സീനായ് മല

എബ്രായബൈബിളിലേയും ഖുറാനിലേയും ആഖ്യാനങ്ങളും യഹൂദ, ക്രൈസ്തവ, ഇസ്ലാമിക വിശ്വാസപാരമ്പര്യങ്ങളും അനുസരിച്ച്, ദൈവം ഇസ്രായേൽ ജനതക്ക് നിയമസാരാംശമായ പത്തുകല്പനകൾ നൽകിയ സ്ഥാനമാണ് സീനായ് മല അഥവാ ഹോരെബ് മല.

ദൈവത്തിന്റെ മല എന്ന പേരും ഇതിനുണ്ട്. എന്നാൽ ഈവിധം പല പേരുകളിൽ സൂചിതമാകുന്നത് ഒരു സ്ഥാനം തന്നെയണെന്നുറപ്പില്ല. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസോ, പൗലോസ് അപ്പസ്തോലനോ സീനായ് മല എന്ന പേര് ഉപയോഗിക്കുന്നില്ല. മുന്നേ ഹോരെബ് എന്നറിയപ്പെട്ടിരുന്ന മലയുടെ പേര് പിന്നീട് സീനായ് എന്നു മാറിയതാണെങ്കിൽ ആ മാറ്റം നടന്നതെന്നാണെന്നു വ്യക്തമല്ല.

സീനായ് മല (ജബൽ മൂസാ)
സീനായ് മല
ബൈബിളിലെ സീനായ് മലയായി കരുതപ്പെടുന്ന ഈജിപ്തിലെ "മോശെയുടെ പർവതം" അഥവാ ജബൽ മൂസാ
ഉയരം കൂടിയ പർവതം
Elevation2,285 m (7,497 ft)
Prominence334 m (1,096 ft) Edit this on Wikidata
Coordinates28°32′23″N 33°58′24″E / 28.53972°N 33.97333°E / 28.53972; 33.97333
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംസെയ്ന്റ് കാഥറീൻ, തെക്കൻ സീനായ് പ്രവിശ്യ, ഈജിപ്റ്റ്‌

'ജബൽ മൂസാ'

ഈജിപ്തിലെ സീനായ് ഉപദ്വീപിലുള്ള മലകളിലൊന്നാണ് അതെന്നു കരുതപ്പെടുന്നെങ്കിലും ഉപദ്വീപിലെ പല മലകളിൽ ഏതാണ് സീനായ് എന്നതിനെ സംബന്ധിച്ച് പല അവകാശവാദങ്ങളുമുണ്ട്. "ജെബേൽ മൂസാ" അഥവാ മോശെയുടെ മല ആണ് ആധുനികകാലത്തെ ക്രൈസ്തവസങ്കല്പത്തിൽ സീനായ് മലയായി കൂടുതലും തിരിച്ചറിയപ്പെടുന്നത്. 7363 അടിയാണ് ഈ മലയുടെ ഉയരം. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ ഹെലീനാ ഇതിന്റെ വടക്കുപടിഞ്ഞാറൻ അടിവാരത്തിൽ ഒരു ചെറിയ പള്ളി പണിതു. ആറാം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി മലയടിവാരത്തിൽ ഇപ്പോൾ നിലവിലുള്ള വിശുദ്ധ കത്രീനയുടെ സന്യാസാശ്രമവും സ്ഥാപിച്ചു. ബൈസാന്തിയൻ സന്യാസികൾ നാലാം നൂറ്റാണ്ടിൽ ഈ പർവതത്തെ സീനായ് മലയായി തിരിച്ചറിയുകയാണുണ്ടായത്. എന്നാൽ ഇന്നു ലഭ്യമായവക്കപ്പുറം ഏതെങ്കിലും തെളിവുകളെ ആശ്രയിച്ചായിരുന്നോ ഈ തിരിച്ചറിവ് എന്നു നിശ്ചയമില്ല.

മറ്റു സ്ഥാനങ്ങൾ

ജെബേൽ മൂസായ്ക്കു പുറമേ സീനായ് ഉപദ്വീപിലെ തന്നെ മറ്റു ചില മലകളേയും സീനായ് മലയായി കണക്കാക്കാറുണ്ട്. എന്നാൽ അവയുടെയൊക്കെ ഇപ്പോഴത്തെ പേരുകൾ ചെടികളുടേയോ, മരങ്ങളുടേയോ പേരുകളുമായോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായോ ബന്ധപ്പെട്ട് ഉണ്ടായതാണ്. അവയെ സീനായ് മലയായി കണക്കാക്കുന്നതിന്, ബൈബിളിലെ പുരാവൃത്തവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ നിലവിലില്ല. സീനായ് ഉപദ്വീപിനു വെളിയിലുള്ള സ്ഥാനങ്ങളിൽ ചിലതും സീനായ് മലായായി കണക്കാക്കപ്പെടാറുണ്ട്. സീനായ് ഉപദ്വീപിലും പടിഞ്ഞാറൻ അറേബ്യയിലുമായി പന്ത്രണ്ടോളം മലകളെ സംബന്ധിച്ച് ഈ അവകാശവാദമുണ്ട്.

പ്രാധാന്യം

സീനായ് മലയുടെ യഥാർത്ഥ സ്ഥാനം ഉറപ്പിക്കാനാവില്ലെങ്കിലും, മലമുകളിൽ ദൈവവുമായി നടത്തിയതായി വിശ്വസിക്കപ്പെട്ട ഉടമ്പടിയുടെ ദേശീയോത്സവം, മനുഷ്യചരിത്രത്തിലെ അസാമാന്യപ്രതിഭാസങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ദൈവവെളിപാടിനേയും ദൈവാനുഭവത്തേയും സംബന്ധിച്ച ജൂത-ക്രിസ്തീയ-ഇസ്ലാമിക സങ്കല്പങ്ങളുടെ കേന്ദ്രസ്ഥാനങ്ങളിലൊന്നായി സീനായ് മല നിലനിൽക്കുന്നു. ദൈവജ്ഞാനത്തിന്റെയെന്ന പോലെ ദൈവികസംരക്ഷണത്തിന്റെ കൂടി പ്രതീകമാകുന്നു അത്. തീവ്രമായ സംഘർഷങ്ങളുടെ നടുവിൽ ഏലിയാ പ്രവാചകൻ സീനായ് മലയിൽ അഭയം തേടിയതായി എബ്രായ ബൈബിൾ പറയുന്നു.

അവലംബം

Tags:

സീനായ് മല ജബൽ മൂസാസീനായ് മല മറ്റു സ്ഥാനങ്ങൾസീനായ് മല പ്രാധാന്യംസീനായ് മല അവലംബംസീനായ് മലഇസ്ലാം മതംക്രിസ്തുമതംഖുറാൻജോസെഫസ്തനക്ക്ദൈവംപത്ത് കൽപ്പനകൾപൗലോസ് അപ്പസ്തോലൻയഹൂദമതം

🔥 Trending searches on Wiki മലയാളം:

പാഞ്ചാലിമേട്ആനിക്കാട്, പത്തനംതിട്ട ജില്ലഇളംകുളംമുണ്ടൂർ, തൃശ്ശൂർകേരള സാഹിത്യ അക്കാദമി പുരസ്കാരംവണ്ടൂർഅൽഫോൻസാമ്മകോലഞ്ചേരിവടക്കാഞ്ചേരിഖസാക്കിന്റെ ഇതിഹാസംമീഞ്ചന്തമായന്നൂർഊർജസ്രോതസുകൾഅങ്കണവാടിപെരുമാതുറവാഴച്ചാൽ വെള്ളച്ചാട്ടംദശപുഷ്‌പങ്ങൾവൈലോപ്പിള്ളി ശ്രീധരമേനോൻചളവറ ഗ്രാമപഞ്ചായത്ത്തിരുവില്വാമല ഗ്രാമപഞ്ചായത്ത്മലിനീകരണംമുണ്ടക്കയംഏറ്റുമാനൂർഎ.കെ. ഗോപാലൻഓടക്കുഴൽ പുരസ്കാരംപാലക്കുഴ ഗ്രാമപഞ്ചായത്ത്കോഴിക്കോട്മദർ തെരേസകരിവെള്ളൂർവൈരുദ്ധ്യാത്മക ഭൗതികവാദംകുതിരാൻ‌മലതൃശ്ശൂർപേരാമ്പ്ര (കോഴിക്കോട്)മലക്കപ്പാറമണ്ണാറശ്ശാല ക്ഷേത്രംഉപനിഷത്ത്ഇന്ത്യൻ നാടകവേദികേരളത്തിലെ നാടൻപാട്ടുകൾഋഗ്വേദംരാജ്യങ്ങളുടെ പട്ടികതിരൂർ, തൃശൂർപുതുനഗരം ഗ്രാമപഞ്ചായത്ത്അസ്സലാമു അലൈക്കുംമനുഷ്യൻനേര്യമംഗലംരതിസലിലംവെള്ളാപ്പള്ളി നടേശൻകൈനകരിതെയ്യംകൊല്ലങ്കോട്ചിന്ത ജെറോ‍ംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ടിപ്പു സുൽത്താൻഇസ്‌ലാംഅരുവിപ്പുറം പ്രതിഷ്ഠതുമ്പ (തിരുവനന്തപുരം)നന്മണ്ടപാണ്ഡ്യസാമ്രാജ്യംബൈബിൾതിരുമാറാടികാവാലംവിശുദ്ധ ഗീവർഗീസ്ആലപ്പുഴ ജില്ലവേങ്ങരസത്യൻ അന്തിക്കാട്അരുവാപ്പുലം ഗ്രാമപഞ്ചായത്ത്ആദി ശങ്കരൻകാഞ്ഞിരപ്പള്ളികലാഭവൻ അബികോലഴിഅഗ്നിച്ചിറകുകൾകൂത്തുപറമ്പ്‌ബദിയടുക്കചങ്ങമ്പുഴ കൃഷ്ണപിള്ളവളാഞ്ചേരിവിയ്യൂർപത്തനംതിട്ടകുമാരനാശാൻ🡆 More