള മനോരമ ദിനപ്പത്രംമലബാർ കലാപംജ്ഞാനപീഠ പുരസ്കാരംഇന്ത്യയുടെ ദേശീയ ചിഹ്നംമാലിക് ഇബിൻ ദീനാർ മസ്ജിദ്‌സൽമാൻ അൽ ഫാരിസിവെള്ളിക്കെട്ടൻകലിയുഗംഇസ്മായിൽ IIഭാരതീയ സ്റ്റേറ്റ് ബാങ്ക്അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ആരാച്ചാർ (നോവൽ)കഞ്ചാവ്മലയാളചലച്ചിത്രംഇന്ത്യൻ പ്രീമിയർ ലീഗ്യൂറോപ്പ്ഹരൂക്കി മുറകാമിനിർമ്മല സീതാരാമൻകലാമണ്ഡലം സത്യഭാമവിഷുഈസ്റ്റർ മുട്ടകന്മദംഭ്രമയുഗംസ്വയംഭോഗംEthanolസി. രവീന്ദ്രനാഥ്കുറിയേടത്ത് താത്രിമലയാളം മിഷൻഈസാലയണൽ മെസ്സിപേവിഷബാധഉദ്യാനപാലകൻകൂട്ടക്ഷരംതെങ്ങ്മയ്യഴിപ്പുഴയുടെ തീരങ്ങളിൽ🡆 More