സൂര്യാഘാതം

സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn).

അൾട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.

സൂര്യാഘാതം
സൂര്യാഘതം കൊണ്ടുണ്ടായ പൊള്ളൽ

ആരോഗ്യ പ്രശ്നങ്ങൾ

കഠിനമായ ചൂടിൽ പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും വൃക്ക സ്തംഭനം ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യാം. തലച്ചോറിനേയും സൂര്യാഘാതം ബാധിക്കും. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാരബാധ പോലുള്ള ലക്ഷണങ്ങളും ഇതിനെത്തുടർന്നുണ്ടാകാം. തീവ്രമായ അബോധാവസ്ഥക്കും (കോമ) സൂര്യാഘാതം ഇടയാക്കാം.

ചികിത്സ

ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയിൽ മുഖ്യം. തണലുള്ള സ്ഥലത്തേക്കു മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ദേഹമാസകലം തുടയ്ക്കണം. ഐസ് കക്ഷത്തിലും തുടയിടുക്കിലും വയ്ക്കുന്നത് താപനഷ്ടം കൂട്ടാൻ ഉപകരിക്കും. തുടർന്ന് രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വിദഗ്ദ്ധചികിത്സയ്ക്ക് വിധേയയാക്കുകയും വേണം.

പ്രതിരോധം

ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക.

അവലംബം

Tags:

സൂര്യാഘാതം ആരോഗ്യ പ്രശ്നങ്ങൾസൂര്യാഘാതം ചികിത്സസൂര്യാഘാതം പ്രതിരോധംസൂര്യാഘാതം അവലംബംസൂര്യാഘാതംഅൾട്രാവയലറ്റ് തരംഗംകരൾതലച്ചോർവൃക്കശ്വാസകോശംഹൃദയം

🔥 Trending searches on Wiki മലയാളം:

കരികാല ചോളൻതൃക്കാക്കരകൊടകരകാഞ്ഞാണികക്കുകളി (നാടകം)അണലിവെള്ളിക്കെട്ടൻവടക്കഞ്ചേരിനൂറനാട്സംഘകാലംഇളംകുളംവൈക്കം സത്യാഗ്രഹംകൊയിലാണ്ടികുഴിയാനപുലാമന്തോൾശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്സോമയാഗംഅയ്യപ്പൻകോവിൽപുറക്കാട് ഗ്രാമപഞ്ചായത്ത്കാഞ്ഞിരപ്പള്ളിനിലമ്പൂർആയില്യം (നക്ഷത്രം)എലത്തൂർ ഗ്രാമപഞ്ചായത്ത്കോടനാട്ഭക്തിപ്രസ്ഥാനം കേരളത്തിൽകുമരകംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)മുള്ളൂർക്കരചിറ്റൂർകൂടിയാട്ടംഅസ്സലാമു അലൈക്കുംകോട്ടക്കൽതത്ത്വമസിരതിലീലമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ഓട്ടൻ തുള്ളൽനേമംമോനിപ്പള്ളിചുനക്കര ഗ്രാമപഞ്ചായത്ത്വാണിയംകുളം ഗ്രാമപഞ്ചായത്ത്പരപ്പനങ്ങാടി നഗരസഭനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ചീമേനിമൊകേരി ഗ്രാമപഞ്ചായത്ത്നെടുമങ്ങാട്തവനൂർ ഗ്രാമപഞ്ചായത്ത്കിന്നാരത്തുമ്പികൾഒല്ലൂർതളിക്കുളംകേരളനടനംഭൂമിലിംഫോസൈറ്റ്ആമ്പല്ലൂർഗുരുവായൂരപ്പൻഇരിക്കൂർപന്തളംനാദാപുരം ഗ്രാമപഞ്ചായത്ത്ഉത്രാളിക്കാവ്നടത്തറ ഗ്രാമപഞ്ചായത്ത്കൂടൽവണ്ടൻമേട്സ്വർണ്ണലതഅങ്കണവാടിധനുഷ്കോടിപൂങ്കുന്നംആയൂർബാലചന്ദ്രൻ ചുള്ളിക്കാട്നി‍ർമ്മിത ബുദ്ധിതലയോലപ്പറമ്പ്പട്ടാമ്പികുമളിഎയ്‌ഡ്‌സ്‌പൊയിനാച്ചികാളിഉള്ളൂർ എസ്. പരമേശ്വരയ്യർമുത്തങ്ങ🡆 More