ജൂലൈ 20-ലെ വധശ്രമം

നാസി ജർമനിയുടെ നേതാവായ അഡോൾഫ് ഹിറ്റ്ലർക്കെതിരെ കിഴക്കൻ പ്രഷ്യയിലെ വുൾഫ്ഷാൻസിൽ (ചെന്നായ് മാടം) 1944-ൽ നടന്ന പരാജയപ്പെട്ട വധശ്രമമാണ് ജൂലൈ 20 പദ്ധതി .

അടിയന്തര പദ്ധതിയായ വാൽക്രിയിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ജർമൻ പ്രതിരോധ പ്രസ്ഥാനത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത് നടന്നത്. ഹിറ്റ്ലർ തന്നെ അംഗീകാരം നൽകിയ വാൽക്രി പദ്ധതി യഥാർത്ഥത്തിൽ സഖ്യ കക്ഷികളുടെ ആക്രമണത്തിൽ ജർമനിയിലെ ക്രമസമാധാനം തകരുകയാണെങ്കിൽ നടപ്പാകാനായി ഉദ്ദേശിച്ച് തയ്യാറാക്കിയതാണ്. വാൽക്രി പദ്ധതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേണൽ ക്ലോസ് വോൺ സ്റ്റാഫൻബർഗ് ആണ് ഈ വധശ്രമത്തിലെ മുഖ്യ ഭാഗം നിർവഹിച്ചത്. ഈ അധികാര സ്ഥാനം ഉപയോഗിച്ച് അദ്ദേഹത്തിന് ഹിറ്റ്ലറുമായി ബന്ധപ്പെടുവാനും വാൽക്രിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും സാധിച്ചു.

ജൂലൈ 20-ലെ വധശ്രമം
സമ്മേളനമുറി = ബോംബ് സ്ഫോടനത്തിനു ശേഷമുള്ള ദൃശ്യം

നാസി ഭരണം അവസാനിപ്പിക്കുന്നതിനായ് പോരാടിയ ജർമൻ പ്രതിരോധ പ്രസ്ഥാനത്തിന്റെ ശ്രമങ്ങളിൽ അവസാനത്തേതായിരുന്നു ജൂലൈ 20-ലെ പദ്ധതി. വുൾഫ്ഷാൻസിലും തുടർന്ന് ബെർളിനിലെ ബെന്റർലോക്കിലും ഇവർ പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 7000 പേരെ ഗെസ്റ്റപോ അറസ്റ്റ് ചെയ്തു. ഇതിൽ 4,980 പേർ വധശിക്ഷക്ക് വിധേയരാക്കെപ്പട്ടതായി കണക്കാക്കെപ്പെടുന്നു. ആത്യന്തികമായി ഇത് പ്രതിരോധ പ്രസ്ഥാനത്തിന്റെ അന്ത്യത്തിന് കാരണമായി.

ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ്‌ 2008 - ലെ ഹോളിവുഡ് ചലച്ചിത്രമായ വാൽക്രി പുറത്തിറങ്ങിയത്.

അവലംബം

Tags:

ജർമ്മനിപ്രഷ്യഹിറ്റ്ലർ

🔥 Trending searches on Wiki മലയാളം:

ചില്ലക്ഷരംമൊകേരി ഗ്രാമപഞ്ചായത്ത്കാഞ്ഞങ്ങാട്ഇന്ത്യയുടെ ദേശീയപ്രതീകങ്ങൾരതിസലിലംസിയെനായിലെ കത്രീനസംസ്ഥാനപാത 59 (കേരളം)വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്എടവണ്ണവാഴക്കുളംകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്പഞ്ചവാദ്യംഭഗവദ്ഗീതഅബ്ദുന്നാസർ മഅദനിഎറണാകുളം ജില്ലഭീമനടിവാഴച്ചാൽ വെള്ളച്ചാട്ടംകൊടകരഎരിമയൂർ ഗ്രാമപഞ്ചായത്ത്ജീവിതശൈലീരോഗങ്ങൾപുറക്കാട് ഗ്രാമപഞ്ചായത്ത്ആയൂർഅമരവിളദേവസഹായം പിള്ളവലപ്പാട്ജയഭാരതിഓച്ചിറകുന്ദമംഗലംഎടക്കരകവിത്രയംമലമ്പുഴകേരളീയ കലകൾഒഞ്ചിയം വെടിവെപ്പ്ക്ഷയംഇന്ത്യൻ ഭരണഘടന ഭേദഗതികൾയൂട്യൂബ്ആലപ്പുഴ ജില്ലമരപ്പട്ടിരക്തസമ്മർദ്ദംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപുതുനഗരം ഗ്രാമപഞ്ചായത്ത്കിഴക്കൂട്ട് അനിയൻ മാരാർകേരള നവോത്ഥാന പ്രസ്ഥാനംകുമാരമംഗലംവൈത്തിരിനീതി ആയോഗ്വെള്ളിക്കെട്ടൻകരകുളം ഗ്രാമപഞ്ചായത്ത്കരിങ്കല്ലത്താണികേച്ചേരിശുഭാനന്ദ ഗുരുവക്കംഎ.പി.ജെ. അബ്ദുൽ കലാംകമല സുറയ്യപരപ്പനങ്ങാടി നഗരസഭമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്പട്ടിക്കാട്, തൃശ്ശൂർകുര്യാക്കോസ് ഏലിയാസ് ചാവറവെമ്പായം ഗ്രാമപഞ്ചായത്ത്കൊട്ടിയംനായർ സർവീസ്‌ സൊസൈറ്റിഒ.വി. വിജയൻഷൊർണൂർഒല്ലൂർകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ഇന്ത്യാചരിത്രംതൃക്കരിപ്പൂർമലയാള മനോരമ ദിനപ്പത്രംമഹാത്മാ ഗാന്ധിപ്രണയംഒടുവിൽ ഉണ്ണികൃഷ്ണൻമൈലം ഗ്രാമപഞ്ചായത്ത്ബേക്കൽലയണൽ മെസ്സിമുണ്ടേരി (കണ്ണൂർ)മുള്ളൂർക്കരകതിരൂർ ഗ്രാമപഞ്ചായത്ത്സമാസം🡆 More