സ്ത്രീകൾക്കുള്ള കോണ്ടം

ലൈംഗികബന്ധത്തിൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് ആന്തരിക കോണ്ടം.

‘ഫീമെയിൽ കോണ്ടം, ഫെമിഡോം അല്ലെങ്കിൽ പെൺ കോണ്ടം’ എന്നും ഇവ അറിയപ്പെടുന്നു. ഇംഗ്ലീഷ്: Internal Condom ('femidom or female condom‘). ഗർഭധാരണത്തിന്റെ സാധ്യതയോ, ലൈംഗികമായി പകരുന്ന രോഗാണുബാധയോ (എസ്ടിഐ) കുറയ്ക്കുന്നതിനുള്ള ഒരു സുരക്ഷാ മാർഗ്ഗമായി സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഒരു ലളിതമായ സുരക്ഷാ ഉപകരണമാണ് ഇത്. പുരുഷന് ഉറ ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ പോലും സ്ത്രീകൾക്ക് ഒരു സുരക്ഷാ മാർഗമെന്ന നിലയിൽ ഇവ ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിന് മുൻപ് ഇവ യോനിയുടെ ഉള്ളിലേക്ക് തിരുകി വയ്ക്കാവുന്നതാണ്. ലൈംഗികബന്ധത്തിന് ശേഷം ഇത് എടുത്തു മാറ്റാം. എന്നാൽ ഇവ ലൂബ്രിക്കൻറ്റുകളും ചേർന്ന് കാണുന്നു. ഇത് കണ്ടുപിടിച്ചത് ഡാനിഷ് എംഡി ലാസ്സെ ഹെസെൽ ആണ്. ബീജമോ മറ്റ് ശരീര സ്രവങ്ങളോ യോനിയുടെ ഉള്ളിലേക്ക് കടക്കുന്നത് തടയാൻ സ്ത്രീക്ക് ആന്തരികമായി ധരിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഇത്തരം കോണ്ടങ്ങൾ. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം 1990-ൽ യൂറോപ്പിൽ സമാരംഭിക്കുകയും 1993-ൽ യുഎസിൽ വിൽക്കാൻ FDA അംഗീകാരം നൽകുകയും ചെയ്തു. STI കൾക്കെതിരായ അതിന്റെ സംരക്ഷണം പുരുഷ കോണ്ടംകളേക്കാൾ അല്പം കുറവാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പെൺ കോണ്ടം 95% ഫലപ്രദമാണ്. പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉറകൾ 98% ഫലപ്രദമാണ്. സ്ത്രീപുരുഷ കോണ്ടങ്ങളുടെ ഫലപ്രാപ്തിയിൽ 3% വ്യത്യാസം മാത്രമാണ് കാണപ്പെടുന്നത്. ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ കൂടാതെ ഓൺലൈൻ വഴിയും ഇവ ലഭ്യമാണ്. ഗുദഭോഗം അഥവാ ഗുദ ലൈംഗികബന്ധത്തിൽ പങ്കാളിക്ക് ഇത്തരം ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്‌ഡ്‌സ്‌ ഉൾപ്പടെയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു.

സ്ത്രീകൾക്കുള്ള കോണ്ടം
സ്ത്രീകൾക്കുള്ള കോണ്ടം
Polyurethane Internal condom
പശ്ചാത്തലം
ജനന നിയന്ത്രണ തരംBarrier
ആദ്യ ഉപയോഗം1980s
Failure നിരക്കുകൾ (first year)
തികഞ്ഞ ഉപയോഗം5%
സാധാരണ ഉപയോഗം21%
ഉപയോഗം
ReversibilityImmediate
User remindersTo avoid risk of incorrect use, read the instructions carefully prior to use.
ഗുണങ്ങളും ദോഷങ്ങളും
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷYes
ശരീരഭാരം കൂടുംNo
മേന്മകൾNo external drugs or clinic visits required

Description

അടഞ്ഞ അറ്റത്ത് വഴക്കമുള്ള മോതിരം/ഫ്രെയിം അല്ലെങ്കിൽ മോതിരം/ഫോം ഡിസ്‌കോടുകൂടിയ നേർത്തതും മൃദുവും അയഞ്ഞതുമായ ഉറയാണ് പെൺ കോണ്ടം അഥവാ ഇന്റെണൽ കോണ്ടം. അവ സാധാരണയായി വിവിധ വലുപ്പങ്ങളിൽ വരുന്നു. മിക്ക യോനികൾക്കും, മിതമായ വലിപ്പമുള്ള കോണ്ടം മതിയാകും; എന്നാൽ അടുത്തിടെ പ്രസവിച്ച സ്ത്രീകൾ ആദ്യം വലിയ വലിപ്പം പരീക്ഷിക്കണം. ഉറയുടെ അടഞ്ഞ അറ്റത്തുള്ള അകത്തെ മോതിരം അല്ലെങ്കിൽ ഫോം ഡിസ്‌ക് യോനിക്കുള്ളിൽ കോണ്ടം തിരുകാനും പിടിക്കാനും ഉപയോഗിക്കുന്നു. ഉറയുടെ തുറന്ന അറ്റത്ത് ഉരുട്ടിയ പുറം വളയം അല്ലെങ്കിൽ പോളി ഫ്രെയിം യോനിക്ക് പുറത്ത് നിലകൊള്ളുകയും ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മൂടുകയും ചെയ്യുന്നു. ജലാധിഷ്ഠിത ലൂബ്രിക്കന്റുകളുടെ (കൃത്രിമ സ്നേഹകങ്ങളുടെ) ഇവ ഉപയോഗിക്കാൻ അല്പം കൂടി എളുപ്പമാണ്. ഇവ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. (എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാടെക്സ് എന്ന വസ്തു കൊണ്ട് നിർമിതമായ കോണ്ടം പൊട്ടിപ്പോകാൻ സാധ്യത ഉണ്ട്)

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പെൺ കോണ്ടം വികസിപ്പിച്ചെടുത്തത് (പുരുഷ കോണ്ടം നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു). ചെറിയ രീതിയിൽ സംവേദനക്ഷമത നഷ്‌ടപ്പെടുന്നതിന്റെ ഫലമായി ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ വിസമ്മതിച്ചതും, രണ്ടാമതായി കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ എയ്‌ഡ്‌സ്‌ ഉൾപ്പടെയുള്ള എസ്‌ടിഐ പകരും എന്നതിന്റെ സൂചനയുമാണ് ഇത് സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം.

ഇതും കാണുക

കോണ്ടം

കോപ്പർ ഐ.യു.ഡി

കുടുംബാസൂത്രണം

കൃത്രിമ സ്നേഹകങ്ങൾ

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ

എയ്‌ഡ്‌സ്‌

യോനി

ലൈംഗികബന്ധം

പ്രസവം

ആർത്തവചക്രവും സുരക്ഷിതകാലവും

ഗർഭഛിദ്രം

റഫറൻസുകൾ

Tags:

എയ്‌ഡ്‌സ്‌ഗുദഭോഗംയോനിലൈംഗികബന്ധംലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ

🔥 Trending searches on Wiki മലയാളം:

നെടുങ്കണ്ടംചരക്കു സേവന നികുതി (ഇന്ത്യ)ചെറായിആറന്മുള ഉതൃട്ടാതി വള്ളംകളികഥകളിപുത്തനത്താണിപെരിന്തൽമണ്ണമദ്റസപുതുപ്പള്ളിമണ്ണുത്തിഅമരവിളഇന്ത്യയുടെ സ്വാതന്ത്ര്യസമരംഈരാറ്റുപേട്ടപിലാത്തറഋഗ്വേദംഗോതുരുത്ത്റമദാൻകുന്ദവൈ പിരട്ടിയാർബാല്യകാലസഖിപത്തനാപുരംമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്കൽപറ്റമുണ്ടേരി (കണ്ണൂർ)ദീർഘദൃഷ്ടികർണ്ണൻനെടുമുടിദശാവതാരംചേളാരിവെളിയങ്കോട്അയക്കൂറകേരള സാഹിത്യ അക്കാദമി പുരസ്കാരംമേപ്പാടിഐക്യകേരള പ്രസ്ഥാനംതെങ്ങ്ഇന്ദിരാ ഗാന്ധിഡെങ്കിപ്പനിഇരിട്ടിവാഴക്കുളംകോടനാട്പൊന്നാനിഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്വാഴച്ചാൽ വെള്ളച്ചാട്ടംതാമരശ്ശേരിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപെരുവണ്ണാമൂഴിതിലകൻകോലഴിലിംഫോസൈറ്റ്അഞ്ചാംപനിനെട്ടൂർകടുക്കതിരുവനന്തപുരംമുട്ടം, ഇടുക്കി ജില്ലകുട്ടിക്കാനംഇസ്ലാമിലെ പ്രവാചകന്മാർഅമല നഗർകുട്ടനാട്‌നേര്യമംഗലംവഴിക്കടവ് ഗ്രാമപഞ്ചായത്ത്തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംമാളയൂട്യൂബ്തലശ്ശേരിഇന്നസെന്റ്രാജരാജ ചോളൻ ഒന്നാമൻപഞ്ചവാദ്യംവണ്ടൻമേട്ചാലക്കുടിഇലഞ്ഞിത്തറമേളം2022 ഫിഫ ലോകകപ്പ്സൈലന്റ്‌വാലി ദേശീയോദ്യാനംവെള്ളിവരയൻ പാമ്പ്വിഷ്ണുവർക്കലരതിസലിലംആർത്തവചക്രവും സുരക്ഷിതകാലവുംതാനൂർസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ🡆 More