കിം ദേയ്‌ ജങ്‌

ദക്ഷിണകൊറിയയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവും ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റുമായിരുന്നു കിം ദേ ജങ്‌.

(85) ഉത്തരകൊറിയയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിനു് രണ്ടായിരത്തിൽ ലഭിച്ചിരുന്നു.

Kim Dae-jung
김대중
金大中
കിം ദേയ്‌ ജങ്‌
15th President of South Korea
ഓഫീസിൽ
25 February 1998 – 25 February 2003
പ്രധാനമന്ത്രിKim Jong-pil
Park Tae-joon
Lee Han-dong
Chang Sang
Jeon Yun-churl
Chang Dae-whan
Kim Suk-soo
മുൻഗാമിKim Young-Sam
പിൻഗാമിRoh Moo-hyun
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-12-03)3 ഡിസംബർ 1925
Haui-do, Sinan, Jeollanam-do, Korea
മരണം18 ഓഗസ്റ്റ് 2009(2009-08-18) (പ്രായം 83)
Seoul, South Korea
ദേശീയതദക്ഷിണ കൊറിയ South Korean
രാഷ്ട്രീയ കക്ഷിMillennium Democratic
പങ്കാളിLee Hui-ho
Winner of the 2000 Nobel Peace Prize
Korean name
Hangul김대중
Hanja金大中
Revised RomanizationGim Daejung
McCune–ReischauerKim Taejung
Pen name
Hangul후광
Hanja後廣
Revised RomanizationHugwang
McCune–ReischauerHugwang

ദക്ഷിണകൊറിയ പട്ടാളഭരണത്തിന്‌ കീഴിലായിരുന്ന കാലത്ത്‌ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ കിം പലവട്ടം ജയിലിൽ കിടന്നിട്ടുണ്ട്‌. വധശിക്ഷയ്ക്കു് വിധിക്കപ്പെട്ടെങ്കിലും രാജ്യാന്തര സമ്മർദം മൂലം ശിക്ഷ ഇളവുനേടിയ അദ്ദേഹം ഒട്ടേറെത്തവണ വധശ്രമങ്ങളെയും നേരിട്ടു. കിം ഏഷ്യയുടെ നെൽ‌സൺ മണ്ടേല എന്നു് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം ഡി ജെ എന്നാണു് അറിയപ്പെട്ടിരുന്നതു്.

തുടക്കം

ജപ്പാൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കൊറിയയിൽ 1925 ഡിസംബർ മൂന്നിനു് തെക്കുപടിഞ്ഞാറേതീരത്തെ ദ്വീപുകളിലൊന്നിലെ ചെറുഗ്രാമത്തിൽ ജനിച്ചു. ഭാര്യ റീഹീ ഹോ. കിം ദേയ്‌ ജങ്‌ 1954-ൽ രാഷ്ട്രീയത്തിലിറങ്ങി.

ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവു്

പാർക്ക് ചുങ് ഹീയുടെ പട്ടാളഭരണകൂടം ദീർഘകാലം തടവിൽ പാർപ്പിച്ചിരുന്ന കിമ്മിനെ 1979-ൽ പാർക്ക് ചുങ് ഹീയ്ക്കു ശേഷം വന്ന പട്ടാളഭരണകൂടം മോചിപ്പിച്ചു. പക്ഷെ വീണ്ടുമുണ്ടായ ഭരണമാറ്റത്തെത്തുടർന്നു് വന്ന മറ്റൊരു പട്ടാളഭരണകൂടം കിമ്മിനെ 1980 മെയ് മാസത്തിൽ തടവിലാക്കുകയും നവംബർ മാസത്തിൽ വധശിക്ഷ വിധിയ്ക്കുകയും ചെയ്തു. രാജ്യാന്തര സമ്മർദത്തിനിടെ ശിക്ഷ ഇളവുചെയ്‌ത്‌ ആദ്യം ജീവപര്യന്തം തടവും പിന്നീട് 20 വർഷം തടവുമായിചുരുക്കി. 1982 ഡിസംബറിൽ അമേരിക്കയുടെയും വത്തിക്കാന്റെയും ഇടപെടലിനെത്തുടർന്ന്‌ അമേരിക്കയിലേക്ക്‌ കിമ്മിനെ നാടുകടത്തി. 1985-ൽ തിരിച്ചെത്തിയെങ്കിലും വീട്ടുതടങ്കലിലായി.

സൂര്യപ്രഭാനയം

പട്ടാളഭരണം അവസാനിച്ചശേഷം പട്ടാളപക്ഷത്തു നിന്നല്ലാതെ പ്രസിഡന്റായ ആദ്യത്തെയാളാണ്‌ കിം. മിലെനിയം ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നേതാവായിരുന്ന കിം 1997-ൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി. 2003 വരെ ആ സ്ഥാനത്തു് തുടർന്നു.

ദക്ഷിണ കൊറിയയുമായി ശത്രുതയിൽ കഴിയുന്ന ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കിം ആവിഷ്‌കരിച്ച 'സൂര്യപ്രഭാനയം' അദ്ദേഹത്തിനു് അന്താരാഷ്ട്ര പ്രശസ്‌തി നേടിക്കൊടുത്തു. അനുരഞ്‌ജന ശ്രമങ്ങളുടെ ഭാഗമായി 2000ൽ അദ്ദേഹം ഉത്തരകൊറിയ സന്ദർശിച്ച് ഭരണമേധാവിയായ കിം ജോങ്‌ ഇല്ലുമായി ഉന്നതതല ചർച്ച നടത്തി. ഈ സൗഹൃദ ശ്രമങ്ങ ളുടെ പേരിലാണ്‌ കിമ്മിന്‌ 2000-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്‌. നൊബേൽ സമ്മാനം നേടിയ ഏക കൊറിയക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിനാണ്‌.

മരണം

പിൻഗാമിയായി വന്ന റോ മൂഹ്യൂൻ ആത്മഹത്യ ചെയ്‌തു മൂന്നുമാസം കഴിയുമ്പോഴാണ്‌ കിമ്മിന്റെ മരണം. ന്യൂമോണിയയെ തുടർന്ന്‌ സോളിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2009 ഓഗസ്റ്റ് 18 പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നു് അന്തരിച്ചു.

പുറം കണ്ണികൾ

അവലംബം


Tags:

കിം ദേയ്‌ ജങ്‌ തുടക്കംകിം ദേയ്‌ ജങ്‌ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവു്കിം ദേയ്‌ ജങ്‌ സൂര്യപ്രഭാനയംകിം ദേയ്‌ ജങ്‌ മരണംകിം ദേയ്‌ ജങ്‌ പുറം കണ്ണികൾകിം ദേയ്‌ ജങ്‌ അവലംബംകിം ദേയ്‌ ജങ്‌ഉത്തര കൊറിയദക്ഷിണ കൊറിയനൊബേൽ പുരസ്‌കാരം

🔥 Trending searches on Wiki മലയാളം:

ഈജിപ്ഷ്യൻ സംസ്കാരംതിരുവാതിരകളിലൈലത്തുൽ ഖദ്‌ർമദീനനവരത്നങ്ങൾവി.ഡി. സാവർക്കർകമല സുറയ്യമുല്ലപ്പെരിയാർ അണക്കെട്ട്‌ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വൃഷണംയേശുബദ്ർ മൗലീദ്ഹിന്ദുമതംകാനഡഗുരു (ചലച്ചിത്രം)മുഅ്ത യുദ്ധംകേരളത്തിലെ നാടൻ കളികൾഅബൂ ജഹ്ൽമലപ്പുറം ജില്ലസൂര്യാഘാതംടൈറ്റാനിക്Asthmaകാരൂർ നീലകണ്ഠപ്പിള്ളറിപൊഗോനംകലാനിധി മാരൻദലിത് സാഹിത്യംരതിമൂർച്ഛകരിങ്കുട്ടിച്ചാത്തൻപൂന്താനം നമ്പൂതിരിഇസ്മായിൽ IIമുണ്ടിനീര്വയലാർ പുരസ്കാരം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾഷമാംഇസ്‌ലാംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്രമണൻപെരിയാർതൽഹഅപസ്മാരംതണ്ണിമത്തൻകലാഭവൻ മണിമഹാഭാരതംഹലോഇന്ത്യയിലെ ഹരിതവിപ്ലവംവിഷ്ണുNorwayബിഗ് ബോസ് മലയാളംതറാവീഹ്പുലയർസമാസംവദനസുരതംഫാസിസംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ഉത്സവംമലയാളം മിഷൻഓണംസുകുമാരൻഅലി ബിൻ അബീത്വാലിബ്കിരാതാർജ്ജുനീയംമർയം (ഇസ്ലാം)യോഗർട്ട്ലളിതാംബിക അന്തർജ്ജനംഅണ്ണാമലൈ കുപ്പുസാമിഉത്തരാധുനികതബാലചന്ദ്രൻ ചുള്ളിക്കാട്അയ്യങ്കാളിഹെപ്പറ്റൈറ്റിസ്വീണ പൂവ്ഉപ്പുസത്യാഗ്രഹംവന്ദേ മാതരംപിത്താശയംപുത്തൻ പാനമദർ തെരേസ🡆 More