വേലു നച്ചിയാർ

തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്നു വേലു നച്ചിയാർ.

ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു വേലു നച്ചിയാർ. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന് റാണിയെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

റാണി വേലു നച്ചിയാർ
ശിവഗംഗയിലെ റാണി
രാമനാഥപുരം രാജ്ഞി
വേലു നച്ചിയാർ
റാണി വേലു നച്ചിയാർ - ഛായാചിത്രം
ഭരണകാലംപതിനെട്ടാം നൂറ്റാണ്ട്
ജനനം(1730-01-03)ജനുവരി 3, 1730
ജന്മസ്ഥലംശിവഗംഗ, മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
മരണം1796 ഡിസംബർ 25
മരണസ്ഥലംശിവഗംഗ, മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
പിൻ‌ഗാമിബ്രിട്ടീഷ് രാജ്
പിതാവ്ചെല്ലമുത്തു സേതുപതി
മാതാവ്മുത്തത്താൽ നച്ചിയാർ
മതവിശ്വാസംഹിന്ദു

ആദ്യകാല ജീവിതം

രാമനാഥപുരത്തെ രാജകുമാരിയായിരുന്നു വേലു നച്ചിയാർ. രാജ ചെല്ലമുത്തു സേതുപതിയും, റാണി സാകന്ധിയും ആയിരുന്നു മാതാപിതാക്കൾ. രാജകുടുംബത്തിലെ ഏകമകളായിരുന്നു വേലു നച്ചിയാർ. ഈ കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ, രാജകുമാരനേപ്പോലെയാണ് റാണി വേലു നച്ചിയാരെ മാതാപിതാക്കൾ വളർത്തിയത്. കുതിരസവാരിയും, ആയോധനകലകളും രാജകുമാരി അഭ്യസിച്ചു. യുദ്ധതന്ത്രങ്ങളും, രാജഭരണതന്ത്രങ്ങളും കുമാരിയെ പഠിപ്പിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ റാണിക്ക് പ്രാവീണ്യമുണ്ടായിരുന്നു. ശിവഗംഗയിലെ രാജാവിനെയാണ് കുമാരി വിവാഹം ചെയ്തത്. ഈ ദമ്പതികൾക്ക് ഒരു മകളുണ്ടായിരുന്നു.

രാജ്യഭരണം

ഒരു യുദ്ധത്തിലൂടെ ആർക്കോട്ടിലെ നവാബിന്റെ മകനും, ബ്രിട്ടീഷ് സൈന്യവും ചേർന്ന് വേലു നച്ചിയാരുടെ ഭർത്താവിനെ വധിച്ചു. ഭർത്താവിന്റെ മരണത്തോടെ, രാജ്യത്തു നിന്നും തൽക്കാലത്തേക്ക് പലായനം ചെയ്യാൻ റാണി നിർബന്ധിതയായി. മകളോടൊപ്പം ശിവഗംഗയിൽ നിന്നും രക്ഷപ്പെട്ട വേലു നച്ചിയാർ, ഏതാണ്ട് രണ്ടു വർഷക്കാലം മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദർ അലിയുടെ സംരക്ഷണയിൽ ഡിണ്ടിഗലിനടുത്ത് വിരുപാച്ചി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു. ഈ കാലഘട്ടത്തിൽ റാണി, ഗോപാല നായ്ക്കരോടും, ഹൈദർ അലിയോടും സഖ്യമുണ്ടാക്കി. ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് അവർ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്യാൻ തയ്യാറായി. 1780 ൽ നടന്ന യുദ്ധത്തിൽ റാണി ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി. കുറേ നാളുകളോളം അവർ രാജ്യം ഭരിച്ചു.

ശിവഗംഗയുടെ അധികാരം തിരിച്ചുപിടിച്ച റാണി, കുറേക്കാലങ്ങൾക്കു ശേഷം അധികാരം മരുതു സഹോദരങ്ങൾക്കു പതിച്ചു നൽകി. പിന്നീട് മരുതു സഹോദരങ്ങളായിരുന്നു ശിവഗംഗ റാണിക്കുവേണ്ടി ഭരിച്ചിരുന്നത്.

അവലംബം

Tags:

ജോൻ ഓഫ് ആർക്ക്ഝാൻസി റാണിതമിഴ്നാട്ബ്രിട്ടീഷ് രാജ്

🔥 Trending searches on Wiki മലയാളം:

കേരള സാഹിത്യ അക്കാദമിഇന്ത്യയുടെ രാഷ്‌ട്രപതിമങ്ക മഹേഷ്സംയോജിത ശിശു വികസന സേവന പദ്ധതിരാജാ രവിവർമ്മചിന്ത ജെറോ‍ംഎടപ്പാൾപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്കുമാരനാശാൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംനക്ഷത്രം (ജ്യോതിഷം)നവരസങ്ങൾവെള്ളറടഇന്ത്യൻ ശിക്ഷാനിയമം (1860)പത്തനാപുരംസംസ്ഥാനപാത 59 (കേരളം)പത്ത് കൽപ്പനകൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവേങ്ങരബാർബാറികൻകാളികാവ്ഓടനാവട്ടംആമ്പല്ലൂർമാതമംഗലംഭൂതത്താൻകെട്ട്ബാലുശ്ശേരിമുളങ്കുന്നത്തുകാവ്മയ്യഴികടമ്പനാട്നെന്മാറആനമുടിനീലയമരിതിടനാട് ഗ്രാമപഞ്ചായത്ത്ഒ.വി. വിജയൻഇന്ത്യയുടെ ദേശീയപ്രതീകങ്ങൾകുളത്തൂപ്പുഴഹൃദയാഘാതംകോഴിക്കോട് ജില്ലകുമാരമംഗലംഅരുവാപ്പുലം ഗ്രാമപഞ്ചായത്ത്കുടുംബശ്രീനെടുമുടിബേക്കൽമുതുകുളംസ്വവർഗ്ഗലൈംഗികതകാരക്കുന്ന്പെരിന്തൽമണ്ണകൊല്ലങ്കോട്അണലിഎയ്‌ഡ്‌സ്‌മണർകാട് ഗ്രാമപഞ്ചായത്ത്പുതുനഗരം ഗ്രാമപഞ്ചായത്ത്രാധതേവലക്കര ഗ്രാമപഞ്ചായത്ത്ചിറയിൻകീഴ്ഉണ്ണി മുകുന്ദൻഹരിപ്പാട്കറുകുറ്റികുര്യാക്കോസ് ഏലിയാസ് ചാവറതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകരമനഹരിശ്രീ അശോകൻവൈരുദ്ധ്യാത്മക ഭൗതികവാദംഅബുൽ കലാം ആസാദ്നെടുങ്കണ്ടംപൃഥ്വിരാജ്തോമാശ്ലീഹാഖസാക്കിന്റെ ഇതിഹാസംമുക്കംഅപ്പെൻഡിസൈറ്റിസ്പഴയന്നൂർആദി ശങ്കരൻമട്ടന്നൂർകൊല്ലംക്രിസ്റ്റ്യാനോ റൊണാൾഡോതുമ്പമൺ ഗ്രാമപഞ്ചായത്ത്കാമസൂത്രംഅയ്യങ്കാളി🡆 More